HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കരുണയും അദ്ഭുതവും
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
ബ്രാന്‍ഡ്റ്റ് ജീന്‍ എന്ന യുവ അമേരിക്കക്കാരന്റെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞത് 2019 ഡിസംബറിലായിരുന്നു. തന്റെ സഹോദരനെ വെടിവച്ചുകൊന്ന പോലീസുകാരിയോട് കോടതിയില്‍വച്ചു പരസ്യമായി ക്ഷമിച്ചതായിരുന്നു അതിന്റെ കാരണം. ആമ്പര്‍ ഗൈജര് എന്ന പോലീസുകാരിയോട് ബ്രാന്‍ഡ്റ്റ് പറഞ്ഞത് ഇങ്ങനെ:
“നിങ്ങള്‍ യഥാര്‍ഥത്തില്‍ പശ്ചാത്തപിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു. നിങ്ങള്‍ ക്ഷമ ചോദിച്ച് ദൈവത്തിന്റെ പക്കല്‍ ചെന്നാലും ദൈവം നിങ്ങളോടു ക്ഷമിക്കുമെന്ന് എനിക്കറിയാം.''
കോടതിയിലുണ്ടായിരുന്ന എല്ലാവരും പരിപൂര്‍ണ നിശബ്ദതയില്‍ ഈ വാക്കുകള്‍ കേട്ടിരുന്നു.
അദ്ദേഹം തുടര്‍ന്നു: “ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങള്‍ക്കു മോശമായതൊന്നും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
തുടർന്ന് സഹോദരനെ വെടിവച്ചു കൊന്നയാളെ ജഡ്ജിയുടെ അനുവാദത്തോടെ അദ്ദേഹം ആശ്ലേഷിക്കുന്നു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി; ഒപ്പം കോടതിയിലുണ്ടായിരുന്ന എല്ലാവരുടെയും. എന്തുകൊണ്ടാണ് ഇങ്ങനെ ക്ഷമിക്കാന്‍ തോന്നിയതെന്നു പിന്നീട് ആളുകള്‍ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി, എനിക്കവരോടു കരുണ തോന്നി എന്നാണ്.
അദ്ഭുതങ്ങൾ
കരുണ തോന്നുമ്പോഴാണ് അദ്ഭുതങ്ങള്‍ സംഭവിക്കുന്നത്. കരുണ കേവലമൊരു വികാരത്തിനപ്പുറം ജീവിതശൈലിയായി മാറേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്. നോമ്പുകാലം കരുണയുടെ ദിനങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതങ്ങള്‍ വഴി അനേകരെ അദ്ഭുതങ്ങള്‍ക്കു സാക്ഷിയാക്കാന്‍ സാധിക്കും.
ക്രിസ്തുവില്‍ നിറഞ്ഞിരുന്ന ശൈലി കരുണയുടേതായിരുന്നു. അന്ധര്‍ക്കു കാഴ്ച നല്കുമ്പോഴും ബധിരര്‍ക്കു കേള്‍വി കൊടുക്കുമ്പോഴും മരിച്ചവരെ ഉയിര്‍പ്പിക്കുമ്പോഴും വിശക്കുന്നവര്‍ക്ക് അപ്പം വര്ധിപ്പിച്ചുനല്കുമ്പോഴും അവനിലെ കരുണയാണ് വെളിപ്പെടുന്നത്.
നല്ല സമരിയാക്കാരന്റെ കഥ ക്രിസ്തു പറയുന്നത്, എങ്ങനെ മറ്റുള്ളവരോടു കരുണ കാണിക്കണമെന്നു പഠിപ്പിക്കാനാണ്. ജീവിതം മുഴുവന്‍ കരുണയായി മനുഷ്യര്‍ക്കു സമീപസ്ഥനായവനാണ് ഒടുവില്‍ ദിവ്യകാരുണ്യമായി എപ്പോഴും കൂടെ വസിക്കുന്നത്. കരുണയുടെ നിത്യവസന്തം.
കരുണയുടെ കാഴ്ച
എത്രയോ പേര് കരുണ കാണിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ നമ്മുടെ ജീവിതമെന്ന് ഒാർക്കുക. അനവധി ആളുകളുടെ കരുണയിലാണ് ഓരോ ദിനവും നമ്മള് പിന്നിടുന്നത്. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും നടക്കുന്ന പാതകളിലും കരുണയുടെ അംശങ്ങള്‍ കലര്‍ന്നിരിക്കുന്നത് മനസിലാക്കാതെ പോകരുത്. അറിഞ്ഞും അറിയാതെയും അപരര്‍ വച്ചുനീട്ടുന്ന കാരുണ്യത്തിന്റെ കരസ്പര്ശത്തിലാണ് ഓരോ മനുഷ്യജന്മവും വലിയ അലച്ചിലുകളും അപകടവും കൂടാതെ മുന്നോട്ടു പോകുന്നത്.
