നാ​ട​കീ​യം പാ​ല​ക്കാ​ട്
നാ​ട​കീ​യം പാ​ല​ക്കാ​ട്
സാ​​​​ബു ജോ​​​​ണ്‍
ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച ദി​​​​വ​​​​സം​​ത​​​​ന്നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പാ​​​​ല​​​​ക്കാ​​​​ട്ട് മി​​​​ടു​​​​ക്കു കാ​​​​ട്ടി​​​​യ കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ ഞെ​​​​ട്ടി​​​​ച്ചു​​കൊ​​​​ണ്ട് ഡോ. ​​​​പി. സ​​​​രി​​​​ൻ ഇ​​​​ട​​​​തു​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു പാ​​​​ല​​​​ക്കാ​​​​ട്ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ആ​​​​ദ്യ ട്വി​​​​സ്റ്റ്. പി​​​​ന്നീ​​​​ടി​​​​ങ്ങോ​​​​ട്ട് ട്വി​​​​സ്റ്റു​​​​ക​​​​ൾ പ​​​​ല​​​​തു ക​​​​ണ്ടു. ഒ​​​​ടു​​​​വി​​​​ലി​​​​താ, ബി​​​​ജെ​​​​പി​​​​യു​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട മു​​​​ഖ​​​​മാ​​​​യി​​​​രു​​​​ന്ന സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രെ സ്വ​​​​ന്തം ക്യാ​​​​ന്പി​​​​ലെ​​​​ത്തി​​​​ച്ച് കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​തി​​​​ർ​​​​പ​​​​ക്ഷ​​​​ത്തെ ഞെ​​​​ട്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

ക​​​​ടു​​​​ത്ത ത്രി​​​​കോ​​​​ണമ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട്ട് ഓ​​​​രോ വോ​​​​ട്ടും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ ഓ​​​​രോ നീ​​​​ക്ക​​​​വും വി​​​​ല​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ ചേ​​​​രി​​​​ മാ​​​​റു​​​​ന്ന​​​​തു​​കൊ​​​​ണ്ട് ബി​​​​ജെ​​​​പി വോ​​​​ട്ടു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ലേ​​​​ക്കു ഒ​​​​ഴു​​​​കു​​​​ക​​​​യൊ​​​​ന്നു​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ, ചെ​​​​റി​​​​യ ചോ​​​​ർ​​​​ച്ച​​പോ​​​​ലും ഒരു പ​​​​ക്ഷേ വി​​​​ധി​​​​നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യേ​​​​ക്കാം.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​തം, ച​​​​ടു​​​​ലം ഈ ​​​​നീ​​​​ക്കം

ബി​​​​ജെ​​​​പി​​​​യി​​​​ൽ താ​​​​ൻ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്നു സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​ർ ത​​​​ന്നെ പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി അ​​​​പ​​​​മാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​ന്നു എ​​​​ന്നും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​റി​​​​വേ​​​​റ്റു എ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​സം​​​​തൃ​​​​പ്തി മു​​​​ത​​​​ലാ​​​​ക്കി സി​​​​പി​​​​എ​​​​മ്മി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​പോ​​​​കാ​​​​ൻ പ്ര​​​​ധാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ​​ത​​​​ന്നെ ഇ​​​​ട​​​​പെ​​​​ട്ടു. ഇ​​​​തി​​​​നാ​​​​യി ചി​​​​ല നീ​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​ന്നാ​​​​ൽ, സ​​​​ന്ദീ​​​​പ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലേ​​​​ക്കു ചാ​​​​യു​​​​മെ​​​​ന്ന് ആ​​​​രും പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​ല്ല. ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ലും ഈ ​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു പോ​​​​കാ​​​​തെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ജ​​​​യി​​​​ച്ചു. ചു​​​​രു​​​​ക്കം ചി​​​​ല നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. ക​​​​ൽ​​​​പ്പാ​​​​ത്തി ര​​​​ഥോ​​​​ത്സ​​​​വ​​​​ത്തി​​​​നു ശേ​​​​ഷം, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു നാ​​​​ലു ദി​​​​വ​​​​സം മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ ഈ ‘സ​​​​ർ​​​​ജി​​​​ക്ക​​​​ൽ സ്ട്രൈ​​​​ക്ക് ’ ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണു യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ന്ദീ​​​​പി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​ന്ന കു​​​​റേ പേ​​​​ർ ഇ​​​​ന്നോ നാ​​​​ളെ​​​​യോ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ ചേ​​​​ർ​​​​ന്നേ​​​​ക്കും.

