വിജയം ലക്ഷ്യമിട്ട് ആര്‍സിബി, കരുത്തു കാട്ടാന്‍ രാജസ്ഥാന്‍ റോയല്‍സ്
വിജയം ലക്ഷ്യമിട്ട് ആര്‍സിബി, കരുത്തു കാട്ടാന്‍ രാജസ്ഥാന്‍ റോയല്‍സ്
ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം. വൈകുന്നേരം നാലിന് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം.



ആദ്യമല്‍സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നേറ്റ പരാജയത്തില്‍ നിന്നു കരകയറിയ ആര്‍സിബി കഴിഞ്ഞ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണെത്തുന്നത്.

155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ഡിവില്ലിയേഴ്‌സിന്‌റെ മികവിലാണു ജയിച്ചത്. ദുര്‍ബലമായ സ്‌കോര്‍ പിന്തുടരുന്നതിനിടെ ബാറ്റിംഗ് നിര തകര്‍ന്നത് ടീമിനു തലവേദനയാകുന്നു.


മറുവശത്ത് ആദ്യ രണ്ടു മല്‍സരങ്ങളിലും അത്ര മികച്ച പ്രകടനം ആയിരുന്നില്ല റോയല്‍സിന്‌റേത്. ആദ്യമല്‍സരത്തില്‍ ഹൈദ്രബാദിനോടു തോറ്റ റോയല്‍സ് രണ്ടാം മല്‍സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് മഴയുടെ സഹായത്തോടെയാണ്.

ജയദേവ് ഉനദ്ഘട്ട്, ഡിആര്‍സി ഷോട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരും പ്രതീക്ഷകള്‍ക്കൊത്തുയരാത്തതാണ് ടീമിനു വെല്ലുവിളി. ബെന്‍ ലാഫ്‌ലിന്‍-നു പകരം ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ചര്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.