HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഞങ്ങളും നിങ്ങളുടെ സഹോദരിമാരല്ലേ?
"ഹൃദയത്തിൽ അഗ്നിയുള്ളവരെ കൊത്തിപ്പറിക്കാൻ എന്നും കഴുകന്മാരുണ്ടാകും’ ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്തനോവലായ അഗ്നിസാക്ഷിയിലെ കഥാപാത്രമായ ദേവകീബഹന്റെ വാക്കുകളാണിത്. ഈ നാളുകളിൽ നവമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലുലം സമർപ്പിതരെ അവഹേളിച്ചും പരിഹാസശരങ്ങളെയ്തും പോസ്റ്റിടുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സഹോദരങ്ങളോട് ഞങ്ങൾ സ്നേഹപൂർവം ചോദിക്കട്ടെ; മിണ്ടാപ്രാണികളെ ഉപദ്രവിച്ചിട്ട് നിങ്ങൾ എന്തുനേടി?
ഏതാനും ദിവസം മുമ്പ് തലശേരിയിലുള്ള ഒരു സന്ന്യാസിനി, കുടുംബിനികളുടെ തോരാത്ത കണ്ണീരൊപ്പാൻ മദ്യവർജനത്തിനെതിരേയുള്ള പ്ലക്കാർഡ് പിടിച്ച് മുന്നിട്ടിറങ്ങിയ സഹോദരിയുടെ പോസ്റ്റ് മാറ്റി വളരെ നിന്ദ്യവും മനുഷ്യത്വരഹിതവും ഹീനവുമായ പോസ്റ്റ് ചേർത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വേദനാനിർഭരമായ സംഭവം മനുഷ്യമനഃസാക്ഷിയെ ഉലയ്ക്കുന്നതാണ്.
സമൂഹത്തിലെ 99 ശതമാനം സഹോദരങ്ങളും ഞങ്ങളെ സ്നേഹിക്കുകയും ആദരവോടെ ശുശ്രൂഷ ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ ഒരു ശതമാനം സഹോദരങ്ങൾ നിഗൂഢമായ ഏത് അജണ്ടയ്ക്കു വേണ്ടി ഇപ്രകാരമുള്ള പോസ്റ്റുകൾ ചമയ്ക്കുന്നു. ഞങ്ങളുടെ മനസിന്റെ വേദനയും ദുഃഖവും കണ്ണീരും നിങ്ങൾക്ക് അനുഗ്രഹമായി പകർത്തണമേ എന്ന് ക്രിസ്തുനാമത്തിൽ ഞങ്ങൾ പ്രാർഥിക്കുകയാണ്.
സന്ന്യാസഭവനങ്ങലെ വ്യഭിചാരശാലകൾ എന്നുപോലും വിളിക്കത്തക്കവിധം രോഗാതുരമായ മനസിനുടമകൾ സമൂഹത്തിലുണ്ടെന്നത് അത്യധികം നൊമ്പരമുണർത്തുന്നു. ബ്രഹ്മചര്യവ്രതത്തിലൂടെ മനസും ആത്മാവും ശരീരവും ദൈവത്തിനർപ്പിച്ച് വ്രതശുദ്ധിയോടെ ജീവിതം നയിക്കുന്ന സമർപ്പിതരുടെ യഥാർഥ കരുത്ത് വിശുദ്ധി തന്നെയാണ്. കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ പടച്ചുവിടുന്ന സഹോദരങ്ങളുടെ മാനസികാവസ്ഥ ഞങ്ങൾ മനസിലാക്കുന്നു.
ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച്, അസത്യത്തെയും അർദ്ധസത്യത്തെയും സത്യമായി മനുഷ്യഹൃദയങ്ങളിൽ എഴുതിച്ചേർക്കുന്ന പ്രവണത വർധിച്ചുവരികയാണ്. തിരുസഭയുടെ അവിഭാജ്യഘടകങ്ങളായി പ്രാർഥന, ശുശ്രൂഷ ഇവയിലൂടെ തിരുസഭയാകുന്ന അമ്മയുടെ മുഖത്തിന് ശോഭ പകരുന്നവരാണ് സമർപ്പിതർ.
തിരുവല്ല കോൺവന്റിൽ സന്യാസർഥിനി മരിച്ചതിനെത്തുടർന്ന് ജല്പനങ്ങളും ഊഹാപോഹങ്ങളും നവമാധ്യമങ്ങളിലൂടെ വിളമ്പുന്നവരുടെ ഉദ്ദേശ്യശുദ്ധി ഞങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നു. കെട്ടിച്ചമച്ച കഥകളും ഒളിയമ്പുകളും പരസ്യാക്ഷേപങ്ങളും ഭീഷണിയുടെ ചുവയുള്ള വാക്കുകളും കൊണ്ട് ഞങ്ങളെ തകർക്കാമെന്ന വ്യാമോഹമരുത്.
ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ദൈവസ്നേഹത്തിന്റെ ഗീതികളും കാരുണ്യത്തിന്റെ ശുശ്രൂഷകളും തുടരാൻ പരിശുദ്ധാത്മാവിൽ ഞങ്ങൾ ശക്തരാണ്. ഒറ്റയായി നില്ക്കുന്ന നീർത്തുള്ളിയല്ല; ഒരുമിച്ചു നില്ക്കുന്ന കടലാണ് ഞങ്ങൾ...
കൂട്ടിവയ്ക്കുന്നവന് എല്ലാം നഷ്ടപ്പെടുന്നു; നഷ്ടപ്പെടുത്തുന്നവന് എല്ലാം ലഭിക്കുന്നു എന്ന സത്യം സാർഥകമായ അനുഗൃഹീതമായ ജീവിതാവസ്ഥയാണ് സന്ന്യാസം, മുൻനിരക്കസേരകൾ ആഗ്രഹിക്കാതെ, കൈയടികളും ആർപ്പുവിളികളും പ്രതീക്ഷിക്കാതെ നിശബ്ദസേവനത്തിന്റെ ആൾരൂപങ്ങളായി അരങ്ങിൽ നിന്ന് അണിയറയിലേക്ക് പിന്മാറി നില്ക്കുന്നവരാണ് സമർപ്പിതർ. ഇടവകയിലും സമൂഹത്തിലും ത്യാഗനിർഭരമായ ശുശ്രൂഷകൾ ചെയ്യുമ്പോഴും ’ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ശുശ്രൂഷ ചെയ്യുമ്പോൾ എനിക്കുതന്നെയാണ് ചെയ്യുന്നത്’ എന്ന ക്രിസ്തുമന്ത്രം കാതിൽ മുഴങ്ങുന്നുണ്ട്.
ആരുടെയും സ്വന്തമാകാതെ എല്ലാവരുടെയും സ്വന്തമായി, അറിവും കഴിവും സമയവും ആരോഗ്യവും സഹജർക്കുവേണ്ടി വ്യയം ചെയ്യുന്ന സമർപ്പിതർ സ ഭയുടെ, സമൂഹത്തിന്റെ ചാലകശക്തികളാണ്.
അതിരാവിലെ ഉണർന്നെഴുന്നേറ്റ് വിജനസ്ഥലത്തേക്കു പിൻവാങ്ങി പ്രാർഥനയിൽ മുഴുകിയിരുന്ന ക്രിസ്തുവാണ് ഞങ്ങൾക്ക് മാതൃക. വിശുദ്ധബലിയിൽ നിന്നും അനുദിന പ്രാർഥനകളിൽ നിന്നും ഞങ്ങൾക്കു ലഭിക്കുന്ന ദിവ്യമായ ഊർജം ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സമൂഹത്തിന് പ്രദാനം ചെയ്യുകയാണ്. സമർപ്പിതരെപ്പറ്റി ഇകഴ്ത്തിയും താറടിച്ചും സംസാരിക്കുമ്പോഴും അവർ നടത്തുന്ന വിദ്യാലയങ്ങളിൽ മക്കളെ പഠിപ്പിച്ചും അച്ചടക്കത്തിൽ വളർത്തിയും വലുതായവരാണ് ചുറ്റുവട്ടങ്ങളിൽ ജ്വലിച്ചു നില്ക്കുന്നത്.
നാടുനീളെ നന്മചെയ്ത് ആർക്കും ഭാരമാകാതെ ജീവിക്കുന്ന സമർപ്പിതരോട് എന്തിനാണ് ഇത്രമാത്രം പകയും വിദ്വേഷവും. സന്ന്യാസത്തെ തച്ചുടച്ചാൽ ഈ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് വിശ്വസിക്കാൻമാത്രം പാപ്പരല്ല ഞങ്ങളുടെ സഹോദരങ്ങൾ എന്ന് കരുതട്ടെ.
