റോയലാകാന്‍ റോയല്‍ ചലഞ്ചേഴ്‌സ്
റോയലാകാന്‍ റോയല്‍ ചലഞ്ചേഴ്‌സ്
ഐഎപിഎലിന്റെ തുടക്കം മുതലേ ഏറ്റവും മികച്ച നിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിന്റേത്. എന്നാല്‍ താരസമ്പത്തിനു ചേര്‍ന്ന പ്രകടനം ഇതുവരെ കിരീടത്തിലെത്തിക്കാനായിട്ടില്ല. മൂന്നു തവണ ഫൈനലില്‍ തോറ്റു.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ കരുത്തരായ നായകന്‍ വിരാട് കോഹ് ലി-ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡി വില്യേഴ്‌സ് എന്നിവര്‍ ഇത്തവണയും ബംഗ്ലൂരിന്റെ ബാറ്റിംഗിനു കരുത്താകും. ഇവര്‍ക്കൊപ്പം യുവതാരം സര്‍ഫ്രസ് ഖാനെയും റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തി.

കോളിന്‍ ഡി ഗ്രാന്‍ഡഹോം, മോയിന്‍ അലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഏതു നിമിഷവും ആളിക്കത്താന്‍ ശേഷിയുള്ളവരാണ്.

സ്പിന്നര്‍മാര്‍ യുസ് വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും അവരുടെ ദിവസത്തില്‍ അപകടകാരികളായി മാറും. റണ്‍ വഴങ്ങുന്നതില്‍ പിശുക്കു കാട്ടുന്ന ഇവരെ എങ്ങനെ ഫലപ്രദമായി നന്നായി ഉപയോഗിക്കണമെന്ന് നായകന്‍ കോഹ് ലിക്കു നന്നായി അറിയാം.


ദേശീയ കുപ്പായം സ്വപ്‌നം കാണുന്ന യുവതാരങ്ങള്‍ പലര്‍ക്കും ഈ ട്വന്റി-20 സീസണ്‍ തങ്ങളുടെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. ഇവരില്‍ സര്‍ഫ്രസ് ഖാനാണ് പ്രമുഖന്‍.

ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന നായകന്‍ കോഹ് ലിക്കു തലവേദനയാകുന്നത് ടീമിന്‌റെ സ്ഥിരതയില്ലായ്മയാണ്. കടലാസില്‍ കരുത്തരാണെങ്കിലും സ്ഥിരതയില്ലായ്മ ഈ ടീമിന്റെ മുഖമുദ്രയാണ്. അതാണ് അവരുടെ ദൗര്‍ബല്യവും.

ടീം ഇവരില്‍ നിന്ന്