വ​ഖ​ഫ് നി​യ​മ​ങ്ങ​ളും ചി​ല നി​ർ​ദിഷ്‌ട ഭേ​ദ​ഗ​തി​ക​ളും
വ​ഖ​ഫ് നി​യ​മ​ങ്ങ​ളും ചി​ല നി​ർ​ദിഷ്‌ട ഭേ​ദ​ഗ​തി​ക​ളും
അ​​ഡ്വ. ഡോ. ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര
വ​​ഖ​​ഫ് നി​​യ​​മ​​ങ്ങ​​ൾ പൊ​​ളി​​ച്ചെ​​ഴു​​താ​​നു​​ള്ള കേ​​ന്ദ്ര​​സ​ർ​ക്കാ​ർ നീ​​ക്ക​​ങ്ങ​​ളും വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ അ​​നി​​യ​​ന്ത്രി​​ത അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ഇ​​ര​​ക​​ളാ​​യ മു​​ന​​മ്പം നി​​വാ​​സി​​ക​​ളു​​ടെ അ​​തി​​ജീ​​വ​​ന സ​​മ​​ര​​വും ആ​​ഗോ​​ള ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ച്ച വി​​ഷ​​യ​​ങ്ങ​​ളാ​​ണ്. നി​​ല​​വി​​ലു​​ള്ള വ​​ഖ​​ഫ് നി​​യ​​മ​​ങ്ങ​​ൾ​​ക്ക് ഗൗ​​ര​​വ​​മു​​ള്ള പ​​ല ഭേ​​ദ​​ഗ​​തി​​ക​​ളും കേ​ന്ദ്ര മ​ന്ത്രി​സ​ഭ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​സ്‌​ലാം മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ മേ​​ലു​​ള്ള അ​​ന്യാ​​യ​​മാ​​യ അ​​ധി​​നി​​വേ​​ശ​​ത്തി​​നു​​ള്ള നീ​​ക്ക​മെ​​ന്ന് പ​​ല മു​​സ്‌​ലിം മ​​ത​വി​​ഭാ​​ഗ​​ങ്ങ​​ളും ബി​​ജെ​​പി ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റു പ​​ല രാ​​ഷ്‌​ട്രീ​​യ ക​​ക്ഷി​​ക​​ളും ആ​​രോ​​പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഈ ​​മാ​​റ്റ​​ങ്ങ​​ളു​​ടെ യ​​ഥാ​​ർ​​ഥ വ​​സ്തു​​ത​​ക​​ൾ പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്.

വ​​ഖ​​ഫ്

വ​​ഖ​​ഫ് എ​​ന്ന വാ​​ക്ക് അ​​റ​​ബി​​യി​​ലെ വ​​ഖാ​​ഫ (waqafa) എ​​ന്ന മൂ​​ല​​ത്തി​​ൽ​നി​​ന്നാ​​ണ്. ‘പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക’ ( to confine ), ‘നി​​ർ​​ത്തു​​ക’ (to stop), ‘നി​​ല​​നി​​ർ​​ത്തു​​ക’ (to hold) എ​​ന്നൊ​​ക്കെ ഇ​​തി​​നെ ഭാ​​ഷാ​​ന്ത​​രം ചെ​​യ്യാം. ഇ​​സ്‌​ലാ​​മി​​ക ശ​​രി​​അ​​ത്ത് നി​​യ​​മ​​ത്തി​​ൽ വ​​ഖ​​ഫ് എ​​ന്ന​​ത് മ​​ത​​പ​​ര​​മാ​​യ ഉ​​പ​​യോ​​ഗ​​ത്തി​​ന്, ഭ​​ക്ത​​കാ​​ര്യ​​ങ്ങ​​ൾ​​ക്ക് അ​​ല്ലെ​​ങ്കി​​ൽ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ട്ട വ​​സ്തു അ​​ഥ​​വ ആ​​സ്തി ആ​​ണ്.

