മറ്റാർക്കും റോയൽസ് നിരയിൽ മികച്ച പ്രകടനത്തിനു കഴിഞ്ഞില്ല. സഞ്ജുവിനു പുറമേ അജിങ്ക്യ രഹാനെ (13), രാഹുൽ ത്രിപതി (17), ശ്രേയസ് ഗോപാൽ (18) എന്നിവർ മാത്രമാണ് റോയൽസ് ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഇതോടെ ഒരുഘട്ടത്തിൽ 92/3 എന്ന നിലയിലായിരുന്ന രാജസ്ഥാൻ 125/9 എന്ന നിലയിലേക്കു ചുരുങ്ങി.
സണ്‍റൈസേഴ്സിനായി ഷക്കിബ് അൽ ഹസൻ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സ്റ്റാൻലേക്ക് എന്നിവർ ഓരോ വിക്കറ്റ് നേടി.