രണ്ടാം വരവിലെ ആശങ്കകൾ
രണ്ടാം വരവിലെ ആശങ്കകൾ
റ്റി.​​​സി. മാ​​​ത്യു
ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ 47-ാമ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റാ​​യി യു​​​എ​​​സ് ജ​​​ന​​​ത തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ര​​​ണ്ടു ദ​​​ശ​​​ക​​​ത്തി​​​നു ശേ​​​ഷം ജ​​​ന​​​കീ​​​യ വോ​​​ട്ടി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​മു​​​ള്ള ആ​​​ദ്യ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഇ​​​രു സ​​​ഭ​​​ക​​​ളി​​​ലും ട്രം​​​പി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​വും ഉ​​​ണ്ട്. സു​​​ഗ​​​മ​​​മാ​​​യ ഭ​​​ര​​​ണം ഉ​​​റ​​​പ്പ്. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്കു സ​​​ന്തോ​​​ഷം. ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് കു​​​ത്ത​​​നേ കൂ​​​ടു​​​ക​​​യും അ​​​ത​​​നു​​​സ​​​രി​​​ച്ച് വ​​​രു​​​മാ​​​നം കൂ​​​ടാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത നാ​​​ലു വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നു എ​​​ന്ന് അ​​​വ​​​ർ ക​​​രു​​​തു​​​ന്നു. അ​​​തി​​​നാ​​​ണ​​​ല്ലോ അ​​​വ​​​ർ വോ​​​ട്ട് ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ൽ, മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ​​​യ​​​ല്ല ട്രം​​​പി​​​ന്‍റെ വി​​​ജ​​​യ​​​ത്തെ കാ​​​ണു​​​ന്ന​​​ത്. പ്ര​​​ത്യേ​​​കി​​​ച്ചും സാ​​​മ്പ​​​ത്തി​​​ക, വാ​​​ണി​​​ജ്യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ. അ​​​മേ​​​രി​​​ക്ക​​​യെ വീ​​​ണ്ടും മ​​​ഹ​​​ത്ത​​​ര​​​മാ​​​ക്കാ​​​ൻ (MAGA - Make America Great Again) ആ​​​ണ് ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന​​​ത്. അ​​​തിന് അ​​​ദ്ദേ​​​ഹം ഒ​​​രു വ​​​ഴി ക​​​ണ്ടി​​​ട്ടു​​​ണ്ട്. ഒ​​​ന്നാ​​​മ​​​ത് അ​​​മേ​​​രി​​​ക്ക (America First). എ​​​ല്ലാ കാ​​​ര്യ​​​ത്തി​​​ലും ഒ​​​ന്നാ​​​മ​​​ത് അ​​​മേ​​​രി​​​ക്ക ആ​​​ക​​​ണം. അ​​​തി​​​ന് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ ക​​​ഴി​​​ക്കു​​​ന്ന​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ൾ സ്വ​​​ദേ​​​ശി​​യാ​​ക​​​ണം. അ​​​താ​​​ണു ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്. 2017-21 കാ​​​ല​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ട്രം​​​പ് എ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ അതി​​​നു​​വേ​​​ണ്ടി ആ​​​യി​​​രു​​​ന്നു. ഇ​​​നി ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്ന​​​തും അ​​​തു​​ത​​​ന്നെ​​​യാ​​​ണ്. അ​​​ത​​​ത്ര ന​​​ല്ല കാ​​​ര്യ​​​മ​​​ല്ലെ​​​ന്നു മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ ഭ​​​യ​​​പ്പെ​​​ടു​​​ന്നു.

ആ​​​ശ​​​ങ്ക വാ​​​ണി​​​ജ്യ​​​ക്ക​​​മ്മി​​​യി​​​ൽ

ട്രം​​​പി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​കു​​​ല​​​ത അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വാ​​​ണി​​​ജ്യ​​​ക്ക​​​മ്മി​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​ലും വ​​​ള​​​രെ കൂ​​​ടു​​​ത​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2.05 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ധ​​​ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. ഇ​​​റ​​​ക്കു​​​മ​​​തി 3.8 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ​​​ക. ക​​​മ്മി 1.3 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ഇ​​​തുപോ​​​ലെത​​​ന്നെ കാ​​​ര്യ​​​ങ്ങ​​​ൾ. എ​​​ന്നാ​​​ൽ, സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​യ​​​റ്റു​​​മ​​​തി​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു വാ​​​ണി​​​ജ്യ​​​മി​​​ച്ചം ഉ​​​ണ്ട്. ട്രം​​​പ് അ​​​തു പ​​​റ​​​യു​​​ന്നി​​​ല്ല.

