HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ത്രിത്വരഹസ്യം വെളിപ്പെടുത്തിയവന്റെ ജനനം
റവ.ഡോ. ദേവമിത്ര നീലങ്കാവിൽ
ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവയാഥാർഥ്യം പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്നു വ്യക്തികളടങ്ങുന്ന ഒരേയൊരു ദൈവമാണ്. ഇവർ മൂന്നുവ്യത്യസ്ത ദൈവങ്ങളല്ല. മറിച്ച് ഒരേയൊരു ദൈവത്തിലെ മൂന്നു വ്യക്തികളാണ്. അവർ വ്യത്യസ്തരെങ്കിലും സ്നേഹക്കൂട്ടായ്മയിൽ ഒരേയൊരു ദൈവമായിരിക്കുന്നുവെന്നു മാത്രമല്ല, അതേ സ്നേഹക്കൂട്ടായ്മയിൽ ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു ദൈവ യാഥാർഥ്യം യഹൂദ ചിന്താഗതിയിൽ ഉള്ളതല്ല.
യാഹ്വേ എന്ന് ഉച്ചരിക്കാൻപോലും യഹൂദരുടെ ദൈവഭയം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് അവർ അദൊണായ്, ഏലോഹിം എന്നീ പദങ്ങളാണ് ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. ഈയൊരു പഴയനിയമ പശ്ചാത്തലത്തിലാണ് ദൈവപുത്രൻ മനുഷ്യനായി വന്ന് ത്രിത്വം എന്നു പിന്നീട് വിളിക്കപ്പെട്ട പിതാവ്, പുത്രൻ, പരിശുദ്ധ റൂഹാ എന്നീ വ്യക്തികൾ അടങ്ങിയ ഒരേയൊരു ദൈവത്തെ പരിചയ പ്പെടുത്തുന്നത്.
ഈശോമിശിഹായുടെ ജനനം പരിശുദ്ധ ത്രിത്വത്തിന്റെ ഒരു കൂട്ടായ്മ വെളിപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു. പിതാവായ ദൈവത്തിന്റെ ഏകപുത്രൻ പരിശുദ്ധ റാഹാവഴി മറിയത്തിന്റെ ഉദരത്തിൽ പിറന്നു. പിന്നീട് ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരികയും പിതാവ് തന്റെ പുത്രന് സ്വന്തം ശബ്ദത്താൽ സാക്ഷ്യം നൽകുകയും ചെയ്തു. അങ്ങനെ പുത്രനായ ദൈവം മനുഷ്യരുടെ മുന്പിൽ പരിശുദ്ധ ത്രിത്വത്തെ പ്രത്യക്ഷീകരിച്ചു.
പിതാവായ ദൈവത്തെപ്പോലെ കരുണയുള്ളവരും പരിപൂർണരും പരിശുദ്ധരുമാകാൻ മനുഷ്യവംശത്തിന് ക്ഷണിച്ചുകൊടുത്ത ഈശോ ആവർത്തിച്ചു പറയുന്ന ഒന്നാണ്, ‘ഞാനും പിതാവും ഒന്നാണ്.’ പിതാവുമായി ഏകീഭവിച്ചിരിക്കുന്ന പുത്രൻ പിതാവിന്റെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ് (ഹെബ്രാ 1:3).
പിതാവുമായി ഇപ്രകാരം ഗാഢബന്ധത്തിൽ ആയിരിക്കുന്ന പുത്രനായ ഈശോമിശിഹാ പരിശുദ്ധാത്മാവിനെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുകയും വാഗ്ദാനം തരികയും ചെയ്തു. ‘ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുന്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യംനൽകും ’(യോഹ 15:26).
ഈശോയുടെ മനുഷ്യാവതാരത്തിലൂടെ ഈശോ അവതരിപ്പിച്ച ത്രിത്വം ഒരു ആത്മീയത പ്രദാനം ചെയ്യുന്നുണ്ട്. ത്രിത്വത്തിലെ പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ല. മറിച്ച് തനതായ വ്യക്തിത്വവും പ്രവർത്തനമണ്ഡലവും ഉള്ള മൂന്നു വ്യത്യസ്ത വ്യക്തികളാണ്. എന്നാൽ ഈ മൂന്നു വ്യക്തികൾ സ്നേഹക്കൂട്ടായ്മയിൽ ഒരേയൊരു ദൈവമായിരിക്കുന്നു, ഒരുമിച്ചു പ്രവർത്തിക്കുന്നു.
