വ​​ച​​നം മാം​​സം ധ​​രി​​ച്ചാ​​ൽ പി​​ന്നെ...
വ​​ച​​നം മാം​​സം ധ​​രി​​ച്ചാ​​ൽ പി​​ന്നെ... റവ.ഡോ. ദേ​വ​മി​ത്ര നീ​ല​ങ്കാ​വി​ൽ
ദൈ​​വ​​പു​​ത്ര​​നാ​​യ ഈ​​ശോ​​മി​​ശി​​ഹാ​​യു​​ടെ മ​​നു​​ഷ്യാ​​വ​​താ​​ര​​​ത്തി​​ന് മു​​ന്പു​​ള്ള അ​​വ​​സ്ഥ​​യെ വി​​ശു​​ദ്ധ യോ​​ഹ​​ന്നാ​​ൻ സു​​വി​​ശേ​​ഷ​​ക​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത് “ദൈ​​വ​​ത്തി​​ന്‍റെ വ​​ച​​നം’’ എ​​ന്ന പ​​ദ​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ​​യാ​​ണ്. “വ​​ച​​നം മാം​​സ​​മാ​​യി ന​​മ്മു​​ടെ ഇ​​ട​​യി​​ൽ വ​​സി​​ച്ചു’’ (യോ​​ഹ 1:14) എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് ദൈ​​വ​​പു​​ത്ര​​ന്‍റെ മ​​നു​​ഷ്യാ​​വ​​താ​​ര​​ത്തെ ത​​ന്‍റെ സു​​വി​​ശേ​​ഷ​​ത്തി​​ൽ വ​​ര​​ച്ചു​​കാ​​ണി​​ക്കു​​ന്ന​​ത്.

പി​​താ​​വാ​​യ ദൈ​​വ​​ത്തി​​ന്‍റെ വ​​ച​​ന​​മാ​​ണ് പു​​ത്ര​​നാ​​യ ഈ​​ശോ​​മി​​ശി​​ഹ. ജീ​​വ​​നു​​ള്ള ശ​​രീ​​ര​​ത്തി​​ൽ ശ​​ബ്‌​ദം അ​​ന്ത​​ർ​​ലീ​​ന​​മാ​​ണ്. ശ​​രീ​​രം ആ​​വ​​ശ്യാ​​നു​​സ​​ര​​ണം അ​​തു പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്നു. ഒ​​രു വ്യ​​ക്തി​​യി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത് വാ​​ക്കി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​യി​​ലൂ​​ടെ​​യും പ്ര​​കാ​​ശി​​ത​​മാ​​കു​​ന്നു. ത​​ന്‍റെ മ​​നു​​ഷ്യാ​​വ​​താ​​ര​​ത്തി​​ലൂ​​ടെ പി​​താ​​വാ​​യ ദൈ​​വ​​ത്തി​​ന്‍റെ പു​​ത്ര​​ൻ, വ​​ച​​ന​​മാ​​കു​​ന്ന ദൈ​​വം, അ​​ദൃ​​ശ്യ​​നാ​​യ പി​​താ​​വി​​നെ വെ​​ളി​​പ്പെ​​ടു​​ത്തി.

ത​​ന്‍റെ വാ​​ക്കി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും ഈ​​ശോ പി​​താ​​വി​​നെ പ്ര​​ത്യ​​ക്ഷീ​​ക​​രി​​ച്ചു. പി​​താ​​വ് പ​​റ​​യാ​​തൊ​​ന്നും പു​​ത്ര​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യോ പ​​റ​​യു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല എ​​ന്ന് പു​​ത്ര​​ൻത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ‘എ​​ന്നെ കാ​​ണു​​ന്ന​​വ​​ൻ പി​​താ​​വി​​നെ കാ​​ണു​​ന്നു, ഞാ​​നും പി​​താ​​വും ഒ​​ന്നാ​​ണ്’ എ​​ന്ന് ധൈ​​ര്യ​​മാ​​യി പ​​റ​​യു​​വാ​​ൻ ഉ​​ത​​കും​​വി​​ധം ഈ​​ശോ​​യും പി​​താ​​വാ​​യ ദൈ​​വ​​വും പ​​രി​​ശു​​ദ്ധ റൂ​​ഹാ​​യി​​ൽ ഏ​​ക​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്നു.

