വാ​ക്കും പ്ര​വൃ​ത്തി​യും ക്രി​സ്മ​സും
വാ​ക്കും പ്ര​വൃ​ത്തി​യും ക്രി​സ്മ​സും റവ.ഡോ. ദേ​വ​മി​ത്ര നീ​ല​ങ്കാ​വി​ൽ
ആ​ധു​നി​ക ശാ​സ്ത്ര സി​ദ്ധാ​ന്ത​ങ്ങ​ൾ അ​നു​സ​രി​ച്ച് ശ​ബ്ദം ഒ​രു ശ​ക്തി​യാ​ണ്, ഊ​ർ​ജ​മാ​ണ്. ഉ​ച്ച​രി​ക്ക​പ്പെ​ട്ട ശ​ബ്ദം നൂ​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷ​വും പു​ന​രാ​വി​ഷ്ക​രി​ക്കാ​മെ​ന്നു ശാ​സ്ത്രം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ശാ​സ്ത്രം ശ​ബ്ദ​മാ​ഹാ​ത്‌​മ്യം അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് നാ​ലാം സു​വി​ശേ​ഷ​ക​നാ​യ യോ​ഹ​ന്നാ​ൻ ഇ​ങ്ങ​നെ എ​ഴു​തി​വ​ച്ചു, “ആ​ദി​യി​ൽ വ​ച​നം ഉ​ണ്ടാ​യി​രു​ന്നു, വ​ച​നം ദൈ​വ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു. വ​ച​നം ദൈ​വ​മാ​യി​രു​ന്നു...​സ​മ​സ്ത​വും വ​ച​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​യി. വ​ച​ന​ത്തെ കൂ​ടാ​തെ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.’’ (യോ​ഹ​ന്നാ​ൻ 1:1-3)

“ഉ​ണ്ടാ​ക​ട്ടെ’’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് സ​മ​സ്ത​വും സൃ​ഷ്‌​ടി​ച്ച ദൈ​വ​ത്തി​ന്‍റെ വ​ച​നം, ദൈ​വ​ത്തി​ന്‍റെ ശ​ബ്ദം ശ​ക്തി​യു​ള്ള​താ​ണ്. ആ ​വ​ച​ന​മാ​ണ് കാ​ല​ത്തി​ന്‍റെ തി​ക​വി​ൽ മാം​സം ധ​രി​ച്ച​ത് (യോ​ഹ​ന്നാ​ൻ 1:14). മാം​സം ധ​രി​ച്ച വ​ച​ന​ത്തി​ന്‍റെ ജ​ന്മോ​ത്സ​വ​മാ​ണ് ക്രി​സ്മ​സ്. പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ലാ​ണ് വ​ച​നം മ​റി​യ​ത്തി​ന്‍റെ ഉ​ദ​ര​ത്തി​ൽ മാം​സം ധ​രി​ച്ച​ത്.

ദൈ​വ​ത്തി​ന്‍റെ ജീ​വ​നു​ള്ള വ​ച​ന​മാ​യ വി​ശു​ദ്ധ ബൈ​ബി​ളി​ലെ പ​ഴ​യ​നി​യ​മ​ത്തി​ൽ ഉ​ട​നീ​ളം നാം ​കാ​ണു​ന്ന മി​ശി​ഹാ പ്ര​വ​ച​ന​ങ്ങ​ൾ, മ​റി​യ​ത്തി​ന്‍റെ ഉ​ദ​ര​ത്തി​ൽ പ​രി​ശു​ദ്ധാ​ത്മാ​വു​വ​ഴി വ​ച​നം മാം​സം ധ​രി​ച്ച​തു​വ​ഴി പൂ​ർ​ത്തി​യാ​യി. പ​ഴ​യ​നി​യ​മ​ത്തി​ലെ പ്ര​വ​ച​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ഈ​ശോ​മി​ശി​ഹാ എ​ന്ന പേ​ര് ന​ൽ​ക​പ്പെ​ട്ട വ്യ​ക്തി​യു​ടെ ജ​ന​ന​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​യി.

കാ​ര​ണം മ​റി​യ​ത്തി​ൽ​നി​ന്ന് മ​നു​ഷ്യ​ശ​രീ​രം സ്വീ​ക​രി​ച്ച ഈ​ശോ​മി​ശി​ഹാ പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ ഏ​ക​ജാ​ത​നാ​ണ്. ഈ ​ഏ​ക​ജാ​ത​നെ​യാ​ണ്, മ​നു​ഷ്യ​രോ​ടു​ള്ള സ്നേ​ഹ​ത്തെ​പ്ര​തി, മ​നു​ഷ്യ​ര​ക്ഷ​യ്ക്കാ​യി ബ​ലി​യാ​യി​ത്തീ​രാ​ൻ മ​നു​ഷ്യ​രെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ച ദൈ​വം ലോ​ക​ത്തി​ലേ​ക്ക് അ​യ​ച്ച​ത്.

വാ​യു​വി​ൽ ശ​ബ്ദ​രൂ​പ​ത്തി​ലും ക​ട​ലാ​സി​ൽ ലി​ഖി​ത രൂ​പ​ത്തി​ലും മാ​ത്രം നി​ല​നി​ന്നി​രു​ന്ന ദൈ​വ​ത്തി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​വ​ച​ന​ങ്ങ​ളും ഈ​ശോ എ​ന്ന വ്യ​ക്തി​യി​ൽ പൂ​ർ​ത്തി​യാ​വു​ക​വ​ഴി ദൈ​വം ത​ന്‍റെ വാ​ക്ക് പാ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​ത് എ​ന്ന് ന​മു​ക്ക​റി​യാം.


