ഹിമാചൽ മുഖ്യമന്ത്രി സമൂസ കഴിക്കാറില്ല
ഹിമാചൽ മുഖ്യമന്ത്രി സമൂസ കഴിക്കാറില്ല
ഉള്ളതു പറഞ്ഞാൽ / കെ. ​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ
പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഈ ​മാ​സം 25ന് ​ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 20 വ​രെ തു​ട​രു​ന്ന​തോ​ടെ രാ​ഷ്‌​ട്രീ​യ​മാ​യി ന​വം​ബ​ർ മൂ​ന്നാം വാ​രം സ​ജീ​വ​മാ​ണ്. 2024 ന​വം​ബ​ർ 26ന് (​ഭ​ര​ണ​ഘ​ട​നാ​ദി​നം) ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​ന്‍റെ 75-ാം വാ​ർ​ഷി​കം സം​വി​ധാ​ൻ സ​ദ​നി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ആ​ഘോ​ഷി​ക്കും. ആ​ക​സ്മി​ക​മാ​യി, ച​രി​ത്ര​പ​ര​മാ​യ ജ​ന​വി​ധി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷ​മു​ള്ള 18-ാം ലോ​ക്‌​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​ന​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം സ​ർ​ക്കാ​രി​ന്‍റെ റി​ക്കാ​ർ​ഡി​നൊ​പ്പ​മാ​കും ന​രേ​ന്ദ്ര മോ​ദി.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളു​ടെ​യും മു​മ്പാ​കെ​യു​ള്ള വ​ഖ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ൾ ഗൗ​ര​വ​മാ​യ ച​ർ​ച്ച​യ്ക്കും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​നും ഇ​ട​യാ​ക്കി​യേ​ക്കാം. വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കി​ലും പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ങ്കെ​ടു​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്‍റി​ലെ​യും മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളാ​യി​രി​ക്കും. പി​ആ​ർ​എ​സ് ലെ​ജി​സ്ലേ​റ്റീ​വ് റി​സ​ർ​ച്ച് അ​നു​സ​രി​ച്ച്, പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ൾ​ക്കും മു​മ്പാ​കെ മു​പ്പ​ത് നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. വ​രും ആ​ഴ്‌​ച​ക​ളി​ൽ സം​വാ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ പ​ല പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും ഏ​റെ തി​ര​ക്കി​ലാ​യി​രി​ക്കും.

രാഷ്‌ട്രീയ കളികൾ

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്ട് കു​റ​ച്ച് സ​ജീ​വ നേ​താ​ക്ക​ൾ അ​വ​രു​ടെ പാ​ർ​ട്ടി​ക​ൾ വി​ട്ട് സ്വ​ന്തം നി​ല​യി​ലോ മ​റ്റ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യോ മ​ത്സ​രി​ക്കു​ന്നു. പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്നെ​ങ്കി​ലും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രോ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സോ അ​ധി​കാ​രി​ക​ളോ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കി​യി​ല്ല. വ​യ​നാ​ട്, പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ൽ മി​ക്ക പാ​ർ​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ഭ​ക്ഷ‍്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​പോ​ലും സം​സ്ഥാ​ന അ​ധി​കാ​രി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക​യ​ച്ചി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​യി ആ​രോ​പി​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​മാ​യ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു അ​ത്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ എ​തി​രാ​ളി​ക​ളു​ടെ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​പ്പോ​ൾ, സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നു​ള്ള സ​ർ​വ​ശ്ര​മ​മാ​യി അ​തു മാ​റി. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ലും ഉ​റ​പ്പു​ക​ളി​ലും ഓ​രോ കു​ടും​ബ​ത്തി​നും പ്ര​തി​വ​ർ​ഷം മൂ​ന്നു ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. പാ​ർ​ട്ടി​യു​ടെ മ​ഹാ​ല​ക്ഷ്മി സ്കീ​മി​നു കീ​ഴി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സാ​മ്പ​ത്തി​കസ​ഹാ​യം ന​ൽ​കും: അ​വ​ർ​ക്ക് ഓ​രോ മാ​സ​വും 3000 രൂ​പ വീ​തം ന​ൽ​കും.