ഇ​​​​തു​​​​ണ്ടാ​​​ക്കു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ മു​​​​ൻ​​​​തൂ​​​​ക്കം യു​​​​ഡി​​​​എ​​​​ഫി​​​​നു ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണു നേ​​​​തൃ​​​​ത്വം ക​​​​രു​​​​തു​​​​ന്ന​​​​ത്. ഏ​​​​താ​​​​യാ​​​​ലും സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രു​​​​ടെ വ​​​​ര​​​​വ് കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​ത്സ​​​​വ​​​​മാ​​​​ക്കി മാ​​​​റ്റി.

ബി​​​​ജെ​​​​പി​​​​ക്കു ക്ഷീ​​​​ണ​​​​മു​​​​ണ്ട്

സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രു​​​​ടെ ചേ​​​​രി​​​​മാ​​​​റ്റ​​​​ത്തെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ബി​​​​ജെ​​​​പി. അ​​​​പ്ര​​​​സ​​​​ക്ത​​​​നാ​​​​യ വ്യ​​​​ക്തി അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​യ പാ​​​​ർ​​​​ട്ടി​​​​യി​​​​ലേ​​​​ക്കു പോ​​​​യി എ​​​​ന്നാ​​​​ണ് കേ​​​​ര​​​​ള പ്ര​​​​ഭാ​​​​രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ദേ​​​​ക്ക​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. വ​​​​ലി​​​​യ ക​​​​സേ​​​​ര​​​​ക​​​​ൾ കി​​​​ട്ട​​​​ട്ടെ എ​​​​ന്നു പ​​​​റ​​​​ഞ്ഞ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നും പ​​​​രി​​​​ഹ​​​​സി​​​​ച്ചു. പു​​​​റ​​​​മേ ഇ​​​​ങ്ങ​​​​നെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ന്ദീ​​​​പി​​​​ന്‍റെ മാ​​​​റ്റം ബി​​​​ജെ​​​​പി​​​​ക്കു ക്ഷീ​​​​ണംത​​​​ന്നെ​​​​യാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ​​​​ള​​​​രു​​​​ന്ന ഏ​​​​ക പാ​​​​ർ​​​​ട്ടി എ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി സ്വ​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ല പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​മു​​​​ഖ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ എ​​​​ത്തു​​മെ​​ന്നും അ​​​​വ​​​​ർ നാ​​​​ളു​​​​ക​​​​ളാ​​​​യി പ​​​​റ​​​​ഞ്ഞുപ​​​​ര​​​​ത്തു​​​​ന്നു. അ​​​​ങ്ങ​​​​നെ പ​​​​റ​​​​ഞ്ഞുവ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ യു​​​​വ​​​​നി​​​​ര​​​​യി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ നേ​​​​താ​​​​വ് പാ​​​​ർ​​​​ട്ടി വി​​​​ട്ടു​​പോ​​​​കു​​​​ന്ന​​​​ത് രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യി ബി​​​​ജെ​​​​പി​​​​ക്കു ക്ഷീ​​​​ണം ചെ​​​​യ്യും. അ​​​​തും ബി​​​​ജെ​​​​പി വി​​​​ജ​​​​യ​​​​പ്ര​​​​തീക്ഷ വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു മ​​​​ണ്ഡ​​​​ലത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മുന്പ്.

