വിദേശ ഇന്ത്യക്കാർ മനസിൽ വയ്ക്കാൻ
പ്രവാസി ജീവിതം വിട്ട് വളരെ സന്തോഷത്തോടെയാണ് മിക്കവരും സ്വദേശത്തേയ്ക്കു തിരിച്ചെത്തുക. നീണ്ടകാലം വിദേശത്തെ ഉയർന്ന നിലവാരമുളള ജീവിതം നയിച്ചവർക്കു പലപ്പോഴും ഇവിടെത്തി താമസം തുടങ്ങുമ്പോൾ തിരിച്ചുവന്നതിനെ ഓർത്തു പഴിപറിയാറുണ്ട്. പ്രത്യേകിച്ചും ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടന്നുകിട്ടുകയില്ല എന്നതാണ് മുഖ്യപ്രശ്നം.<യൃ><യൃ>വിദേശത്തെ അച്ചടക്കമുളള ജീവിതത്തിനുശേഷം ഇവിടെ വരുമ്പോൾ ക്രമം തെറ്റിയുളള ഏർപ്പാടുകളും കാര്യങ്ങൾ സമയത്തു നടക്കാത്ത സ്‌ഥിതിവിശേഷവുമൊക്കെ പലപ്പോഴും അലോസരം ഉണ്ടാക്കുന്നവയാണ്.<യൃ><യൃ>അല്പം ആസൂത്രണം നടത്തിയാൽ സന്തോഷകരമായിത്തന്നെ ശിഷ്ട ജീവിതം ഗൃഹാതുരത്വമുളള സ്‌ഥലത്തു തുടരാം.<യൃ><യൃ><യ> നികുതി ആസൂത്രണം യ><യൃ><യൃ>ഇന്ത്യയിൽനിന്നുളള വരുമാനം ( റെന്റ്, എൻആർഒ അക്കൗണ്ട് പലിശ തുടങ്ങിയവ) 2.5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ റിട്ടേൺ ഫയൽചെയ്യണം. ഇന്ത്യയിൽ 180 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ ആദായ നികുതി കണക്കുന്നതിനായി റെസിഡന്റ് ഇന്ത്യനായാണ് കണക്കാക്കുന്നത്.<യൃ><യൃ>റെസിഡന്റ് ഇന്ത്യനാകുന്ന ദിനം മുതൽ എൻആർഐ ബാങ്ക് ഡിപ്പോസിറ്റ് നികുതി വിധേയമായിരിക്കും. എഫ്സിഎൻ ആർ അക്കൗണ്ട് അതോടെ റെസിഡന്റ് ഫോറിൻ കറൻസി ( ആർഎഫ്സി) അക്കൗണ്ട് ആയി മാറ്റാം. രണ്ടുവർഷം നികുതിയില്ലാതെ ഇതു തുടരുകയും ചെയ്യാം. തുടർന്ന് ഇത് ഇന്ത്യൻ വരുമാനത്തിന്റെ കൂടെച്ചേർക്കുകയും നികുതിവിധേയമാകുകയും ചെയ്യും. നികുതി റിട്ടേണിൽ വിദേശ നിക്ഷേപം കാണിക്കുകയും വേണം.<യൃ><യൃ>പാൻ കാർഡ് ഉളളതിനാൽ ഒരാൾക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞുമാറുവാനും സാധിക്കുകയില്ല. റിട്ടേൺ ഫയൽ ചെയ്യാത്തതിന് പിഴ ഒടുക്കേണ്ടതായി വരും.<യൃ><യൃ><യ> ധനകാര്യ ആസൂത്രണംയ><യൃ><യൃ>തിരിച്ചു നാട്ടിലേക്കു വരുന്നതിനു മുമ്പേ ധനകാര്യ ആസൂത്രണം നടത്തുക. ദീർഘകാല വീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യുക. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾ കണക്കിലെടുത്തു നിക്ഷേപം നടത്തുക. മറ്റുളളവരുടെ ഉപദേശത്തേക്കാൾ സ്വന്തം ആവശ്യങ്ങൾ കണക്കിലെടുത്തുവേണം നിക്ഷേപം നടത്താൻ. ഇതിനായി പ്രഫഷണൽ പ്ളാനറുടെ സഹായം തേടുന്നതിൽ തെറ്റില്ല.<യൃ><യൃ><യ> നികുതി രഹിത ബോണ്ടുകൾയ><യൃ><യൃ>മടങ്ങി വരുമ്പോൾ നികുതി രഹതി ബോണ്ടുകൾ ലഭ്യമാകുമെങ്കിൽ അവയിൽ നിക്ഷേപിക്കുക. നികുതിയില്ലാതെ 8–9 ശതമാനം പലിശ ചിലപ്പോൾ കിട്ടിയെന്നു വരാം. 1.5 ലക്ഷം രൂപ വരെ പിപിഎഫിൽ ഇടാം. പക്ഷേ 15 വർഷം തുക നിക്ഷേപിക്കേണ്ടതായി വരും. നികുതി രഹിത ബോണ്ടുകൾ സുരക്ഷിതമാണ്. വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നതിനാൽ ലിക്വിഡിറ്റിയുമുണ്ട്.