ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​ക്ക് ഷെ​ങ്ഷൗ മാ​തൃ​ക
ഇ​ല​ക്‌ട്രോ​ണി​ക് സി​റ്റി​ക്ക് ഷെ​ങ്ഷൗ മാ​തൃ​ക
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ഇ​​ന്ത്യ​​യെ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ല​​ക്‌ട്രോണി​​ക് ഹ​​ബ്ബാ​​ക്കി മാ​​റ്റാ​​ൻ സ്വ​​പ്നം കാ​​ണു​​ന്ന​​വ​​ർ​​ക്കു​​ള്ള മാ​​തൃ​​ക​​യാ​​ണ് ചൈ​​ന​​യി​​ലെ ഹെ​​നാ​​ൻ പ്ര​​വി​​ശ്യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ഷെ​​ങ്ഷൗ. ഐ​​ഫോ​​ണ്‍ സി​​റ്റി​​യാ​​യു​​ള്ള ഷെ​​ങ്ഷൗ​​വി​​ന്‍റെ മാ​​റ്റം ആ​​ഗോ​​ള ഇ​​ല​​ക്‌ട്രോ​​ണി​​ക്സി​​ന്‍റെ നി​​ർ​​മാ​​ണ അ​​ടി​​ത്ത​​റ​​യാ​​യി മാ​​റു​​ന്ന​​തി​​ന് ഇ​​ന്ത്യ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കും അ​​വ​​സ​​ര​​ങ്ങ​​ൾ​​ക്കും മാതൃകയാകു​​ന്നു.

ഷെ​​ങ്ഷൗ​​വി​​ന്‍റെ വ​​ള​​ർ​​ച്ച

1949ൽ ​​ചൈ​​ന​​യി​​ൽ പീ​​പ്പി​​ൾ​​സ് റി​​പ്പ​​ബ്ലി​​ക് സ്ഥാ​​പി​​ത​​മാ​​കു​​ന്പോ​​ൾ ഷെ​​ങ്ഷൗ ഒ​​രു വാ​​ണി​​ജ്യ, ഭ​​ര​​ണ കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു. തു​​ട​​ക്ക​​ത്തി​​ൽ ഈ ​​ന​​ഗ​​ര​​ത്തി​​ന് വ്യാ​​വ​​സാ​​യി​​ക പ്ര​​ധാ​​ന്യ​​മി​​ല്ലാ​​യി​​രു​​ന്നു. മ​​ഞ്ഞ ന​​ദി​​യു​​ടെ ദ​​ക്ഷി​​ണ​​ഭാ​​ഗ​​ത്താ​​യു​​ള്ള ഈ ​​ന​​ഗ​​രം ക്ര​​മേ​​ണ വ്യാ​​വ​​സാ​​യി​​ക കേ​​ന്ദ്ര​​മാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു. ഇ​​വി​​ടം കോ​​ട്ട​​ണ്‍ ടെ​​ക്സ്റ്റൈ​​ൽ പ്ലാ​​ന്‍റു​​ക​​ൾ, സ്പി​​ന്നിം​​ഗ് മി​​ല്ലു​​ക​​ൾ, ടെ​​ക്സ്റ്റൈ​​ൽ മെ​​ഷി​​ന​​റി ജോ​​ലി​​ക​​ൾ, പൊ​​ടി മി​​ല്ലു​​ക​​ൾ, പു​​ക​​യി​​ല, സി​​ഗ​​ര​​റ്റ് ഫാ​​ക്ട​​റി​​ക​​ൾ, നി​​ര​​വ​​ധി ഭ​​ക്ഷ്യ​​സം​​സ്ക​​ര​​ണ പ്ലാ​​ന്‍റു​​ക​​ൾ എ​​ന്നി​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യി മാ​​റി.

2010ൽ ​​താ​​യ്‌വാ​​ൻ ക​​രാ​​ർ നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ ഫോ​​ക്സ്കോ​​ണി​​ന്‍റെ വ​​ര​​വോ​​ടെ​​യാ​​ണ് ന​​ഗ​​ര​​ത്തി​​ന്‍റെ സാ​​മൂ​​ഹി​​ക, സാ​​ന്പ​​ത്തി​​ക രം​​ഗം അ​​ടി​​മു​​ടി മാ​​റു​​ന്ന​​ത്. ഇ​​വി​​ടെ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഐ ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ ഫാ​​ക്ട​​റി ക​​ന്പ​​നി സ്ഥാ​​പി​​ച്ചു. ചൈ​​നീ​​സ് ആ​​യോ​​ധ​​ന​​ക​​ല​​യു​​ടെ പി​​ള്ള​​ത്തൊ​​ട്ടി​​ൽ എ​​ന്നു ക​​രു​​തു​​ന്ന ഷാ​​വോ​​ലി​​ൻ ടെ​​ന്പി​​ളു​​ക​​ളാ​​ൽ പ്ര​​സി​​ദ്ധ​​മാ​​യി​​രു​​ന്ന ഷെ​​ങ്ഷൗ​​വി​​ന്‍റെ പ്ര​​സി​​ദ്ധി ഫോ​​ക്സ്കോ​​ണ്‍ മാ​​റ്റി​​യെ​​ഴു​​തി.