സ​​​​ന്ദീ​​​​പി​​​​നെ സി​​​​പി​​​​എ​​​​മ്മി​​​​ലേ​​​​ക്കു നേ​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ്യ​​​​മാ​​​​യി​​ത്ത​​​​ന്നെ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹം പോ​​​​യ​​​​ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലേ​​​​ക്കും. അ​​​​തു സി​​​​പി​​​​എ​​​​മ്മി​​​​നു മോ​​​​ഹ​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​യാം. എ​​​​ന്നാ​​​​ൽ, സ​​​​ന്ദീ​​​​പി​​​​നെ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​തു ഗു​​​​ണം ചെ​​​​യ്യി​​​​ല്ലെ​​​​ന്നു ചി​​​​ന്തി​​​​ക്കു​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗം സി​​​​പി​​​​എ​​​​മ്മി​​​​ൽ ഉ​​​​ണ്ടെ​​​ന്നും ​പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. ഏ​​​​താ​​​​യാ​​​​ലും ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ‘കി​​​​ട്ടാ​​​​ത്ത മു​​​​ന്തി​​​​രി പു​​​​ളി​​​​ക്കും’ എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​താ​​​​കും ന​​​​ല്ല​​​​ത്.

ഡോ. ​​​​സ​​​​രി​​​​നി​​​​ൽ തു​​​​ട​​​​ക്കം

കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ പു​​​​തു​​​​നി​​​​ര നേ​​​​താ​​​​ക്ക​​​​ളി​​​​ൽ പ്ര​​​​മു​​​​ഖ​​​​നാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​പി. സ​​​​രി​​​​നെ സ്വ​​​​ന്തം പാ​​​​ള​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചുകൊ​​​​ണ്ട് സി​​​​പി​​​​എം ആ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട്ട് ആ​​​​ദ്യ​​​​വെ​​​​ടി​​​​ പൊ​​​​ട്ടി​​​​ച്ച​​​​ത്. സ​​​​രി​​​​നു പി​​​​ന്നാ​​​​ലെ ജി​​​​ല്ല​​​​യി​​​​ലെ മ​​​​റ്റു ചി​​​​ല നേ​​​​താ​​​​ക്ക​​​​ളും പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ ശ​​​​ബ്ദി​​​​ച്ചുതു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് ഒ​​​​ന്നു പ​​​​രു​​​​ങ്ങി. ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ലി​​​​നും രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നു​​​​മെ​​​​തി​​​​രേ പാ​​​​ല​​​​ക്കാ​​​​ട്ടെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ വി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​ന്ന ​പ്ര​​​​തീ​​​​തി ജ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഈ ​​​​നീ​​​​ക്ക​​​​ങ്ങ​​​​ൾ വ​​​​ഴി​​​​തെ​​​​ളി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഷാ​​​​ഫി​​​​യും രാ​​​​ഹു​​​​ലും വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​കൊ​​​​ടു​​​​ക്കാ​​​​തെ പ്ര​​​​ചാ​​​​ര​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡി​​​​സി​​​​സി ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തു പു​​​​റ​​​​ത്താ​​​​യി. ഇ​​​​തി​​​​ന്‍റെ പേ​​​​രി​​​​ലും പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലും പു​​​​റ​​​​ത്തും വി​​​​ഴു​​​​പ്പ​​​​ല​​​​ക്ക​​​​ലു​​​​ണ്ടാ​​​യി. ​ക​​​​ത്തു പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഉ​​​​ന്ന​​​​ത​​​​ൻ ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നു.