അ​​തി​​നാ​​യി ഒ​​രു ദാ​​ന​​ത്തു​​ക സ്ഥി​​ര​​നി​​ക്ഷേ​​പ​മാ​​ക്കു​​ക​​യോ ആ​​സ്തി​​യോ സ്ഥ​​ല​​മോ മാ​​റ്റി​വ​​യ്ക്കു​​ക​​യോ ട്ര​​സ്റ്റ് രൂ​​പ​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്തു​ക​​ഴി​​യു​​മ്പോ​​ൾ അ​​തി​​ന്‍റെ കൈ​​മാ​​റ്റം, വി​​ല്പ​​ന, പി​​ന്തു​​ട​​ർ​​ച്ച എ​​ന്നി​​വ നി​​ർ​​ത്ത​​ലാ​​ക്ക​​പ്പെ​​ടു​​ന്നു. ആ ​​ആ​​സ്തി​​യു​​ടെ അ​​ഥ​​വ സ്വ​​ത്തി​​ന്‍റെ ഉ​​പ​​യോ​​ഗം നി​​യ​​മാ​​നു​​സൃ​​തം ഇ​​പ്ര​​കാ​​രം മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്നു.

മു​​ഹ​​മ്മ​​ദ് ന​​ബി​​യു​​ടെ കാ​​ലം മു​​ത​​ൽ വ​​സ്തു​​വ​​ക​​ക​​ൾ വ​​ഖ​​ഫാ​​യി മാ​​റ്റു​​ന്ന രീ​​തി ഉ​​ണ്ടാ​​യി​​രു​​ന്നു​വെ​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. ഈ ​​മ​​താ​​ചാ​​ര​​ത്തി​​ന് പി​​ന്നീ​​ട് പ്ര​​ചു​​ര​പ്ര​​ചാ​​രം ല​​ഭി​​ക്കു​​ക​​യും അ​​ത് മു​​സ്‌​ലിം സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​വി​​ഭാ​​ജ്യ​ഘ​​ട​​ക​​മാ​​യി മാ​​റു​​ക​​യും ചെ​​യ്തു.തു​​ർ​​ക്കി​​യി​​ലെ ഓ​​ട്ടോ​​മാ​​ൻ ഭ​​ര​​ണ​​കാ​​ല​​ത്ത് വ​​ഖ​​ഫ് സം​​ബ​​ന്ധ​​മാ​​യ നി​​യ​​മ​​ങ്ങ​​ൾ വി​​പു​​ല​​മാ​​ക്കു​​ക​​യും നി​​യ​​ത​​മാ​​യ ഭ​​ര​​ണ​​ഘ​​ട​​ന രൂ​​പ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

വ​​ഖ​​ഫ് ബ്രി​​ട്ടീ​​ഷ് ഇ​​ന്ത്യ​​യി​​ൽ

ബ്രി​​ട്ടീ​​ഷ് സ​ർ​ക്കാ​ർ 1913ൽ ‘മു​​സ​​ൽ​​മാ​​ൻ വ​​ഖ​​ഫ് വാ​​ലി​​ഡേ​​റ്റിം​​ഗ് ആ​ക്‌​ട്’ (Mussalman Waqaf Validating Act 1913) ന​​ട​​പ്പി​​ലാ​​ക്കി. തു​​ട​​ർ​​ന്ന് 1923ൽ ‘മു​​സ​​ൽ​​മാ​​ൻ വ​​ഖ​​ഫ് ആ​ക്‌​ട്’ (Mussalman Waqaf Act 1923) പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​തി​​നു​​മു​​മ്പ് അ​​നൗ​​പ​​ചാ​​രി​​ക നി​​യ​​മ​​ങ്ങ​​ളും പ്രാ​​ദേ​​ശി​​ക പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും ആ​​ണ് ഇ​​വി​​ടെ നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. ഇ​​സ്‌​ലാ​​മി​​ക നി​​യ​​മ​​ത്തെ പ​​ണ്ഡി​​ത​​ന്മാ​​ർ വി​​വി​​ധ​​ത​​ര​​ത്തി​​ൽ വ്യാ​​ഖ്യാ​​നി​​ച്ച​​പ്പോ​​ൾ ഏ​​കീ​​കൃ​​ത നി​​യ​​മ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ക ആ​​വ​​ശ്യ​​മാ​​യി വ​​ന്നു.

