യുവകരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
യുവകരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എക്കാലവും ഏവരുടെയും ശ്രദ്ധാകേന്ദ്രമായ ടീം. ഇത്തവണ ടീമില്‍ ഇന്ത്യന്‍ ടീമിലെ വലിയ താരങ്ങളില്ല. രണ്ടു തവണ കിരീടം നേടിക്കൊടുത്ത നായകന്‍ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. പകരം ദിനേശ് കാര്‍ത്തിക്കാണ് നയിക്കുന്നത്.

ത്രിരാഷ് ട്ര ട്വന്റി-20 ടൂര്‍ണമെന്റിലെ ഫൈനലില്‍ അവസാന പന്തില്‍ സിക്‌സ് അടിച്ച ഇന്ത്യയെ ജയിപ്പിച്ചതോടെ കാര്‍ത്തിക്കിനു ഹീറോ പരിവേഷം ലഭിച്ചിരിക്കുകയാണ്.

ഓപ്പണിംഗ് ഗംഭീരം- ഗംഭീര്‍ ക്ലബ് വിട്ടതോടെ ഓപ്പണിംഗ് റോബിന്‍ ഉത്തപ്പ-ക്രിസ് ലിന്‍ എന്നിവരായിക്കും ചെയ്യുക. കഴിഞ്ഞ വര്‍ഷം ഓപ്പണറായി ഇറങ്ങി തിളങ്ങിയ സുനില്‍ നരേനെയും ഇത്തവണയും ആ റോള്‍ ഏല്പിക്കാവുന്നതാണ്.

സുനില്‍ നരേന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവടങ്ങിയ നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തരാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് പിന്മാറിയതോടെ പേസ് നിരയുടെ ശക്തിചോര്‍ന്നു. മിച്ചല്‍ ജോണ്‍സണ്‍ ആകും പേസ് നിരയുടെ കുന്തമുന. കമലേഷ് നാഗര്‍കോട്ടി, ആന്ദ്രെ റസല്‍ എന്നിവരും ജോണ്‍സണൊപ്പം ചേരും.


ടീമിന്റെ മധ്യനിരയില്‍ പരിചയസമ്പത്ത് കുറവുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് താരം ശുഭം ഗില്‍ ഈ നിരയിലുണ്ട്. യുവാക്കളാണ് ഇത്തവണ ടീമിന്റെ ശക്തി.

ടീം ഇവരില്‍ നിന്ന്