മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച
മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച
ച​ങ്ങ​നാ​ശേ​രി: പാ​ര​മ്പ​ര്യ​പ്രൗ​ഢ​മാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നാ​ളെ സ്ഥാ​ന​മേ​ല്‍​ക്കും. 75വ​യ​സ് പൂ​ര്‍​ത്തി​യാ​യ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​തി​രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത്തെ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്.

മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. സ്ഥാ​നാ​രോ​ഹ​ണ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണം ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ള്‍​ദോ ജി​റേ​ല്ലി വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം സ​ന്ദേ​ശം​ന​ല്‍​കും.


ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നും മേ​ല​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി​പ്ര​കാ​ശ​ന​ത്തി​നു​മാ​യി 11.45ന് ​പൊ​തു​സ​മ്മേ​ള​നം ചേ​രും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യും നി​യു​ക്ത ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും ചേ​ര്‍​ന്ന് ദീ​പം തെ​ളി​ക്കും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.