HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
എന്തുകൊണ്ട് ക്രിസ്മസ്?
റവ.ഡോ. ദേവമിത്ര നീലങ്കാവിൽ
ഒരിക്കൽ ഉത്തരേന്ത്യയിലെ ഒരു വിദ്യാലയത്തിൽ ക്രിസ്മസ് പരിപാടിക്കിടെ പ്രസംഗകൻ ചോദിച്ചു: “എന്താണ് ക്രിസ്മസ്?’’ കുട്ടികൾ ഉറക്കെ ഉത്തരം പറഞ്ഞു: “സാന്താ ക്രൂസിന്റെ ജന്മദിനം.’’
കേരളത്തിലെ സാഹചര്യത്തിൽ ഒരുപക്ഷേ മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും മത നിരപേക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക ക്രിസ്മസ് ആഘോഷങ്ങളിൽ പലപ്പോഴും ക്രിസ്തു ഇല്ല എന്നുള്ളത് ഒരു വസ്തുതയാണ്. ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ ഓർമയും ആഘോഷവുമാണ് ക്രിസ്മസ് എന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ദൈവപുത്രന്റെ മനുഷ്യാവതാരം എന്നു കേൾക്കുന്പോൾത്തന്നെ ഉയരുന്ന പ്രസക്തമായ ചോദ്യമാണ്, എന്തുകൊണ്ട് ദൈവം മനുഷ്യനായി? എന്നത്. ഈ ചോദ്യത്തിന്റെ ഉത്തരം ബൈബിളിലെ ആദ്യതാളുകളിൽതന്നെ ലഭ്യമാണ്. “ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ചു’’ (ഉൽപത്തി 1:27).
സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നാശത്തിനു വിട്ടുകൊടുക്കാൻ കരുണാമയനായ ദൈവത്തിനു മനസു വന്നില്ല എന്നതാണ് ദൈവം മനുഷ്യനായി അവതരിക്കാനുള്ള അടിസ്ഥാനപരമായ കാരണം. എല്ലാവരും രക്ഷിക്കപ്പെടണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് (തിമോത്തി 2:4).
തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനു വസിക്കാൻ നൽകിയ ലോകത്തെ ദൈവം അത്രമാത്രം സ്നേഹിച്ചു. അതിനാൽ തന്റെ ഏകജാതനെ ലോകത്തിന്റെ പാപപരിഹാരത്തിനായി നൽകാൻ പിതാവായ ദൈവം നിശ്ചയിച്ചു. പിതാവിന്റെ ആഗ്രഹം അനുസരിച്ച പുത്രൻ, തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി ഈ ഭൂമിയിൽ അവതരിച്ചു (യോഹന്നാൻ 3:17-17).
മറഞ്ഞിരിക്കുന്ന ദൈവം മനുഷ്യനായി അവതരിക്കുക വഴി ദൈവത്തിന്റെ ഛായയും സാദൃശ്യവും മനുഷ്യർക്കു വെളിപ്പെടുത്തപ്പെട്ടു. കാരണം, ഈശോമിശിഹാ ദൈവത്തിന്റെ മഹത്വത്തിന്റെ തേജസും സത്തയും മുദ്രയുമാണ് (ഹെബ്രായർ 1:3). ഈ സത്യം വെളിപ്പെടുത്തിക്കൊണ്ട് ഈശോ സ്വയം പ്രഖ്യാപിച്ചു: “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു’’ (യോഹന്നാൻ 14:9).
ഈശോ തന്റെ വാക്കും പ്രവൃത്തിയും വഴി അദൃശ്യനായ പിതാവിന്റെ കരുണാർദ്രസ്നേഹം വെളിപ്പെടുത്തി. തന്റെ മനുഷ്യാവതാരം വഴി ഈശോ രക്ഷാമാർഗം നമുക്കു വെളിപ്പെടുത്തിത്തന്നു. സകല മനുഷ്യരിലും ദൈവത്തിന്റെ ഛായയും സാദൃശ്യവും ദർശിച്ച് അപരനെ സ്നേഹിക്കുക, ബഹുമാനിക്കുക, ശുശ്രൂഷിക്കുക എന്നതാണ് ആ രക്ഷാമാർഗം.
