കന്യകയായ മാതാവ്
കന്യകയായ മാതാവ് റവ.ഡോ. ദേ​വ​മി​ത്ര നീ​ല​ങ്കാ​വി​ൽ
ഈ​ശോ​യു​ടെ അ​മ്മ​യാ​യ മ​റി​യം ക​ന്യ​കാ​ത്വം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഗ​ർ​ഭം ധ​രി​ക്കു​ക​യും ക​ന്യ​കാ​ത്വം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ പ്ര​സ​വി​ക്കു​ക​യും ചെ​യ്തു എ​ന്ന​ത് സാ​ധാ​ര​ണ ബു​ദ്ധി​ക്കും യു​ക്തി​ക്കും മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. അ​തു​പോ​ലെ​ത​ന്നെ ‘ദൈ​വ​ത്തി​ന്‍റെ അ​മ്മ’ എ​ന്ന ദൈ​വ​ശാ​സ്ത്ര-​സാ​ങ്കേ​തി​ക പ​ദ​വും വി​ശ്വാ​സി​ക​ൾ​ക്കു​പോ​ലും മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള വി​ശ്വാ​സ സ​ത്യമാണ്.

ശാ​സ്ത്രീ​യ ത​ത്വ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും യു​ക്തി​കൊ​ണ്ടും പ​ഠ​ന​രീ​തി​ക​ൾ​കൊ​ണ്ടും വി​ശ​ക​ല​നം ചെ​യ്യാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ സാ​ധാ​ര​ണ​ഗ​തി​യി​ൽ സാ​ധ്യ​മ​ല്ലാ​ത്ത​തു​പോ​ലെ, ശാ​സ്ത്രീ​യ പ​ഠ​ന​രീ​തി​ക​ൾ​കൊ​ണ്ടും യു​ക്തി​കൊ​ണ്ടും മാ​ത്രം വി​ശ്വാ​സ സ​ത്യ​ങ്ങ​ളെ​യും ദൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും വി​ശ​ക​ല​നം ചെ​യ്യാ​നോ മ​ന​സി​ലാ​ക്കാ​നോ സാ​ധ്യ​മ​ല്ല. ശാ​സ്ത്ര​വും വി​ശ്വാ​സ​വും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണെ​ങ്കി​ലും ര​ണ്ടി​നും ഒ​രേ യു​ക്തി​യോ പ​ഠ​ന​രീ​തി​യോ അ​ല്ല ഉ​ള്ള​ത്. വി​ശ്വാ​സ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും യു​ക്തി​യും വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്. കാ​ണ​പ്പെ​ടാ​ത്ത​വ ഉ​ണ്ട് എ​ന്നും പ്ര​ത്യാ​ശി​ക്കു​ന്ന​വ ല​ഭി​ക്കും എ​ന്നു​മു​ള്ള ഉ​റ​പ്പും ബോ​ധ്യ​വു​മാ​ണ് വി​ശ്വാ​സം. “ക​ണ്ടാ​ലേ വി​ശ്വ​സി​ക്കൂ”എ​ന്നു പ​റ​യു​ന്ന​തും കാ​ണാ​ത്ത​തി​ന് തെ​ളി​വ് അ​ന്വേ​ഷി​ക്കു​ന്ന​തും വി​ശ്വാ​സ​ത്തി​ന്‍റെ രീ​തി​യ​ല്ല.