ബ​ഹു​ജ​ന വോ​ട്ടു​ക​ൾ നേ​ടു​ന്ന​തി​ന് തീ​ർ​ച്ച​യാ​യും ആ​ക​ർ​ഷ​ക​മാ​ണ്; പ​ക്ഷേ, അ​തു ന​ട​പ്പാ​ക്കു​ന്ന​ത് എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല, പ്ര​ത്യേ​കി​ച്ച് സ​ഖ്യ​ക​ക്ഷി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ നേ​ടു​ന്ന​തി​ൽ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ച്ചു. സ്വ​ന്തം പാ​ർ​ട്ടി​ക​ൾ​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും വോ​ട്ട് പി​ടി​ക്കാ​നു​ള്ള ഒ​ര​വ​സ​വ​രും പാ​ഴാ​ക്കി​യി​ല്ല.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും വ​ഴ​ക്കു​ക​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തേ, ജ​ന​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ​യോ​ടെ അ​ധി​കാ​രം നേ​ടു​ന്നു. കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​യ​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ ന​ന്നാ​യി ഉ​റ​പ്പി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ പി​ന്തു​ണ കി​ട്ടു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്നു. അ​ന്വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം കൂ​ടു​ത​ൽ ശ​ക്തി നേ​ടാ​നും സം​ഖ്യാ​പ​ര​മാ​യും മ​ത​പ​ര​മോ സാ​മു​ദാ​യി​ക​മോ ആ​യും ആ​ധി​പ​ത്യ​മു​ള്ള ഒ​രു ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​ൻ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ​ജ്ജീ​ക​ര​ണം ശ്ര​മി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

താ​ര​ത​മ്യേ​ന ചെ​റി​യ ത​ല​ങ്ങ​ളി​ൽ അ​ത്ത​രം സം​ഘ​ട​ന​ക​ളെ ന​മു​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​യും. അ​ത് ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ നേ​തൃ​ത്വ നി​ല​വാ​ര​ത്തി​ലു​ള്ള അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്യു​ന്നു. ഒ​രു​പ​ക്ഷേ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ത്ത​രം ചി​ന്ത​ക​ളെ ശു​ദ്ധീ​ക​രി​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും വൃ​ത്തി​കെ​ട്ട​തും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ ഇ​ത്ത​രം സ​മ്പ്ര​ദാ​യ​ങ്ങ​ൾ ന​മ്മ​ൾ ക​ണ്ടി​ല്ലേ?! പ്ര​ചാ​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ഭാ​ഷപോ​ലും താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ണ്ട​തും കേ​ട്ട​തു​മൊ​ന്നും സ​ന്തോ​ഷ​ക​ര​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നി​ല്ല.

സമൂസയുണ്ടാക്കിയ പൊല്ലാപ്പ്

ഇ​ന്ത്യ​യി​ൽ വേ​റെ​യും സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. പ​ല​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​തും ചി​ല ത​ല​ങ്ങ​ളി​ൽ ഞെ​ട്ടി​ക്കു​ന്ന​തും സാധാ​ര​ണ​ക്കാ​ർ​ക്കു​പോ​ലും അ​വി​ശ്വ​സ​നീ​യ​വു​മാ​ണ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. അ​ത് ഒ​രു ജ​ന​പ്രി​യ ല​ഘു​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു; പ​ല​ർ​ക്കും രു​ചി​ക​ര​മാ​യ​തും എ​ന്നാ​ൽ കു​റ​ച്ചു​പേ​ർ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​തും.