തൊ​​​ഴി​​​ലി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യം

അ​​​തി​​​ലൊ​​​രു രാ​​​ഷ്‌​​ട്രീ​​​യ​​​മു​​​ണ്ട്. ട്രം​​​പി​​ന്‍റെ ജ​​​ന​​​കീ​​​യ അ​​​ടി​​​ത്ത​​​റ​​​യു​​​ടെ വ​​​ലി​​​യ ഭാ​​​ഗം വെ​​​ള്ള​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ്. ഭൂ​​​രി​​​പ​​​ക്ഷ​​​വും കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം ഇ​​​ല്ലാ​​​ത്ത​​​വ​​​ർ. വാ​​​ഹ​​​ന ഫാ​​​ക‌്ട​​​റി​​​ക​​​ളി​​​ലും മ​​​റ്റും ജോ​​​ലി ചെ​​​യ്ത​​​വ​​​ർ. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രി​​​ൽ ഏ​​​റെ​​​പ്പേ​​​ർ​​​ക്ക് പ​​​ണി ന​​​ഷ‌്ട​​​മാ​​​യി. ഫാ​​​ക‌്ട​​​റി​​​ക​​​ൾ പൂ​​​ട്ടി ചൈ​​​ന​​​യി​​​ലേ​​​ക്കു വാ​​​ഹ​​​നക്ക​​​മ്പ​​​നി​​​ക​​​ൾ പോ​​​യി.

മ​​​റ്റു വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​മാ​​​ന മാ​​​റ്റം ഉ​​​ണ്ടാ​​​യി. മ​​​റ്റു ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യെ അ​​​പേ​​​ക്ഷി​​​ച്ചു കു​​​റ​​​ഞ്ഞ ഉ​​​ത്​​​പാ​​​ദ​​​ന​​​ച്ചെ​​​ല​​​വു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​പ​​​ണി പി​​​ടി​​​ച്ചു. വ​​​സ്ത്ര​​​ങ്ങ​​​ൾ, ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ, ലോ​​​ഹ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ, വാ​​​ഹ​​​നഭാ​​​ഗ​​​ങ്ങ​​​ൾ, ര​​​ത്ന​​​ങ്ങ​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ഭ​​​ക്ഷ്യവ​​​സ്തു​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൊ​​​ക്കെ വി​​​ദേ​​​ശി​​​ക​​​ൾ മേ​​​ൽ​​​ക്കൈ നേ​​​ടി. യു​​​എ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ അ​​​ട​​​ച്ചുപൂ​​​ട്ടു​​​ക​​​യോ നാ​​​ടു​​​വി​​​ടു​​​ക​​​യോ ചെ​​​യ്തു. ഫ​​​ലം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​ണി​​​യി​​​ല്ലാ​​​താ​​​യി.

ഈ ​​​തൊ​​​ഴി​​​ൽന​​​ഷ‌്ട​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യി ചൈ​​​ന, മെ​​​ക്സി​​​ക്കോ, കാ​​​ന​​​ഡ, ബ്ര​​​സീ​​​ൽ, ഇ​​​ന്ത്യ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ ട്രം​​​പ് എ​​​ടു​​​ത്തു​​പ​​​റ​​​യു​​​ന്നു. ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ചു​​​മ​​​ത്തി​​​യാ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യും, യു​​​എ​​​സ് ഫാ​​​ക‌്ട​​​റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും, തൊ​​​ഴി​​​ൽ ഉ​​​ണ്ടാ​​​കും. ഇ​​​താ​​​ണു ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. അ​​​താ​​​ണു ലോ​​​ക സ​​​മ്പ​​​ദ്ഘ​​​ട​​​ന ട്രം​​​പി​​​ൽ​​നി​​​ന്നു നേ​​​രി​​​ടു​​​ന്ന ആ​​​ദ്യ വെ​​​ല്ലു​​​വി​​​ളി.