ഫോ​​ക്സ്കോ​​ണി​​ന്‍റെ വി​​ശാ​​ല​​മാ​​യ പ്ലാ​​ന്‍റി​​ന് 1.4 മി​​ല്യ​​ണ്‍ ച​​തു​​ര​​ശ്ര മീ​​റ്റ​​ർ, ഏ​​ക​​ദേ​​ശം ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഏ​​ഴു ഫു​​ട്ബോ​​ൾ സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ വി​​സ്തൃ​​തി​​യാ​​ണു​​ള്ള​​ത്. ഇ​​വി​​ടെ സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ൾ പോ​​ലു​​ള്ള വി​​നോ​​ദോ​​പ​​ധിക​​ൾ, ആ​​ശു​​പ​​ത്രി​​ക​​ൾ, ഒ​​രു ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ, സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ൾ, ക​​ഫേ​​ക​​ൾ, ബാ​​സ്ക​​റ്റ്ബോ​​ൾ കോ​​ർ​​ട്ടു​​ക​​ൾ, ഫു​​ട്ബോ​​ൾ കോ​​ർ​​ട്ടു​​ക​​ൾ എ​​ന്നി​​വ​​യു​​ണ്ട്. ന​​ഗ​​ര​​ത്തി​​ന് അ​​വ​​രു​​ടേ​​താ​​യ പോ​​ലീ​​സിം​​ഗ് സം​​വി​​ധാ​​ന​​വു​​മു​​ണ്ട്. ഈ ​​സൗ​​ക​​ര്യ​​ങ്ങ​​ൾ, ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​ര​​ം 2,00,000-4,00,000 ജീ​​വ​​ന​​ക്കാ​​രെ സ്വ​​യം​​പ​​ര്യാ​​പ്തരാ​​ക്കു​​ന്നു. പ്ര​​തി​​ദി​​നം 5,00,000 ഐ ​​ഫോ​​ണു​​ക​​ളാ​​ണ് ഇ​​വി​​ടെ​​നി​​ന്നു​​മി​​റ​​ങ്ങു​​ന്ന​​ത്.

ഇ​​ന്ത്യ​​ക്കു വ​​ള​​രാ​​നേ​​റെ

വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ല​​ക്‌ട്രോണി​​ക്സ് നി​​ർ​​മാ​​ണ​​ത്തി​​ൽ, ക​​യ​​റ്റു​​മ​​തി​​യി​​ലെ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ഉ​​ൾ​​പ്പെ​​ടെ 300 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ല​​ക്ഷ്യം. ഈ വി​​ജ​​യം ശ​​ക്ത​​മാ​​യ സാ​​മൂ​​ഹി​​ക അ​​ടി​​സ്ഥാ​​നസൗ​​ക​​ര്യ​​ങ്ങ​​ളെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത്. സ്കൂ​​ളു​​ക​​ൾ, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ, ആ​​ശു​​പ​​ത്രി​​ക​​ൾ, ക​​മ്യൂ​​ണി​​റ്റി ഹൗ​​സിം​​ഗ്, കാ​​യി​​ക വി​​നോ​​ദ സൗ​​ക​​ര്യ​​ങ്ങ​​ൾ, പാ​​ർ​​ക്കു​​ക​​ൾ.

വി​​നോ​​ദ കേ​​ന്ദ്ര​​ങ്ങ​​ൾ, സ​​ർ​​ക്കാ​​ർ സേ​​വ​​ന​​ങ്ങ​​ൾ, ഓ​​ഫീ​​സു​​ക​​ൾ എ​​ന്നിവ അടിസ്ഥാന സൗകര്യ ങ്ങളിൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം. ചൈ​​ന, താ​​യ്‌വാ​​ൻ പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് ആൻഡ് സ​​ർ​​വീ​​സ് (ഇ​​എം​​എ​​സ്) വി​​ഭാ​​ഗ​​ത്തി​​ൽ അ​​വ​​രു​​ടെ അ​​സാ​​ധാ​​ര​​ണ​​മാ​​യ വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത് ഫാ​​ക്ട​​റി​​ക​​ൾ​​ക്കു ചു​​റ്റും സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ സാ​​മൂ​​ഹി​​ക അ​​ടി​​ത്ത​​റ​​യാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളും വ​​ലി​​യ വ്യാ​​വ​​സാ​​യി​​ക ഹൗ​​സിം​​ഗ് സം​​വി​​ധാ​​ന​​ത്തി​​നു മു​​ൻ​​കൈ എ​​ടു​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ ഇ​​തി​​നൊ​​പ്പം മ​​റ്റ് സേ​​വ​​ന​​ങ്ങ​​ളും സൗ​​ക​​ര്യ​​ങ്ങ​​ളും വി​​ക​​സി​​പ്പി​​ക്കേ​​ണ്ട​​താ​​യു​​ണ്ട്.

