"ഗംഭീര'മാക്കാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
"ഗംഭീര'മാക്കാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
കഴിഞ്ഞ പത്ത് വര്‍ഷമായി ടീമിലെത്തിയ കളിക്കാരുടെ പേരിനൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയ ടീമാണ് ഡെയര്‍ ഡെവിള്‍സ്. ഇത്തവണ ടീം കിരീടം നേടാനാണ് എത്തുന്നത്. റിക്കി പോണ്ടിംഗിനെ പരിശീലകനാക്കി. ഗൗതം ഗംഭീറിനെ തിരിച്ചുവിളിച്ച് നായകനാക്കി. വന്‍ സ്‌കോര്‍ നേടാന്‍ കെല്പുള്ള ഗ്ലെന്‍ മാക്‌സ്‌വെലിനെയും തിരിച്ചുവിളിച്ചു.

ഗംഭീറിന്റെ തിരിച്ചെത്തല്‍ തന്നെയാണ് ടീമിന്റെ കരുത്ത്. ഗംഭീര്‍ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം പ്രകടിപ്പിച്ച മികവ് ഡല്‍ഹിയിലും തുടരുമെന്നാണ് പ്രതീക്ഷകള്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്മാരാക്കിയ പോണ്ടിംഗിനെ ഡല്‍ഹി പരിശീലനാക്കി.

മികച്ച പേസര്‍മാര്‍- ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷാമി, ക്രിസ് മോറിസ്. മികച്ച ഓപ്പണര്‍മാര്‍- ഗംഭീറിന് കോളിന്‍ മണ്‍റോയില്ഡ വിശ്വസ്തനായ ഓപ്പണറെ കണ്ടെത്താനാകും. ഇവര്‍ക്കു പകരക്കാരുമുണ്ട് ജേസണ്‍ റോയ്, നാട്ടിലെ താരങ്ങളായ മന്‍ജോത് കല്‍റ, പൃഥ്വി ഷാ എന്നിവരും ബാറ്റിംഗില്‍ കരുത്തരാണ്.


മധ്യനിരയില്‍ പരിചയസമ്പത്ത് കുറഞ്ഞ മധ്യനിര. ഋഷഭ് പന്ത്, മാക്‌സ്‌വെല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ സ്ഥിരത കാണിക്കേണ്ടിയിരിക്കുന്നു. പരിക്കിനെത്തുടര്‍ന്ന് കാഗിസോ റബാഡ ടീമിനൊപ്പമില്ലാത്തത് പേസാക്രമണത്തെ ബാധിക്കും.