നിങ്ങളുടെ വാക്കുകൾ ഞങ്ങളുടെ കണ്ണുനനയ്ക്കരുത്. ഞങ്ങളും നിങ്ങളുടെ സഹോദരിമാരാണ്. പ്രഭാതം മുതൽ പ്രാർഥിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും ഈ ലോകനന്മയ്ക്കു വേണ്ടിയും നിങ്ങളൊക്കെ സുഖമായിക്കഴിയുന്നതു കാണാനുമാണ്. ജാതിമതഭേദമെന്യേ എല്ലാവരെയും സ്വന്തമായിക്കണ്ട് ഇറങ്ങിത്തിരിച്ചവരാണ് ഞങ്ങൾ.
നിങ്ങൾക്കുള്ളതുപോലെ ഞങ്ങൾക്കും മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്. ഞങ്ങൾ അവഹേളിക്കപ്പെടുന്നതിൽ ആഹ്ലാദിക്കുന്നവർ ആ മാതാപിതാക്കളുടെ ഹൃദയവേദന കാണാനുള്ള കണ്ണുതുറക്കണമെന്ന് ഓർമിപ്പിക്കുന്നു.
രാഷ്ട്രീയത്തിലോ സാംസ്കാരിക രംഗങ്ങളിലോ നിറസാന്നിധ്യമാകാതെ സാമൂഹിക പ്രവർത്തനരംഗത്ത് സമ്പത്തും സമയവും ആരോഗ്യവും ചെലവഴിക്കുന്ന ലക്ഷക്കണക്കിന് സന്ന്യസ്തരെ പ്രളയകാലത്തും ഈ ലോക്ക്ഡൗൺ കാലത്തും നിങ്ങൾ കണ്ടുമുട്ടിയില്ലേ? ഞങ്ങൾ ചെയ്യുന്ന ശുശ്രൂഷകൾ സാമ്പത്തികസഹായങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴക്കി ആരുടെയും അഭിനന്ദനത്തിന് കാത്തുനില്ക്കാറില്ല.
എയ്ഡ്സ് രോഗികളെപ്പോലും സ്വന്തമായി സ്വീകരിച്ച് കരുതലോടെ ശുശ്രൂഷിക്കാൻ സ്വദേശത്തും വിദേശത്തും മറ്റുമായിരിക്കുന്ന നൂറുകണക്കിന് സമർപ്പിതരെയും അഭിഷിക്തരെയും അഭിമാനത്തോടെ, കൃതജ്ഞതയോടെ അനുസ്മരിക്കേണ്ടതാണ്.
നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിലെ പ്രശ്നങ്ങളും അതിജീവനതന്ത്രങ്ങളുമൊക്കെ അനുദിനം മാധ്യമങ്ങളിലൂടെയും നേരിട്ടും അറിയുന്നുണ്ട്. അവനവന്റെ പാപ്പരത്തത്തിലേക്ക് വിരൽചൂണ്ടാതെ അപരന്റെ അല്പമാത്രമായ തെറ്റുകളിലേക്ക് എത്തിനോക്കി അപകീർത്തിപ്പെടുത്തുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. ഉള്ളിലേക്ക് നോക്കി ഉള്ളം ശരിയാക്കുക. സ്വന്തം കണ്ണിലെ തടിക്കഷണം നീക്കിയിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുകളയാൻ ശ്രദ്ധിക്കുക.
ചന്ദനം ചാരിയാൽ ചന്ദനം മണക്കും; ചാണകം ചാരിയാൽ ചാണകം മണക്കും എന്നത് മറക്കാതിരിക്കുക. വാക്കുകൾ ജീവൻ പകരുന്നതാകട്ടെ. വാക്കുകൾ കൂരമ്പുകളായി തൊടുത്തുവിടുമ്പോൾ അവയേറ്റു മുറിയുന്ന മനസുകൾ നിങ്ങളുടെ സ്വസ്ഥത നശിപ്പിക്കാതിരിക്കട്ടെ.
’അല്ലയോ മനുഷ്യാ, നീ ആരുതന്നെയായാലും മറ്റുള്ളവരെ വിധിക്കുമ്പോൾ നീ നിന്നെത്തന്നെയാണ് വിധിക്കുന്നത്’ എന്ന ബൈബിൾ വചനം അനുസ്മരിക്കുന്നത് ഉചിതമാണ്. സത്യം കുളിച്ചുകയറുമ്പോഴേക്കും അസത്യം സത്യത്തിന്റെ കുപ്പായവുമണിഞ്ഞ് കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാവും എന്നു പറയുന്നതുപോലെ നുണപ്രചാരണങ്ങളും അപകീർത്തിപ്രകടനങ്ങളും സത്യത്തിനു മുമ്പേ പ്രയാണം ചെയ്ത് മുറിവുപകരുമെന്നതിൽ സംശയമില്ല.