അപരനിൽ ദൈവത്തിന്റെ ഛായയും സാദൃശ്യവും കാണാൻ തുടങ്ങിയാൽ, ഭാര്യ ഭർത്താവിലും ഭർത്താവ് ഭാര്യയിലും, മക്കൾ മാതാപിതാക്കളിലും മാതാപിതാക്കൾ മക്കളിലും, കറുത്തവനിലും, വെളുത്തവനിലും, പണ്ഡിതരിലും, പാമരനിലും, ധനികരിലും, ദരിദ്രനിലും, അധികാരിയിലും, അധീനരിലും, ദൈവമുഖം ദർശിക്കാൻ സാധിച്ചാൽ ദൈവം മനുഷ്യനായതിന്റെ ഫലം മനുഷ്യർ അനുഭവിക്കാൻ ആരംഭിച്ചു എന്നുവേണം കരുതാൻ. അന്ത്യവിധിയിലെ അടിസ്ഥാന ചോദ്യവും അപരനിൽ ദൈവമുഖം ദർശിച്ചുവോ എന്നായിരിക്കും.
ചുരുക്കത്തിൽ അദൃശ്യനായ ദൈവത്തെ ദൃശ്യനാക്കി ദൈവമുഖം വെളിപ്പെടുത്തി, അപരനിൽ ആ മുഖം ദർശിക്കാൻ പഠിപ്പിച്ചുകൊണ്ട് രക്ഷാമാർഗം മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്നതാണ് ദൈവം മനുഷ്യനായതിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മംഗളവാർത്ത നൽകുന്ന ജീവിതപാഠം
ക്രിസ്മസ് കാലത്ത് ഉണ്ണീശോയോടൊപ്പം ഏറ്റവും കൂടുതൽ നാം കാണുന്ന മനുഷ്യവ്യക്തിയാണ
ത്രിത്വരഹസ്യം വെളിപ്പെടുത്തിയവന്റെ ജനനം
ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവയാഥാർഥ്യം പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്
പ്രവചനങ്ങൾ പൂർത്തിയാക്കിയവന്റെ ജനനം
ഈശോമിശിഹായുടെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു.
വചനം മാംസം ധരിച്ചാൽ പിന്നെ...
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് മുന്പുള്ള അവ
ഈശോ ജനിച്ചുവീണ മത-സാമൂഹിക പശ്ചാത്തലം
ദൈവപുത്രനായ ഈശോ ഭൂമിയിൽ ജനിച്ചത് വളരെ പ്രത്യേകതകളുള്ള മത-സാമൂഹിക-രാഷ്ട്
സമാധാന രാജാവിന്റെ ജനനം
ഷാലോം എന്ന ഹെബ്രായ പദത്തിനർഥം സമാധാനം എന്നാണ്. യുദ്ധ
സമഗ്രവിമോചകന്റെ ജനനം
സമഗ്രവിമോചകനായി ദൈവപുത്രൻ മനുഷ്യനായി ഈ ഭൂമി
സ്നേഹമാകുന്ന മനുഷ്യാവതാരം
“ദൈവം സ്നേഹമാകുന്നു” (1 യോഹ 4:8). സ്നേഹമാകു
കന്യകയായ മാതാവ്
ഈശോയുടെ അമ്മയായ മറിയം കന്യകാത്വം നിലനിർത്തിക്കൊണ്ട് ഗർഭം ധരിക്കുകയും കന്യകാ
ദൈവപുത്രന്റെ വംശാവലി
വിശുദ്ധ ബൈബിളിലെ പുതിയ നിയമം ആരംഭിക്കുന്നത് ഈശോമിശിഹായുടെ വംശാവലി എന്ന ഉപശ
വാക്കും പ്രവൃത്തിയും ക്രിസ്മസും
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ച് ശബ്ദം ഒരു ശക്തിയാണ്, ഊർജമാണ്. ഉച്ചരി
Latest News
പാലക്കാട് അപകടം; സിമന്റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചു
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
Latest News
പാലക്കാട് അപകടം; സിമന്റ് കയറ്റി വന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചു
നാലു വയസുകാരിയുടെ കൈ വിരല് അടുക്കള സിങ്കില് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കല്ലടിക്കോട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര് നാടകം' പൊളിച്ച് പോലീസ്
Top