ചു​​​ങ്കം കു​​​ത്ത​​​നേ കൂ​​​ട്ടും

എ​​​ല്ലാ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും 10 ശ​​​ത​​​മാ​​​നം ചു​​​ങ്കം. (പ്രാ​​​യോ​​​ഗി​​​ക ചു​​​ങ്കം 17.7 ശ​​​ത​​​മാ​​​ന​​​മാ​​​കും). ചൈ​​​ന​​​യി​​​ൽനി​​​ന്നു​​​ള്ള​​​വ​​​യ്ക്ക് 60 ശ​​​ത​​​മാ​​​നം. അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ചു​​​ങ്കം ചു​​​മ​​​ത്തു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും കൂ​​​ടി​​​യ ചു​​​ങ്കം. ഇ​​​താ​​​ണു ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്.

പ​​​റ​​​ഞ്ഞാ​​​ൽ വാ​​​ക്കു പാ​​​ലി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു ട്രം​​​പ്. 2017-21 കാ​​​ല​​​ത്തു ട്രം​​​പ് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള സ്റ്റീ​​ൽ, അ​​​ലുമി​​​നി​​​യം ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തി​​​യ​​​ത് മ​​​റ​​​ക്കാ​​​റാ​​​യി​​​ട്ടി​​​ല്ല. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യോ​​​ടു​​​ള്ള അ​​​ടു​​​പ്പ​​​മൊ​​​ന്നും അ​​​ന്നു ട്രം​​​പി​​​നെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്നു മാ​​​റ്റി​​​യി​​​ല്ല. പ​​​ക​​​രം, അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​പ്പി​​​ൾ, ആ​​​ൽ​​​മ​​​ണ്ട്, ക​​​ട​​​ല, പ​​​രി​​​പ്പ്, പ​​​യ​​​ർ, വോ​​​ൾ​​​ന​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഇ​​​ന്ത്യ​​​യും പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തി. ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് പി​​​ഴ​​​ച്ചു​​​ങ്കം നീ​​​ക്കി പ്ര​​​ശ്നം തീ​​​ർ​​​ത്ത​​​ത്. ഫ്ര​​​ഞ്ച് ഷാം​​​പെ​​​യ്നും ജ​​​ർ​​​മ​​​ൻ ബി​​​എം​​​ഡ​​​ബ്ല്യു​​​വും ഒ​​​ക്കെ വി​​​ല​​​ക്കാ​​​ൻ ട്രം​​​പ് മ​​​ടി​​​ക്കി​​​ല്ല. യൂ​​​റോ​​​പ്പ് അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ദ്യ​​​ത്തി​​​നും കാ​​​റു​​​ക​​​ൾ​​​ക്കും കൂ​​​ടു​​​ത​​​ൽ ചു​​​ങ്കം ചു​​മ​​ത്തി തി​​​രി​​​ച്ച​​​ടി​​ച്ചേ​​ക്കാം.

വി​​​ല​​​ക്ക​​​യ​​​റ്റം, പ​​​ലി​​​ശ, വ​​​ള​​​ർ​​​ച്ച

എ​​​ല്ലാ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും 10 ശ​​​ത​​​മാ​​​നം ചു​​​ങ്കം വ​​​ന്നാ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടും. അ​​​തു പ​​​ലി​​​ശനി​​​ര​​​ക്ക് കൂ​​​ടാ​​​ൻ വ​​​ഴി​​​തെ​​​ളി​​​ക്കും. പ​​​ലി​​​ശ കൂ​​​ട്ടു​​​ന്ന ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വ് ബോ​​​ർ​​​ഡി​​​നെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ട്രം​​​പ് മ​​​ടി​​​ച്ചെ​​​ന്നു വ​​​രി​​​ല്ല. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ യു​​​എ​​​സ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​നം താ​​​റു​​​മാ​​​റാ​​​കും. അ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം വി​​​നാ​​​ശ​​​ക​​​ര​​​മാ​​​കും.