ഇ​​ന്ത്യ മു​​ഴു​​വ​​ൻ ഒ​​റ്റ വ​​ഖ​​ഫ് നി​​യ​​മം ന​​ട​​പ്പി​​ലാ​​ക്കു​​ക​യെ​​ന്ന ഉ​​ദ്ദേ​​ശ​​്യത്തോ​​ടെ 1913ൽ ​​കൊ​​ണ്ടു​​വ​​ന്ന മു​​സ​​ൽ​​മാ​​ൻ വ​​ഖ​​ഫ് വാ​​ലി​​ഡേ​​റ്റിം​​ഗ് ആ​ക്‌​ട്, സെ​​ക്‌​ഷ​​ൻ മൂ​​ന്ന് പ്ര​​കാ​​രം സ്വ​​ന്തം കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നും അ​​വ​​രു​​ടെ കാ​​ല​​ശേ​​ഷം പാ​​വ​​ങ്ങ​​ളു​​ടെ പ്ര​​യോ​​ജ​​ന​​ത്തി​​നു​​മാ​​യി നീ​​ക്കി​വ​​യ്ക്കു​​ന്ന വ​​ഖ​​ഫി​​നെ നി​​യ​​മ​​സാ​​ധു​​ത​​യു​​ള്ള​​താ​​ക്കി.

1923ലെ ​​ആ​ക്‌​ട് വ​​ഖ​​ഫ് വ​​സ്തു​​വ​​ക​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പ് ക്ര​​മീ​​കൃ​​ത​​മാ​​ക്കു​​ന്ന​​തി​​നും ക​​ണ​​ക്കു​​ക​​ൾ സു​​താ​​ര്യ​​മാ​​ക്കു​​ന്ന​​തി​​നും വേണ്ടിയാ​​യി​​രു​​ന്നു. വ​​ഖ​​ഫ് വ​​സ്തു​​ക്ക​​ളു​​ടെ പ​​രി​​പാ​​ല​​ന​​ത്തി​​നാ​​യി അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റെ (Mutawalli) ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ഈ ​​നി​​യ​​മ​​പ്ര​​കാ​​രം ഏ​​തൊ​​രു മു​​സ​​ൽ​​മാ​​നും ഏ​​തൊ​​രു വ​​സ്തു​​വി​​നെ​​യും വ​​ഖ​​ഫാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​വാ​​ൻ ക​​ഴി​​യു​മെ​​ന്ന് പ​​റ​​യു​​മ്പോ​​ഴും 1913ലെ ​​നി​​യ​​മം സെ​​ക്‌​ഷ​​ൻ 3 പ്ര​​കാ​​രം സ്വ​​ന്തം കു​​ടും​​ബ​​ത്തി​​ലെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശി​​ക​​ൾ​​ക്കാ​​യി സ്ഥാ​​പി​​ച്ച വ​​ഖ​​ഫ് വ​​സ്തു​​വി​​നെ ഇ​​തി​​ന്‍റെ പ​​രി​​ധി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി.

വ​​ഖ​​ഫ് സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യി​​ൽ

1954ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ൽ വ​​ന്ന കാ​​ത​​ലാ​​യ മാ​​റ്റം അ​​തി​​ന്‍റെ നി​​ർ​​വ​​ച​​ന​​ത്തി​​ൽ ത​​ന്നെ​യാ​​യി​​രു​​ന്നു. മ​​ത​​പ​​ര​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ, ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ഭ​​ക്ത​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ, സ്വ​​ന്തം കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണം എ​​ന്നി​​വ അ​​തി​​ന്‍റെ ല​​ക്ഷ്യ​​മാ​​യി തു​​ട​​ർ​​ന്ന​​പ്പോ​​ഴും അ​​തു സ്ഥാ​​പി​​ക്ക​​പ്പെ​​ടു​​ന്ന മൂ​​ന്നു രീ​​തി​​ക​​ൾ സെ​​ക്‌​ഷ​​ൻ മൂ​​ന്നി​​ലെ നി​​ർ​​വ​​ച​​ന​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു: 1) ഉ​​പ​​യോ​​ക്താ​​വി​​നാ​​ൽ ഉ​​ള്ള വ​​ഖ​​ഫ്; 2) ഭ​​ക്ത​​പ​​ര​​മോ മ​​ത​​പ​​ര​​മോ ആ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കോ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കോ അ​​ല്ലെ​​ങ്കി​​ൽ പ്ര​​ത്യേ​​ക​​മാ​​യ എ​​ന്തെ​​ങ്കി​​ലും ല​​ക്ഷ്യ​​ത്തി​​നോ ആ​​യി നീ​​ക്കി​വ​​യ്ക്കു​​ന്ന സ​​ഹാ​​യ തു​​ക​​ക​​ൾ (Mashrut-ul-khidmat); 3) സ്വ​​ന്തം കു​​ട്ടി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി നീ​​ക്കി​വ​​യ്ക്കു​​ന്ന​​തും (Waqaf-alal-aulad) അ​​വ​​രു​​ടെ കാ​​ല​​ശേ​​ഷം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​തു​​മാ​​യ വ​​ഖ​​ഫ് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു അ​​വ.