വി​ശ്വാ​സ​ത്തി​ന്‍റെ യു​ക്തി​യി​ലും രീ​തി​ക​ളി​ലും അ​ഗ്രാ​ഹ്യ​മാ​യ ര​ഹ​സ്യാ​ത്മ​ക​ത​യ്ക്ക് വ​ലി​യ സ്ഥാ​ന​വും പ്രാ​ധാ​ന്യ​വു​മു​ണ്ട്. അ​പ​രി​മി​ത​മാ​യ ദൈ​വി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റെ പ​രി​മി​ത​മാ​യ ബു​ദ്ധി​കൊ​ണ്ടും യു​ക്തി​കൊ​ണ്ടും ഭാ​ഷ​കൊ​ണ്ടും മ​ന​സി​ലാ​ക്കാ​നും വി​ശ​ദീ​ക​രി​ക്കാ​നും ശ്ര​മി​ക്കു​ന്പോ​ൾ അ​വ​യ്ക്ക് ധാ​രാ​ളം പ​രി​മി​തി​ക​ൾ ഉ​ണ്ട് എ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. ഈ ​കാ​ര​ണ​ത്താ​ലാ​യി​രി​ക്കാം വി​ശു​ദ്ധ ബൈ​ബി​ൾ പ​ഠി​പ്പി​ക്കു​ന്ന​ത്, “കാ​ണാ​തെ വി​ശ്വ​സി​ക്കു​ന്ന​വ​ർ ഭാ​ഗ്യ​വാ​ന്മാ​ർ’’ എ​ന്ന്. ചി​ല​പ്പോ​ഴെ​ങ്കി​ലും ശാ​സ്ത്ര​ലോ​ക​ത്തു​പോ​ലും സ്വാ​ഭാ​വി​ക നി​യ​മ​ങ്ങ​ൾ​ക്കും പ്ര​കൃ​തി​നി​യ​മ​ങ്ങ​ൾ​ക്കും അ​പ​വാ​ദ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യും.

എ​ന്തു​കൊ​ണ്ട് അ​ത്ത​രം അ​പൂ​ർ​വ​ങ്ങ​ളും അ​സ്വാ​ഭാ​വി​ക​ങ്ങ​ളു​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു എ​ന്ന​ത് വ്യ​ക്ത​മാ​യി വി​ശ​ദീ​ക​രി​ക്കു​ക പ്ര​യാ​സ​മാ​ണ്. ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​ള്ള തു​റ​വി​യും ബു​ദ്ധി​യും ഉ​ള്ള​തു​കൊ​ണ്ടാ​ണ് വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ശാ​സ്ത്ര​ബോ​ധ​മു​ള്ള​വ​രും ശാ​സ്ത്ര​രം​ഗ​ത്ത് വി​ശ്വാ​സി​ക​ളും ഉ​ള്ള​ത്. ശാ​സ്ത്രീ​യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത അ​പ​വാ​ദ​ങ്ങ​ളെ ഒ​രു അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സ​മാ​യി പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ന്പോ​ഴാ​ണ് വി​ശ്വാ​സ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ശാ​സ്ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളും സ​ഹ​കാ​രി​ക​ളു​മാ​യി മു​ന്നേ​റു​ന്ന​ത്.

‘ക​ന്യ​ക​യാ​യ മാ​താ​വ്’ എ​ന്ന വി​ശ്വാ​സ യാ​ഥാ​ർ​ഥ്യം ഒ​രു അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ഭാ​സ​മാ​ണ്.ശാ​സ്ത്ര​ത്തി​ന്‍റെ യു​ക്തി​കൊ​ണ്ടും രീ​തി​ശാ​സ്ത്രം ഉ​പ​യോ​ഗി​ച്ചും ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ക പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ ഒ​രു വി​ശ്വാ​സി​ക്ക് ഈ​ശോ​യു​ടെ അ​മ്മ​യാ​യ മ​റി​യം പ​രി​ശു​ദ്ധ റൂ​ഹാ​യാ​ൽ ഗ​ർ​ഭ​വ​തി​യാ​യി എ​ന്നു വി​ശ്വ​സി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. കാ​ര​ണം ഒ​രു വി​ശ്വാ​സി​ക്ക് ഉ​റ​ച്ച ബോ​ധ്യ​മു​ണ്ട്, സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന് എ​ന്തും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും ദൈ​വ​ത്തി​ന് ഒ​ന്നും അ​സാ​ധ്യ​മ​ല്ല (ലൂ​ക്കാ 1:37) എ​ന്നും.


ഒ​രു അ​സാ​ധാ​ര​ണ പ്ര​തി​ഭാ​സം ഒ​രു യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കേ അ​തി​നെ ശാ​സ്ത്രീ​യ​മാ​യി നി​ർ​വ​ചി​ക്കാ​ൻ സാ​ധി​ക്കാ​തെ​വ​രു​ന്പോ​ൾ അ​ത് ഒ​രു അ​ദ്ഭു​ത​മാ​യോ ശാ​സ്ത്ര​ത​ത്വ​ങ്ങ​ൾ​ക്ക് അ​പ്പു​റ​മു​ള്ള യാ​ഥാ​ർ​ഥ്യ​മാ​യോ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഈ​ശോ​മി​ശി​ഹാ​യു​ടെ മ​രി​ച്ച​വ​രി​ൽ​നി​ന്നു​ള്ള ഉ​യി​ർ​പ്പി​നെ ച​രി​ത്രാ​തീത യാ​ഥാ​ർ​ഥ്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ.

