മു​​ന​​മ്പം: പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന് ത​​ട​​സം നി​​ൽ​​ക്കു​​ന്ന​​താ​​ര്?
മു​​ന​​മ്പം: പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന്  ത​​ട​​സം നി​​ൽ​​ക്കു​​ന്ന​​താ​​ര്?
റവ. ​​ഡോ. മൈ​​ക്കി​​ൾ പു​​ളി​​ക്ക​​ൽ സി​എം​ഐ
വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്ന് പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ട മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മ​​രം തു​​ട​​രു​​ന്ന​​തി​​നി​​ടെ പാ​​ണ​​ക്കാ​​ട് സ​​യ്യി​​ദ് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ൾ ഒ​​രു​​മി​​ച്ചു​​ കൂ​​ടു​​ക​​യും പ്ര​​തി​​ക​​ര​​ണം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തത് സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്.

സാ​​മു​​ദാ​​യി​​ക​സ്പ​​ർ​​ധ​​യു​​ണ്ടാ​​കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്ക് പോ​​കാ​​തെ നി​​യ​​മ​​പ​​ര​​മാ​​യും വ​​സ്തു​​താ​​പ​​ര​​മാ​​യും സ​​ർ​​ക്കാ​​ർ വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ക്ക​​ണമെ​​ന്നാ​​ണ് മു​​സ്‌​ലിം സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. സ​​മ​​വാ​​യ​​ത്തി​​ലെ​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്കും സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും പൂ​​ർ​​ണ​ സ​​ഹ​​ക​​ര​​ണ​​മാ​​ണ് അ​​വ​​ർ വാ​​ഗ്ദാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ചെ​​റാ​​യി-മു​​ന​​മ്പം വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ​ത്തു​​ട​​ർ​​ന്നു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ഇ​​നി​​യും പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​തെ തു​​ട​​രു​​മ്പോ​​ൾ പ്ര​​ക​​ട​​മാ​​യ ഒ​​രു അ​​നൈ​​ക്യം വി​​വി​​ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ രൂ​​പ​​പ്പെ​​ടു​​ന്ന​​ത് അ​​ത്യ​​ന്തം അ​​പ​​ക​​ട​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യാ​​ണെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദം ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്തെ അ​​റു​​ന്നൂ​​റി​​ൽ​​പ്പ​​രം കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് നീ​​തി ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള യു​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​കേ​​ണ്ട​​ത്.

അ​​തേ​​സ​​മ​​യം, രാ​​ഷ്‌​ട്രീ​​യ​​മാ​​യും വ​​ർ​​ഗീ​​യ​​മാ​​യും ചേ​​രി​​തി​​രി​​വു​​ക​​ൾ സൃ​​ഷ്‌​ടി​​ച്ച് പ​​ര​​സ്പ​​രം പ​​ഴി​​ചാ​​രു​​ക​​യും മു​​ത​​ലെ​​ടു​​പ്പു ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ൾ സൃ​​ഷ്‌​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ആ​​ർ​​ക്കും ഗു​​ണ​​ക​​ര​​മ​​ല്ല. പ്ര​​ശ്ന​​ത്തി​​ന്‍റെ പ്രാ​​ധാ​​ന്യ​​ത്തെ​​യും അ​​തി​​ന്‍റെ വ​​സ്തു​​ത​​ക​​ളെ​​യും യാ​​ഥാ​​ർ​​ഥ്യ​​ബോ​​ധ​​ത്തോ​​ടെ സ​​മീ​​പി​​ക്കു​​ന്ന​​തി​​നു പ​​ക​​രം, വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണ​​വും വി​​ദ്വേ​​ഷ​ചി​​ന്ത​​ക​​ളും വ​​ള​​ർ​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ളും പ്ര​​ചാ​​ര​​ണ​​ങ്ങ​​ളും ന​​ട​​ത്തു​​ന്ന​​വ​​ർ വ​​ലി​​യ ദ്രോ​​ഹം ചെ​​യ്യു​​ന്ന​​ത് പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ആ ​​സ​​മൂ​​ഹ​​ത്തോ​​ടു​​ത​​ന്നെ​​യാ​​ണ്.