ഓരോരുത്തരും താന്താങ്ങളുടെ വ്യക്തിത്വവും പ്രവർത്തനമേഖലകളും നിലനിർത്തിക്കൊണ്ടുതന്നെ അപരനോട് കൂട്ടായ്മയിലായിരിക്കുന്നു. ത്രിത്വത്തിന്റെ ഈ ശൈലിയാണ് ത്രിത്വം നൽകുന്ന ആധ്യാത്മികത.
മറ്റുള്ളവരുടെ വ്യത്യസ്തതയും വ്യക്തിത്വവും പരസ്പരം അംഗീകരിച്ചുകൊണ്ട് സ്നേഹത്തിലൂടെ കൂട്ടായ്മയിലായിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ആ ആത്മീയതയുടെ സാരം. ഈ ആത്മീയത വെളിപ്പെടുത്തിക്കൊണ്ടാണ് ഈശോ തന്റെ മനുഷ്യാവതാരത്തിലൂടെ രക്ഷാമാർഗം മാനവരാശിക്കു പകർന്നുനൽകിയത്.
തന്നിലുള്ള വിശ്വാസംവഴി തന്റെ മാർഗം സ്വീകരിക്കുന്നവർക്ക് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ മാമ്മോദീസ നൽകാനാണ് ഈശോ ശിഷ്യന്മാരോട് കല്പിച്ചത് (മത്താ 28:20).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മംഗളവാർത്ത നൽകുന്ന ജീവിതപാഠം
ക്രിസ്മസ് കാലത്ത് ഉണ്ണീശോയോടൊപ്പം ഏറ്റവും കൂടുതൽ നാം കാണുന്ന മനുഷ്യവ്യക്തിയാണ
പ്രവചനങ്ങൾ പൂർത്തിയാക്കിയവന്റെ ജനനം
ഈശോമിശിഹായുടെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു.
വചനം മാംസം ധരിച്ചാൽ പിന്നെ...
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് മുന്പുള്ള അവ
ഈശോ ജനിച്ചുവീണ മത-സാമൂഹിക പശ്ചാത്തലം
ദൈവപുത്രനായ ഈശോ ഭൂമിയിൽ ജനിച്ചത് വളരെ പ്രത്യേകതകളുള്ള മത-സാമൂഹിക-രാഷ്ട്
സമാധാന രാജാവിന്റെ ജനനം
ഷാലോം എന്ന ഹെബ്രായ പദത്തിനർഥം സമാധാനം എന്നാണ്. യുദ്ധ
സമഗ്രവിമോചകന്റെ ജനനം
സമഗ്രവിമോചകനായി ദൈവപുത്രൻ മനുഷ്യനായി ഈ ഭൂമി
സ്നേഹമാകുന്ന മനുഷ്യാവതാരം
“ദൈവം സ്നേഹമാകുന്നു” (1 യോഹ 4:8). സ്നേഹമാകു
കന്യകയായ മാതാവ്
ഈശോയുടെ അമ്മയായ മറിയം കന്യകാത്വം നിലനിർത്തിക്കൊണ്ട് ഗർഭം ധരിക്കുകയും കന്യകാ
ദൈവപുത്രന്റെ വംശാവലി
വിശുദ്ധ ബൈബിളിലെ പുതിയ നിയമം ആരംഭിക്കുന്നത് ഈശോമിശിഹായുടെ വംശാവലി എന്ന ഉപശ
വാക്കും പ്രവൃത്തിയും ക്രിസ്മസും
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ച് ശബ്ദം ഒരു ശക്തിയാണ്, ഊർജമാണ്. ഉച്ചരി
എന്തുകൊണ്ട് ക്രിസ്മസ്?
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു വിദ്യാലയത്തിൽ ക്രിസ്മസ് പരിപാടിക്കിടെ പ്രസംഗകൻ
Latest News
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
Latest News
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
Top