ശോ​​​​ഭ സു​​​​രേ​​​​ന്ദ്ര​​​​ൻ ഫാ​​​​ക‌്ട​​​​ർ


സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യം കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ബി​​​​ജെ​​​​പി​​​​യി​​​​ലും പ്ര​​​​ശ്ന​​​​മാ​​​​യി. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ ശോ​​​​ഭ സു​​​​രേ​​​​ന്ദ്ര​​​​നുവേ​​​​ണ്ടി പാ​​​​ല​​​​ക്കാ​​​​ട്ട് ഫ്ള​​​​ക്സ് ബോ​​​​ർ​​​​ഡ് ഉ​​​​യ​​​​ർ​​​​ന്നു. മു​​​​ന്പ് ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച് വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ ശോ​​​​ഭ​​​​യെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഉ​​​​യ​​​​ർ​​​​ന്നു. പ​​​​ക്ഷേ, കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വം സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ശോ​​​​ഭ സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ബോ​​​​ർ​​​​ഡ് ക​​​​ത്തി​​​​ച്ച​​​​തും വാ​​​​ർ​​​​ത്താ​​​​പ്രാ​​​​ധാ​​​​ന്യം നേ​​​​ടി. ബി​​​​ജെ​​​​പി​​​​യി​​ലും കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ത്ര ഭ​​​​ദ്ര​​​​മ​​​​ല്ല എ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.


പി​​​​ന്നെ​​​​യും ഹ​​​​വാ​​​​ല

ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് മൂ​​​​ന്നു വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കൊ​​​​ട​​​​ക​​​​ര കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ കേ​​​​സ് വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്ന​​​​ത്. ബി​​​​ജെ​​​​പി​​​​ക്കുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ണ്ടാ​​യാ​​​​ണ് കു​​​​ഴ​​​​ൽ​​​​പ്പ​​​​ണം എ​​​​ത്തി​​​​യ​​​​തെ​​​​ന്നും താ​​​​ൻകൂ​​​​ടി ചേ​​​​ർ​​​​ന്നാ​​​​ണ് തൃ​​​​ശൂ​​​​രി​​​​ലെ പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു പ​​​​ണം അ​​​​ട​​​​ങ്ങി​​​​യ ചാ​​​​ക്കു​​​​ക​​​​ൾ ചു​​​​മ​​​​ന്നുക​​​​യ​​​​റ്റി​​​​യ​​​​തെ​​​​ന്നും മു​​​​ന്പ് ബി​​​​ജെ​​​​പി ജി​​​​ല്ലാ ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​യി​​​​രു​​​​ന്ന തി​​​​രൂ​​​​ർ സ​​​​തീ​​​​ശ​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

ബി​​​​ജെ​​​​പി​​​​യെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യം എ​​​​ടു​​​​ത്തി​​​​ട്ട​​​​തെ​​​​ങ്കി​​​​ലും ഇ​​​​തു ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് കോ​​​​ണ്‍​ഗ്ര​​​​സാ​​​​ണ്. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​ട്ടും കേ​​​​സ് മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ത്ത​​​​ത് സി​​​​പി​​​​എം-​​​​ബി​​​​ജെ​​​​പി ഡീ​​​​ൽ മൂ​​​​ല​​​​മാ​​​​ണെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ​​​​റ​​​​ഞ്ഞു. പ്ര​​​​ത്യു​​​​പ​​​​കാ​​​​ര​​​​മാ​​​​യി ക​​​​രു​​​​വ​​​​ന്നൂ​​​​ർ ബാ​​​​ങ്ക് ത​​​​ട്ടി​​​​പ്പു കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം മ​​​​ര​​​​വി​​​​പ്പി​​​​ച്ചെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചു.

