ന​മ്മു​ടെ കു​ട്ടി​ക​ൾ എ​ങ്ങോ​ട്ട്?
ന​മ്മു​ടെ കു​ട്ടി​ക​ൾ എ​ങ്ങോ​ട്ട്?
മ​​​​ജീ​​​​ഷ്യ​​​​ൻ നാ​​​​ഥ്
ലോ​​​​ക​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ ഏ​​​​ക​​​​ദേ​​​ശം 210 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ക​​​​ഴി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വരാ​​​​ണെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ‍്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ല​​​​ഹ​​​​രി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പൊ​​​​തു​​​​സ്വ​​​​ഭാ​​​​വ​​​​മാ​​​​ണി​​​ത്.

ലേ​​​​ഖ​​​​ക​​​​ൻ ​44 വ​​​​ർ​​​​ഷ​​​​മാ​​​​യി കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലും ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ മാ​​​​ജി​​​​ക്‌​​​​ഷോ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​​​രി​​​​ക്കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും നി​​​​യ​​​​മം ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​വ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും ല​​ഹ​​രി​​ക്കെ​​തി​​രേ മൃ​​​​ദു​​​​സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ലേ ഉ​​​ണ്ടാ​​​കു​​​​ന്ന​​​​ത് എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

എ​​​​ത്ര കി​​​​ലോ​​​ഗ്രാം ​ല​​​​ഹ​​​​രി​​​​വ​​​​സ്തു കൈ​​​​വ​​​​ശം വ​​​​ച്ചാ​​​​ലും എഫ്ഐ​​​​ആ​​​​റി​​​ൽ 900 ഗ്രാം ​​​​എ​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ശി​​​​ക്ഷ​​​​യി​​​ൽ അ​​​​യ​​​​വു വ​​​​രു​​​​ന്നു. ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​മാ​​​​യി മാ​​​​റു​​​​ന്നു. ല​​ഹ​​രി വി​​ൽ​​പ​​ന​​യി​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ർ തു​​​ട​​​ർ​​​ന്നും അ​​തു​​ത​​ന്നെ ചെ​​യ്യു​​ന്നു. അ​​​​തി​​​​ലൂ​​​​ടെ ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​യു​​​​ന്ന​​​​ത് ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യാ​​​​ണ്. ഇത്ത​​രം ​​സാ​​​​ഹ​​​​ച​​​​ര്യം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നി​​ട​​ത്താ​​ണ് പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ര​​​​ക ല​​​​ഹ​​​​രി​​​​യാ​​യ എം​​​​ഡി​​​​എം​​​​എ വ​​ലി​​യ​​തോ​​തി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

മെ​​​​ത്ത​​​​ലി​​​​ൻ ഡൈ​​​​യോ​​​​ക്സി മെ​​​​ത്ത​​​​ഫി​​​​റ്റ​​​​ലി​​​​ൻ എ​​ന്ന സി​​​​ന്ത​​​​റ്റി​​​​ക് ഡ്ര​​​​ഗ് മ​​​​നു​​​​ഷ്യ​​​​രി​​​​ൽ ഒ​​​​രു​​​​ത​​​​രം ഉൻമേ​​​​ഷ​​​​വും വി​​​​ഭ്രാ​​​​ന്തി​​​​യും ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു. എം​​​​ഡി​​​​എം​​​​എ ആ​​​​ദ്യ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് ചി​​​​കി​​​​ത്സാ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു. 1912ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മെ​​​​ർ​​​​ക്ക് ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്കി​​​​ൽ​​​​സാ​​​​ണ് എം​​​​ഡി​​​​എം​​​​എ ആ​​​​ദ്യം നി​​​​ർ​​​​മി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് ഇ​​​​വ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്നു എ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കി എം​​​​ഡി​​​​എം​​​​എ​​​​ക്ക് ചി​​​​ല നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തിയെങ്കിലും മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ചെ​​​​റി​​​​യ തോ​​​​തി​​​​ൽ പ്ര​​​​ചാ​​​​രം ല​​​​ഭി​​​​ക്കാ​​​​​ൻ തു​​​​ട​​​​ങ്ങി. എം​​​​ഡി​​​​എം​​​​എയ്ക്ക് ഒ​​​​രു ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വ​​​​ൻ പ്ര​​​​ചാ​​​​രം ല​​​​ഭി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി.

1985ൽ ​​​​അ​​മേ​​രി​​ക്ക​​ൻ ഡ്ര​​​​ഗ്സ് എ​​​​ൻ​​​​ഫോ​​​​സ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ല​​​​ഹ​​​​ര​​​​ി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. യു​​​​എ​​​​സി​​​​ൽ എം​​​​ഡി​​​​എം​​​​എ​​​​യ്ക്ക് ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മെ​​​​ഡി​​​​സി​​​​ന​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​വും ഇ​​​​ല്ലെ​​​​ന്നും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യാ​​​​നു​​​​ള്ള​​​​ സാ​​​​ധ്യ​​​​ത വ​​​​ള​​​​രെ​​​​യേ​​​​റെ​​​​യാ​​​​ണെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ണ് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. നി​​​​രോ​​​​ധി​​​​ത പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ എം​​​​ഡി​​​​എം​​​​എ. ഇ​​​​ത് ത​​​​ല​​​​ച്ചോ​​​​റി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ ഗു​​രു​​ത​​ര പ്ര​​ത‍്യാ​​ഘാ​​ത​​മാ​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.


