റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾക്ക് ജിഎസ്ടി

റെസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷന്റെ വാർഷിക കളക്ഷൻ 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പ്രസ്തുത സ്ഥാപനത്തിന് ജിഎസ്ടി. രജിസ്ട്രേഷന്റെ ആവശ്യമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അംഗങ്ങളുടെ പക്കൽ നിന്നും ലഭിക്കുന്ന പണത്തിന് ജിഎസ്ടി ബാധകമല്ല.
മാത്രവുമല്ല, അംഗങ്ങളുടെ പക്കൽ നിന്നും പ്രതിമാസം 7500 രൂപയിൽ താഴെയാണ് സബ്സ്ക്രിപ്ഷനെങ്കിൽ പ്രസ്തുത തുകക്ക് ജിഎസ്ടിയിൽ നിന്നും ഒഴിവുണ്ട്.
എന്നാൽ, 7500 രൂപയിൽ കൂടുതലാണ് പ്രതിമാസം മെയിന്റനൻസിനായി നല്കുന്നതെങ്കിൽ മുഴുവൻ തുകക്കും ജിഎസ്ടി ബാധകമാണ്. ഉദാഹരണമായി പ്രതിമാസം 8000 രൂപ ആണ് നല്കുന്നതെങ്കിൽ 8000 രൂപക്കും ജിഎസ്ടി. ഈടാക്കും. അല്ലാതെ വ്യത്യാസം വന്ന 500 രൂപക്ക് മാത്രമല്ല ജിഎസ്ടി വരുന്നത്.
പക്ഷേ ഇവിടെ അസ്സോസിയേഷന്റെ വാർഷിക വരവ് 20 ലക്ഷത്തിൽ കൂടുതലുണ്ടായിരിക്കണം. എങ്കിൽ മാത്രമേ ജിഎസ്ടി ബാധകമാവുകയുള്ളൂ. വാർഷികവരവ് 20 ലക്ഷം രൂപയിൽ കൂടുതലാവുകയും അംഗങ്ങളുടെ പക്കൽ നിന്നും പ്രതിമാസം ലഭിക്കുന്ന തുക 7500 രൂപയിൽ കൂടുതലാവുകയും ചെയ്താൽ പ്രസ്തുത സ്ഥാപനം രജിസ്ട്രേഷൻ എടുക്കണം.
ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിരിക്കുന്ന വെൽഫെയർ അസോസിയേഷനുകൾക്ക് വാങ്ങിക്കുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാം. ജിഎസ്ടിയുടെ രജിസ്ട്രേഷന്റെ ആവശ്യകതയും അംഗങ്ങളുടെ ജിഎസ്ടി ബാധ്യതയും ചാർട്ട്ഫോമിൽ നിന്നു മന സിലാക്കാം.
ഫ്ളാറ്റുകൾ താമസത്തിന് ഉപയോഗിക്കാതെ വ്യാവസായിക ആവശ്യത്തിനായി ഉപയോഗിച്ചാൽ ഒഴിവു ലഭിക്കുമോ?
തീർച്ചയായും ലഭിക്കും. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിച്ചാലും അവർ അംഗങ്ങൾ തന്നെ ആകുന്നതിനാൽ ഒഴിവു ബാധകമാണ്. ഇനി വേറൊരു കാര്യം. ഒരംഗത്തിന് 2 ഫ്ളാറ്റ് ഉണ്ടാവുകയും രണ്ടിനും കൂടി പ്രതിമാസ വരിസംഖ്യ 7500 രൂപയിൽ കൂടുതൽ ആവുകയും ചെയ്താൽ (15000 രൂപയിൽ താഴെ) ജിഎസ്ടിയിൽ നിന്നുള്ള ഒഴിവ് ബാധകമാവും എന്നുവേണം കരുതാൻ.
