കണക്കിലെ കളിയില്‍ വിശ്വാസമര്‍പ്പിച്ച് ചെന്നൈ, ഔള്‍റൗണ്ട് കരുത്തുമായി കെകെആര്‍ - പ്രീ മാച്ച് അനാലിസിസ്
കണക്കിലെ കളിയില്‍ വിശ്വാസമര്‍പ്പിച്ച് ചെന്നൈ, ഔള്‍റൗണ്ട് കരുത്തുമായി കെകെആര്‍ - പ്രീ മാച്ച് അനാലിസിസ്
ഇന്നു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കും? മല്‍സരത്തിനു മുന്‍പ് ദീപികയുടെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ സി.കെ. രാജേഷ്‌കുമാര്‍ ഇരുടീമുകളുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്യുന്നു.


പരിചയ സമ്പത്താണ് ചെന്നൈയുടെ കൈമുതല്‍. ആദ്യമല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പി ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്നു കരുതിയ കളി തിരിച്ചു പിടിക്കാന്‍ ചെന്നൈയെ സഹായിച്ചത് ബ്രാവോയുടെ വെടിക്കെട്ടാണ്.

ആദ്യ മല്‍സരത്തില്‍ തകര്‍ന്ന മുന്‍നിര കൂടി ഈ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ കൊല്‍ക്കത്തയ്ക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ചെന്നൈക്കുണ്ട്. അതേ സമയം പരുക്കേറ്റു പുറത്തായ കേദാര്‍ ജാദവിന്റെ അഭാവം ടീമിനു തിരിച്ചടിയാണ്.


ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 16 മല്‍സരങ്ങളില്‍ 10 എണ്ണം വിജയിച്ച ചെന്നൈ കണക്കിലെ കളിയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഉജ്വല ഫോമില്‍ കളിക്കുന്ന സുനില്‍ നരെയ്‌നും നായകന്‍ ദിനേശ് കാര്‍ത്തിക്കിലും പ്രതീക്ഷയര്‍പ്പിച്ചാണ് ബോളിവുഡ് കിങ് ഖാന്‌റെ ടീം എത്തുന്നത്.

ഏറെക്കുറെ തുല്യശക്തികളായവരുടെ പോരാട്ടം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടിക്രിക്കറ്റിന്‌റെ ആരാധകര്‍.

ഐപിഎല്‍ 2018 വാര്‍ത്തകള്‍ക്കും വിഡിയോകള്‍ക്കും വിശകലനങ്ങള്‍ക്കുമായി ദീപികയുടെ സ്‌പെഷ്യല്‍ പേജ് ദീപിക ഐപിഎല്‍ ടാക്കീസ് സന്ദര്‍ശിക്കുക.