HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അപ്പക്കൂട്ടിലെ അടുപ്പം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
"അന്നബലമില്ലെങ്കിൽ പ്രാണബലമുണ്ടോ?’ അതെ, അപ്പം മനുഷ്യജീവിതത്തോട് അത്രയേറെ പറ്റിച്ചേർന്നു നിൽക്കുന്ന ഒന്നാണ്. ഈശോ പറയുന്നു "ഞാനാണ് ജീവന്റെ അപ്പം' (യോഹ 6:35). അപ്പമായിത്തീരാൻ അവൻ നടന്ന വഴികളും പറഞ്ഞ മൊഴികളും ധ്യാനിക്കുന്ന ദിവസങ്ങളാണിത്. നോന്പ് അപ്പമായിത്തീരാനുള്ള നിയോഗമാണ്.
അപ്പത്തിന്റെ നാട്ടിൽ പിറന്നു (ബത്ലഹേം). അപ്പം ഇല്ലാത്തവരെ തിരിച്ചറിഞ്ഞു. അപ്പം വർധിപ്പിച്ചു വിശപ്പാറ്റി. അപ്പം മുറിച്ച് ഐക്യത്തിന്റെ ജീവിതരേഖ നൽകി. തനിക്കു വേണ്ടിയിട്ട് കല്ലുകൾ അപ്പമാക്കാത്തവൻ അപ്പത്തിലേക്കു സ്വയം ചെറുതായി. അപ്പമായി കുരിശിൽ ആത്മാർപ്പണം ചെയ്തു. അപ്പത്തിന്റെ അപ്പനെ വിളിച്ചപേക്ഷിക്കാൻ പ്രാർഥനകളും നൽകി. ഇതാണ് ദിവ്യകാരുണ്യത്തിന്റെ അപ്പക്കൂട്ട്. വിശ്വാസത്തിന്റെയും സഭാജീവിതത്തിന്റെയുമൊക്കെ നേരും വേരും ഈ അപ്പത്തിൽത്തന്നെ.
അപ്പമായി രൂപപ്പെടാനുള്ള വഴിയിൽ ദിവ്യകാരുണ്യ രഹസ്യങ്ങൾ മുഴുവൻ അടങ്ങിയിട്ടുണ്ട്. ഗോതന്പുമണി നിലത്തുവീണ് അഴിയണമെന്നും അതു തനിയെ ഇരുന്നാൽ ജീവൻ പുറപ്പെടുവിക്കുകയില്ലെന്നും പറഞ്ഞ് ഒരു ധാന്യമണി അപ്പത്തിലേക്കു രൂപപ്പെടുന്പോൾ അഴിയലിന്റെയും അർപ്പണത്തിന്റെയും പുതുജീവന്റെയും സഹനങ്ങളുടെയും വെയിലും മഴയുമൊക്കെ കടന്നുതന്നെയാണ് ജീവന്റെ ശാശ്വതമുകുളമായി നിലകൊള്ളുന്നുതെന്ന ഓർമപ്പെടുത്തൽ അപ്പത്തിൽ എത്ര ഭംഗിയായാണ് ദൈവം സന്നിവേശിപ്പിച്ചിരിക്കുന്നത്.
അപ്പത്തിനു വേണ്ടിയുള്ള ആയോധനമെന്നു മനുഷ്യജീവിതത്തെ നിർവചിക്കാം. അപ്പമാകാനും അപ്പമേകാനുമല്ലെങ്കിൽ പിന്നെന്തു ക്രൈസ്തവ ജീവിതം? വിശപ്പിന്റെ നോവിൽ വിളിച്ചു കരഞ്ഞ ഇസ്രയേൽ ജനം അവരുടെ കൂടാരവാതിൽക്കൽ കണ്ടെത്തിയ മന്നയാണ് ഇന്നു സഭ അനുദിന കുർബാനയിൽ കണ്ടുമുട്ടുന്നതും ഉണ്ടു തൃപ്തരാകുന്നതും. അപ്പത്തിന്റെ വെണ്മയും പൊടിഞ്ഞുചേരാനുള്ള പ്രാപ്തിയും അലിഞ്ഞൊന്നാകാനുള്ള ലാളിത്യവും വിശപ്പാറ്റി പോഷിപ്പിക്കാനുള്ള ശേഷിയുമല്ലേ അന്നും ഇന്നും എക്കാലവും അനിവാര്യമായിരിക്കുന്നത്?
വിശപ്പുകൾ പലത്
വിശപ്പുകൾ പലതാണ് ഇന്ന്. ആന്തരികവും ബാഹ്യവുമായ ശമിക്കാത്ത വിശപ്പുകൾക്കൊണ്ട് വ്യക്തികൾ വീർപ്പുമുട്ടുന്നു. ലോകത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ മറുവഴി തേടുന്നവരൊക്കെ നിരാശയിലേക്കും നിത്യദുഃഖത്തിലുമൊക്കെ വീണടിയുന്നത് പതിവുകാഴ്ചകൾ.അവിടെയൊക്കെ അനശ്വരതയുടെ അപ്പത്തെ അറിയാനുള്ള ജീവിത സമർപ്പണം കൂടിയേ തീരൂ. ആ നിയോഗം സ്വീകരിച്ചുകൊണ്ടാവണം ഇന്നത്തെ ക്രൈസ്തവജീവിത സാക്ഷ്യം.
വിരുന്നുമേശകൾ വേർതിരിവിന്റെയും ആധിപത്യ പ്രവണതകളുടെയും ആത്മാർഥതക്കുറവിന്റെയും അവനവൻവിചാരത്തിന്റെയും ഇടങ്ങളായി മാറിയപ്പോൾ ആദിമസഭയ്ക്കു പൗലോസ് ശ്ലീഹാ നൽകിയ താക്കീത് ഇന്നും പ്രസക്തമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും നിറവേറ്റാനുള്ള വിരുന്നായി ദിവ്യകാരുണ്യത്തെ മാറ്റരുത്! അതു യഥാർഥസ്നേഹത്തിന്റെയും പാദക്ഷാളനത്തിന്റെയും പ്രാണദാനത്തിന്റെയും ശ്രേഷ്ഠവിരുന്നാണ്.
ഒരുമിച്ചിരിക്കാനും പങ്കിടാനും വേർതിരിവ് ഒഴിവാക്കാനും ഒട്ടിയവയറിന്റെ ചൊട്ടലിൽച്ചേരാനും അപ്പമായി മാറിയവൻ നമുക്കു മാതൃക നൽകി. ക്ലേശകരമായ ജീവിതയാത്രയിൽ എടുത്ത് ഭക്ഷിക്കുക; യാത്ര സുഗമമാക്കുക എന്നൊരു അപ്പവിചാരം അവൻ നൽകുന്നുണ്ട്.
"അപ്പമായിത്തീരാനും അലിവുള്ളോരാകാനും തിരുസഭ നമ്മെ ക്ഷണിച്ചിടുന്നു.’
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്നു കാണുക...
നോമ്പ് ചിലതൊക്കെ ഉപേക്ഷിക്കാനുള്ള സമയമായിട്ടാണ് നമ്മൾ പൊതുവെ കാണുന്നത്. കുട്ട
നല്ല കള്ളൻ!
നിങ്ങളുടെ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച ഒരാളെ "അയാൾ ഒരു നല്ല മനുഷ്യന
സ്നേഹം പൂവിടാൻ
മനുഷ്യജീവിതം പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കുത്തൊഴുക്കിലാണ്. തിന്മയും
ആ മരക്കഷണം...
"കുരിശിൽ മനസുറപ്പിച്ചുകൊണ്ട് ഉത്ഥാനത്തിലേക്കു പ്രയാണം ചെയ്യുക എന്നതാണ് നോന്
കുഞ്ഞാടിന്റെ രുധിരം
"ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' (യോഹ 1:29). തന്റെ അടുത്തേ
ഒറ്റയ്ക്കല്ല, ഒന്നിച്ച്
ദൈവമനുഷ്യബന്ധത്തിന്റെ ഒറ്റവാക്കാണ് സഹനടത്തം (സിനഡാലിറ്റി). ദൈവം മനുഷ്യന്റെ
നമ്മൾ വെറും ഡാറ്റകളല്ല
ശാസ്ത്രപുരോഗതിയും സാങ്കേതികതയും മനുഷ്യജീവിതത്തെ കീഴ്മേൽമറിക്കുന്ന ഒരു കാല
അമ്മയെന്ന ശിഷ്യ
നെഞ്ചിൽ നിർദാക്ഷ്യണ്യം വന്നടിക്കുന്ന ആധിയുടെ തിരമാലകളുമായി ഒരമ്മ വത്സലപുത്
ഓർശ്ലെമിൻ പുത്രിമാരേ...
