പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാം
രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് കൂടുതൽ പ്രവാസികൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നു. ബാങ്ക് പലിശ നിരക്കിനേക്കാൾ മികച്ച റിട്ടേൺ നല്കാൻ ഈ മേഖലയ്ക്ക് സാധിക്കുന്നുമുണ്ട്. <യൃ><യൃ>നാട്ടിൽ ഒരു തുണ്ടു ഭൂമി മിക്ക പ്രവാസികളുടേയും സ്വപ്നമാണ്. ഒരു സുരക്ഷിതത്വ ബോധവും വൈകാരികമായ പിന്തുണയും ഇത് പ്രവാസികൾക്ക് നല്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മേഖലയിലേക്ക് നിക്ഷേപിക്കാൻ കൂടുതൽ പേരും ശ്രദ്ധിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ടുള്ള അതേപോലെ ഇന്ത്യൻ ഒറിജിനായ വ്യക്‌തികൾക്ക് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കിയിട്ടുണ്ട്. <യൃ><യൃ>റസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്താം. രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് കൂടുതൽ പ്രവാസികൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ബാങ്ക് പലിശ നിരക്കിനേക്കാൾ മികച്ച റിട്ടേൺ നല്കാൻ ഈ മേഖലയ്ക്ക് സാധിക്കുന്നുമുണ്ട്. <യൃ><യൃ>ഇന്ത്യയിൽ പ്രോപ്പർട്ടി വില കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായി വർധിച്ചിട്ടുണ്ട്. പക്ഷേ ഡോളറുമായി രൂപയുടെ മൂല്യം കുറഞ്ഞു നില്ക്കുന്നതിനാൽ വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് ചെറിയ വർധനമാത്രമാണ്. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടറിലേക്ക് കൂടുതലായി നിക്ഷേപം നടത്താനുള്ള അവസരമാണ് ഇത് എൻആർഐ നിക്ഷേപകർക്കു നല്കുന്നത്. <യൃ><യൃ>ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ എൻആർഐകൾ നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള അടിസ്‌ഥാന നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാണ്. ആർബിഐയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടും (എഋങഅ) റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്ന പ്രവാസികളോട് നിയമപരമായി സൗമ്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിയമങ്ങളിലുള്ള അയവ് മാത്രമല്ല അവരുടെ നിക്ഷേപത്തിന് നേട്ടം നല്കുകയും ചെയ്യുന്നു. <യൃ><യൃ>എങ്ങനെ പ്രവാസികൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കും? <യൃ><യൃ>ഫെമയുടെയും ആർബിഐയുടേയും നിയമങ്ങൾ അനുസരിച്ച് ചില പ്രത്യേക റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവാസികൾക്ക് നിക്ഷേപം സാധിക്കുന്നതാണ്. <യൃ><യൃ>1 കാർഷിക ഭൂമി, പ്ലാന്റേഷൻ, ഫാം ഹൗസ് എന്നിവയൊഴിച്ചുള്ള ഏതു സ്‌ഥാവര വസ്തുക്കളിലും നിക്ഷേപിക്കാം.<യൃ><യൃ>2 ഇന്ത്യൻ നിവാസികളിൽ നിന്നോ ഇന്ത്യക്കു പുറത്ത് വസിക്കുന്ന ഇന്ത്യൻ പൗരനിൽ നിന്നോ ഇന്ത്യൻ ഒറിജിൻ ഉള്ള വ്യക്‌തികളിൽ നിന്നോ ഇത്തരം സ്‌ഥാവര വസ്തുക്കൾ സമ്മാനമായി സ്വീകരിക്കാം. <യൃ><യൃ>3. പാരമ്പര്യ സ്വത്തായി കിട്ടിയ പ്രോപ്പർട്ടികൾ കൈവശം വയ്ക്കാം. <യൃ><യൃ>4. ഇന്ത്യയിലുള്ള പ്രോപ്പർട്ടികൾ ഇന്ത്യൻ നിവാസിയായ വ്യക്‌തികൾക്ക് വില്ക്കാനും സാധിക്കും. <യൃ><യൃ>5. കൃഷി ഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ ഭൂമി എന്നിവ സമ്മാനമായി ഇന്ത്യൻ നിവാസികൾക്ക് നല്കാവുന്നതാണ്. <യൃ><യൃ>6. പ്രവാസികൾക്ക് റസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ സമ്മാനമായി ഇന്ത്യയിലോ വിദേശത്തോ ഉള്ളതും ഇന്ത്യൻ ഒറിജിൻ ഉള്ളതുമായ വ്യക്‌തികൾക്ക് സമ്മാനമായി നല്കാം. <യൃ><യൃ>വായ്പ ലഭിക്കുമോ?