ഷെയ്ൻ വാട്സണും ഡുപ്ലസിസും മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നല്‍കിയത്. അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 48 റണ്‍സ് നേടി. എന്നാൽ, ആറാം ഓവറിന്റെ ആദ്യ പന്തിൽ പീയൂഷ് ചൗള ഡുപ്ലസിയെ ബൗൾഡാക്കി. 15 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 27 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ സന്പാദ്യം.
സ്കോർ 91ൽ നിൽക്കുന്പോൾ വാട്സണും പുറത്തായി. 25 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 36 റണ്‍സ് നേടിയാണ് വാട്സണ് മടങ്ങിയത്.
പത്ത് റണ്‍സ്കൂടി സ്കോർബോർഡിൽ എത്തിയപ്പോൾ സുരേഷ് റെയ്നയെയും (26 പന്തിൽ 31 റണ്‍സ്) സൂപ്പർ കിംഗ്സിനു നഷ്ടപ്പെട്ടു. 15-ാം ഓവറിന്റെ നാലാം പന്തിൽ അന്പാട്ടി റായിഡു (17 പന്തിൽ 21 റണ്‍സ്) മടങ്ങിയപ്പോൾ ചെന്നൈ സ്കോർ 119.
തുടർന്നാണ് ധോണിയുടെ സൂപ്പർ ഫിനിഷിംഗ് കണ്ടത്. രവീന്ദ്ര ജഡേജയെ (12 പന്തിൽ 12 റണ്‍സ്) കൂട്ടുപിടിച്ച് ധോണി സ്കോർ 177ൽ എത്തിച്ചു.