കനത്ത സുരക്ഷയിൽ ചെന്നൈയിലിന്ന് സീസണിലെ ആദ്യ ഐപിഎൽ മത്സരം
കനത്ത സുരക്ഷയിൽ ചെന്നൈയിലിന്ന് സീസണിലെ ആദ്യ ഐപിഎൽ മത്സരം
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡ് വിഷയത്തിൽ പ്രക്ഷോഭം തുടരവെ ചെപ്പൊക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ മത്സരത്തിനുള്ള സുരക്ഷ ശക്തമാക്കി.

ചൈന്ന സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഇന്നത്തെ മത്സരം. സ്റ്റേഡിയത്തിന് അകത്തുംപുറത്തുമായി 4,000ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.

ഇതിനു പുറമേ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്വകാര്യ സുരക്ഷാ ഉദ്യോഗസഥരും സുരക്ഷയ്ക്ക് ശക്തിപകരും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളുമെല്ലാം ഇതിനോടകം തന്നെ പോലീസ് നിരീക്ഷണത്തിലായിക്കഴിഞ്ഞു.

സ്റ്റേഡിയത്തിന്‍റെ വിവിധ ഭാഗങ്ങളിലും സ്റ്റേഡിയത്തിനു പുറത്തുമായി നിരവധി സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.


ഡിഎംകെ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക-​ത​മി​ഴ്​ സം​ഘ​ട​ന​ക​ളും ഐ​പിഎ​ൽ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കനത്ത സുരക്ഷ.

ദ്രാ​വി​ഡ​ർ വി​ടു​ത​ലൈ ക​ഴ​കം, ത​മി​ഴ​ക വാ​ഴ്​​വു​രി​മൈ ക​ക്ഷി, വി​ടു​ത​ലൈ ത​മി​ഴ്​ പു​ലി​ക​ൾ ക​ക്ഷി, ത​മി​ഴ​ർ വി​ടു​ത​ലൈ ക​ക്ഷി, എ​സ്ഡിപിഐ തു​ട​ങ്ങി​യ ക​ക്ഷി​കളും​ ചെ​ന്നൈ​യി​ലെ ​മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടിരുന്നു.