മ​തി​കെ​ട്ടാ​ൻ ഒ​രു നൊ​മ്പ​രം
Tuesday, June 18, 2024 11:55 PM IST
അ​ഡ്വ. നോ​ബി​ൾ മാ​ത്യു
ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ തോ​ണ്ടി​മ​ല ക​ര​യി​ൽ നാ​നൂ​റി​ല​ധി​കം കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ക്രൂ​ര​മാ​യും പൈ​ശാ​ചി​ക​മാ​യും ഇ​റ​ക്കി​വി​ട്ട സ​ർ​ക്കാ​ർ ക്രൂ​ര​ത നടന്നിട്ട് മേയ് 10ന് 22 വ​ർഷം പിന്നിട്ടു. ഈ ​പ്ര​ദേ​ശം 5,901 ഏ​ക്ക​റാണു​ള്ള​ത്. ഏ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ 840ല​ധി​കം ഏ​ക്ക​റു​ക​ളി​ൽ മ​ല​യോ​ര ക​ർ​ഷ​ക​ർ പൊന്നു വി​ള​യി​ച്ച ഭൂമി. 2400 ഏ​ക്ക​ർ ഏ​ലം കൃ​ഷി​ക്കു യോ​ഗ്യ​മ​ല്ലാ​യി​രു​ന്നു. അ​വി​ടെ ചില റവന‍്യു, വ​നം​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ര​ഹ​സ്യ അ​നു​മ​തി​യോ​ടു​കൂ​ടി ദേ​ശ​ദ്രോ​ഹി​ക​ൾ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്തു.

കൃഷിഭൂമി കവർന്ന്

ഏ​ലം കൃ​ഷി​ക്കു യോ​ഗ്യ​മ​ല്ലാ​ത്ത​താ​യ 2400 ഏ​ക്ക​ർ പ​ട്ട​യ​മു​ള്ള റ​വ​ന്യു പു​റ​മ്പോ​ക്കാ​യി​രു​ന്നു. 2001ലെ ​ആന്‍റണി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു മു​ത്ത​ങ്ങ സ​മ​ര​വും മ​റ്റും ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു ഭൂ​മി​യി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ൾ​ക്കും വ​ന​വാ​സി​ക​ൾ​ക്കും ഭൂ​മി ന​ൽ​കു​മെ​ന്നു പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. അ​ന്ന​ത്തെ ഇ​ടു​ക്കി ജി​ല്ലാ​ ക​ള​ക്ട​ർ പ​ട്ട​യം കൊ​ടു​ക്കാ​ൻ പ​റ്റി​യ സ്ഥ​ല​മാ​യി ഇ​ടു​ക്കി ജി​ല്ല​യി​ൽ 2,400 ഏ​ക്ക​ർ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി. റി​പ്പോ​ർ​ട്ട് കൊ​ടു​ക്കേ​ണ്ട താ​മ​സം, അ​ത്യാ​ഗ്ര​ഹി​ക​ളാ​യ ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ധ​ന, മ​സി​ൽ പ​വ​റു​ക​ളു​ള്ള ചി​ല പ്ര​ധാ​ന വ്യ​ക്തി​ക​ളും ആ ​സ്ഥ​ലം കൈയേറി. ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി വി​ത​ര​ണം ത​ട​സ​പ്പെട്ടെ​ന്നു മാ​ത്ര​മ​ല്ല ഈ മേഖലയിലെ യ​ഥാ​ർ​ഥ ക​ർ​ഷ​ക​രെക്കൂടി ഇ​റ​ക്കി​വിടാ​നു​ള്ള ഒ​രു മാ​ർ​ഗമാ​യി ക​ണ്ണി​ൽചോ​ര​യി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ ഈ ​നീ​ക്ക​ത്തെ മു​ത​ലെ​ടു​ത്തു. സ​ത്യമറി​യാ​തെ ചി​ല മാ​ധ്യ​മ​ങ്ങ​ളും കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ൽ​കി. കൃ​ഷി​ഭൂ​മിയായി​രു​ന്ന 842 ഏ​ക്ക​റിൽ ക​ണ്ണുന​ട്ട് സ​ർ​ക്കാ​ർ രൂ​പീക​രി​ച്ച ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ 150​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് വ​ഴി​യാ​ധാ​ര​മാ​യ​ത്.

