മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും നായകൻ ദിനേശ് കാർത്തിക്കിനും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. 10 പന്തിൽ 19 റണ്‍സായിരുന്നു കാർത്തിക്കിന്റെ സന്പാദ്യം.
ഒരറ്റത്തു പോരാടിയ നിതീഷ് റാണെയ്ക്കുകൂട്ടായി ആന്ദ്രെ റസൽ എത്തിയതോടെ കെകെആർ സ്കോർബോർഡ് കുതിച്ചു. ബൗളർമാരെ തലങ്ങും വിലങ്ങും പറത്തിയ റസൽ 11 പന്തിൽ 41 റണ്‍സ് അടിച്ചുകൂട്ടിയശേഷം ബോൾട്ടിന്റെ യോർക്കറിനു മുന്നിൽ വീണു. ആറു സിക്സറുകളാണ് റസൽ പറത്തിയത്.
അർധസെഞ്ചുറി തികച്ച റാണെ (35 പന്തിൽ 59) യും പുറത്തായതോടെ കെകെആർ സ്കോർ ഇഴഞ്ഞു. അവസാന ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ കോൽക്കത്തയ്ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഡൽഹിക്കായി രാഹുൽ തെവാട്ടിയ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ക്രിസ് മോറിസ്, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ടു വിക്കറ്റുമായി രാഹുലിനു പിന്തുണ നൽകി.