ഹ​​​​വാ​​​​ല​​​​യ്ക്കു പി​​​​ന്നാ​​​​ലെ ട്രോ​​​​ളി ബാ​​​​ഗ്

ഹ​​​​വാ​​​​ല വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന്‍റെ ചൂ​​​​ടാ​​​​റു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് കോ​​​​ണ്‍​ഗ്ര​​​​സ് വ​​​​നി​​​​താ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഹോ​​​​ട്ട​​​​ൽ റൂ​​​​മി​​​​ൽ പാ​​​​തി​​​​രാ​​​​ത്രി പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന വ​​​​ൻ​​​​ രാ​​​​ഷ്‌​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ത്തി​​​​നു വ​​​​ഴിതെ​​​​ളി​​​​ച്ചു. വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​രി​​​​ല്ലാ​​​​തെ അ​​​​ർ​​​​ധ​​​​രാ​​​​ത്രി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ, ബി​​​​ന്ദു കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രു​​​​ടെ മു​​​​റി​​​​ക​​​​ളി​​​​ൽ പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ഇ​​​​തേ​​​​സ​​​​മ​​​​യം ഹോ​​​​ട്ട​​​​ലി​​​​ൽ നേ​​​​താ​​​​ക്ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ സി​​​​പി​​​​എം, ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​ടി​​​​ച്ചുകൂ​​​​ടി.

ഹോ​​​​ട്ട​​​​ലി​​​​ലേ​​​​ക്കു കോ​​​​ണ്‍​ഗ്ര​​​​സ് നീ​​​​ല ട്രോ​​​​ളി ബാ​​​​ഗി​​​​ൽ ക​​​​ള്ള​​​​പ്പ​​​​ണം എ​​​​ത്തി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. വ്യ​​​​ക്ത​​​​മാ​​​​യ വി​​​​വ​​​​രം കി​​​​ട്ടി​​​​യ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ആ​​​​ദ്യം പ​​​​റ​​​​ഞ്ഞ പോ​​​​ലീ​​​​സ്, പി​​​​ന്നീ​​​​ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുകാ​​​​ല​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന പ​​​​തി​​​​വു​​​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മെ​​​​ന്നു തി​​​​രു​​​​ത്തി​​​​പ്പ​​​​റ​​​​ഞ്ഞു.

യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ ഹോ​​​​ട്ട​​​​ലി​​​​ലു​​​​ണ്ടെ​​​ന്നും ​പു​​​​റ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ക്കിവി​​​​ട​​​​ണ​​​​മെ​​​​ന്നും സി​​​​പി​​​​എം-​​​​ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​ഞ്ഞു. അ​​​​പ്പോ​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട്ടു​​നി​​​​ന്ന് രാ​​​​ഹു​​​​ൽ വീ​​​​ഡി​​​​യോ​​​​കോ​​​​ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഒ​​​​ടു​​​​വി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഒ​​​​ന്നും കി​​​​ട്ടാ​​​​തെ പോ​​​​ലീ​​​​സ് വെ​​​​റും​​​​കൈ​​​​യോ​​​​ടെ മ​​​​ട​​​​ങ്ങി. കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ വാ​​​​ശിപി​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന് എ​​​​ഴു​​​​തി​​​​ക്കൊ​​​​ടു​​​​ക്കേ​​​​ണ്ടി​​​യും ​വ​​​​ന്നു. മു​​​​ഖം ന​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ണ് പോ​​​​ലീ​​​​സ് അ​​​​വി​​​​ടെ​​നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ട്രോ​​​​ളി​​​​യു​​​​മാ​​​​യി ഒ​​​​രാ​​​​ൾ ഹോ​​​​ട്ട​​​​ലി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​തും പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം കാ​​​​ണി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത ദി​​​​വ​​​​സം സി​​​​പി​​​​എം പു​​​​റ​​​​ത്തു​​വി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ള്ള​​​​പ്പ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ന്നും അ​​​​തി​​​​ലു​​ണ്ടാ​​​യി​​​​ല്ല.