ക്രി​സ്മ​സ് എ​ന്ന​ത് ഈ ​വാ​ക്ക് പാ​ല​ന​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണെ​ങ്കി​ൽ അ​ത് ന​മ്മു​ടെ പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശം ശ​ക്ത​മാ​ണ്. ശ​ക്ത​മാ​യ ആ ​സ​ന്ദേ​ശം ല​ളി​ത​മാ​യ വാ​ക്കു​ക​ളി​ൽ പ​റ​ഞ്ഞാ​ൽ, “നാ​മും വാ​ക്ക് പാ​ലി​ക്ക​ണം. ന​മ്മു​ടെ​യും വാ​ക്കും പ്ര​വൃ​ത്തി​യും യോ​ജി​ച്ചു​പോ​ക​ണം.’’

നാം ​പ​റ​യു​ന്ന ഓ​രോ വ്യ​ർ​ഥ​വാ​ക്കി​നും നാം ​ക​ണ​ക്ക് കൊ​ടു​ക്കേ​ണ്ടി​വ​രും എ​ന്നും, ന​മ്മു​ടെ​ത​ന്നെ വാ​ക്കു​ക​ളാ​ൽ നാം ​വി​ധി​ക്ക​പ്പെ​ടു​മെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം വാ​ക്കി​ന്‍റെ​യും ശ​ബ്ദ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്നു (മ​ത്താ​യി 12:36-37).

ന​മ്മു​ടെ വാ​ക്ക് “അ​തേ’’ എ​ന്നോ “അ​ല്ല’’ എ​ന്നോ മാ​ത്ര​മാ​യി​രി​ക്ക​ണം എ​ന്നും ഇ​തി​ന​പ്പു​റ​മു​ള്ള​തെ​ല്ലാം പി​ശാ​ചി​ൽ​നി​ന്നു വ​രു​ന്നു എ​ന്നും വി​ശു​ദ്ധ ബൈ​ബി​ൾ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു (മ​ത്താ​യി 5:37). പ്ര​തി​ജ്ഞ ചെ​യ്ത് പാ​ലി​ക്കാ​ത്ത​വ​ൻ, ദൈ​വ​ത്തി​ന് യോ​ഗ്യ​ന​ല്ല എ​ന്നും (സ​ങ്കീ​ർ​ത്ത​നം 14) ദൈ​വ​നാ​മ​ത്തി​ൽ ക​ള്ള​സ​ത്യം ചെ​യ്യു​ന്ന​വ​ൻ ദൈ​വ​ക​ല്പ​ന​യാ​ണ് ലം​ഘി​ക്കു​ന്ന​തെ​ന്നും ന​മു​ക്ക​റി​യാം.

പി​ന്നെ നാം ​എ​ന്താ​ണു സം​സാ​രി​ക്കേ​ണ്ട​ത്? വി​ശു​ദ്ധ ബൈ​ബി​ൾ പ​റ​യു​ന്നു, “നി​ങ്ങ​ളു​ടെ അ​ധ​ര​ങ്ങ​ളി​ൽ​നി​ന്ന് തി​ന്മ​യു​ടെ വാ​ക്കു​ക​ൾ പു​റ​പ്പെ​ടാ​തി​രി​ക്ക​ട്ടെ, കേ​ൾ​വി​ക്കാ​ർ​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​യി, അ​വ​രു​ടെ ഉ​ന്ന​തി​ക്ക് ഉ​ത​കും​വി​ധം ന​ല്ല​കാ​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ഭം അ​നു​സ​രി​ച്ച് സം​സാ​രി​ക്കു​വി​ൻ.’’ (എ​ഫേ​സൂ​സ് 4:29).

ഇ​പ്ര​കാ​രം ഉ​ന്ന​തി​ക്ക് ഉ​ത​കു​ന്ന ന​ല്ല​കാ​ര്യ​ങ്ങ​ൾ സ​ന്ദ​ർ​ഭം അ​നു​സ​രി​ച്ച് സം​സാ​രി​ക്കാ​ൻ നാം ​എ​ന്തു ചെ​യ്യ​ണം? ന​മ്മു​ടെ ഹൃ​ദ​യ​ത്തെ, ബു​ദ്ധി​യെ, മ​ന​സി​നെ ന​ന്മ​കൊ​ണ്ട് നി​റ​യ്ക്ക​ണം, ദൈ​വ​വ​ച​നം​കൊ​ണ്ട് നി​റ​യ്ക്ക​ണം, അ​ങ്ങ​നെ ന​ന്മ​കൊ​ണ്ട് ഹൃ​ദ​യം നി​റ​യു​ന്പോ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ നി​റ​വി​ൽ​നി​ന്ന് അ​ധ​രം സം​സാ​രി​ക്കും. വാ​ക്കും പ്ര​വൃ​ത്തി​യും ഒ​ന്നാ​കും. അ​ങ്ങ​നെ വ​ച​നം മാം​സം ധ​രി​ക്കും; ദൈ​വ​ത്തി​ന്‍റെ വ​ച​നം ഈ​ശോ​യി​ൽ മാം​സം ധ​രി​ച്ച​തു​പോ​ലെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.