നി​​ല​​വി​​ൽ ഫോ​​ക്സ്കോ​​ണ്‍ ഇ​​എം​​എ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ വ​​ലി​​യൊ​​രു നി​​ക്ഷേ​​പ​​വു​​മാ​​യി മു​​ന്നി​​ലു​​ണ്ട്. ക​​ന്പ​​നി ത​​മി​​ഴ്നാ​​ട്ടി​​ൽ വ​​ലി​​യൊ​​രു ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൻ ഹൗ​​സിം​​ഗ് പ്രോ​​ജ​​ക്ട് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ആ​​ദ്യ​​ത്തെ സം​​രം​​ഭം ചെ​​ന്നൈ​​ക്കു സ​​മീ​​പ​​മു​​ള്ള വ​​ല്ലം വ​​ഡ​​ഗ​​ലി​​ലാ​​ണ്. ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​നൊ​പ്പം താ​യ്്‌വാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​യ​ൻ​സ് പാ​ർ​ക്കോ ടൗ​ണ്‍​ഷി​പ്പോ വരുന്നത് ഇ​ന്ത്യ​യി​ൽ താ​യ്‌വാ​ൻ നി​ക്ഷേ​പ​ത്തി​നു വ​ഴി​കാ​ട്ടി​യാ​കും.


ഫോ​​ക്സ്കോ​​ണി​​നെ​​പ്പോ​​ലു​​ള്ള വ​​ലി​​യ ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​ശാ​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കാ​​ൻ ചൈ​​ന​​യി​​ലെ പ്രാ​​ദേ​​ശി​​ക സ​​ർ​​ക്കാ​​ർ വ​​ലി​​യ പ​​ങ്കാ​​ണ് വ​​ഹി​​ച്ച​​ത്. വി​​ദേ​​ശ ക​​ന്പ​​നി​​ക​​ൾ​​ക്ക് സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ ഭൂ​​മി വാ​​ഗ്ദാ​​നം ചെ​​യ്യു​​ക മാ​​ത്ര​​മ​​ല്ല അവർ ചെ​​യ്ത​​ത്, വി​​ദേ​​ശ നി​​ക്ഷേ​​പം നേ​​ടു​​ന്ന​​തി​​ന് ധാ​​രാ​​ളം സാ​​മൂ​​ഹി​​ക അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​മാ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്തു. ക​​ന്പ​​നി​​ക​​ൾ​​ക്കു നി​​കു​​തി​​യി​​ൽ ഇ​​ള​​വു വ​​രു​​ത്തു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്ത​​തി​​ലൂ​​ടെ ഇ​​വ​​രെ ആ​​ക​​ർ​​ഷി​​ച്ചു.

വാഗ്ദാനങ്ങളുമായി സംസ്ഥാനങ്ങൾ

ചൈ​​ന​​യു​​ടെ പാ​​ത പി​​ന്തു​​ട​​രാ​​ൻ ഇ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളും ത​​യാ​​റാ​​കു​​ക​​യാ​​ണ്. ഫോ​​ക്സ് കോ​​ണി​​ന് മാ​​ത്ര​​മാ​​യു​​ള്ള 706 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഹൗ​​സിം​​ഗ് പ്രോ​​ജ​​ക്ടി​​ന് ത​​മി​​ഴ്നാ​​ട് സ​​ന്ന​​ദ്ധ​​രാ​​യി. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ സം​​സ്ഥാ​​നം ഇ​​ത്ര​​യും വ​​ലി​​യ തു​​ക​​യി​​ൽ ഒ​​രു സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക്കാ​​യി ഹോ​​സ്റ്റ​​ൽ പ്രോ​​ജ​​ക്ട് ഒ​​രു​​ക്കു​​ന്ന​​ത്. ഈ ​​മാ​​തൃ​​ക ചൈ​​ന​​യി​​ലും വി​​യ​​റ്റ്നാ​​മി​​ലും വി​​ജ​​യ​​ക​​ര​​മാ​​യ​​താ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ടൗ​​ണ്‍​ഷി​​പ്പും ക​​ന്പ​​നി​​യു​​ടെ പ​​ദ്ധ​​തി​​യി​​ലു​​ണ്ട്.