എ​ന്തു​കൊ​ണ്ടാ​ണ് ആ​ദ്യ നൂ​റ്റാ​ണ്ടു മു​ത​ലേ ക​ത്തോ​ലി​ക്ക-​ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ൾ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​നെ ‘നി​ത്യ​ക​ന്യ​ക’ എ​ന്നു വി​ളി​ക്കു​ന്ന​ത് എ​ന്ന​തു പ്ര​സ​ക്ത​മാ​യ ചോ​ദ്യ​മാ​ണ്.

ഒ​ന്നാ​മ​താ​യി, പി​താ​വാ​യ ദൈ​വ​ത്തി​ൽ​നി​ന്ന് അ​നാ​ദി​യി​ലേ ജ​നി​ച്ച ദൈ​വ​പു​ത്ര​നാ​യ ഈ​ശോ, പു​രു​ഷ സം​സ​ർ​ഗം കൂ​ടാ​തെ​യാ​ണ് ഈ ​ഭൂ​മി​യി​ൽ മ​നു​ഷ്യ​നാ​യി ജ​നി​ച്ച​ത് എ​ന്നു പ​റ​യാ​തെ പ​റ​യു​ന്ന ശ​ക്ത​മാ​യ സാ​ങ്കേ​തി​ക പ​ദ​മാ​ണ് ‘നി​ത്യ​ക​ന്യ​ക’ അ​ഥ​വാ ‘ക​ന്യ​കാ​മാ​താ​വ്’.

വി​ശു​ദ്ധ ബൈ​ബി​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് മ​റി​യം പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ ഗ​ർ​ഭ​വ​തി​യാ​യി എ​ന്നാ​ണ് (ലൂ​ക്കാ 1: 35, മ​ത്താ​യി 1:20). വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വ് മ​റി​യ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ ഭ​ർ​ത്താ​വാ​ണെ​ങ്കി​ലും ഈ​ശോ​മി​ശി​ഹാ​യു​ടെ ശാ​രീ​രി​ക പി​താ​വ​ല്ല. വ​ള​ർ​ത്തു​പി​താ​വാ​ണ്. ഈ ​കാ​ര​ണ​ത്താ​ൽ​ത​ന്നെ​യാ​ണ് മ​റി​യം ത​ന്നോ​ടൊ​ത്ത് സ​ഹ​വ​സി​ക്കു​ന്ന​തി​നു മു​ന്പ് ഗ​ർ​ഭ​വ​തി​യാ​യി എ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ അ​വ​ളെ ഉ​പേ​ക്ഷി​ക്കാ​ൻ യൗ​സേ​പ്പ് പി​താ​വ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് മാ​ലാ​ഖ യൗ​സേ​പ്പി​ന്‍റെ സം​ശ​യം മാ​റ്റി​ക്കൊ​ടു​ക്കു​ന്ന​താ​യും മ​റി​യ​ത്തെ ഭാ​ര്യ​യാ​യി ഭ​വ​ന​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​യും ബൈ​ബി​ളി​ൽ നാം ​വാ​യി​ക്കു​ന്നു.

അ​നാ​ദി​യി​ലേ ദൈ​വ​ത്തി​ൽ​നി​ന്നു ജ​നി​ച്ച​വ​നാ​യ, ദൈ​വ​പു​ത്ര​നാ​യ ഈ​ശോ​മി​ശി​ഹാ എ​ങ്ങ​നെ പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ മ​റി​യ​ത്തി​ന്‍റെ ഉ​ദ​ര​ത്തി​ൽ വ​ന്ന് വ​സി​ച്ചു എ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ഏ​ക മ​നു​ഷ്യ​വ്യ​ക്തി മ​റി​യം മാ​ത്ര​മാ​ണ്! എ​ഫേ​സൂ​സി​ൽ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​റി​യ​ത്തോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞാ​ണ് സു​വി​ശേ​ഷ​ക​ൻ ത​ന്‍റെ സു​വി​ശേ​ഷ​ത്തി​ൽ ഈ ​സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് ചില സഭാപിതാക്കന്മാർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.