1995ൽ ​​ന​​ര​​സിം​​ഹ​​റാ​​വു സ​ർ​ക്കാ​ർ രൂ​​പം​​കൊ​​ടു​​ത്ത വ​​ഖ​​ഫ് ആ​ക്‌​ട്, സെ​​ക്‌​ഷ​​ൻ 83ൽ ​​വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ൾ സ്ഥാ​​പി​​ക്കു​​വാ​​ൻ സം​​സ്ഥാ​​ന സ​ർ​ക്കാ​രു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. സം​​സ്ഥാ​​ന സ​ർ​ക്കാ​ർ നി​​യോ​​ഗി​​ക്കു​​ന്ന ക​​മ്മീ​​ഷ​​ണ​​ർ സ​​ർ​​വേ ന​​ട​​ത്തി വ​​ഖ​​ഫ് വ​​സ്തു​​വ​​ക​​ക​​ളു​​ടെ ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് അ​​തു വ​​ഖ​​ഫ് ബോ​​ർ​​ഡി​​നു കൈ​​മാ​​റി​ക്ക​​ഴി​​യു​​മ്പോ​​ൾ അ​​തു​ സം​​ബ​​ന്ധി​​ച്ച ത​​ർ​​ക്ക​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​വാ​​ൻ വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ​​യാ​​ണു സ​​മീ​​പി​​ക്കേ​​ണ്ട​​തെ​​ന്നും ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ തീ​​രു​​മാ​​നം അ​​ന്തി​​മമാ​​യി​​രി​​ക്കു​​മെ​​ന്നും സെ​​ക്‌​ഷ​​ൻ 6ൽ ​​വ്യ​​വ​​സ്ഥ ചെ​​യ്തു. 1985 വ​​രെ ഇ​​ക്കാ​​ര്യ​​ത്തി​​ൽ സി​​വി​​ൽ കോ​​ട​​തി​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന അ​​ധി​​കാ​​രം എ​​ടു​​ത്തു​​ക​​ള​​ഞ്ഞു.

ഉ​​പ​​യോ​​ക്താ​​വി​​നാ​​ൽ ഉ​​ള്ള വ​​ഖ​​ഫ്

മ​​ത​​പ​​ര​​മോ ഭ​​ക്തി​​പ​​ര​​മോ ആ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കോ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കോ ആ​​യി ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​രു വ​​സ്തു, സ്ഥ​​ലം, കെ​​ട്ടി​​ടം, ആ​​സ്തി തു​​ട​​ങ്ങി​​യ​​വ ദീ​​ർ​​ഘ​​കാ​​ല ഉ​​പ​​യോ​​ഗ​​ത്താ​​ൽ ഉ​​പ​​യോ​​ക്താ​​വി​​നാ​​ൽ​ത​​ന്നെ വ​​ഖ​​ഫ് വ​​സ്തു​​വാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്. അ​​തു സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക രേ​​ഖ​​ക​​ളോ പ്ര​​മാ​​ണ​​ങ്ങ​​ളോ ഒ​​ന്നും ആ​​വ​​ശ്യ​​മി​​ല്ല.