ക​മ്മി​റ്റി മു​മ്പാ​കെ ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നും തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കാ​നും 2002 മേയ് ഒന്ന്, പത്ത്, പതിനൊന്ന് തീയതിക​ളി​ൽ ക​ർ​ഷ​ക​ർ ഹാ​ജ​രാ​യി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പി​ൽ നീ​തി​ക്കുവേ​ണ്ടി അ​ട​രാ​ടി​യ സ​മ​യ​ത്ത് കൊ​ള്ള​ക്കാ​രും അ​ഴി​മ​തി​ക്കാ​രു​മാ​യ ചില വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ യ​ഥാ​ർ​ഥ ക​ർ​ഷ​ക​രു​ടെ പ​ശു​ത്തൊ​ഴു​ത്തു​ക​ൾ ന​ശി​പ്പി​ച്ചു, കു​ടി​ലു​ക​ൾ ത​ക​ർ​ത്തു, ഏ​ല​ക്ക ഉ​ണ​ക്കു​ന്ന ഷെ​ഡ്ഡു​ക​ൾ ത​രി​പ്പ​ണ​മാ​ക്കി, ഏ​ലം വെ​ട്ടി ന​ശി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്ന ചി​ല രാഷ്‌ട്രീ​യ നേ​താ​ക്കളാ​ക​ട്ടെ നീതിവിരുദ്ധ ന​ട​പ​ടി​ക​ൾ​ക്കു കൂ​ട്ടു​നി​ന്നു. അ​വ​സാ​നം ചി​ല ക​ർ​ഷ​ക​ർ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ചി​ല കേ​സു​ക​ളി​ൽ സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. കീ​ഴ്‌​കോ​ട​തി​ക​ളെ സ​മീ​പി​ച്ച പാ​വം ക​ർ​ഷ​ക​രുടെ വ​ഞ്ചി തി​രു​ന​ക്ക​രത​ന്നെ.

നിയമയുദ്ധം

ഒ​രു കേ​സി​ൽ ത​ങ്ങ​ളു​ടെ സ്വ​ന്തം ഭൂ​മി​യി​ൽ അ​വ​കാ​ശ​മി​ല്ലെന്നു പ​റ​ഞ്ഞു ക​ട്ട​പ്പ​ന സ​ബ്കോ​ട​തി ക​ർ​ഷ​ക​ർ​ക്കെ​തി​രേ വി​ധി​ച്ചു. അ​പ്പീ​ലി​ൽ തൊ​ടു​പു​ഴ ജി​ല്ലാ​ കോ​ട​തി ക​ർ​ഷ​ക​രെ അ​വി​ടെ കു​ടി​യി​രു​ത്ത​ണ​മെ​ന്ന് വി​ധി​ച്ചു. ഇ​തി​നി​ടെ, 2003 ഓഗസ്റ്റ് ആറിന് ​ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ക​ർ​ഷ​ക​ർ​ക്കു ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ ഒ​ര​വ​കാ​ശ​വു​മി​ല്ലെ​ന്ന് ഉ​ത്ത​ര​വിറ​ക്കി. ആ ​ഉ​ത്ത​ര​വ് പ​രി​ഗ​ണി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി 2023 ഫെബ്രുവരി 25ന് ക​ർ​ഷ​ക​ർ​ക്കെ​തി​രേ വി​ധി​ച്ചു.

മറ്റൊരു കേ​സി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് 2003 ജൂൺ 12ന് ​ക​ർ​ഷ​ക​രെ ഒ​രു മാ​സ​ത്തി​ന​കം അ​വ​രു​ടെ സ്ഥ​ല​ത്തു കു​ടി​യി​രു​ത്ത​ണ​മെന്നു വി​ധി​ച്ചു. ആ ​വി​ധി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് കളക്ടർ ​ക​ർ​ഷ​ക​രെ ഒ​ഴി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വിറക്കിയത്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി​യി​ൽ കേ​സിന്‍റെ വാ​ദ​മധ്യേ അ​ന്ന​ത്തെ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ പ​റ​ഞ്ഞ​ത്, 2002 ഒക്ടോബർ 17ലെ റ​വ​ന്യു ഭൂ​മി വ​നം​വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ത്തു​കൊ​ണ്ടു​ള്ള ​മ​ന്ത്രി​സ​ഭ​യു​ടെ ഉ​ത്ത​ര​വ് വ​ഴി​യാ​ണ് ക​ർ​ഷ​ക​രെ അ​വ​രു​ടെ ഭൂ​മി​യി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ട​തെ​ന്നാണ്. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 17ന് ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് വ​ള​രെ മു​മ്പുത​ന്നെ 2002 മേയ് 10ന് കർഷകരെ ഭൂ​മി​യി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന യാ​ഥാ​ർ​ഥ്യം നി​ല​നി​ൽ​ക്കു​ന്നു. അ​ന്ന​ത്തെ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കറ്റ് ജ​ന​റ​ൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് ക​ർ​ഷ​ക​രെ 2002 ഏ​പ്രി​ൽ മാ​സ​ത്തി​ൽത്ത​ന്നെ ഇ​റ​ക്കി​വി​ട്ടു എ​ന്നാ​ണ്. ഇ​തെ​ല്ലാം വി​ല​യി​രു​ത്തി​യ​ ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി 2003 ജൂ​ൺ 12ന് 2002 ഒക്ടോബർ 17ലെ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചത്.


