211 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടുതുടങ്ങിയ നൈറ്റ് റൈഡേഴ്സ് 93 റണ്‍സ് എടുത്തപ്പോഴേക്കും എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. സുനിൽ നരെയ്ൻ (നാല് റണ്‍സ്), ക്രിസ് ലിൻ (21 റണ്‍സ്), റോബിൻ ഉത്തപ്പ (14 റണ്‍സ്), നിതീഷ് റാണ (21 റണ്‍സ്), ആന്ദ്രേ റസൽ (രണ്ട് റണ്‍സ്), ദിനേശ് കാർത്തിക് (അഞ്ച് റണ്‍സ്) തുടങ്ങിയവരെല്ലാം നിരാശരായി മടങ്ങി.
ഐപിഎൽ പോയിന്റ് നിലടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൺറൈസേഴ്സ് 10 8 2 0 16
സൂപ്പർ കിംഗ്സ് 10 7 3 0 14
കിംഗ്സ് ഇലവൻ 10 6 4 0 12
മുംബൈ ഇന്ത്യൻസ് 11 5 6 0 10
നൈറ്റ് റൈഡേഴ്സ് 11 5 6 0 10
രാജസ്ഥാൻ റോയൽസ് 10 4 6 0 8
റോയൽ ചലഞ്ചേഴ്സ് 10 3 7 0 6
ഡയർ ഡെവിൾസ് 10 3 7 0 6