വിജയവഴിയില്‍ തിരിച്ചെത്താന്‍ കോല്‍ക്കത്ത, റിക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ഗംഭീറിന്‌റെ ഡല്‍ഹി
വിജയവഴിയില്‍ തിരിച്ചെത്താന്‍ കോല്‍ക്കത്ത, റിക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ഗംഭീറിന്‌റെ ഡല്‍ഹി
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ ര​ണ്ടാം ജ​യം തേ​ടി കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സും ഇ​ന്നി​റ​ങ്ങും. കോ​ൽ​ക്ക​ത്ത​യി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നോ​ട് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തോ​റ്റ ഡ​ൽ​ഹി‌ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട കോ​ൽ​ക്ക​ത്ത അ​ഞ്ചാം സ്ഥാ​ന​ത്തും.

ചെന്നൈ സൂപ്പര്‍കിങ്‌സിനോടും സണ്‍റൈസേഴ്‌സിനോടും നേരിട്ട രണ്ടു തുടര്‍ പരാജയത്തില്‍ നിന്നും കരകയറുകയാണ് ദിനേശ് കാര്‍ത്തിക് നയിക്കുന്ന കോല്‍ക്കത്ത ലക്ഷ്യമിടുന്നത്.

ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിക്കെതിരെ മികച്ച റിക്കാര്‍ഡാണു കോല്‍ക്കത്തക്കുള്ളത്. ഇതും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.


ഈഡന്‍ ഗാര്‍ഡനില്‍ ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണു കോല്‍ക്കത്ത പരാജയം രുചിച്ചത്. ബാക്കി ആറു കളികളും വിജയിച്ച കോല്‍ക്കത്തക്ക് ആകെകളിച്ച 19 മല്‍സരങ്ങളില്‍ 12-7 എന്ന ലീഡും സ്വന്തമായുണ്ട്.

സുനില്‍ നരെയ്ന്‍ മികച്ച റിക്കാര്‍ഡാണ് ഡ്ല്‍ഹിക്കെതിരായുള്ളത്. ആകെ കളിച്ച 11 മല്‍സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയിട്ടുള്ളത്.

കോല്‍ക്കത്ത വിട്ട് ഡല്‍ഹിയിലേക്കു ചേക്കേറിയ നായകന്‍ ഗൗതം ഗംഭീറില്‍ തന്നെയാണ് ഡല്‍ഹിയുടെ പ്രതീക്ഷ. മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് ഐയ്യറും ടീമിനു പ്രതീക്ഷ നല്‍കുന്നു.