ഐപിഎല്ലില്‍ ഇന്നു രണ്ടു സൂപ്പര്‍ സാറ്റര്‍ഡേ പോരാട്ടങ്ങള്‍
ഐപിഎല്ലില്‍ ഇന്നു രണ്ടു സൂപ്പര്‍ സാറ്റര്‍ഡേ പോരാട്ടങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് രണ്ടു പോരാട്ടങ്ങള്‍. ആദ്യമല്‍സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് രണ്ടാം മല്‍സരം.

ഇന്നു വൈകുന്നേരം നാലിന് ഈദന്‍ ഗാര്‍ഡന്‍സിലാണ് കോല്‍ക്കത്തയും പഞ്ചാബും തമ്മിലുള്ള മല്‍സരം. ആര്‍സിബിയും ഡല്‍ഹിയും തമ്മിലുള്ള മല്‍സരം ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം എട്ടിന് ആരംഭിക്കും.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഇതുവരെ 22 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 12 മല്‍സരങ്ങള്‍ ജയിച്ച കോല്‍ക്കത്തക്കു മുന്‍തൂക്കമുണ്ടെങ്കിലും രണ്ടു മല്‍സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയടക്കം 167 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ പഞ്ചാബിന് ആത്മവിശ്വാസമേകുന്നു.

അഞ്ചു മല്‍സരങ്ങളില്‍ മൂന്നുവിജയവുമായി പോയിന്‌റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരാണ് കോല്‍ക്കത്ത. നാലാം സ്ഥാനത്തുള്ള പഞ്ചാബിനു നാലു മല്‍സരത്തില്‍ നിന്നായി മൂന്നു വിജയവുമായി ആറു പോയിന്‌റാണുള്ളത്. ഇന്നത്തെ മല്‍സരം ജയിച്ച് പോയിന്‌റ് പ്ട്ടികയില്‍ ഉയരത്തിലെത്താനാകും ഇരുടീമുകളും ശ്രമിക്കുക.

ഈഡന്‍ ഗാര്‍ഡന്‍സില്‍ പരസ്പരം കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും വിജയിച്ച് കോല്‍ക്കത്തക്ക് ഭാഗ്യഗ്രൗണ്ടിന്‌റെ ആനുകൂല്യമുണ്ട്. മറുവശത്ത് അണിനിരക്കുന്ന പഞ്ചാബ് പവര്‍പ്ലേയില്‍ 10.29 റണ്‍സെന്ന ടൂര്‍ണമെന്‌റിലെ തന്നെ മികച്ച റണ്‍റേറ്റും 7.46 എന്ന ഇക്കോണമി റേറ്റും കാത്തുസൂക്ഷിക്കുന്നു.


ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം രാത്രി എട്ടിന്

കടലാസില്‍ വളരെ കരുത്തരായ രണ്ടു ടീമുകളാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും. ഈ സീസണില്‍ എന്നാല്‍ ഇരുടീമുകളും തികച്ചും നിരാശാജനകമായ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.

നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും ഒരു വിജയവുമായി അവസാന രണ്ടുസ്ഥാനത്താണ് ഇരുവരും. ബൗളിങ് നിര അവസരത്തിനൊത്തുയരാത്തതും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബാറ്റിങ് നിരയ്ക്കു സാധിക്കാത്തതും ഇരുടീമിനെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.

പൊതുവേ ചേസ് ചെയ്യുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള നായകന്‍ വിരാട് കോഹ് ലി, വെടിക്കെട്ട് താരം എ.ബി. ഡിവില്ലിയേഴ്‌സ് എന്നിവരുടെ സാന്നിധ്യവും ഇതുവരെ ടീമിനെ വിജയത്തിലെത്തിക്കാനായിട്ടില്ല. കോഹ് ലി ഇതുവരെ ഈ പരമ്പരയില്‍ 200 റണ്‍സിലധികം സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ സപ്പോര്‍ട്ട് ഇല്ലാത്തതാണ് പ്രശ്‌നം.

ഗൗതം ഗംഭീര്‍ നയിക്കുന്ന ഡല്‍ഹിയുടെ സ്ഥിതിയും മെച്ചമല്ല. നാലു കളികളില്‍ മൂന്നിലും തോറ്റ അവര്‍ ബാഗ്ലൂരിനു മാത്രം മുകളിലാണുള്ളത്.