വ​ച​ന​മാ​യ ദൈ​വ​ത്തെ സ്വ​ന്തം ഗ​ർ​ഭ​ത്തി​ൽ വ​​ഹി​​ച്ച​​വ​​ളാ​​ണ് ഈ​​ശോ​​യു​​ടെ അ​​മ്മ​​യാ​​യ മ​​റി​​യം. പ​​രി​​ശു​​ദ്ധ റൂ​​ഹാ വ​​ഴി മ​​റി​​യം ദൈ​​വ​​ത്തി​​ന്‍റെ വ​​ച​​ന​​മാ​​യ ഈ​​ശോ​​യെ ഗ​​ർ​​ഭം ധ​​രി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ, മ​​റി​​യം യൂ​​ദ​​യാ​​യി​​ലെ മ​​ല​​ന്പ്ര​​ദേ​​ശ​​ത്ത് വ​​സി​​ച്ചി​​രു​​ന്ന ത​​ന്‍റെ ബ​​ന്ധു​​വാ​​യ എ​​ലി​​സ​​ബ​​ത്ത് വാ​​ർ​​ധ​​ക്യ​​ത്തി​​ൽ ഗ​​ർ​​ഭം ധ​​രി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്ന് മ​​ന​​സി​​ലാ​​ക്കി, അ​​വ​​രെ സ​​ന്ദ​​ർ​​ശി​​ച്ച് ശു​​ശ്രൂ​​ഷി​​ക്കു​​വാ​​ൻ ‘തി​​ടു​​ക്ക​​ത്തി​​ൽ യാ​​ത്ര​​യാ​​യി’ (ലൂ​​ക്കാ 1:39) എ​​ന്ന് വി​​ശു​​ദ്ധ ബൈ​​ബി​​ൾ സാ​​ക്ഷി​​ക്കു​​ന്നു.

ഒ​​രു വ്യ​​ക്തി​​യി​​ൽ ദൈ​​വ​​വ​​ച​​നം മാം​​സം ധ​​രി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ എ​​ന്തു സം​​ഭ​​വി​​ക്കു​​മെ​​ന്ന​​തി​​ന് മ​​റി​​യം ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ദൈ​​വ​വ​​ച​​നം മാം​​സം ധ​​രി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ ആ ​​വ്യ​​ക്തി​​ക്ക് സ്വ​​ന്തം കാ​​ര്യം മാ​​ത്രം നോ​​ക്കി അ​​ട​​ങ്ങി​​യി​​രി​​ക്കു​​ക സാ​​ധ്യ​​മ​​ല്ല.


