വാര്‍ണറില്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍ണറില്ലാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഇത്തവണയും മികച്ച ടീമുമായാണ് സണ്‍റൈസേഴ്‌സ് എത്തുന്നത്. കളിക്കാരെ സ്വന്തമാക്കാനായി ഈ പ്രാവശ്യം പണം ഫലപ്രദമായി വിനിയോഗിച്ച ടീമുകളില്‍ ഒന്നാണ് സണ്‍റൈസേഴ്‌സ്.



കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു നേടിയ ഭുവനേശ്വര്‍ കുമാറിലാണ് ടീമിന്‌റെ ബോളിങ് പ്രതീക്ഷ. അതേ സമയം കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സു നേടിയ ഡേവിഡ് വാര്‍ണര്‍ പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടു വിലക്കു നേരിടുന്നതു ടീമിന്റെ ബാറ്റിംഗിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ണര്‍ക്കു പകരം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് നായകന്‍. അലക്‌സ് ഹെയ്ല്‍സാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനു പകരം ടീമിലെത്തിയത്.

ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമാണ് സണ്‍റൈസേഴ്‌സിന്റേത്. വില്യംസണ്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ യൂസഫ് പഠാന്‍, മുഹമ്മദ് നബി, ക്രിസ് ജോര്‍ദാന്‍, ഷക്കീബ് അല്‍ ഹസന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവരും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ബേസില്‍ തമ്പി എന്നിവരുണ്ട്.


വാര്‍ണറില്ലാത്തത് ടീമിന്റെ ബാറ്റിംഗില്‍തന്നെ താളം നഷ്ടപ്പെടുത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ രണ്ടു സീസണില്‍ വാര്‍ണര്‍ ഗംഭീര ഫോമിലായിരുന്നു. ഓപ്പണിംഗിലും വാര്‍ണറുടെ അഭാവം കാര്യമായി ബാധിക്കും.

മധ്യനിരയില്‍ പോരായ്മ.

മുന്‍നിരയിലെ മൂന്നു ബാറ്റ്‌സ്മാന്മാര്‍ മികച്ചവരാണ്. മുന്‍നിര പരാജയപ്പെട്ടാന്‍ മധ്യനിരയില്‍നിന്നുള്ള സംഭാവന കൂടുതല്‍ പ്രതീക്ഷിക്കുക പ്രയാസമാണ്. മനീഷ് പാണ്ഡെ മാത്രമാണ് മികച്ചൊരു ബാറ്റ്‌സ്മാന്‍.