ഒ​ക്‌​ടോ​ബ​ർ 21 ന്, ​കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വി​ന് വി​ള​മ്പേ​ണ്ടി​യി​രു​ന്ന സ​മൂ​സ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫി​നു ന​ൽ​കി. ഈ ​സം​ഭ​വം സ്വാ​ദി​ഷ്ട​മാ​യ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി ചൂ​ടാ​ക്കി രു​ചി​ക​ര​മാ​ക്കി!! അ​ന്നു​ത​ന്നെ പോ​ലീ​സ് വി​ദ​ഗ്ധ​രും പ്ര​തി​പ​ക്ഷ ബി​ജെ​പി പ്ര​ഗ​ത്ഭ​രും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​രും പ്ര​സ്താ​വ​ന​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. അ​താ​യി​രു​ന്നു സ​മൂ​സ​യു​ടെ ല​ജ്ജാ​വ​ഹ​മാ​യ പ​രി​ണാ​മം. മു​ഖ്യ​മ​ന്ത്രി സി​ഐ​ഡി ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥം സ്വാ​ദി​ഷ്ട​മാ​യ വി​വി​ധ ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കി മൂ​ന്ന് ക​ണ്ടെ​യ്ന​റു​ക​ളി​ൽ ന​ന്നാ​യി പാ​യ്ക്ക് ചെ​യ്ത​താ​യി​രു​ന്നു സ​മൂ​സ.

ചു​രു​ക്ക​ത്തി​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വി​നുവേ​ണ്ടി ത​യാ​റാ​ക്കി​യ സ​മൂ​സ​ക​ൾ (ചി​ല​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച് കേ​ക്കു​ക​ൾ) അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി എ​ന്ന​താ​ണ് ക​ഥ. ഗ​വ​ൺ​മെ​ന്‍റ് വി​രു​ദ്ധ ന​ട​പ​ടി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച സി​ഐ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യിവ​രു​ന്ന വി​വാ​ദ​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

ഒ​ക്‌​ടോ​ബ​ർ 21ന് ​മു​ഖ്യ​മ​ന്ത്രി സി​ഐ​ഡി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പി​ൽ, ഉ​ന്ന​ത നി​ല​യി​ലു​ള്ള​വ​രും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രും സ്വ​ന്തം അ​ജ​ൻ​ഡ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് ചു​രു​ക്കം. ചൊ​റി​യാ​ൻ സ​ദാ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ന​ർ​മ​ബോ​ധ​മു​ള്ള ബി​ജെ​പി​ക്കാ​രി​ലൊ​രാ​ൾ പ​റ​ഞ്ഞു: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ സു​ഖു​വി​ന് ആ​ശ​ങ്ക​യി​ല്ല, അ​വ​രു​ടെ ഏ​ക ആ​ശ​ങ്ക ‘മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​സ’ മാ​ത്ര​മാ​ണെ​ന്നു തോ​ന്നു​ന്നു.

സി​ഐ​ഡി ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കാ​നാ​യി ല​ക്ക​ർ ബ​സാ​റി​ലെ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ​നി​ന്ന് ല​ഘു​ഭ​ക്ഷ​ണ പെ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു എ​ന്നാ​ണ് എ​സ്പി റാ​ങ്കി​ലു​ള്ള ഒ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


ഇ​നി വി​ശ​ദാം​ശത്തിലേക്കു വ​രാം: മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഐ​ജി റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്ഐ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് എ​സ്ഐ ഒ​രു എ​എ​സ്ഐ, ഒ​രു ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ എ​ന്നി​വ​രോ​ട് ല​ഘു​ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ച്ചു. എ​എ​സ്ഐ​യും ഹെ​ഡ്‌​കോ​ൺ​സ്റ്റ​ബി​ളും ഹോ​ട്ട​ലി​ൽ​നി​ന്ന് സീ​ൽ ചെ​യ്ത മൂ​ന്ന് പെ​ട്ടി​ക​ളി​ലാ​യി പ​ല​ഹാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​താ​യി എ​സ്ഐ​യെ അ​റി​യി​ച്ചു.