<യൃ><യൃ><യ> റിയൽ എസ്റ്റേറ്റ്യ><യൃ><യൃ>വിദേശത്തുനിന്നു മടങ്ങി വരുന്ന മിക്കവരുടേയും രണ്ടാമത്തെ താല്പര്യം ( ബാങ്ക് ഡിപ്പോസിറ്റ് കഴിഞ്ഞാൽ) റിയൽ എസ്റ്റേറ്റിലായിരിക്കും. ഫ്ളാറ്റ് വാങ്ങുന്നതിനേക്കാൾ ഭൂമിയാണ് ദീർഘകാലത്തിൽ മെച്ചപ്പെട്ട റിട്ടേൺ നല്കുക. ലിക്വിഡിറ്റി കുറവാണ്. ദീർഘനാൾ കൈവശം സൂക്ഷിക്കേണ്ടതായി വരും. പ്രായം കൂടുന്തോറും ഇവയുടെ മാനേജ്മെന്റ് പ്രയാസകരമായിത്തീരും.<യൃ><യൃ><യ> പിഎംഎസ്യ><യൃ><യൃ>നല്ല ബ്രോക്കിംഗ് സ്‌ഥാപനങ്ങൾ മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ് ( പിഎംഎസ്) നല്കുന്നുണ്ട്. ഇത്തരത്തിൽ പിഎംഎസ് അക്കൗണ്ടു തുറക്കുന്നതു നല്ലതാണ് സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുളളതും മികച്ചതുമായി നിരവധി പിഎംഎസ് സർവീസ് നടത്തുന്നവർ രാജ്യത്തു ലഭ്യമാണ്.<യൃ><യൃ><യ> നിക്ഷേപംയ><യൃ><യൃ>നിക്ഷേപം വൈവിധ്യവത്കരിക്കുക. ഒരേ കൂടയിൽ എല്ലാം നിക്ഷേപിക്കരുതെന്ന പഴയ വാക്യം സ്വീകരിക്കുക. നിക്ഷേപത്തിനു പുറമേ അല്പം സുരക്ഷയ്ക്കായി ആവശ്യത്തിനു തുക ചെലവഴിക്കുകയും ചെയ്യുക. അതായത് ആവശ്യത്തിന് ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ഉറപ്പാക്കുക.<യൃ><യൃ>തൊണ്ണൂറു ശതമാനം വിദേശ ഇന്ത്യക്കാരും അവരുടെ സമ്പാദ്യത്തിന്റെ 90 ശതമാനവും ബാങ്ക് സ്‌ഥിര നിക്ഷേപത്തിലായിരിക്കും. നികുതിയുടെ വശത്തുനിന്നു നോക്കിയാൽ ഇത് യുക്‌തിസഹമായ സംഗതിയല്ല. ബാങ്ക് ഡിപ്പോസിറ്റിന് നികുതിയിളവു കാര്യമായില്ല. മറ്റൊന്ന് ഇതിൽനിന്നുളള റിട്ടേൺ പണപ്പെരുപ്പത്തിനെതിരേ പിടിച്ചു നില്ക്കുവാൻ സഹായിക്കുകയില്ല. അതുകൊണ്ടു മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുളള മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കുക.<യൃ><യൃ>ഇക്വിറ്റി ഫണ്ടുകൾക്കു 1 വർഷത്തിനു മുകളിൽ മൂലധന വളർച്ചയ്ക്കു നികുതിയില്ല. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഇൻഡെക്സേഷൻ ഗുണം ലഭിക്കും. ഇക്വിറ്റി ഫണ്ടുകളിൽ റിസ്ക് ഉണ്ടെന്ന കാര്യം മറക്കാതിരിക്കുക.<യൃ><യൃ><യ> വിദേശത്തേയ്ക്കു ഉടനേ മടങ്ങുന്നില്ലെങ്കിൽയ><യൃ><യൃ>എൻആർഒ അക്കൗണ്ടിൽ വലിയ ഡിപ്പോസിറ്റ് ഉണ്ടെങ്കിൽ അതിൽനിന്നുളള വരുമാനത്തിനു സ്രോതസിൽ നികുതി കിഴിക്കും. റിട്ടേണും നല്കണം.എന്നാൽ നല്ലൊരു തുക എൻആർഒ അക്കൗണ്ടിൽനിന്നു എൻആർഇ അക്കൗണ്ടിലേക്കു മാറ്റുവാൻ സാധിക്കുമെന്നു പലർക്കുമറിയില്ല. 10 ലക്ഷം ഡോളർ വരെ എൻആർഒ അക്കൗണ്ടിൽനിന്നു എൻആർഇ അക്കൗണ്ടിലേക്കു മാറ്റുവാൻ റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്.<യൃ><യൃ>എൻആർഒ അക്കൗണ്ടിലെ തുക വിദേശത്തുനിന്നു കൊണ്ടുവന്നതാണെന്നതിനു തെളിവു നല്കണം. ചാർട്ടേഡ് അക്കൗണ്ടിന്റെ പക്കൽനിന്നോ ബാങ്കിൽനിന്നോ ഉളള സർട്ടിഫിക്കറ്റ് നല്കിയാൽ മതി.<യൃ>ഇന്ത്യയിൽ പലിശ കുറയുന്ന സാഹചര്യത്തിൽ ഉയർന്ന പലിശയുളള എൻആർഇ അക്കൗണ്ടിൽ ദീർഘകാലത്തിൽ പണം നിക്ഷേപിക്കുന്നത് നല്ലതായിരിക്കും.