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഈ ​​നി​​യ​​മ​​പ്ര​​കാ​​രം, ഉ​​ട​​മ​​സ്ഥ​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ പ​​തി​​വാ​​യി നി​​സ്ക​​രി​​ക്കു​​ന്ന ഏ​​തു സ്ഥ​​ല​​വും ഉ​​പ​​യോ​​ഗ​​ത്താ​​ൽ വ​​ഖ​​ഫ് പ്രോ​​പ്പ​​ർ​​ട്ടി​​യാ​​ക്കി മാ​​റ്റാം. തൊ​​ടു​​പു​​ഴ മ​​ല​​ങ്ക​​ര എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ലം, അ​​വി​​ടെ ജോ​​ലി​​ക്കാ​​ർ​​ക്കു പ്രാ​​ർ​​ഥി​​ക്കാ​​നാ​​യി ന​​ൽ​​കി​​യ അ​​നു​​വാ​​ദ​​ത്തി​​ന്‍റെ പേ​​രി​​ൽ വ​​ഖ​​ഫ് പ്രോ​​പ്പ​​ർ​​ട്ടി​യാ​​ണെ​​ന്ന് വ​​ഖ​​ഫ് ബോ​​ർ​​ഡ് അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ച​​ത് അ​​ടു​​ത്ത​കാ​​ല​​ത്താ​​ണ്. ചി​​ല ക്രി​​സ്ത്യ​​ൻ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​തി​​വാ​​യി നി​​സ്ക​​രി​​ക്കു​​വാ​​ൻ ചി​​ല​​ർ കൂ​​ട്ട​​മാ​​യി സ്ഥ​​ലം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് നി​​ര​​സി​​ച്ച​​തു മൂ​​ല​മു​​ണ്ടാ​​യ കോ​​ലാ​​ഹ​​ല​​ങ്ങ​​ൾ ഇ​​തോ​​ട് ചേ​​ർ​​ത്തു​​വ​​ച്ച് വാ​​യി​​ക്കേ​​ണ്ട​​താ​​ണ്.

1995ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ൽ ഉ​​പ​​യോ​​ക്താ​​വി​​നാ​​ൽ ഉ​​ള്ള വ​​ഖ​​ഫി​​ന് കു​​റ​​ച്ചു​​കൂ​​ടി വി​​ശാ​​ല​​മാ​​യ ഒ​​രു മാ​​നം ന​​ൽ​​കി. ഉ​​പ​​യോ​​ഗം നി​​ല​​ച്ച് എ​​ത്ര​കാ​​ലം ക​​ഴി​​ഞ്ഞാ​​ലും ഉ​​പ​​യോ​​ക്താ​​വി​​നാ​​ൽ സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട വ​​ഖ​​ഫ്, വ​​ഖ​​ഫ് വ​​സ്തു​​വാ​​യി തു​​ട​​രും എ​​ന്ന സെ​ക്‌​ഷ​​ൻ 3(r) (1) കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​താ​​യ​​ത് ഒ​​രു വ​​സ്തു, സ്ഥ​​ലം മു​​ത​​ലാ​​യ​​വ മ​​ത​​പ​​ര​​മോ ഭ​​ക്തി​​പ​​ര​​മോ ആ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ഉ​​പ​​യോ​​ഗം നി​​ല​​ച്ച് എ​​ത്ര​​കാ​​ലം ക​​ഴി​​ഞ്ഞാ​​ലും അ​​ത് വ​​ഖ​​ഫ് വ​​സ്തു​​വാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടാം. അ​​ങ്ങ​​നെ​​യു​​ള്ള ഒ​​രു സ്ഥ​​ല​​മോ കെ​​ട്ടി​​ട​​മോ (അ​​തു സ​ർ​ക്കാ​രി​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണെ​​ങ്കി​​ലും) ഉ​​ട​​മ​​സ്ഥ​​നി​​ൽനി​​ന്നു തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​ന് ക​​ല്പ​​ന ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ സ​​മീ​​പി​​ക്കാ​​ൻ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന് അ​​വ​​കാ​​ശ​​മു​​ണ്ടെ​ന്ന് 1995ലെ ​​ആ​ക്‌​ടി​​ൽ സെ​​ക്‌​ഷ​​ൻ 39 (3) പ​​റ​​യു​​ന്നു. സെ​ക്‌​ഷ​​ൻ 39 (4) പ്ര​​കാ​​രം മേ​​ൽ​​പ്പ​​റ​​ഞ്ഞ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ച് ഉ​​ത്ത​​ര​​വ് ന​​ൽ​​കു​​ന്ന​​തി​​ന് വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​ന് അ​​ധി​​കാ​​ര​​മു​​ണ്ട്.

​​അ​​ഡ്വ. ഡോ. ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര (ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഈ​​സ്റ്റേ​​ൺ കാ​​ന​​ൻ ലോ,
വ​​ട​​വാ​​തൂ​​ർ, കോ​​ട്ട​​യം)

(തുടരും)