മൂ​ന്ന് പെ​ട്ടി​ക​ളി​ലാ​യു​ള്ള ല​ഘു​ഭ​ക്ഷ​ണം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​ക​ണോ എ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ടൂ​റി​സം വ​കു​പ്പി​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ മെ​നു​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ‍്യ​ക്ത​മാ​ക്കു​ന്ന​ത്. ഹോ​ട്ട​ലി​ൽ​നി​ന്ന് ല​ഘു​ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ൻ എ​എ​സ്ഐ​യെ​യും ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ​യും നി​യോ​ഗി​ച്ച എ​സ്ഐ​ക്ക് മൂ​ന്ന് പെ​ട്ടി​ക​ളും മു​ഖ‍്യ​മ​ന്ത്രി​ക്കു​ള്ള​താ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ വ​നി​താ ഇ​ൻ​സ്‌​പെ​ക്‌​ട​ർ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ​ടും ഒ​ന്നും ചോ​ദി​ച്ചി​ല്ല‌. കൂ​ടാ​തെ റി​ഫ്ര​ഷ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ക്കാ​നി​ക്ക​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് (എം​ടി) വി​ഭാ​ഗ​ത്തി​ലേ​ക്ക് കൈ​മാ​റി. ഈ ​മൂ​ന്ന് പെ​ട്ടി​ക​ൾ ഈ ​പ്ര​ക്രി​യ​യി​ൽ നി​ര​വ​ധി കൈ​ക​ൾ മാ​റി​മ​റി​ഞ്ഞു.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പേ​രു​ള്ള​വ​രെ​ല്ലാം സി​ഐ​ഡി വി​രു​ദ്ധ​വും സ​ർ​ക്കാ​ർ വി​രു​ദ്ധ​വു​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വി​വി​ഐ​പി​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​നാ​യി​ല്ലെ​ന്നാ​ണ് സി​ഐ​ഡി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​വ​ർ സ്വ​ന്തം അ​ജ​ണ്ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ആരോപണ-പ്രത്യാരോപണങ്ങൾ