‘ഫോ​​ക്സ്കോ​​ണ്‍ സി​​റ്റി’ നി​​ർ​​മി​​ക്കാ​​ൻ തെ​​ലു​​ങ്കാ​​ന 2000 ഏ​​ക്ക​​ർ വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. ക​​ർ​​ണാ​​ട​​ക​​യും ആ​​ന്ധ്രാ​​പ്ര​​ദേ​​ശും ക​​ന്പ​​നി​​യെ ആ​​ക​​ർ​​ഷി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ആ​​ന്ധ്ര​​യി​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ പാ​​ർ​​ക്കി​​നാ​​യി 2500 ഏ​​ക്ക​​റും ക​​ർ​​ണാ​​ട​​ക സ​​പ്ലെ​​യ​​ർ പാ​​ർ​​ക്കി​​നാ​​യി 300 ഏ​​ക്ക​​റും വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.

ഫോ​​ക്സ്കോ​​ണ്‍ മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​യി​​ലെ വ​​ലി​​യ ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, (ആ​​പ്പി​​ൾ ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ൽ ക​​ന്പ​​നി​​യു​​മാ​​യി ക​​രാ​​റു​​ള്ള ഏ​​ക ഇ​​ന്ത്യ​​ൻ സ്ഥാ​​പ​​നം) ഹൊ​​സൂ​​രി​​ൽ ഫാ​​ക്ട​​റി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ആ​​ധു​​നി​​ക ടൗ​​ണ്‍​ഷി​​പ് വി​​ക​​സി​​പ്പി​​ക്കാ​​ൻ അ​​ക്ഷീ​​ണ പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ടാ​​റ്റ ട്രൂ​​പ്പ് വ​​ലി​​യൊ​​രു ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഹൗ​​സിം​​ഗ് സൗ​​ക​​ര്യം നി​​ർ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​വി​​ടെ ഹെ​​ൽ​​ത്ത് കെ​​യ​​ർ, ക്രെ​​ഷ്, കൊ​​മേ​​ഴ്സ്യ​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി ചി​​ല അ​​ടി​​സ്ഥാ​​ന സാ​​മൂ​​ഹി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​മു​​ണ്ടാകും.

വ​​നി​​ത​​ക​​ൾ​​ക്കു തൊ​​ഴി​​ൽ ഒ​​രു​​ക്കു​​ന്ന ഒ​​രു മേ​​ഖ​​ല​​യി​​ൽ മി​​ക​​ച്ച അ​​ടി​​സ്ഥാ​​ന സാ​​മൂ​​ഹി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത് തൊ​​ഴി​​ൽ ശ​​ക്തി​​യി​​ൽ സ്ത്രീ​​പ​​ങ്കാ​​ളി​​ത്തം കൂ​​ടു​​ത​​ൽ ഉ​​റ​​പ്പാ​​ക്കും. വി​​ദൂ​​ര ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്നോ പ​​ട്ട​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നോ വ​​രു​​ന്ന​​വ​​ർ​​ക്ക് ഹൗ​​സിം​​ഗ്, ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ, ചൈ​​ൽ​​ഡ്കെ​​യ​​ർ, യാ​​ത്രാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ ഒ​​രു​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം ജീ​​വ​​ന​​ക്കാ​​രെ നി​​ല​​നി​​ർ​​ത്തു​​ന്ന​​തും അ​​വ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തു​​മാ​​കും.

വ​​ലി​​യ ക​​ന്പ​​നി​​ക​​ൾ​​ക്ക് ഭൂ​​മി വാ​​ഗ്ദാ​​നം ചെ​​യ്യാ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ ത​​യാ​​റാ​​കു​​ന്ന​​ത് ന​​ല്ലൊ​​രു തു​​ട​​ക്ക​​മാ​​ണ്. ഇ​​നി​​യും ഒ​​രു​​പാ​​ട് ചെ​​യ്യേ​​ണ്ട​​തു​​ണ്ടെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. നി​​ർ​​മാ​​ണ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു സ​​മീ​​പം സാ​​മൂ​​ഹി​​ക അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒരുക്കുന്നത് ഇ​​ന്ത്യ​​യു​​ടെ ഉ​​ത്പാ​​ദ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നും തു​​ട​​ർ​​ച്ച​​യാ​​യ നി​​ക്ഷേ​​പ​​ത്തി​​നും സ​​ഹാ​​യി​​ക്കും ഇ​​തി​​ലൂ​​ടെ ലോ​​ക​​ത്തെ പ്ര​​ധാ​​ന ഇ​​ല​​ക്‌ട്രോണി​​ക്സ് വി​​ത​​ര​​ണ​​ക്കാ​​രെ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്കെ​​ത്താ​​നും ഇന്ത്യക്കു സാ​​ധി​​ക്കും.