ചി​ല കേ​സു​ക​ൾ ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​ന്നി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ട് 21-ാംവ​ർ​ഷ​മാ​ണ് സ​ർ​ക്കാ​ർ അതു ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യോ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യോ ഇ​ല്ലേ? ഇപ്പോ​ൾ സ​ർ​ക്കാ​രിന്‍റെ അ​വ​കാ​ശ​വാ​ദം ഈ ​ഭൂ​മി നേ​ര​ത്തെത​ന്നെ റി​സ​ർ​വ് വ​നമായി​രു​ന്നു എ​ന്നാ​ണ്.

നഷ്ടപരിഹാരമെവിടെ?

മ​തി​കെ​ട്ടാ​നി​ലെ ക്രൂ​ര​മാ​യ കു​ടി​യി​റ​ക്ക് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ പൈ​ശാ​ചി​ക മു​ഖം, ജ​ന​ങ്ങ​ളെ അ​നാ​ഥ​രും അ​ത്താ​ഴ പ​ട്ടി​ണി​ക്കാ​രു​മാ​ക്കി മാറ്റിയതിന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്. ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ തോ​ണ്ടി​മ​ല താ​വ​ളം അ​ട​ക്കം നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ 1822ൽ ​രാ​ജ​കീ​യ വി​ളം​ബ​ര​ത്തി​ലൂ​ടെ ഏ​ല​മ​ല​ക്കാ​ടാ​യി റി​സ​ർ​വ് ചെ​യ്തി​രി​ക്കു​ന്നു. കാ​ർ​ഡ​മം റി​സ​ർ​വി​ലെ, റി​സ​ർ​വ് എ​ടു​ത്തു​കൊ​ണ്ട് ഇ​ത് റി​സ​ർ​വ് വ​നം ആ​കു​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ വാ​ദം. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ റി​സ​ർ​വ് വ​നം പ്ര​ഖ്യാ​പി​ച്ചു​ള്ള അ​റി​യി​പ്പു വ​ന്ന​ത് 1897ലാ​ണ്. 2023ലെ ​വ​നസം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം 1996ന് ​മു​മ്പ് വ​നേ​ത​ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ മു​ഴു​വ​ൻ റി​സ​ർ​വ് വ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടി​ല്ല.

ഇ​പ്പോ​ൾ ഈ ​പ്ര​ദേ​ശം വ​ന്യ​ജീ​വി ഉ​ദ്യാ​ന​മാണ്. വ​ന്യ​ജീ​വി ഉ​ദ്യാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ നി​യ​മ​മ​നു​സ​രി​ച്ച് അ​വി​ടെ വി​യ​ർ​പ്പ് ചി​ന്തി​യ ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തി​ല്ലേ?

നേ​ര​ത്തേത​ന്നെ റി​സ​ർ​വ് വ​ന​മാ​ണെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം ശ​രി​യാ​ണെ​ങ്കി​ൽ1977 ജനുവരി ഒന്നിന്നു ​മു​മ്പ് അ​വി​ടെ കു​ടി​യേ​റി കൃ​ഷി ന​ട​ത്തി​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​വ​കാ​ശ​മി​ല്ലേ? കാ​ർ​ബ​ൺ പു​റം​ത​ള്ളു​ന്ന​ത് കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​ന​വത്ക​ര​ണം ന​ട​ത്തി​യാ​ൽ അ​വി​ടെ കൃ​ഷി​ചെ​യ്ത ക​ർ​ഷ​ക​ന്‍റെ ക​ഷ്ട​പ്പാ​ടി​നു പ​ക​രം​വ​യ്ക്കാ​ൻ ത​ത്തു​ല്യ​മാ​യ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കേണ്ടേ? പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​ചെ​യ്തി​രു​ന്ന​വ​ർ​ക്കും സ്ഥ​ലമുട​മ​ക​ൾ​ക്കും മതിയായ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. മ​തി​കെ​ട്ടാ​നെ​ന്ന പേ​രി​ൽ ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽനി​ന്നു കു​ടി​യി​റ​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു നീ​തി ല​ഭി​ക്കാ​ൻ ഈ ​വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും കേരളത്തിലെ മനുഷ്യസ്നേഹികൾ കൈകോർക്കണം.

(ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ ഉ​പാധ്യ​ക്ഷനാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.