2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം. എന്നാൽ റസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നോ പ്രഫഷനിൽ നിന്നോ വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.
നോണ്‍ റസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർ ബിസിനസിൽ നിന്നും പ്രഫഷനിൽ നിന്നും വരുമാനം ഇല്ലെങ്കിലും മറ്റുവരുമാനങ്ങൾ ഉണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം. വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അടയ്ക്കുക എന്നതാണ് മുൻകൂർ നികുതിയുടെ അടിസ്ഥാനതത്വം.
2022-23 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായ നികുതി 4 ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. 202 2-23 സാന്പത്തികവർഷത്തിൽ അടയ്ക്കേണ്ട തീയതിയും വിവരങ്ങളും ബോക്സിൽ നൽകി യിരിക്കുന്നു.
ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു നികുതിദായകന്റെ 2022-23 സാന്പത്തിക വർഷത്തിലെ നികുതിബാദ്ധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു എന്ന് വിചാരിക്കുക. അദ്ദേഹം 2022ജൂണ്‍മാസം 15-ന് മുന്‍പ് 15000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസറ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും 20000 രൂപ സ്ത്രോതസ്സിൽ നികുതിയായി പിടിക്കുന്നു എന്നും കരുതുക.
സെപ്റ്റംബർ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു എത്രയാണെന്ന് നോക്കാം. ആകെ നികുതി ബാദ്ധ്യതയായ 100000 രൂപയിൽ നിന്നും സ്ത്രോസ്സിൽ പിടിച്ച 20000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45%ത്തിൽ നിന്നും നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടക്കേണ്ടത്. അതായത് 80000 രൂപയുടെ 45% ആയ 36000 രൂപയിൽ നിന്നും ആദ്യ ഗഡുവായ 15000 രൂപ കിഴിച്ച് ബാക്കിവരുന്ന 21000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടക്കേണ്ടത്.
ഡിസംബർ 15 ന് മുന്‍പ് മൂന്നാമത്തെ ഗഡു അടക്കുന്നതിനുവേണ്ടി 80000 രൂപയുടെ 75% ആയ 60000 രൂപയിൽ നിന്നും നാളിതുവരെ അടച്ച 36000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24000 രൂപയാണ് അടക്കേണ്ടത്. 4-ാമത്തെ ഗഡു 2023 മാർച്ച് മാസം 15-ാം തീയതിക്കുമുന്പായിട്ടാണ് അടക്കേണ്ടത്. ആകെ നികുതിതുകയായ 100000 രൂപയിൽ നിന്നും സ്ത്രോതസിൽ പിടിച്ച 20000 രൂപ കിഴിച്ച് ബാക്കിതുകയായ 80000 രൂപയിൽ നിന്നും നാളിതുവരെഅടച്ച മുൻകൂർ നികുതിയായ 60000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20000 രൂപയാണ് 4-ാമത്തെ ഗഡു.
എന്നാൽ ആദായനികുതി നിയമം 44 എ.ഡി. വകുപ്പ് അനുസരിച്ച് ആകെ വിറ്റുവരവിന്റെ 8% അല്ലെങ്കിൽ 6% നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിന് ബാധകമല്ല.
അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റ തവണയായി 2023 മാർച്ച് മാസം 15-ാം തീയതിക്ക് മുന്‍പായി അടച്ചാൽ മതി. അതുപോലെ തന്നെ 44 എ.ഡി.എ. വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രൊഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2023 മാർച്ച് 15 ന് മുന്‍പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസ്സും ആവശ്യമെങ്കിൽ സർചാർജ്ജും കൂട്ടി വേണം നികുതി അടയ്ക്കുവാൻ.
മുൻകൂർ നികുതിയിൽ കുറവ് വന്നാൽ ആദായ നികുതി നിയമം 234 ബി, 234 സി എന്നിവ അനുസരിച്ച് പലിശ നല്‍കേണ്ടതുണ്ട്. മുൻകൂർ നികുതിക്ക് വേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർത്ഥ വരുമാനത്തിന്റെ 90% ൽ താഴെയാണ് വരുന്നത് എങ്കിൽ കുറവ് വന്ന തുകയ്ക്ക് പലിശയും ഈടാക്കുന്നതാണ്.
ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നുമോ വരുമാനത്തിന്റെ കൂടെ മറ്റു വരുമാനം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് വേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ. മറ്റു വരുമാനം ആയ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്ത്രോതസ്സിൽ നികുതി പിടിക്കുന്നതിനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഉയർന്ന് വരുമാനക്കാർക്ക് നികുതി നിരക്കുകൾ 30% വരെ ആകുന്നതിനാൽ ഇവയും കൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.