സ്ഥാ​നാ​രോ​ഹ​ണം: മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ക​മ​നീ​യ പ​ന്ത​ല്‍ സ​ജ്ജം
സ്ഥാ​നാ​രോ​ഹ​ണം: മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ക​മ​നീ​യ പ​ന്ത​ല്‍ സ​ജ്ജം
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍​ക്കാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ക​മ​നീ​യ​മാ​യ കൂ​റ്റ​ന്‍ പ​ന്ത​ല്‍ സ​ജ്ജ​മാ​യി. പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്കി​രു​ന്നു ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വി​ധ​ത്തി​ലു​ള്ള പ​ന്ത​ലി​ല്‍ അ​മ്പ​ത​ടി നീ​ള​വും അ​മ്പ​ത​ടി വീ​തി​യു​മു​ള്ള സ്റ്റേ​ജ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ​ജി​ല്‍ പൗ​ര​സ്ത്യ ആ​രാ​ധ​നാ​ക്ര​മ​ത്തി​ലു​ള്ള താ​ത്കാ​ലി​ക മ​ദ്ബ​ഹ​യി​ല്‍ മാ​ര്‍​ത്തോ​മ്മാ​സ്ലീ​വാ​യും സിം​ഹാ​സ​നാ​രൂ​ഢ​നാ​യ ഈ​ശോ​യു​ടെ ഐ​ക്ക​ണും ഉ​ണ്ടാ​കും. ത​ടി​യി​ല്‍ തീ​ര്‍​ത്ത ദ​പ്പ ബ​ലി​പീ​ഠ​ത്തി​ല്‍ സ്ഥാ​പി​ക്കും. മ​ദ്ബ​ഹ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ​ക​ന്യ​കാ​മാ​താ​വി​ന്‍റെ​യും ഐ​ക്ക​ണു​ക​ളും ശ്ര​ദ്ധേ​യ​മാ​കും.

പ്ര​ധാ​ന സ്റ്റേ​ജി​ന​ടു​ത്ത് അ​മ്പ​തോ​ളം മെ​ത്രാ​ന്മാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. സ​ദ​സി​ന് ഏ​റ്റ​വും മു​ന്നി​ല്‍ അ​ഞ്ഞൂ​റോ​ളം​വ​രു​ന്ന വൈ​ദി​ക​രും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും തൊ​ട്ടു​പി​ന്നി​ല്‍ സ​ന്യാ​സി​നി​ക​ളും ഉ​പ​വി​ഷ്ഠ​രാ​കും. ഇ​തി​നു​പി​ന്നി​ലാ​ണ് വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ള്‍​ക്കു​മു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


സ്ഥാ​നാ​ഭി​ഷി​ക്ത​നാ​കു​ന്ന മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മ​ദ്ബ​ഹ​യു​ടെ മ​ധ്യ​ത്തി​ലെ സിം​ഹാ​സ​ന​ത്തി​ലേ​ക്ക് ആ​ന​യി​ക്കു​മ്പോ​ള്‍ പ​ള്ളി​മ​ണി​ക​ളും ആ​ചാ​ര​വെ​ടി​ക​ളും മു​ഴ​ങ്ങും.

താ​ത്കാ​ലി​ക മ​ദ്ബ​ഹ​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് ബുധനാഴ്ച

ബുധനാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് താ​ത്കാ​ലി​ക മ​ദ്ബ​ഹ​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും ആ​ശീ​ര്‍​വാ​ദം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ര്‍​വ​ഹി​ക്കും. നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യു​ടെ മ​ണി​മാ​ളി​ക​യു​ടെ മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ള്ളി​യു​ടെ ക​വാ​ട​വും പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. ക​വാ​ട​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ഐ​ക്ക​ണു​ക​ളും സ്ഥാ​പി​ക്കും. ഇ​തി​ന്‍റെ കൂ​ദാ​ശ​യും ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.