നേരത്തേ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽസ് 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് എടുത്തു നിൽക്കുന്പോഴാണ് മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചത്.
40 പന്തിൽ 45 റണ്‍സ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 22 പന്തിൽ 37 റണ്‍സ് എടുത്ത മലയാളിതാരം സഞ്ജു വി. സാംസണുമാണ് ആതിഥേയരുടെ ഇന്നിംഗ്സിന് ശക്തി പകർന്നത്.
ബെൻ സ്റ്റോക്സ് (12 പന്തിൽ 16 റണ്‍സ്), ജോസ് ബട്ലർ (18 പന്തിൽ 29 റണ്‍സ്) എന്നിവർ വേഗംമടങ്ങിയത് റോയൽസിനു തിരിച്ചടിയായി.