ഓരോ മിഴിയും നന്മകാണാൻ വിടരട്ടെ, ഉൾമിഴി വിടരാത്ത മൊഴികളിൽ കാഴ്ച മാത്രമല്ല, കാഴ്ചപ്പാടും ഉണ്ടാവില്ല. ’മിത്രസ്യ ചക്ഷുഷാ സമീക്ഷാ മഹേ’ എന്ന അഥർവവേദസൂക്തം നമ്മുടെ കണ്ണുതുറപ്പിക്കട്ടെ. ’മിത്രമേ, നിന്റെ കൺമിഴികളിൽ നോക്കി ഞാനെന്റെ മുഖം കാണട്ടെ’ എന്ന സാഹോദര്യത്തിന്റെ വേദദർശനം ഭാരതീയ പൈതൃകത്തിന്റെ സത്തും സാരവുമാണെന്നത് നമുക്ക് മറക്കാതിരിക്കാം.
ഈ ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിലെ ഏതു പൗരനെയുംപോലെ, കേരളത്തിന്റെ ദുരിതയാത്രകളിൽ മുന്നണിപ്പോരാളികളായി ധീരമായ ചുവടുവയ്പ്പ് നടത്തിയ സമർപ്പിതരെയും അകമഴിഞ്ഞ് ആദരിച്ച സംസ്ഥാന സർക്കാരാണിവിടെയുള്ളത് എന്നത് അഭിമാനപൂർവം സ്മരിക്കുന്നു; ഈ വിപത്സന്ധിയിൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും കാര്യക്ഷമവും ഫലപ്രദവുമായ എല്ലാ പ്രവർത്തനങ്ങളെയും നിറമനസോടെ അഭിനന്ദിക്കുന്നു.
അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ആദരിക്കാനും സംരക്ഷിക്കാനും സന്മനസുകാണിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സമർപ്പിതരുടെ നേർക്ക് അസഭ്യവർഷങ്ങളും അപകീർത്തിപ്രകടനങ്ങളും നടത്തുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ. ഈ സംസ്ഥാനത്ത് നന്മ പുലരുവാൻ, സാഹോദര്യം പുഷ്പിക്കാൻ, പരസ്പരം ആദരിക്കുന്ന ഒരു നല്ല നാളെ ഉണ്ടാകുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു.
സിസ്റ്റർ റ്റെസി അത്തിക്കൽ എസ്എച്ച്
എസ്എച്ച് ജ്യോതി പ്രോവിൻസ്, കോതമംഗലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വഴിവിളക്കുകൾ
നശ്വരമായ ഈ ലോകത്തിനപ്പുറം അനശ്വരമായ ചില ലക്ഷ്യങ്ങൾ പൂർത്തികരിക്കുവാൻ ഈ ല
കേരളത്തില് "മാലാഖമാര്' എത്തിയതെങ്ങനെയെന്ന് നാം മറക്കരുത്
തിരുവല്ല പാലിയേക്കര ബസേലിയന് കോണ്വെന്റിലെ സന്ന്യാസ അര്ത്ഥിനി ദിവ്യ പി. ജോ
തീയിൽ കുരുത്തത് വെയിലത്തു വാടുകയില്ല !
കൊറോണ വൈറസിന്റെ സംഹാര താണ്ഡവത്തിൽ ലോകമാകെ പകച്ചു നിൽക്കുന്ന ഇന്നത്തെ പ്ര
ഈ രോഗത്തിനും മരുന്നില്ല
തിരുവല്ലയിൽ ദിവ്യ എന്ന സന്യാസാർത്ഥിനി കിണറ്റിൽ വീണു മരണപ്പെട്ടു. ഞങ്ങളുടെ സഹ
കൊറോണയേക്കാൾ ഭീകര വൈറസുകൾ
ഈയിടെ അശ്ലീല പോസ്റ്റുകൾവഴി സന്യസ്തരെ അവഹേ
വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക
‘നുണ നൂറു തവണ ആവർത്തിച്ചാൽ അതു നേരാകും’: ഫാസി
“ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല”
സന്യാസജീവിതത്തെ അപകീർത്തിപ്പെടുത്തി
Latest News
യുവേഫ ചാന്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് ജയം
ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
ട്രക്കും മിനി ബസും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്
ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; മുന്നറിയിപ്പുമായി നെതന്യാഹു
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ കളിക്കില്ല
Latest News
യുവേഫ ചാന്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് ജയം
ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
ട്രക്കും മിനി ബസും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്
ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; മുന്നറിയിപ്പുമായി നെതന്യാഹു
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ കളിക്കില്ല
Top