ഈ​ശോ ജ​നി​ച്ചു​വീ​ണ മ​ത-​സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം
ഈ​ശോ ജ​നി​ച്ചു​വീ​ണ മ​ത-​സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം റവ.ഡോ. ദേ​വ​മി​ത്ര നീ​ല​ങ്കാ​വി​ൽ
ദൈ​വ​പു​ത്ര​നാ​യ ഈ​ശോ ഭൂ​മി​യി​ൽ ജ​നി​ച്ച​ത് വ​ള​രെ പ്ര​ത്യേ​ക​ത​ക​ളു​ള്ള മ​ത-​സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ബി​സി 63 മു​ത​ൽ ജെ​റു​സ​ലേം പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ഇ​സ്ര​യേ​ലി​ൽ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് വി​ദേ​ശി​ക​ളാ​യ, വി​ജാ​തീ​യ​രാ​യ റോ​മാ​ക്കാ​രാ​ണ്. രാ​ഷ്‌​ട്രീ​യ​വും സൈ​നി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് റോ​മാ​ക്കാ​രാ​ണ്.

നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നി​രു​ന്ന ഭ​ര​ണ​രീ​തി റോ​മാ​ക്കാ​ർ മാ​റ്റു​ക​യും ത​ദ്ദേ​ശീ​യ​രാ​യ സാ​മ​ന്ത രാ​ജാ​ക്ക​ന്മാ​രി​ലൂ​ടെ അ​വ​ർ ഭ​ര​ണം ന​ട​ത്തി​വ​രി​ക​യും ചെ​യ്തി​രു​ന്നു. വൈ​ദേ​ശി​ക​മാ​യ ഭാ​ഷ​യും സം​സ്കാ​ര​വും ഒ​രു​പ​ക്ഷേ ഈ ​ക്ര​മീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കാം. പ്രാ​ദേ​ശി​ക​മാ​യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, പീ​ലാ​ത്തോ​സി​നെ​പ്പോ​ലു​ള്ള റോ​മാ ച​ക്ര​വ​ർ​ത്തി നി​യോ​ഗി​ച്ചി​രു​ന്ന ഗ​വ​ർ​ണ​ർ​മാ​ർ നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്നു.

വി​ദേ​ശ​ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​യി​രു​ന്ന യ​ഹൂ​ദ സ​മു​ദാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മി​ശി​ഹാ എ​ന്നു​വ​ച്ചാ​ൽ അ​ഭി​ഷി​ക്ത​ൻ അ​ഥ​വാ രാ​ജാ​വ് എ​ന്ന ആ​ശ​യം മ​ന​സി​ലാ​ക്കാ​ൻ. മി​ശി​ഹാ വ​ന്ന് രാ​ജ്യം പു​നഃ​സ്ഥാ​പി​ക്കും എ​ന്നു പ​റ​യു​ന്പോ​ൾ ഒ​രു രാ​ഷ്‌​ട്രീ​യ മി​ശി​ഹ എ​ന്ന ചി​ന്ത വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു.

തീ​വ്ര​വാ​ദി​യാ​യ ശി​മ​യോ​നും സ്നാ​പ​ക​യോ​ഹ​ന്നാ​നും മ​ത​രാ​ഷ്‌​ട്ര​ത്തെ വീ​ണ്ടെ​ടു​ക്കാ​ൻ വ​രു​ന്ന മി​ശി​ഹാ​യെ ആ​യു​ധ​മെ​ടു​ത്ത് പൊ​രു​തി സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യി നി​ന്നി​രു​ന്ന തീ​ക്ഷ്ണ​മ​തി​ക​ൾ, എ​സേ​യി​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ബൈ​ബി​ൾ പ​ണ്ഡി​ത​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ​ശോ​യു​ടെ ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന ഹേ​റോ​ദ് രാ​ജാ​വ് ഒ​രു യ​ഹൂ​ദ​ൻ ആ​യി​രു​ന്നി​ല്ല. ഹേ​റോ​ദ് ഇ​സ്മ​യേ​ലി​ന്‍റെ വം​ശ​പ​ര​ന്പ​ര​യി​ൽ​പ്പെ​ട്ട ഒ​രു ഏ​ദോ​മ്യ​നാ​യി​രു​ന്നു എ​ന്നാ​ണ് പ​ണ്ഡി​താ​ഭി​പ്രാ​യം.

റോ​മാ​ക്കാ​രെ​യും യ​ഹൂ​ദ​രെ​യും ഉ​പ​രി​വി​പ്ല​വ​മാ​യി ഒ​രു​പോ​ലെ പ്രീ​തി​പ്പെ​ടു​ത്തി ഭ​ര​ണം നി​ല​നി​ർ​ത്തി​യി​രു​ന്ന ഹേ​റോ​ദ് ക്രൂ​ര​നും സു​ഖി​മാ​നു​മാ​യ രാ​ജാ​വാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് പൂ​ജ​രാ​ജാ​ക്ക​ന്മാ​ർ യ​ഹൂ​ദ​രു​ടെ രാ​ജാ​വ് എ​വി​ടെ ജ​നി​ച്ചി​രി​ക്കു​ന്നു എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ഹേ​റോ​ദ് ആ​കു​ല​നാ​യ​ത്.