ന​മ്മു​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ക്കു​ന്ന​ത് ന്യൂ​റോ ട്രാ​ൻ​സ്മി​റ്റ​ർ വ​ഴി​യാ​ണ്. പ്ര​ധാ​ന​മാ​യും ഏ​ഴ് ന്യൂ​റോ ട്രാ​ൻ​സ്മി​റ്റ​റു​ക​ളാ​ണു​ള്ള​ത്. ന​മ്മു​ടെ സ​ന്തോ​ഷം, വി​ശ​പ്പ്, ലൈം​ഗി​ക പ്ര​ചോ​ദ​നം, ശ്ര​ദ്ധ, സ​ഹാ​നു​ഭൂ​തി, സ്നേ​ഹം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത വി​കാ​ര​ങ്ങ​ളെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ഈ ​ന‍്യൂ​റോ ട്രാ​ൻ​സ്മി​റ്റ​റു​ക​ളാ​ണ്. എം​ഡി​എം​എ ത​ല​ച്ചോ​റി​ൽ എ​ത്തി​യാ​ൽ, 30 മു​ത​ൽ 45 മി​നി​റ്റു​ക​ൾ ക​ഴി​യു​മ്പോ​ൾ ഈ ​ന‍്യൂ​റോ ട്രാ​ൻ​സ്മി​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. മേ​ൽ വി​വ​രി​ച്ച വി​കാ​ര​ങ്ങ​ളെ​ല്ലാം സാ​ധാ​ര​ണ​യി​ൽ അ​ധി​ക​മാ​യി ന​മു​ക്ക് അ​നു​ഭ​വ​പ്പെ​ടും. ഏ​താ​ണ്ട് എ​ട്ട് മ​ണി​ക്കൂ​ർ വ​രെ ഇ​തി​ന്‍റെ സ്വാ​ധീ​നം നി​ല​നി​ൽ​ക്കു​ന്നു. ഈ ​സ​മ​യം ക​ഴി​യു​ന്പോ​ൾ കാ​ര്യ​ങ്ങ​ൾ എ​ല്ലാം നേ​രേ തി​രി​ച്ചാ​കും.

ശ​രീ​രം​ത​ന്നെ ഇ​തി​നെ പു​റം​ത​ള്ളാ​ൻ ശ്ര​മി​ക്കും. അ​തോ​ടെ ഊ​ർ​ജം ന​ഷ‌്ട​പ്പെ​ട്ട് ക​ടു​ത്ത ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടാം. ഗ്യാ​സ്ട്ര​ബി​ൾ, അ​മി​ത​മാ​യ ദാ​ഹം എ​ന്നി​വ​യൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും.എം​​​​ഡി​​​​എം​​​​എ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ വി​​​​ശ​​​​പ്പി​​​​ല്ലാ​​​​യ്മ, ഉ​​​​റ​​​​ക്ക​​മു​​​​ല്ലാ​​​​യ്മ ഇ​​​​വ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു.

ശ​​​​രീ​​​​ര താ​​​​പം വ​​​​ള​​​​രെ കൂ​​​​ടു​​​​ന്നു. അ​​​​മി​​​​ത​​​​മാ​​​​യി വി​​​​യ​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പ് ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി കൂ​​​​ടു​​​​ന്നു. ഇ​​​​ത് കാ​​​​ർ​​​​ഡി​​​​യാ​​​​ക് അ​​​​റ​​​​സ്റ്റി​​​​ന് വ​​​​രെ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. പെ​​​​ട്ടെ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന മൂ​​​​ഡ് ചേ​​​​ഞ്ച് ഡി​​​​പ്ര​​​​ഷ​​​​ൻ, ആ​​​​ത്മ​​​​ഹ​​​​ത്യാ പ്ര​​​​വ​​​​ണ​​​​ത, ബൈ​​​​പോ​​​​ളാ​​​​ർ, സ്ക്രി​​​​സോ​​​​ഫ്രീ​​​​നി​​​​യ തു​​​​ട​​​​ങ്ങി​​​​യ മാ​​​​ന​​​​സി​​​​ക രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

ലൈം​​​​ഗി​​​​കശേ​​​​ഷി​​​​യെ എം​​​​ഡി​​​​എം​​​​എ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ബാ​​​​ധി​​​​ക്കു​​​​ന്നു. പ​​​​ല്ലു​​​​ക​​​​ൾ ദ്ര​​​​വി​​​​ക്കു​​​​വാ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്നു. പ​​​​ല്ലു​​​​ക​​​​ൾ കൂ​​​​ട്ടി അ​​​​മ​​​​ർ​​​​ത്തി ശ​​​​ബ‌്ദം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്നു. എം​​​​ഡി​​​​എം​​​​എ​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ൽ​​നി​​ന്നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​ൻ തോ​​​​ന്നി​​​​യാ​​​​ലും ര​​​​ക്ഷ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നി​​​​ല്ല. അ​​​​ത്ര​​​​യ്ക്ക് വി​​​​ത്ഡ്രോ​​​​വ​​​​ൽ അടയാളങ്ങളാണ് ഇ​​​​തി​​​​നു​​​​ള്ള​​​​ത്. ശക്തമായ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണ് എം​​​​ഡി​​​​എം​​​​എ ഉളവാക്കുന്നത്. ഒ​​​​രി​​​​ക്ക​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും ഇ​​​​തി​​​​ൽ​​​​നി​​​​ന്ന് മോ​​​​ച​​​​നം സാ​​​​ധ്യ​​​​മ​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രും ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കൃ​​​​ത​​​​രും ശ്ര​​​​ദ്ധി​​​​ച്ചാ​​​​ൽ മാത്രമേ വരും ത​​​​ല​​​​മു​​​​റ​​​​യെ ഈ വിപത്തിൽനിന്ന് ര​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ.