സ്നേഹമാകുന്ന മനുഷ്യാവതാരം
സ്നേഹമാകുന്ന മനുഷ്യാവതാരം റവ.ഡോ. ദേ​വ​മി​ത്ര നീ​ല​ങ്കാ​വി​ൽ
“ദൈ​​​​​​വം സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്നു” (1 യോ​​​​​​ഹ 4:8). സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്ന ദൈ​​​​​​വം മ​​​​​​നു​​​​​​ഷ്യ​​​​​​നാ​​​​​​യി അ​​​​​​വ​​​​​​ത​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ അ​​​​​​നു​​​​​​സ്മ​​​​​​ര​​​​​​ണ​​​​​​വും ആ​​​​​​ഘോ​​​​​​ഷ​​​​​​വു​​​​​​മാ​​​​​​ണ് ക്രി​​​​​​സ്മ​​​​​​സ്.

ദൈ​​​​​​വം സ​​​​​​ക​​​​​​ല സൃ​​​​​​ഷ്ടി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യി സ്വ​​​​​​ന്തം ഛായ​​​​​​യി​​​​​​ലും സാ​​​​​​ദൃ​​​​​​ശ്യ​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​നെ സൃ​​​​​​ഷ്ടി​​​​​​ച്ച​​​​​​ത്. സ്വ​​​​​​ന്ത​​​​​​മാ​​​​​​യി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും സ​​​​​​ക​​​​​​ല സൃ​​​​​​ഷ്ട​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും​​​മേ​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​വും ദൈ​​​​​​വം മ​​​​​നു​​​​​ഷ‍്യ​​​​​നു ന​​​​​​ൽ​​​​​​കി. മ​​​​​​നു​​​​​​ഷ്യ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് ദൈ​​​​​​വം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ച​​​​​​ത് സ്വ​​​​​​യം സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ന്ന, പ​​​​​​ര​​​​​​സ്പ​​​​​​രം സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ന്ന, പ്ര​​​​​​കൃ​​​​​​തി​​​​​​യെ സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ന്ന, ദൈ​​​​​​വ​​​​​​ത്തെ സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു സ്നേ​​​​​​ഹ​​​സ​​​​​​ന്പ​​​​​​ന്ന​​​​​​മാ​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​ണ്.

പാ​​​​​​പം​​​​​​ചെ​​​​​​യ്ത മ​​​​​​നു​​​​​​ഷ്യ​​​​​​നോ​​​​​​ട് സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്ന ദൈ​​​​​​വം ക​​​​​​രു​​​​​​ണ​​​​​​കാ​​​​​​ണി​​​​​​ച്ചു. ആ​​​​​​ദ്യ​​​​​​പാ​​​​​​പം കാ​​​​​​ര​​​​​​ണം മ​​​​​​നു​​​​​​ഷ്യ​​​​​​നെ ദൈ​​​​​​വം ന​​​​​​ശി​​​​​​പ്പി​​​​​​ച്ചി​​​​​​ല്ല. മ​​​​​​നു​​​​​​ഷ്യ​​​​​​നെ വീ​​​​​​ണ്ടും ജീ​​​​​​വി​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച ദൈ​​​​​​വം ഭൂ​​​​​​മി​​​​​​യി​​​​​​ൽ സ​​​​​​ന്തോ​​​​​​ഷ​​​​​​ത്തോ​​​​​​ടും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തോ​​​​​​ടും​​​കൂ​​​​​​ടെ ജീ​​​​​​വി​​​​​​ക്കു​​​​​​വാ​​​​​​ൻ മ​​​​​​നു​​​​​​ഷ്യ​​​​​​നു ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​ത്ത് ക​​​​​​ല്പ​​​​​​ന​​​​​​ക​​​​​​ൾ ഇ​​​​​​പ്ര​​​​​​കാ​​​​​​രം സം​​​​​​ഗ്ര​​​​​​ഹി​​​​​​ച്ചു: “ഇ​​​​​​സ്ര​​​​​​യേ​​​​​​ലേ, കേ​​​​​​ൾ​​​​​​ക്കു​​​​​​ക: ന​​​​​​മ്മു​​​​​​ടെ ദൈ​​​​​​വ​​​​​​മാ​​​​​​യ ക​​​​​​ർ​​​​​​ത്താ​​​​​​വ് ഒ​​​​​​രേ ഒ​​​​​​രു ക​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​ണ്. നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ദൈ​​​​​​വ​​​​​​മാ​​​​​​യ ക​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​നെ പൂ​​​​​​ർ​​​​​​ണ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തോ​​​​​​ടും പൂ​​​​​​ർ​​​​​​ണ ആ​​​​​​ത്മാ​​​​​​വോ​​​​​​ടും പൂ​​​​​​ർ​​​​​​ണ ശ​​​​​​ക്തി​​​​​​യോ​​​​​​ടും​​​​​​കൂ​​​​​​ടെ സ്നേ​​​​​​ഹി​​​​​​ക്ക​​​​​​ണം” (നി​​​​​​യ​​​​​​ 6:4-5). നി​​​​​​ന്നെ​​​​​​പ്പോ​​​​​​ലെ​​​​​​ത​​​​​​ന്നെ നി​​​​​​ന്‍റെ അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​രെ​​​​​​യും സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ക” (ലേ​​​​​​വ്യ​​​​​​ 19:18).

എ​​​​​​ന്നാ​​​​​​ൽ, മ​​​​​​നു​​​​​​ഷ്യ​​​​​​ർ ക​​​​​​ല്പ​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കു വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച് അ​​​​​​വി​​​​​​ശ്വ​​​​​​സ്ത​​​​​​രാ​​​​​​യി. മ​​​​​​നു​​​​​​ഷ്യ​​​​​​ർ അ​​​​​​വി​​​​​​ശ്വ​​​​​​സ്ത​​​​​​രും പാ​​​​​​പി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​പ്പോ​​​​​​ഴും ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​ണാ​​​​​​ർ​​​​​​ദ്ര സ്നേ​​​​​​ഹം അ​​​​​​ച​​​​​​ഞ്ച​​​​​​ല​​​​​​വും വി​​​​​​ശ്വസ്ത​​​​​​വു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്ന ദൈ​​​​​​വം ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ​​​​​​രും ന​​​​​​ശി​​​​​​ച്ചു​​​​​​പോ​​​​​​കാ​​​​​​തെ ര​​​​​​ക്ഷ​​​​​​ പ്രാ​​​​​​പി​​​​​​ക്ക​​​​​​ണം എ​​​​​​ന്നാ​​​​​​ണ്.

അ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ത​​​​​​ന്‍റെ പ്രി​​​​​​യ​​​​​​പു​​​​​​ത്ര​​​​​​നാ​​​​​​യ ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​യെ സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്ന ദൈ​​​​​​വം ലോ​​​​​​ക​​​​​​ത്തി​​​​​​ലേ​​​​​​ക്ക​​​​​​യ​​​​​​ച്ച​​​​​​ത് (യോ​​​​​​ഹ 3:16-17). ത​​​​​​ന്‍റെ ഏ​​​​​​ക പു​​​​​​ത്ര​​​​​​ൻ​​​​​​വ​​​​​​ഴി നാം ​​​​​​ജീ​​​​​​വി​​​​​​ക്കേ​​​​​ണ്ട​​​​​​തി​​​​​​നാ​​​​​​യി ദൈ​​​​​​വം അ​​​​​​വ​​​​​​നെ ലോ​​​​​​ക​​​​​​ത്തി​​​​​​ലേ​​​​​​ക്ക​​​​​​യ​​​​​​ച്ചു. അ​​​​​​ങ്ങ​​​​​​നെ ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ സ്നേ​​​​​​ഹം മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ഇ​​​​​​ട​​​​​​യി​​​​​​ൽ വെ​​​​​​ളി​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു (1 യോ​​​​​​ഹ 4:9-10).


സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്ന ദൈ​​​​​​വം, അ​​​​​​ന്ത്യ​​​​​​അ​​​​​​ത്താ​​​​​​ഴ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ത​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട ശി​​​​​​ഷ്യ​​​​​​ന്മാ​​​​​​രോ​​​​​​ട് ഇ​​​​​​പ്ര​​​​​​കാ​​​​​​രം ക​​​​​​ല്പി​​​​​​ച്ചു: “നി​​​​​​ങ്ങ​​​​​​ൾ പ​​​​​​ര​​​​​​സ്പ​​​​​​രം സ്നേ​​​​​​ഹി​​​​​​ക്കു​​​​​​വി​​​​​​ൻ. ഞാ​​​​​​ൻ നി​​​​​​ങ്ങ​​​​​​ളെ സ്നേ​​​​​​ഹി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ നി​​​​​​ങ്ങ​​​​​​ളും പ​​​​​​ര​​​​​​സ്പ​​​​​​രം സ്നേ​​​​​​ഹി​​​​​​ക്കു​​​​​​വി​​​​​​ൻ. നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ​​​​​​ര​​​​​​സ്പ​​​​​​രം സ്നേ​​​​​​ഹ​​​​​​മു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ നി​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്‍റെ ശി​​​​​​ഷ്യ​​​​​​ന്മാ​​​​​​രാ​​​​​​ണെ​​​​​​ന്ന് അ​​​​​​തു​​​​​​മൂ​​​​​​ലം എ​​​​​​ല്ലാ​​​​​​വ​​​​​​രും അ​​​​​​റി​​​​​​യും” (‍യോ​​​​​​ഹ13:35).

ബൈ​​​​​​ബി​​​​​​ളി​​​​​​ലെ പ​​​​​​ഴ​​​​​​യ​​​​​​നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ സു​​​​​​വ്യ​​​​​​ക്ത​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞ​​​​​​തും പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തു​​​​​​മാ​​​​​​യ “ദൈ​​​​​​വ​​​​​​ത്തെ സ്നേ​​​​​​ഹി​​​​​​ക്കു​​​​​​ക”എ​​​​​​ന്ന ആ​​​​​​ശ​​​​​​യം അ​​​​​​ന്ത്യ അ​​​​​​ത്താ​​​​​​ഴ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​പ്പെ​​​​​​ട്ട ഈ ​​​​​​ക​​​​​​ല്പ​​​​​​ന​​​​​​യി​​​​​​ൽ കാ​​​​​​ണു​​​​​​ന്നേ ഇ​​​​​​ല്ല എ​​​​​​ന്നത് വ​​​​​​ള​​​​​​രെ വി​​​​​​ചി​​​​​​ത്ര​​​​​​മാ​​​​​​യി ഒ​​​​​​രു​​​​​​പ​​​​​​ക്ഷേ തോ​​​​​​ന്നി​​​​​​യേ​​​​​​ക്കാം. പ​​​​​​ക്ഷേ, ബൈ​​​​​​ബി​​​​​​ൾ അ​​​​​​തി​​​​​​ന്‍റെ സ​​​​​​മ​​​​​​ഗ്ര​​​​​​ത​​​​​​യി​​​​​​ൽ വാ​​​​​​യി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ന​​​​​​മു​​​​​​ക്ക് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​വാ​​​​​​ൻ ക​​​​​​ഴി​​​​​​യും, “കാ​​​​​​ണ​​​​​​പ്പെ​​​​​​ടു​​​​​​ന്ന സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നെ സ്നേ​​​​​​ഹി​​​​​​ക്കാ​​​​​​ത്ത​​​​​​വ​​​​​​ന് കാ​​​​​​ണ​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ദൈ​​​​​​വ​​​​​​ത്തെ സ്നേ​​​​​​ഹി​​​​​​ക്കാ​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യി​​​​​​ല്ല”(യോ​​​​​​ഹ 4:20).

“ദൈ​​​​​​വം സ്നേ​​​​​​ഹ​​​​​​മാ​​​​​​കു​​​​​​ന്നു” എ​​​​​​ന്ന് ഉദ്ബോധിപ്പി​​​​​​ക്കു​​​​​​ന്ന വി​​​​​​ശു​​​​​​ദ്ധ ബൈ​​​​​​ബി​​​​​​ൾ പ​​​​​​ര​​​​​​സ്പ​​​​​​ര സ്നേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​തി​​​​​​ന​​​​​​ഞ്ച് ഗു​​​​​​ണ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​പ്ര​​​​​​കാ​​​​​​രം പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു: സ്നേ​​​​​​ഹം ദീ​​​​​​ർ​​​​​​ഘ​​​​​​ക്ഷമ​​​​​​യു​​​​​​ള്ള​​​​​​താ​​​​​​ണ്, ദ​​​​​​യ​​​​​​യു​​​​​​ള്ള​​​​​​താ​​​​​​ണ്, അ​​​​​​സൂ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്നി​​​​​​ല്ല, ആ​​​​​​ത്മ​​​​​​പ്ര​​​​​​ശം​​​​​​സ ചെ​​​​​​യ്യു​​​​​​ന്നി​​​​​​ല്ല, അ​​​​​​ഹ​​​​​​ങ്ക​​​​​​രി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല, അ​​​​​​നു​​​​​​ചി​​​​​​ത​​​​​​മാ​​​​​​യി പെ​​​​​​രു​​​​​​മാ​​​​​​റു​​​​​​ന്നി​​​​​​ല്ല, സ്വാ​​​​​​ർ​​​​​​ഥം അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല, കോ​​​​​​പി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല, വി​​​​​​ദ്വേ​​​​​​ഷം പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്നി​​​​​​ല്ല, അ​​​​​​നീ​​​​​​തി​​​​​​യി​​​​​​ൽ സ​​​​​​ന്തോ​​​​​​ഷി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല, സ​​​​​​ത്യ​​​​​​ത്തി​​​​​​ൽ ആ​​​​​​ഹ്ലാ​​​​​​ദം കൊ​​​​​​ള്ളു​​​​​​ന്നു, സ​​​​​​ക​​​​​​ല​​​​​​തും സ​​​​​​ഹി​​​​​​ക്കു​​​​​​ന്നു, സ​​​​​​ക​​​​​​ല​​​​​​തും വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു, സ​​​​​​ക​​​​​​ല​​​​​​തും പ്ര​​​​​​ത്യാ​​​​​​ശി​​​​​​ക്കു​​​​​​ന്നു, സ​​​​​​ക​​​​​​ല​​​​​​ത്തേ​​​​​​യും അ​​​​​​തി​​​​​​ജീ​​​​​​വി​​​​​​ക്കു​​​​​​ന്നു, ഒ​​​​​​രി​​​​​​ക്ക​​​​​​ലും അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല (1 കോ​​​​​​റി​​​​​​ 13:4-8).

ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ണാ​​​​​​ർ​​​​​​ദ്ര സ്നേ​​​​​​ഹം വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ട് ഈ ​​​​​​ഭൂ​​​​​​മി​​​​​​യി​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​നാ​​​​​​യി അ​​​​​​വ​​​​​​ത​​​​​​രി​​​​​​ച്ച ഈ​​​​​​ശോമി​​​​​​ശി​​​​​​ഹാ ത​​​​​​ന്‍റെ ജീ​​​​​​വ​​​​​​ൻ മ​​​​​​നു​​​​​​ഷ്യസ്നേ​​​​​​ഹ​​​​​​ത്തെപ്ര​​​​​​തി ബ​​​​​​ലി​​​​​​യാ​​​​​​യി അ​​​​​​ർ​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് പ​​​​​​ഠി​​​​​​പ്പി​​​​​​ച്ചു: “സ്നേ​​​​​​ഹി​​​​​​ത​​​​​​നു​​​​​​വേ​​​​​​ണ്ടി ജീ​​​​​​വ​​​​​​ൻ ബ​​​​​​ലി​​​യ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ൾ വ​​​​​​ലി​​​​​​യ സ്നേ​​​​​​ഹ​​​​​​മി​​​​​​ല്ല”(യോ​​​​​​ഹ 15:13).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.