എത്രമാത്രം കഠിനഹൃദയനായി എന്നതല്ല, എത്രമാത്രം കരുണ കാണിച്ചു എന്നതാണ് അവസാനം കണക്കാക്കപ്പെടുന്നത്. അപ്രതീക്ഷിതമായ ഒരു നാളില്‍ ചലനമറ്റു കിടക്കുമ്പോള്‍ നമ്മള് മരിച്ചു എന്നറിഞ്ഞ് ആളുകളെത്തുമ്പോള്‍ എന്തായിരിക്കും അവര്‍ നമ്മെക്കുറിച്ചു പരസ്പരം പറയുക. "നല്ല മനുഷ്യനായിരുന്നു' എന്നു പറയുന്നതിനു മുന്‍പേ അവര്‍ മനസുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ കണക്കെടുക്കും. ആ കണക്കെടുപ്പിൽ നമ്മുടെ കര്‍മങ്ങളില്‍ കരുണയുടെ കിരണങ്ങള്‍ കാണാന്‍ അവര്‍ക്കു സാധിക്കണം.
നാസികള്‍ നടത്തിയ വംശഹത്യയില്‍നിന്ന് ഇറേന സെന്റലര് എന്ന യുവതി രക്ഷപ്പെടുത്തിയത് 2500 യഹൂദ കുട്ടികളെയായിരുന്നു. മനുഷ്യരോടുള്ള കരുണയാണ് അതിനു തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഒപ്പമുള്ളവരോടു കരുണ കാണിക്കാത്ത ജീവിതങ്ങള്‍ എങ്ങനെ മനുഷ്യജീവിതങ്ങളാകും. എല്ലാവരോടും കരുണ കാണിക്കുക. കാരണം, എത്രകാലം കരുണ കാണിക്കാന്‍ നമ്മള് ജീവിച്ചിരിക്കും എന്ന് അറിയില്ലല്ലോ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ബുൾഡോസർ അമ്മ!
ബുൾഡോസർ മാതാപിതാക്കൾ എന്നു കേട്ടിട്ടുണ്ടോ? സ്വന്തം മക്കൾക്ക് ഏറ്റവും നല്ലത് ല
മനുഷ്യനും മനുഷ്യത്വവും
കോണ്സ്റ്റന്റിന് ഗുദൗസ്കസ് എന്നൊരു മനുഷ്യനുണ്ട്. കസക്ക്സ്ഥാന്‍ പൗരനാണ് അദ്ദേ
നിയന്ത്രണം പാലിച്ചാൽ
കാട്ടിലെ രാജാവ് സിംഹമാണെന്നാണ് എല്ലാവരും കരുതുന്നത്. കഥകളും നോവലുകളും സിനിമ
മാനസാന്തരത്തിന്റെ വില
നോമ്പ് മാറ്റങ്ങളുടെയും കണ്ടെത്തലുകളെയും കാലമായതിനാല്‍ മനോഭാവങ്ങളുടെ മാറ്റത
ഒരു ചുവട് മുന്നോട്ട്
കലിഫോര്‍ണിയ ആസ്ഥാനമായുള്ള ബഥേല്‍ മ്യൂസിക് 2017ല്‍ പുറത്തിറക്കിയ മനോഹരമായ ഒ
ഭാരവും ക്ഷമയും
ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കാണ് റുവാണ്ടന്‍ വംശഹത്യയില്‍ ജീവന് നഷ്ടപ്പ
ദൈവത്തിന്റെ ഭാഷ
നിശബ്ദതയിലേക്കു തിരിയാനുള്ള കാലമാണ് നോമ്പ്. ബഹളങ്ങളുടെയും തിരക്കുകളുടെയും
Latest News
വയനാട് പുനരധിവാസം; സമ്മതപത്രം നൽകിയത് 22 പേർ മാത്രം, ഒന്നാംഘട്ട പട്ടികയിലെ 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്തിന്റെ നടപടിക്കെതിരേ വനംവകുപ്പ്
ജി. സുധാകരൻ നീതിമാനായ മന്ത്രി; കെപിസിസിയുടെ വേദിയിലെത്തിയ സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ചട്ടവിരുദ്ധം; ഒയാസിസിനെതിരെ മിച്ചഭൂമി കേസ്
മണോളിക്കാവ് സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രണ്ട് എസ്ഐമാരെ സ്ഥലംമാറ്റി
Latest News
വയനാട് പുനരധിവാസം; സമ്മതപത്രം നൽകിയത് 22 പേർ മാത്രം, ഒന്നാംഘട്ട പട്ടികയിലെ 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്തിന്റെ നടപടിക്കെതിരേ വനംവകുപ്പ്
ജി. സുധാകരൻ നീതിമാനായ മന്ത്രി; കെപിസിസിയുടെ വേദിയിലെത്തിയ സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ്
ചട്ടവിരുദ്ധം; ഒയാസിസിനെതിരെ മിച്ചഭൂമി കേസ്
മണോളിക്കാവ് സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രണ്ട് എസ്ഐമാരെ സ്ഥലംമാറ്റി
Top