അവസാന ഓവറുകളിൽ മൻദീപ് സിംഗ് നടത്തിയ വന്പനടികൾ ബാംഗളൂരിനെ തുണച്ചു. മൻദീപ് 18 പന്തിൽനിന്ന് 37 റണ്‍സ് നേടി. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി നിതീഷ് റാണ, വിനയ് കുമാർ എന്നിവർ രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്ക് ക്രിസ് ലിന്നിനെ തുടക്കത്തിൽത്തന്നെ നഷ്ടപ്പെട്ടു. എന്നാൽ ഒരറ്റത്ത് തകർത്തടിച്ച സുനിൽ നരെയ്ൻ കെകെആർ സ്കോർ ബോർഡ് ഉയർത്തി. നാലു ബൗണ്ടറികളും അഞ്ചു സിക്സറുകളും പായിച്ച നരെയ്ൻ 18 പന്തിൽനിന്ന് അർധശതകം കുറിച്ചു പുറത്തായി.
റോബിൻ ഉത്തപ്പ(13)യ്ക്കു കാര്യമായെന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതിനുശേഷമെത്തിയ നിതീഷ് റാണ(34) കെകെആറിനെ പൊരുതാവുന്ന നിലയിലേക്ക് ഉയർത്തി.
അവസാന ഓവറുകളിൽ നായകൻ ദിനേശ് കാർത്തിക് കൂടി നിലയുറപ്പിച്ചതോടെ വിജയം കെകെആറിന്റെ വഴിയ്ക്കു വന്നു. കാർത്തിക് 29 പന്തിൽ 35 റണ്‍സുമായി പുറത്താകാതെനിന്നു.
ബാംഗളൂരിനായി ക്രിസ് വോക്സ് മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.