നേരത്ത ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് എടുത്തത്. ശ്രേയസ് അയ്യരുടേയും (52) ഋഷഭ് പന്തിന്റെയും (85) അർധ സെഞ്ചുറികളാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. 23 റണ്‍സെടുക്കുന്നതിനിടയില്‍ ജേസണ്‍ റോയിയേയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനേയും നഷ്ടപ്പെട്ട ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ്.