പ​​​ലി​​​ശ കൂ​​​ട്ടു​​​മ്പോ​​​ൾ വ​​​ള​​​ർ​​​ച്ച കു​​​റ​​​യും. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​കശ​​​ക്തി​​​യാ​​​യ യു​​​എ​​​സി​​​ലെ വ​​​ള​​​ർ​​​ച്ച കു​​​റ​​​ഞ്ഞാ​​​ൽ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ള​​​ർ​​​ച്ച താ​​​ഴും. ചൈ​​​നീ​​​സ് ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ചു​​​ങ്കം കൂ​​​ട്ടി​​​യാ​​​ൽ അ​​​വ​​​ർ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു വി​​​ൽ​​​ക്കും. യൂ​​​റോ​​​പ്പും ബ്ര​​​സീ​​​ലും ദ​​​ക്ഷി​​​ണ-​​പൂ​​​ർ​​​വ ഏ​​​ഷ്യ​​​യും മ​​​റ്റു​​​മാ​​​കും വ​​​ലി​​​യ വി​​​പ​​​ണി​​​ക​​​ൾ. അ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു നി​​​ല​​​നി​​​ൽ​​​പ് പ്ര​​​യാ​​​സ​​​മാ​​​കും. ജ​​​ർ​​​മ​​​നി​​പോ​​​ലെ മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ വ​​​ഴി​​​യേ ഇ​​​പ്പോ​​​ൾ നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​ത് വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടും.

ഹാ​​​ർ​​​ലി ഡേ​​​വി​​​ഡ്സ​​​ണും ഇ​​​ന്ത്യ​​​യും

അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ചു​​​ങ്കം ചു​​​മ​​​ത്തു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യും പെ​​​ടു​​​ന്നു. ട്രം​​​പി​​​ന്‍റെ മു​​​ൻ​​​ഭ​​​ര​​​ണ​​​കാ​​​ല​​​ത്തും ആ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ഗു​​​സ്തി ന​​​ട​​​ന്ന​​​താ​​​ണ്. ഹാ​​​ർ​​​ലി ഡേ​​​വി​​​ഡ്സ​​​ൺ ബൈ​​​ക്കു​​​ക​​​ളു​​​ടെ ചു​​​ങ്കം 150 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​നി​​​ന്നു കു​​​റ​​​യ്ക്കാ​​​ൻ നാ​​​ലു വ​​​ർ​​​ഷം ട്രം​​​പ് ശ്ര​​​മി​​​ച്ചി​​​ട്ടും സാ​​​ധി​​​ച്ചി​​​ല്ല.


അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ന്ത്യ ചു​​​മ​​​ത്തു​​​ന്ന​​​തി​​​ല​​​ധി​​​കം ചു​​​ങ്കം താ​​​നും ചു​​​മ​​​ത്തും എ​​​ന്നാ​​​ണ്. ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മു​​​ണ്ട്. യു​​​എ​​​സു​​​മാ​​​യി ഇ​​​ന്ത്യ​​​ക്കു വ​​​ലി​​​യ വ്യാ​​​പാ​​​രമി​​​ച്ച​​​മു​​​ണ്ട്. ഇ​​​ങ്ങോ​​​ട്ട് വാ​​​ങ്ങു​​​ന്ന​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ല​​​യ്ക്കു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ അ​​​ങ്ങോ​​​ട്ട് വി​​​ൽ​​​ക്കു​​​ന്നു. ഇ​​​ങ്ങോ​​​ട്ടു വാ​​​ങ്ങു​​​ന്ന​​​വ​​​യ്ക്കു ശ​​​രാ​​​ശ​​​രി ചു​​​ങ്കം 18 ശ​​​ത​​​മാ​​​ന​​​മു​​​ണ്ട്. 2014ൽ 13 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന​​​ത് 2022 ആ​​​യ​​​പ്പോ​​​ഴേ​​​ക്ക് 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യ​​​താ​​​ണ്. ഇ​​​ന്ത്യ നി​​​ര​​​ക്ക് കു​​​റ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം ചു​​​ങ്കം ചു​​​മ​​​ത്തും എ​​​ന്നാ​​​ണു ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി. മോ​​​ദി​​​യു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പം അ​​​തി​​​ൽ എ​​​ത്ര കു​​​റ​​​വ് വ​​​രു​​​ത്തും എ​​​ന്നു കാ​​​ത്തി​​​രു​​​ന്നു കാ​​​ണാം.

