ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അയ്യപ്പന്മാര്ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.
ബൊഫേ രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്കാന് കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. എംഎല്‍എമാരായ പ്രമോദ് നാരായണ്‍, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, പി.എം. തങ്കപ്പന്, മനോജ് ചരളേല്‍, സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, കൃഷ്ണകുമാര്‍ വാര്യര്‍, പി.എന്‍. ഗണേശന് പോറ്റി, അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുണ്യം പൂങ്കാവനം, അയ്യപ്പസേവാസംഘം പ്രവർത്തനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.