ഈ​ശോ ജ​നി​ച്ച്, ജീ​വി​ച്ച സ​മ​യ​ത്ത് വി​ശു​ദ്ധ ഗ്ര​ന്ഥം പ​ക​ർ​ത്തി​യെ​ഴു​തി​യി​രു​ന്ന, യ​ഹൂ​ദ നി​യ​മ​ങ്ങ​ൾ അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി വ്യാ​ഖ്യാ​നി​ച്ചി​രു​ന്ന നി​യ​മ​ജ്ഞ​ർ ഉ​ണ്ടാ​യി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​തി​രു​ന്ന സ​ദു​ക്കാ​യ​ർ എ​ന്ന വി​ഭാ​ഗ​മാ​ണ് ജെ​റു​സ​ലെം ദേ​വാ​ല​യം നോ​ക്കി​ന​ട​ത്തി​യി​രു​ന്ന​ത്.

മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ൽ നീ​തി​മാ​ന്മാ​ർ​ക്കാ​യി ക​രു​തി​വ​ച്ചി​രി​ക്കു​ന്ന സ്വ​ർ​ഗീ​യ സ​മ്മാ​ന​ത്തി​ൽ വി​ശ്വാ​സ​മി​ല്ലാ​തി​രു​ന്ന ഇ​ക്കൂ​ട്ട​ർ, ഇ​ഹ​ലോ​ക ജീ​വി​ത​കാ​ല​ത്ത് സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ആ​ർ​ഭാ​ട​മാ​യി ജീ​വി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ്, പി​താ​വി​ന്‍റെ ഭ​വ​ന​മാ​യ, പ്രാ​ർ​ഥ​നാ​ല​യ​മാ​യ ദേ​വാ​ല​യ​ത്തെ ക​ള്ള​ന്മാ​രു​ടെ ഗു​ഹ​യും ക​ച്ച​വ​ട​സ്ഥ​ല​വും ആ​ക്കി​ത്തീ​ർ​ക്കു​ന്ന​തി​ൽ സ​ദു​ക്കാ​യ​ർ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത്.

മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ൽ വി​ശ്വ​സി​ച്ചി​രു​ന്ന, നി​യ​മ​ങ്ങ​ളു​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ലു​ള്ള അ​നു​ഷ്ഠാ​നം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് സ്വ​യം ക​രു​തി​യി​രു​ന്ന, മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ യ​ഹൂ​ദ​മ​ത​ജീ​വി​തം സി​ന​ഗോ​ഗു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജീ​വി​ച്ചി​രു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി​രു​ന്നു ഈ​ശോ​യു​ടെ ജ​ന​ന​സ​മ​യ​ത്തെ പ്രീ​ശ​ർ.

ഈ ​മൂ​ന്നു കൂ​ട്ട​രെ​യും ഈ​ശോ പ​ര​സ്യ​മാ​യും നി​ശി​ത​മാ​യും വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ ഉ​പ​രി​പ്ല​വ​ക​ര​മാ​യ മ​നോ​ഭാ​വ​ത്തെ​യും ജീ​വി​ത​ത്തെ​യും ഈ​ശോ ഉ​പ​മി​ച്ച​ത് വെ​ള്ള​യ​ടി​ച്ച കു​ഴി​മാ​ട​ങ്ങ​ളോ​ടാ​ണ്. മ​ത-​രാ​ഷ്‌​ട്ര പു​ന​ർ​നി​ർ​മാ​താ​വാ​യ മി​ശി​ഹാ​യെ (രാ​ജാ​വി​നെ) പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് ഈ​ശോ പ​റ​ഞ്ഞു, “എ​ന്‍റെ രാ​ജ്യം ഐ​ഹി​ക​മ​ല്ല”. വാ​ളെ​ടു​ത്ത് പൊ​രു​താ​ൻ ത​യാ​റാ​യി നി​ന്നി​രു​ന്ന​വ​രോ​ട് ഈ​ശോ പ​റ​ഞ്ഞു, “വാ​ളെ​ടു​ക്കു​ന്ന​വ​ൻ വാ​ളാ​ലെ മ​രി​ക്കും”.‌ ഈ​ശോ​യു​ടെ രാ​ജ്യം സ്വ​ർ​ഗ​രാ​ജ്യ​മാ​ണ്. എ​ന്നും നി​ല​നി​ൽ​ക്കു​ന്ന ആ ​രാ​ജ്യ​ത്തി​ലേ​ക്ക് ന​മ്മെ കൊ​ണ്ടു​പോ​കാ​നാ​ണ് ദൈ​വ​പു​ത്ര​ൻ മ​നു​ഷ്യ​നാ​യ​ത്. ഈ​ശോ​യു​ടെ രാ​ജ്യ​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ന​മാ​ണ് ഈ​ലോ​ക ജീ​വി​തം!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.