സു​ഖു​വി​നാ​യി കൊ​ണ്ടു​വ​ന്ന സ​മൂ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ശ​ത്രു​ക്ക​ൾ​ക്ക് സു​ഖു​ സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ തെ​റ്റി​നെ ‘സ​ർ​ക്കാ​ർ വി​രു​ദ്ധ ന​ട​പ​ടി’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് വ​ലി​യൊ​രു വാ​ക്കാ​ണ്. സം​ഭ​വം ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലു​ള്ള ഒ​രു വി​ഐ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ ഇ​ത്ത​ര​മൊ​രു ഏ​കോ​പ​ന പ്ര​ശ്നം കാ​ര​ണം സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നാ​ണം​കെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖു​വി​ന്‍റെ പ്ര​തി​ക​ര​ണം: അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. അ​ത് മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ഷ​യം വ​ള​രെ ബാ​ലി​ശ​മാ​ണ്. അ​നാ​വ​ശ്യ വി​ഷ​യ​മാ​ണ് ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന​ത്. കാ​ണാ​താ​യ സ​മൂ​സ​യെ​ക്കു​റി​ച്ച് സി​ഐ​ഡി അ​ന്വേ​ഷി​ക്കു​ന്നി​ല്ല. പെ​രു​മാ​റ്റ​ദൂ​ഷ്യം സി​ഐ​ഡി അ​ന്വേ​ഷി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് 40 എം​എ​ൽ​എ​മാ​രു​ള്ള​തി​നാ​ൽ അ​നാ​വ​ശ്യ​മാ​യ പ​ല വി​ഷ​യ​ങ്ങ​ളും ബി​ജെ​പി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഡി​ജി​പി ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഘ​ട​കം പി​രി​ച്ചു​വി​ട്ട​തി​നെ​ക്കു​റി​ച്ചും മു​ഖ‍്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഏ​റെനാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​വ​ശ്യ​മാ​ണി​ത്. അ​തു​കൊ​ണ്ടാ​ണ് പി​സി​സി അ​ധ്യ​ക്ഷ​ൻ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന് എ​ഴു​തി​യ ക​ത്തി​ൽ സ​ജീ​വ​മ​ല്ലാ​ത്ത അം​ഗ​ങ്ങ​ളെ മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ഇ​ത് പൂ​ർ​ണ​മാ​യും സി​ഐ​ഡി​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണ്. അ​തി​നെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്കാ​ൻ പാ​ടി​ല്ല എ​ന്നാ​യി​രു​ന്നു സി​ഐ​ഡി ഡി​ജി സ​ഞ്ജീ​വ് ര​ഞ്ജ​ൻ ഓ​ജ​യു​ടെ പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി സ​മൂ​സ ക​ഴി​ക്കാ​റി​ല്ല. ഞ​ങ്ങ​ൾ ആ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ച്ചു. സ​ർ​ക്കാ​രി​ന് ഇ​തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ല. എ​ങ്ങ​നെ​യാ​ണ് ഈ ​വി​വ​രം ചോ​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഞ​ങ്ങ​ളു​ടെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ച​ട​ങ്ങ് ക​ഴി​ഞ്ഞ​പ്പോ​ൾ, ഓ​ഫീ​സ​ർ​മാ​ർ ഇ​രു​ന്ന് ചാ​യ കു​ടി​ക്കു​ക​യാ​യി​രു​ന്നു, കു​റ​ച്ച് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​തെ​വി​ടെ​യെ​ന്ന് അ​ന്വേ​ഷി​ക്കൂ എ​ന്നും ചി​ല​ർ ഞ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​ത് മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഇ​ത് പൂ​ർ​ണ​മാ​യും സി​ഐ​ഡി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​തി​നെ പാ​റി​പ്പ​റ​ത്തി രാ​ഷ​ട്രീ​യ​വ​ത്ക​രി​ച്ച​ത് ദുഃ​ഖ​ക​ര​വും ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്. ഇ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളു​ക​ളെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ഡി​ജി വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​ർ അ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടി​ല്ലെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും മു​ഖ്യ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ന​രേ​ഷ് മോ​ഹ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സി​ഐ​ഡി സ്വ​ന്തം ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ല​ഘു​ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്ക് വി​ള​മ്പി. ബി​ജെ​പി​ക്ക് മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ കു​ഴ​പ്പ​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ലൂ​ടെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ കു​പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഏ​കോ​പ​ന​വും വ്യ​ക്ത​മാ​യ ല​ക്ഷ്യ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ണ്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സി​ഐ​ഡി ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ന്ന​ത് സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള പു​തി​യ വി​ക​സ​ന അ​ജ​ണ്ട​യെ​ക്കു​റി​ച്ചും സി​ഐ​ഡി ഏ​റ്റെ​ടു​ക്കു​ന്ന പു​തി​യ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന ഒ​രു യോ​ഗ​മാ​യി ന​ട​ത്താ​മാ​യി​രു​ന്നു. പ​രി​മി​ത​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി സ​മൂ​സ ക​ഴി​ക്കാ​റി​ല്ലെ​ന്ന കാ​ര്യം സി​ഐ​ഡി ഡ​യ​റ​ക്‌​ട​ർ സ​ഞ്ജീ​വ് ര​ഞ്ജ​ൻ ഓ​ജ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ച് സ​ത്കാ​രം സം​ഘ​ടി​പ്പി​ക്കു​ക​യും പ്ര​ധാ​ന ജീ​വ​ന​ക്കാ​രോ​ട് ഇ​ക്കാ​ര്യം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. സം​ഘാ​ട​ന​ത്തി​ൽ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്, അ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഉ​ട​ന​ടി ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ബി​ജെ​പി​യു​മാ​യി അ​ത്ര സൗ​ഹാ​ർ​ദ ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ, ഹി​മാ​ച​ൽ സ​ർ​ക്കാ​ർ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മേ​ഖ​ല​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ക​യും വേ​ണം. സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്‍റ് മെ​ച്ച​പ്പെ​ടു​ത്താ​നും വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യ​ണം. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും വേ​ണം. സം​സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഹോ​ട്ട​ലു​ക​ളും ചെ​റി​യ ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് മി​ക​ച്ച ആ​സൂ​ത്ര​ണം വേ​ണം. അ​തി​ന് ഇ​ക്കാ​ല​ത്ത് ന​ല്ല സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ളം, ഹി​മാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന കാ​ണി​ക്കു​ന്നി​ല്ല എ​ന്ന​ത് മ​റ​ക്കാ​നാ​കാ​ത്ത കാ​ര്യ​മാ​ണ്. മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, സ്വ​കാ​ര്യ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ഹി​മാ​ച​ൽ പ്ര​ദേ​ശ് ഇ​തി​ന​കം ത​ന്നെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ അ​റി​യ​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ, ഇ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ആ​ക​ർ​ഷി​ക്കും. കേ​ര​ളം ഉ​ട​ൻ ത​ന്നെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.