ആ​​​പ്പി​​​ളി​​​നു പി​​​ന്നാ​​​ലെ

ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഔ​​​ഷ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​ക്കും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വി​​​ല​​​ങ്ങു​​​ത​​​ടി​​​ക​​​ൾ തീ​​​ർ​​​ക്കും. 2017-21 കാ​​​ല​​​യ​​​ള​​​വി​​​ൽ ജ​​​ന​​​റി​​​ക് (പേ​​​റ്റ​​ന്‍റ് ക​​​ഴി​​​ഞ്ഞ ശേ​​​ഷം മ​​​റ്റു ക​​​മ്പ​​​നി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന ഔ​​​ഷ​​​ധ​​​ങ്ങ​​​ൾ) മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​യ്ക്കാ​​​ൻ ട്രം​​​പ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി. അ​​​വ​​​ശ്യ ജീ​​​വ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​ത​​​ന്നെ നി​​​ർ​​​മി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​വും ത​​​യാ​​​റാ​​​ക്കി. അ​​​വ ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ട്രം​​​പ് ശ്ര​​​മി​​​ച്ചാ​​​ൽ ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മ ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​കും.

ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ക ആ​​​ശ്വാ​​​സം ചൈ​​​ന​​​യു​​​ടേ​​​തി​​​ലും വ​​​ള​​​രെ കു​​​റ​​​വാ​​​കും ഇ​​​ന്ത്യ​​​ൻ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചു​​​ങ്കം എ​​​ന്ന​​​താ​​​ണ്. അ​​​ത് ചൈ​​​ന​​​യി​​​ലു​​​ള്ള വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ളെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മാ​​​റാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കും എ​​​ന്ന പ്ര​​​തീ​​​ക്ഷ വ​​​ള​​​ർ​​​ത്തു​​​ന്നു. ആ​​​പ്പി​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ഐ ​​​ഫോ​​​ൺ നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​തു​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ ക​​​മ്പ​​​നി​​​ക​​​ൾ വ​​​രും എ​​​ന്ന്.

ഡോ​​​ള​​​ർ കു​​​തി​​​ച്ചാ​​​ൽ

ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ യു​​​എ​​​സ് ഡോ​​​ള​​​റി​​​നെ ശ​​​ക്ത​​​മാ​​​ക്കും. ഉ​​​ത്​​​പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ ക​​​മ്മി കു​​​റ​​​യ്ക്കു​​​മ്പോ​​​ഴും ഡോ​​​ള​​​ർ ക​​​രു​​​ത്തു നേ​​​ടും. ട്രം​​​പ് ജ​​​യി​​​ച്ച ദി​​​വ​​​സം ത​​​ന്നെ ഡോ​​​ള​​​ർ ഒ​​​ന്ന​​​ര ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ക​​​യ​​​റി​​​യ​​​തു സൂ​​​ച​​​ന മാ​​​ത്രം. ഡോ​​​ള​​​ർ ക​​​രു​​​ത്തു നേ​​​ടു​​​മ്പോ​​​ൾ വി​​​ക​​​സ്വ​​​ര, അ​​​വി​​​ക​​​സി​​​ത രാ​​​ജ്യ​​​ങ്ങ​​​ൾ വി​​​ഷ​​​മി​​​ക്കും. അ​​​വ​​​രു​​​ടെ ക​​​ട​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​ന​​​വും ഡോ​​​ള​​​റി​​​ലാ​​​ണ്. ഡോ​​​ള​​​റി​​​നു നി​​​ര​​​ക്ക് കൂ​​​ടു​​​മ്പോ​​​ൾ ആ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പ​​​ണം ഉ​​​ണ്ടാ​​​ക്കി​​​യാ​​​ലേ ക​​​ടം വീ​​​ട്ടാ​​​നാ​​​കൂ. പ​​​ല​​​ർ​​​ക്കും അ​​​തു സാ​​​ധി​​​ക്കാ​​​തെവ​​​രും. ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു വി​​​ദേ​​​ശ യാ​​​ത്ര​​​യും വി​​​ദേ​​​ശ​​​പ​​​ഠ​​​ന​​​വും വി​​​ദേ​​​ശ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വേ​​​റി​​​യ​​​താ​​​കും. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മ​​​ല്ല, എ​​​ല്ലാ​​​യി​​​ട​​​ത്തേ​​​ക്കും യാ​​​ത്ര​​​യ്ക്കു ചെ​​​ല​​​വ് കൂ​​​ടും. കാ​​​ര​​​ണം ഡോ​​​ള​​​റി​​​ലാ​​​ണ​​​ല്ലോ വി​​​നി​​​മ​​​യം.

ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സ​​​ഭ​​​യെ​​​യും ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന (ഡ​​​ബ്ള്യു​​​ടി​​​ഒ) അ​​​ട​​​ക്കം ബ​​​ഹു​​​രാ​​​ഷ്‌​​ട്ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും അ​​​വ ഉ​​​ണ്ടാ​​​ക്കു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ളെ​​​യും ബ​​​ഹു​​​മാ​​​നി​​​ക്കി​​​ല്ല എ​​​ന്നു ട്രം​​​പ് ക​​​ഴി​​​ഞ്ഞ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു തെ​​​ളി​​​യി​​​ച്ച​​​താ​​​ണ്. ഐ​​​ക്യ​​​രാ​​​ഷ്‌​​ട്രസ​​​ഭ​​​യ്ക്കു​​​ള്ള വി​​​ഹി​​​തം അ​​​ദ്ദേ​​​ഹം മു​​​ട​​​ക്കി. ഡ​​​ബ്ള്യു​​​ടി​​​ഒ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ചു.

ക​​​മ്മി എ​​​ങ്ങോ​​​ട്ട്?

ട്രം​​​പി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര, ധ​​​ന​​​കാ​​​ര്യ ന​​​യ​​​ങ്ങ​​​ൾ ആ​​​ഗോ​​​ള സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യ്ക്കു വേ​​​റൊ​​​രു ഭീ​​​ഷ​​​ണി സൃഷ‌്ടിക്കുന്നു. ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും നി​​​കു​​​തി​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കും എ​​​ന്നു ട്രം​​​പ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2017ൽ ​​​ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും അ​​​ടു​​​ത്ത വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​യ കു​​​റ​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ചി​​​ല കു​​​റ​​​യ്ക്ക​​​ലു​​​ക​​​ൾ കൂ​​​ടി ട്രം​​​പ് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു ചെ​​​ല​​​വ് കു​​​റ​​​യാ​​​നി​​​ട​​​യി​​​ല്ല. ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് സ​​​മ്മ​​​തി​​​ക്കു​​​ക​​​യി​​​ല്ല. അ​​​പ്പോ​​​ൾ ക​​​മ്മി കൂ​​​ടും. ഇ​​​പ്പോ​​​ൾ ത​​​ന്നെ അ​​​തി​​​ഭീ​​​മ​​​മാ​​​ണു യു​​​എ​​​സ് ക​​​മ്മി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 31ന് 26 ​​​ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ. നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ക​​​മ്മി നാ​​​ല​​​ര ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ക്കും.

ഇ​​​ങ്ങ​​​നെ കൂ​​​ടു​​​ന്ന ക​​​മ്മി എ​​​ങ്ങ​​​നെ കൈ​​​കാ​​​ര്യം ചെ​​​യ്യും, എ​​​വി​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നം എ​​​ന്നൊ​​​ക്കെ ചോ​​​ദി​​​ച്ചാ​​​ൽ ട്രം​​​പും ഉ​​​പ​​​ദേ​​​ഷ‌്ടാ​​​ക്ക​​​ളും കേ​​​ട്ട​​​താ​​​യി ഭാ​​​വി​​​ക്കി​​​ല്ല.

ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച​​​യും ട്രം​​​പ് ഭ​​​ര​​​ണ​​​വും

ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ ഓ​​​ക്സ്ഫ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് എ​​​ന്ന നി​​​ക്ഷേ​​​പ ഉ​​​പ​​​ദേ​​​ശ​​​ക സ്ഥാ​​​പ​​​നം ആ​​​ഗോ​​​ള സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യി​​​ൽ വ​​​രു​​​ന്ന മാ​​​റ്റം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണ്:

2025: വ​​​ള​​​ർ​​​ച്ച ഈ ​​​വ​​​ർ​​​ഷ​​​ത്തേ​​​തു​​പോ​​​ലെ തു​​​ട​​​രും.
2026: വ​​​ള​​​ർ​​​ച്ച നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കൂ​​​ടും.
2027: വ​​​ള​​​ർ​​​ച്ച മൂ​​​ന്നി​​​ൽനി​​​ന്നു ര​​​ണ്ട​​​ര ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യും.
2028: വീ​​​ണ്ടും കു​​​റ​​​യും.