ക​​​​ള്ള​​​​പ്പ​​​​ണം എ​​​​ത്തി​​​​ച്ചു എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​രി​​​​നി​​​​ഴ​​​​ലി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന ബി​​​​ജെ​​​​പി​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​രും ക​​​​ള്ള​​​​പ്പ​​​​ണ​​​​ക്കാ​​​​രാ​​ണ് എ​​​​ന്നു വ​​​​രു​​​​ത്തി​​​​ത്തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ട്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സി​​​​പി​​​​എ​​​​മ്മി​​​​നും സ​​​​ന്തോ​​​​ഷ​​​​മേ​​​​യു​​​​ള്ളൂ. എ​​​​ന്നാ​​​​ൽ, ഇ​​​​രു​​​​വ​​​​രും കൈ​​​​കോ​​​​ർ​​​​ത്തു വ​​​​ന്ന​​​​ത് മ​​​​റ്റൊ​​​​രു ഡീ​​​​ൽ എ​​​​ന്ന വാ​​​​ദ​​​​മാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും നേ​​​​താ​​​​ക്ക​​​​ൾ ഹോ​​​​ട്ട​​​​ലി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു​​നി​​​​ന്നു സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തും കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യ വീ​​​​ഡി​​​​യോ​​​​ക​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഏ​​​​താ​​​​യാ​​​​ലും ട്രോ​​​​ളി ബാ​​​​ഗ് വി​​​​വാ​​​​ദം ബി​​​​ജെ​​​​പി​​​​ക്കും സി​​​​പി​​​​എ​​​​മ്മി​​​​നും പ്ര​​​​യോ​​​​ജ​​​​ന​​​​മൊ​​​​ന്നും ചെ​​​​യ്തി​​​​ല്ല. ദോ​​​​ഷ​​​​മാ​​​​യോ എ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം വ​​​​രു​​​​ന്പോ​​​​ൾ അ​​​​റി​​​​യാം.

ആ​​​​ത്മ​​​​ക​​​​ഥ​​​​യു​​​​ടെ രാ​​​​ഷ്‌​​ട്രീ​​​​യം

ചേ​​​​ല​​​​ക്ക​​​​ര, വ​​​​യ​​​​നാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന ദി​​​​വ​​​​സം ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ ആ​​​​ത്മ​​​​ക​​​​ഥ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​ൽ ഡോ. ​​​​പി. സ​​​​രി​​​​നെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. ജ​​​​യ​​​​രാ​​​​ജ​​​​നും പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മെ​​​​ല്ലാം പു​​​​റ​​​​ത്തു​​വ​​​​ന്ന പേ​​​​ജു​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ പു​​​​സ്ത​​​​ക​​​​വി​​​​വാ​​​​ദം ഏ​​​​റെ​​​​ക്കു​​​​റെ കെ​​​​ട്ട​​​​ട​​​​ങ്ങി. അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണി​​​​പ്പോ​​​​ൾ അ​​​​ടു​​​​ത്ത ട്വി​​​​സ്റ്റ് ആ​​​​യി സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രു​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വേ​​​​ശം.

വോ​​​​ട്ട​​​​ർ​​​​മാ​​​​ർ എ​​​​ത്തു​​​​മോ?

വ​​​​യ​​​​നാ​​​​ട്ടി​​​​ലും ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ലും കാ​​​​ടി​​​​ള​​​​ക്കി​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടും വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ണ്ട താ​​​​ത്പ​​​​ര്യ​​​​ക്കു​​​​റ​​​​വ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്ക് ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. പാ​​​​ല​​​​ക്കാ​​​​ട്ട് സ്വ​​​​ന്തം വോ​​​​ട്ട​​​​ർ​​​​മാ​​​​രെ പ​​​​ര​​​​മാ​​​​വ​​​​ധി എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​താ​​​​യാ​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വീ​​​​റും വാ​​​​ശി​​​​യും മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​ണ്. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നു ദി​​​​വ​​​​സ​​ങ്ങ​​ൾ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​നി എ​​​​ന്തു നാ​​​​ട​​​​കീ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളാ​​​​ണു വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന കാ​​​​ത്തി​​​​രി​​​​പ്പി​​​​ലാ​​​​ണു രാ​​​ഷ്‌​​​ട്രീ​​​​യ​​​​കേ​​​​ര​​​​ളം.