ഭാരമേറിയ കുരിശുമേന്തി, തളരാൻ ഒരിഞ്ചുപോലും ബാക്കിയില്ലാത്ത ശരീരവുമായി ജറുസ
പട്ടുതൂവാലയുടെ സ്പർശം
കുരിശിന്റെ വഴിയിലെ ആറാം സ്ഥലം. വെറോണിക്ക കർത്താവിന്റെ തിരുമുഖം തുടയ്ക്കുന്നു
മഗ്ദലനയുടെ യു ടേണ്‍
ഒരുവളിൽനിന്ന് ഏഴ് അശുദ്ധാത്മാക്കളെ പുറത്താക്കുക! എത്ര അപകടരമായ അവസ്ഥയായി
നിശബ്ദതയിലെ ശബ്ദം
ചില ധൈര്യമില്ലാക്കാലങ്ങൾ, നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറില്ലേ? പ്രതികരിക
ഒരു ബുൾഡോസർ അമ്മ!
ബുൾഡോസർ മാതാപിതാക്കൾ എന്നു കേട്ടിട്ടുണ്ടോ? സ്വന്തം മക്കൾക്ക് ഏറ്റവും നല്ലത് ല
മനുഷ്യനും മനുഷ്യത്വവും
കോണ്സ്റ്റന്റിന് ഗുദൗസ്കസ് എന്നൊരു മനുഷ്യനുണ്ട്. കസക്ക്സ്ഥാന്‍ പൗരനാണ് അദ്ദേ
കരുണയും അദ്ഭുതവും
ബ്രാന്‍ഡ്റ്റ് ജീന്‍ എന്ന യുവ അമേരിക്കക്കാരന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത് 201
നിയന്ത്രണം പാലിച്ചാൽ
കാട്ടിലെ രാജാവ് സിംഹമാണെന്നാണ് എല്ലാവരും കരുതുന്നത്. കഥകളും നോവലുകളും സിനിമ
മാനസാന്തരത്തിന്റെ വില
നോമ്പ് മാറ്റങ്ങളുടെയും കണ്ടെത്തലുകളെയും കാലമായതിനാല്‍ മനോഭാവങ്ങളുടെ മാറ്റത
ഒരു ചുവട് മുന്നോട്ട്
കലിഫോര്‍ണിയ ആസ്ഥാനമായുള്ള ബഥേല്‍ മ്യൂസിക് 2017ല്‍ പുറത്തിറക്കിയ മനോഹരമായ ഒ
ഭാരവും ക്ഷമയും
ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കാണ് റുവാണ്ടന്‍ വംശഹത്യയില്‍ ജീവന് നഷ്ടപ്പ
ദൈവത്തിന്റെ ഭാഷ
നിശബ്ദതയിലേക്കു തിരിയാനുള്ള കാലമാണ് നോമ്പ്. ബഹളങ്ങളുടെയും തിരക്കുകളുടെയും
Latest News
മധ്യപ്രദേശിൽ വാഹനാപകടം; 11പേർ മരിച്ചു
രാജസ്ഥാനിൽ മുൻ എംഎൽഎയെ പാർട്ടിയിൽനിന്നും പുറത്താക്കി ബിജെപി
ഡൽഹിയെ തകർത്തു; പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമത്
സമയപരിധി അവസാനിച്ചു; 537 പാക് പൗരൻമാർ ഇന്ത്യവിട്ടു
ഫുട്ബോൾ താരം വിനീത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Latest News
മധ്യപ്രദേശിൽ വാഹനാപകടം; 11പേർ മരിച്ചു
രാജസ്ഥാനിൽ മുൻ എംഎൽഎയെ പാർട്ടിയിൽനിന്നും പുറത്താക്കി ബിജെപി
ഡൽഹിയെ തകർത്തു; പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമത്
സമയപരിധി അവസാനിച്ചു; 537 പാക് പൗരൻമാർ ഇന്ത്യവിട്ടു
ഫുട്ബോൾ താരം വിനീത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Top