റിഷഭ് പന്ത്(0) വന്നപോലെ തിരികെ പോയെങ്കിയും ശ്രേയസ് അയ്യർക്കൊപ്പം ഗ്ലെൻ മാക്സ്വെൽ ഒത്തുചേർന്നതോടെ ഡൽഹി സ്കോർ കുതിച്ചു. അവസാന ഓവറിൽ 29 റണ്‍സാണ് ശ്രേയസ് അയ്യർ അടിച്ചുകൂട്ടിയത്.
40 പന്ത് നീണ്ട ഇന്നിംഗ്സിൽ 10 സിക്സറും മൂന്നു ബൗണ്ടറികളും നായകൻ പായിച്ചു. മാക്സ്വെൽ 27 റണ്‍സ് നേടി പുറത്തായി.
കോൽക്കത്തയ്ക്കായി പിയൂഷ് ചൗള, ശിവം മാവി, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് നേടി. സ്ഥാനമൊഴിഞ്ഞ നായകൻ ഗംതം ഗംഭീറിനെ കൂടാതെയാണ് ഡൽഹി കളിക്കാനിറങ്ങിയത്.