ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സ് എടുത്തു. 17 പന്തിൽ 29 റണ്‍സ് എടുത്ത എവിൻ ലെവിസ് ആണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
സൂര്യകുമാർ യാദവ്(28), കീറോണ്‍ പൊള്ളാർഡ്(28) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഹൈദരാബാദിനായി സന്ദീപ് ശർമ, ബില്ലി സ്റ്റാങ്ക്ളെ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.