ട്രം​​​പ് ന​​​യ​​​ങ്ങ​​​ളും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളും

ഇ​​​ന്ത്യ: ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ചു​​​ങ്കം വ​​​ർ​​​ധി​​​പ്പി​​​ച്ചാ​​​ൽ ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച കു​​​റ​​​യും. ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു വീ​​​സ കു​​​റ​​​ച്ചാ​​​ൽ ഇ​​​ന്ത്യ​​​ൻ ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു ക്ഷീ​​​ണം വ​​​രാം. ഡോ​​​ള​​​റി​​​ന്‍റെ നി​​​ര​​​ക്കു കൂ​​​ടു​​​ന്ന​​​ത് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി കൂ​​​ട്ടാ​​​ൻ സ​​​ഹാ​​​യി​​​ക്കും. ചൈ​​​നീ​​​സ് ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ചു​​​ങ്കം 60 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​യാ​​​ൽ അ​​​വി​​​ടെ​​നി​​​ന്ന് കു​​​റേ ഫാ​​​ക്ട​​​റി​​​ക​​​ളും അ​​​സം​​​ബ്ലിം​​​ഗ് പ്ലാ​​​ന്‍റു​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു വ​​​ന്നേ​​​ക്കാം. അ​​​ത് തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും കൂ​​​ട്ടും.

ചൈ​​​ന: അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും വ​​​ള​​​ർ​​​ച്ച എ​​​ന്ന ല​​​ക്ഷ്യം നേടാ​​​നാ​​​വി​​​ല്ല. വ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​ന്ന​​​ത് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ കൂ​​​ട്ടും, യു​​​വാ​​​ക്ക​​​ൾ അ​​​സ്വ​​​സ്ഥ​​​രാ​​​കും. ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ നേതൃ​​​ത്വം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടാം.

മെ​​​ക്സി​​​ക്കോ: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ തി​​​രി​​​ച്ചു​​​വി​​​ട്ടാ​​​ൽ മെ​​​ക്സി​​​ക്കോ​​​യി​​​ലേ​​​ക്ക് അനേക ​​​ല​​​ക്ഷം പേ​​​ർ എ​​​ത്തും. അ​​​വ​​​ർ ഇ​​​പ്പോ​​​ൾ അ​​​യ​​​യ്ക്കു​​​ന്ന പ​​​ണം നി​​​ല​​​യ്ക്കും. അവ​​​ർ​​​ക്കു പ​​​ണി ക​​​ണ്ടെ​​​ത്തേ​​​ണ്ടി​​​യും വ​​​രും. മെ​​​ക്സി​​​ക്കോ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു വീ​​​ഴാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളാ​​​നാ​​​വി​​​ല്ല.

കാ​​​ന​​​ഡ: ക​​​നേ​​​ഡി​​​യ​​​ൻ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ചു​​​ങ്കം കൂ​​​ട്ടി​​​യാ​​​ൽ യുഎ​​​സ് വി​​​പ​​​ണി ല​​​ക്ഷ്യമാ​​​ക്കി​​​യു​​​ള്ള ഫാ​​​ക‌്ട​​​റി​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ന​​​ഷ‌്ട​​​ത്തി​​​ലാ​​​കും.

യൂ​​​റോ​​​പ്പ്: യൂ​​​റോ​​​പ്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു ചു​​​ങ്കം കൂ​​​ടി​​​യാ​​​ൽ ഘന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കും ഔ​​​ഷ​​​ധ, രാ​​​സ, മ​​​ദ്യ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കും ക്ഷീ​​​ണ​​​മാ​​​കും. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ർ​​​ധി​​​ക്കും. ജ​​​ർ​​​മ​​​നി അ​​​ട​​​ക്കം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും ക​​​ടു​​​ത്ത മാന്ദ്യ​​​ത്തി​​​ലാ​​​കും.