ഗ​​ർ​​ഭി​​ണി​​യാ​​യി​​രി​​ക്കെ, ഗ​​ർ​​ഭാ​​വ​​സ്ഥ​​യു​​ടെ എ​​ല്ലാ അ​​രി​ഷ്‌​ട​ത​​ക​​ളും അ​​സു​​ഖ​​ങ്ങ​​ളും ശ​​രീ​​ര​​ത്തി​​ൽ വ​​ഹി​​ച്ചു​​കൊ​​ണ്ട്, വാ​​ർ​​ധ​​ക്യ​​ത്തി​​ൽ ഗ​​ർ​​ഭി​​ണി​​യാ​​യ എ​​ലി​​സ​​ബ​​ത്തി​​ന് ത​​ന്‍റെ സ​​ഹാ​​യം ആ​​വ​​ശ്യം വ​​ന്നേ​​ക്കാ​മെ​​ന്നു സ്വ​​യം മ​​ന​​സി​​ലാ​​ക്കി, ആ​​രും ആ​​വ​​ശ്യ​​പ്പെ​​ടാ​​തെ​​ത​​ന്നെ മ​​റി​​യം ‘തി​​ടു​​ക്ക​​ത്തി​​ൽ യാ​​ത്ര​​യാ​​കു​ക​​യാ​​ണ്’ ചെ​​യ്ത​​ത്. ‘തി​​ടു​​ക്കം’ തീ​​വ്ര​​വും ആ​​ത്മാ​​ർ​​ഥ​​വു​​മാ​​യ ആ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ല​​ക്ഷ​​ണ​​മാ​​ണ്. ഒ​​രു വ്യ​​ക്തി​​യി​​ൽ ദൈ​​വ​​വ​​​ച​​നം വ​​ന്ന് വ​​സി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നെ അ​​പ​​ര​​നി​​ൽ ദൈ​​വ​​മു​​ഖം ദ​​ർ​​ശി​​ക്കാ​​നും അ​​വ​​രെ സ്നേ​​ഹി​​ക്കു​​വാ​​നും സേ​​വി​​ക്കു​​വാ​​നും ആ​​രും പ​​റ​​യേ​​ണ്ട​​തി​​ല്ല, ആ​​രും നി​​ർ​​ബ​​ന്ധി​​ക്കേ​​ണ്ട​​തി​​ല്ല. വ​​ച​​ന​​സാ​​ന്നി​​ധ്യ​​ത്തി​​ന്‍റെ സാ​​ധാ​​ര​​ണ പ്ര​​തി​​ക​​ര​​ണ​​മാ​​ണു സ്നേ​​ഹ​​വും ശു​​ശ്രൂ​​ഷ​​യും.

ദൈ​​വ​​ത്തി​​ന്‍റെ വ​​ച​​നം ന​​മ്മി​​ൽ വ​​ന്നു വ​​സി​​ക്ക​​ണ​​മെ​​ങ്കി​​ൽ നാം ​​അ​​ത് അ​​ട​​ങ്ങു​​ന്ന വി​​ശു​​ദ്ധ ബൈ​​ബി​​ൾ എ​​ടു​​ത്തു വാ​​യി​​ക്ക​​ണം. വാ​​യി​​ച്ചാ​​ൽ മാ​​ത്രം പോ​​രാ, ധ്യാ​​ന​​പൂ​​ർ​​വം പ​​ഠി​​ക്ക​​ണം. ആ​​ത്മാ​​വും ജീ​​വ​​നു​​മാ​​യ ദൈ​​വ​​വ​​ച​​നം ഇ​​രു​​ത​​ലവാ​​ളി​​നേ​​ക്കാള്‍ മൂ​​ർ​​ച്ച​​യു​​ള്ള​​തും ന​​മ്മു​​ടെ അ​​ന്ത​​രം​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് തു​​ള​​ച്ചു​​ക​​യ​​റി അ​​വി​​ടെ വാ​​സ​​മു​​റ​​പ്പി​​ക്കു​​വാ​​ൻ ശ​​ക്ത​​വു​​മാ​​ണ്. അ​​ഗ്‌​നി​​തു​​ല്യ​​മാ​​യ വ​​ച​നം ന​​മ്മെ ശു​​ദ്ധീ​​ക​​രി​​ച്ച് രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു പ​​ര്യാ​​പ്ത​​മാ​​ണ്.

ദൈ​​വ​​ത്തി​​ന്‍റെ വ​​ച​​നം മാം​​സം ധ​​രി​​ച്ച​​തി​​ന്‍റെ, മ​​നു​​ഷ്യ​​നാ​​യി അ​​വ​​ത​​രി​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ ആ​​ച​​രി​​ക്കു​​ന്ന ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ ഇ​​ന്നും ജീ​​വി​​ക്കു​​ന്ന ആ ​​വ​​ച​​നം ന​​മ്മി​​ൽ വ​​ന്നു വ​​സി​​ക്കാ​​നും ന​​മ്മു​​ടെ വാ​​ക്കി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും മാം​​സം ധ​​രി​​ക്കാ​​നും ഇ​​ട​​യാ​​ക്കു​​ന്പോ​​ഴാ​​ണു നാം ​​യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ക്രി​​സ്മ​​സ് അ​​നു​​ഭ​​വി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.