<യൃ><യൃ>പ്രവാസികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള ഒരു പ്രധാന നിക്ഷേപ മേഖലയാണ് റിയൽ എസ്റ്ററ്റ്. മിക്കവാറും ധനകാര്യ സ്‌ഥാപനങ്ങളെയാണ് പ്രവാസികൾ ഇന്ത്യയിൽ പ്രോപ്പർട്ടികൾ വാങ്ങാനായി ആശ്രയിക്കാറുള്ളത്. ധനകാര്യ സ്‌ഥാപനങ്ങളാകട്ടെ പ്രവാസികളെ അവരുടെ പൊട്ടൻഷ്യൽ കസ്റ്റമേഴ്സ് ആയാണ് കണക്കാക്കുന്നത്. തിരിച്ചടവിന്റെ കാര്യത്തിൽ എൻആർഐകൾ കാണിക്കുന്ന കൃത്യനിഷ്ഠകൊണ്ടു തന്നെ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും വളരെ കാര്യക്ഷമമായും എളുപ്പത്തിലും വായ്പകൾ ലഭ്യമാക്കുന്നുണ്ട്. ശരിയായ ബാങ്കിംഗ് ചാനൽ വഴി ഇൻവേഡ് റെമിറ്റൻസായി വേണം വായപ തിരിച്ചടയ്ക്കാൻ. പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് വാടക, ഡിവിഡൻഡ് തുടങ്ങിയവ വഴി വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതു നേരിട്ട് വായ്പയിലേക്ക് അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. <യൃ><യൃ>നികുതി ബാധ്യതകൾ<യൃ><യൃ>രജിസ്ട്രേഷൻ ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കു പുറമേ സേവന നികുതിയും നല്കേണ്ടതുണ്ട്. ആറു ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. മുൻസിപാലിറ്റി, പഞ്ചായത്ത്, കോർപറേഷൻ എന്നിവയ്ക്കനുസരിച്ച് ഇതിൽ വ്യത്യാസം വരും. രജിസ്ട്രേഷൻ ഫീസ് രണ്ടു ശതമാനമാണ്. നിർമാണത്തിലിരിക്കുന്ന പദ്ധതിയാണെങ്കിൽ 14 ശതമാനം സേവന നികുതി നല്കണം. ഒരു കോടിയ്ക്കു താഴെയാണ് പ്രോപ്പർട്ടി വിലയെങ്കിൽ മ്യൂല്യത്തിന്റെ 25 ശതമാനത്തിന്റെ 14 ശതമാനം സേവന നികുതി നല്കണം. (അതായത് മൊത്തം വിലയുടെ മൂന്നര ശതമാനം) ഒരു കോടിക്കു മുകളിലുള്ള അപ്പാർട്ടുമെന്റുകൾക്ക് 30 ശതമാനത്തിന്റെ 14 ശതമാനം.( അതായത് മൊത്തം വിലയുടെ 4.2 ശതമാനം).<യൃ><യൃ>ആർബിഐയുടെ നിയമങ്ങൾക്കനുസൃതമായാണ് പ്രവാസികൾക്ക് പ്രോപ്പർട്ടി വാങ്ങുന്നതിന് വായ്പ നല്കുന്നത്<യൃ><യൃ>1. മൊത്തം തുകയുടെ 80 ശതമാനം വരെ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്ന് വായ്പയായി ലഭിക്കും. ബാക്കി തുക പ്രവാസികൾ സ്വന്തം നിലയ്ക്ക് കണ്ടെത്തണം. <യൃ><യൃ>2. ഡൗൺ പേമെന്റ് തുക സാധാരണ ബാങ്കിംഗ് ചാനലുകൾ(എൻആർഒ, എൻ ആർഇ അക്കൗണ്ട്) വഴി നാട്ടിൽ നിന്ന് അടയ്ക്കണം. <യൃ><യൃ>3. മുതലും പലിശയും അടയ്ക്കേണ്ടതും നാട്ടിലെ അക്കൗണ്ട് വഴി തന്നെയായിരിക്കണം.<യൃ><യൃ>നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കാം<യൃ><യൃ>* ആദ്യം തന്നെ പ്രോപ്പർട്ടിയുടെ സ്വഭാവം തീരുമാനിക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം കൃഷി ഭൂമി, പ്ലാന്റേഷൻ, ഫാം എന്നിവിടങ്ങളിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനാവില്ല. <യൃ><യൃ>* ഭൂമി വാങ്ങുന്നതിനു മുൻപു തന്നെ എല്ലാ നിയമ രേഖകളും പരിശോധിക്കണം. ഗവൺമെന്റിൽ നിന്ന് അനുമതി വാങ്ങാതെ പലപ്പോഴും കൃഷിഭൂമിയിൽ ഭവനപദ്ധതികൾ നടപ്പാക്കാറുണ്ട്. ആരുടെ പേരിൽ ഭൂമി വാങ്ങി.ാലും അത്തരം പ്രോപ്പർട്ടികളിലുള്ള നിക്ഷേപം നിയമവിരുദ്ധമാണ്. <യൃ><യൃ>* ആധാരത്തിന്റെ ഒറിജിനൽ വായിച്ച് വില്ക്കുന്നയാളുടെ പേരിൽ തന്നെയാണോ എന്ന് പരിശോധിക്കണം. <യൃ><യൃ>* ഭൂമി വില്ക്കുന്നയാളുടെ കൈവശം ഒറിജിനൽ ആധാരത്തിനു പകരം പകർപ്പു മാത്രമാണുള്ളതെങ്കിൽ ആ പ്രോപ്പർട്ടിയിന്മേൽ വായ്പയെടുത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കൻ ഇത് മുൻകൂട്ടി ഉറപ്പു വരുത്തണം.<യൃ><യൃ>*പാരിസ്‌ഥിതിക നിയമം, മുൻസിപ്പൽ ക്ലിയറൻസ് എന്നിവയും പാലിച്ചിരിക്കണം.