HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പ്രവചനങ്ങൾ പൂർത്തിയാക്കിയവന്റെ ജനനം
റവ.ഡോ. ദേവമിത്ര നീലങ്കാവിൽ
ഈശോമിശിഹായുടെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. പാപം ചെയ്ത മനുഷ്യനെ പറുദീസയിൽനിന്നു പുറത്താക്കുന്നതിനുമുന്പ് ദൈവം ഒരു രക്ഷകനെ വാഗ്ദാനം ചെയ്യുന്നുണ്ട് (ഉത്പ 3:15).
ഈ പ്രവചനമാണ് സ്ത്രീകളിൽ അനുഗൃഹീതയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മകനായ, ദൈവപുത്രനായ ഈശോമിശിഹായിലൂടെ സംഭവിച്ചത്. തന്റെ കുരിശിലെ മരണംവഴി ഈശോ പിശാചിന്റെ തല തകർത്തു, ആധിപത്യം ഇല്ലാതാക്കി. കാരണം പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവപുത്രനായ ഈശോ പ്രത്യക്ഷനായത് ’ (1 യോഹ 3:5).
ദൈവപുത്രന്റെ മനുഷ്യാവതാരത്തിനായി ഒരു വംശത്തെ ഒരുക്കാൻ അബ്രാഹത്തെ വിളിച്ച് വേർതിരിച്ച ദൈവം അബ്രാഹത്തിനു നൽകിയ അനുഗൃഹത്തിൽ ഇപ്രകാരം പറയുന്നു, ‘നിന്നിലൂടെ ഭൂമുഖത്തെ വംശമെല്ലാംഅനുഗ്രഹീതമാകും’ (ഉത്പ 12:3). സകല ജനതകൾക്കുമുള്ള അനുഗ്രഹം സാധ്യമായത് ഈശോമിശിഹായിലൂടെയാണ്.
അതുകൊണ്ടാണ് ശിമയോൻ ഉണ്ണീശോയെ കൈകളിൽ എടുത്തുകൊണ്ട് പാടിയത്, ‘കർത്താവേ അവിടത്തെ വാഗ്ദാനം അനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ. എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടിയുള്ള രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു ’ (ലൂക്കാ 2:28-30).
മത്തായിശ്ലീഹാ അറിയിച്ച സുവിശേഷത്തിൽ ആദ്യന്തം പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, ഈശോമിശിഹാ പ്രവചനങ്ങളുടെ പൂർത്തീകരണമാണ് എന്നു സമർഥിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ അത് അങ്ങനെയാണുതാനും. ഈ രക്ഷകന്റെ ദൗത്യത്തെപ്പറ്റി ഏശയ്യ പ്രവാചകൻ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു, ‘കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ബന്ധിതർക്കു മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു’ (ലൂക്കാ 4:18-19; ഏശ 61:1-2). ‘അപ്പോൾ അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. മുടന്തർ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷഗീതം ആലപിക്കും.’ (ഏശ 35:5-6).
ഈശോമിശിഹായുടെ ജറൂസലെം പ്രവേശനം, പീഡാനുഭവം, മരണം, കബറടക്കം, ഉത്ഥാനം എന്നീ സംഭവങ്ങളെക്കുറിച്ചും പ്രവചനങ്ങൾ പഴയനിയമത്തിൽ കണ്ടെത്താവുന്നതാണ്.
ഇവയിൽ നല്ലൊരു പങ്കും ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലും ദാവീദിന്റെ സങ്കീർത്തനങ്ങളിലുമാണ് നാം കണ്ടുമുട്ടുക. ഈശോയുടെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുന്പ് നടത്തപ്പെട്ടവയാണ് ഈ പ്രവചനങ്ങൾ. ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങൾ ജനനം മുതൽ സ്വർഗാരോഹണം വരെ നൂറ്റാണ്ടുകൾക്കുമുന്പ് പ്രവചിക്കപ്പെടുക എന്നത് കേട്ടുകേൾവിയില്ലാത്ത ഒരു പ്രതിഭാസമാണ്. പ്രവചനങ്ങൾ ദൈവഹിതമാണ്. നമ്മെക്കുറിച്ചും ദൈവത്തിന് ആഗ്രഹങ്ങളുണ്ട്.
പദ്ധതികളുണ്ട്. പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈശോമിശിഹായുടെ ജന്മോത്സവം ആഘോഷിക്കുന്ന ഈയവസരത്തിൽ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹങ്ങളും പദ്ധതികളും വിവേചിച്ചറിയാനും അത് പൂർത്തിയാക്കാനും നമുക്ക് പരിശ്രമിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മംഗളവാർത്ത നൽകുന്ന ജീവിതപാഠം
ക്രിസ്മസ് കാലത്ത് ഉണ്ണീശോയോടൊപ്പം ഏറ്റവും കൂടുതൽ നാം കാണുന്ന മനുഷ്യവ്യക്തിയാണ
ത്രിത്വരഹസ്യം വെളിപ്പെടുത്തിയവന്റെ ജനനം
ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവയാഥാർഥ്യം പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്
വചനം മാംസം ധരിച്ചാൽ പിന്നെ...
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് മുന്പുള്ള അവ
ഈശോ ജനിച്ചുവീണ മത-സാമൂഹിക പശ്ചാത്തലം
ദൈവപുത്രനായ ഈശോ ഭൂമിയിൽ ജനിച്ചത് വളരെ പ്രത്യേകതകളുള്ള മത-സാമൂഹിക-രാഷ്ട്
സമാധാന രാജാവിന്റെ ജനനം
ഷാലോം എന്ന ഹെബ്രായ പദത്തിനർഥം സമാധാനം എന്നാണ്. യുദ്ധ
സമഗ്രവിമോചകന്റെ ജനനം
സമഗ്രവിമോചകനായി ദൈവപുത്രൻ മനുഷ്യനായി ഈ ഭൂമി
സ്നേഹമാകുന്ന മനുഷ്യാവതാരം
“ദൈവം സ്നേഹമാകുന്നു” (1 യോഹ 4:8). സ്നേഹമാകു
കന്യകയായ മാതാവ്
ഈശോയുടെ അമ്മയായ മറിയം കന്യകാത്വം നിലനിർത്തിക്കൊണ്ട് ഗർഭം ധരിക്കുകയും കന്യകാ
ദൈവപുത്രന്റെ വംശാവലി
വിശുദ്ധ ബൈബിളിലെ പുതിയ നിയമം ആരംഭിക്കുന്നത് ഈശോമിശിഹായുടെ വംശാവലി എന്ന ഉപശ
വാക്കും പ്രവൃത്തിയും ക്രിസ്മസും
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ച് ശബ്ദം ഒരു ശക്തിയാണ്, ഊർജമാണ്. ഉച്ചരി
എന്തുകൊണ്ട് ക്രിസ്മസ്?
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു വിദ്യാലയത്തിൽ ക്രിസ്മസ് പരിപാടിക്കിടെ പ്രസംഗകൻ
Latest News
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
Latest News
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
Top