രാ​​ഷ്‌​ട്രീ​​യ​​ പാ​​ർ​​ട്ടി​​ക​​ളു​​ടെ നി​​ല​​പാ​​ടു​​ക​​ൾ

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​ വ​​ച്ചി​​രി​​ക്കു​​ന്ന വ​​ഖ​​ഫ് നി​​യ​​മ​ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം എ​​തി​​ർ​​ക്കു​​ന്ന അ​​തേ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് മു​​ന​​മ്പം വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദം വി​​വാ​​ദ​​മാ​​യിരി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണു കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​ത്-വ​​ല​​ത് രാ​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളെ ഒ​​രു​​പോ​​ലെ വെ​​ട്ടി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രേ​​സ​​മ​​യം ഇ​​ര​​യ്ക്കും വേ​​ട്ട​​ക്കാ​​ർ​​ക്കുംവേ​​ണ്ടി സം​​സാ​​രി​​ക്കേ​​ണ്ടി​വ​​രു​​ന്ന വി​​ചി​​ത്ര​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് ഉ​​ട​​ലെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലു​​ള്ള വ​​ഖ​​ഫ് നി​​യ​​മ​​വും മു​​ന​​മ്പം സ്വ​​ദേ​​ശി​​ക​​ളു​​ടെ പ്ര​​തി​​സ​​ന്ധി​​യും പ​​ര​​സ്പ​​ര​​ബ​​ന്ധ​​മി​​ല്ലാ​​ത്ത​​താ​​ണ് എ​​ന്ന പൊ​​ള്ള​​യാ​​യ ആ​​രോ​​പ​​ണ​​മാ​​ണ് ഇ​​രു​​കൂ​​ട്ട​​രും ആ​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. മു​​ന​​മ്പ​​ത്തെ ഭൂ​​മി വ​​ഖ​​ഫ് ആ​​ണെ​​ന്ന് ഒ​​രു മു​സ്‌​ലിം സം​​ഘ​​ട​​ന​​യും അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നും മു​​ന​​മ്പം സ്വ​​ദേ​​ശി​​ക​​ൾ​​ക്കു നീ​​തി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​ണ് എ​​ല്ലാ​​വ​​രും ഒ​​ന്നു​​പോ​​ലെ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു​ മു​​ന്നി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നും മു​​സ്‌​ലിം ലീ​​ഗ് നേ​​താ​​വ് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും സം​​സാ​​രി​​ച്ച​​ത് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ്. അ​​തേ നി​​ല​​പാ​​ടു ത​​ന്നെ പ​​ല​​പ്പോ​​ഴാ​​യി ഭ​​ര​​ണ​​ക​​ക്ഷി നേ​​താ​​ക്ക​​ളും ആ​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​തി​​ന് തി​​ക​​ച്ചും വി​​രു​​ദ്ധ​​മാ​​യ നി​​ല​​പാ​​ട് ചി​​ല മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ളും വ​​ഖ​​ഫ് ബോ​​ർ​​ഡും ആ​​വ​​ർ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഗൗ​​ര​​വ​​മാ​​യി കാ​​ണേ​​ണ്ട​​തു​​ണ്ട്.

ബി​​ജെ​​പി​​യും സം​​ഘ​​പ​​രി​​വാ​​ർ സം​​ഘ​​ട​​ന​​ക​​ളും മു​​ന​​മ്പം നി​​വാ​​സി​​ക​​ളു​​ടെ സ​​മ​​ര​​ത്തി​​നു ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യെ മ​​റ്റു രാ​​ഷ്‌​ട്രീ​​യ​പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വ​​ലി​​യ ആ​​ശ​​ങ്ക​​യോ​​ടെ​​യാ​​ണു വീ​​ക്ഷി​​ക്കു​​ന്ന​​ത് എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. മു​​ന​​മ്പം പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കു​​വേ​​ണ്ടി മു​​ന്നി​​ട്ടി​​റ​​ങ്ങാ​​ൻ ആ​​രു​​മി​​ല്ലാ​​തി​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​വ​​ർ​​ക്കു​​വേ​​ണ്ടി സം​​സാ​​രി​​ച്ചു​​തു​​ട​​ങ്ങു​​ക​​യും തു​​ട​​ർ​​ന്ന് മു​​ന്നി​​ട്ടി​​റ​​ങ്ങു​​ക​​യും ചെ​​യ്ത ക​​ത്തോ​​ലി​​ക്കാ ​സ​​ഭാ നേ​​തൃ​​ത്വ​​വും സം​​ഘ​​ട​​ന​​ക​​ളും പി​​ന്നീ​​ട് മാ​​ത്രം ഈ ​​വി​​ഷ​​യ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യ ബി​​ജെ​​പി നേ​​തൃ​​ത്വ​​വു​​മാ​​യി ഒ​​ത്തു​​ക​​ളി​​ക്കു​​ക​​യാ​​ണ് എ​​ന്ന ആ​​രോ​​പ​​ണ​​മാ​​ണ് കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​ത്-വ​​ല​​ത് രാ​​ഷ്‌​ട്രീ​​യ അ​​നു​​യാ​​യി​​ക​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യും മ​​റ്റും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. വ്യ​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​നും ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​​നും വ​​രു​​ത്തു​​ന്ന അ​​മാ​​ന്ത​​മാ​​ണ് മു​​ത​​ലെ​​ടു​​പ്പു​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്‌​ടി​​ക്കു​​ന്ന​​തെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ൻ​​പോ​​ലും ഇ​​ട​​ത്-വ​​ല​​ത് രാ​​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യാ​​തെപോ​​കു​​ന്ന​​ത് പ​​രി​​താ​​പ​​ക​​ര​​മാ​​ണ്.

മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ളു​​ടെ വി​​രു​​ദ്ധാ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ

മു​​സ്‌​ലിം സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ സം​സ്ഥാ​ന ക​​മ്മി​​റ്റി, മു​​ന​​മ്പം ഭൂ​​മി​​ക്കു​മേ​​ലു​​ള്ള വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദം ആ​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ട് പ്ര​​സ്താ​​വ​​ന പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് ഒ​​ക്‌​ടോ​​ബ​​ർ 31നാ​​ണ്. അ​​തേ അ​​വ​​കാ​​ശ​​വാ​​ദം പി​​ഡി​​പി​​യും എ​​സ്ഡി​​പി​​ഐ​​യും പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ ആ​​വ​​ർ​​ത്തി​​ക്കു​​ക​​യു​​ണ്ടാ​​യി. ഏ​​താ​​നും ദി​​വ​​സം​​​മു​​മ്പ്‍ മു​​ന​​മ്പ​​ത്തെ ഭൂ​​സം​​ര​​ക്ഷ​​ണ സ​​മി​​തി പ്ര​​തി​​നി​​ധി​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പ് മ​​ന്ത്രി അ​​ബ്‌​ദു​​റ​​ഹി​​മാ​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ അ​​വ​​ർ​​ക്കു​​ മു​​ന്നി​​ൽ അ​​ദ്ദേ​​ഹ​​വും ആ​​വ​​ർ​​ത്തി​​ച്ച​​ത് മു​​ന​​മ്പ​​ത്തേ​​ത് വ​​ഖ​​ഫ് ഭൂ​​മി​​യാണെന്ന അ​​വ​​കാ​​ശ​​വാ​​ദ​​മാ​​ണ്. ഈ ​​വി​​ഷ​​യ​​ത്തി​​ൽ ജ​​മാ ​​അ​​ത്തെ ഇ​​സ്‌​ലാ​​മി​​യു​​ടെ മാ​​ധ്യ​​മ​​ങ്ങ​​ൾ, പ്ര​​ത്യേ​​ക​​മാ​​യി, മീ​​ഡി​​യ വ​​ൺ ചാ​​ന​​ൽ ഒ​​ക്‌​ടോ​​ബ​​ർ 31ന് ​​ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ആ​​ദ്യ​​ന്തം സ്ഥാ​​പി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തും ഇ​​തേ ആ​​ശ​​യ​​മാ​​ണ്.

മു​​ന​​മ്പം നി​​വാ​​സി​​ക​​ളു​​ടെ പൂ​​ർ​​വി​​ക​​ർ ഒ​​രു നൂ​​റ്റാ​​ണ്ടു മു​​മ്പു​​മു​​ത​​ൽ അ​​വി​​ടെ ജീ​​വി​​ച്ചി​​രു​​ന്ന​​വ​​രാ​​ണെ​​ന്ന വ​​സ്തു​​ത നി​​ല​​നി​​ൽ​​ക്കെ, ഇ​​പ്പോ​​ൾ അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​വ​​ർ സ്ഥ​​ലം കൈ​യേ​​​റ്റ​​ക്കാ​​രാ​​ണ് എ​​ന്നാ​​ണ് ച​​ർ​​ച്ച​​യി​​ലെ പ്ര​​ധാ​​ന പ്ര​​ഭാ​​ഷ​​ക​​ൻ പ​​റ​​ഞ്ഞു​​വ​​ച്ച​​ത്. ചു​​രു​​ക്കം ചി​​ല സാ​​ധാ​​ര​​ണ​​ക്കാ​​ർ ക​​ഴി​​ഞ്ഞാ​​ൽ എ​​റി​​യ​​പ​​ങ്ക് ഭൂ​​മി​​യും ഭൂ-​റി​​സോ​​ർ​​ട്ട് മാ​​ഫി​​യ​​ക​​ളു​​ടെ കൈ​യി​​ലാ​​ണെ​​ന്ന പ​​ച്ച​​ക്ക​​ള്ള​​വും ചി​​ല​​ർ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ആ​​വ​​ർ​​ത്തി​​ക്കു​​ന്നു. ഏ​​താ​​നും ദി​​വ​​സം​ മു​​മ്പ് കൊ​​ച്ചി​​യി​​ലെ വ​​ഖ​​ഫ് ആ​​സ്ഥാ​​ന​​ത്തു ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡ് എ​​ടു​​ത്ത നി​​ല​​പാ​​ട് “മു​​ന​​മ്പ​​ത്തേ​​ത് വ​​ഖ​​ഫ് ഭൂ​​മി ത​​ന്നെ​​യാ​​ണ്; വി​​ഷ​​യ​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടും” എ​ന്നാണെന്നു ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

മു​​സ്‌​ലിം ലീ​​ഗി​​ന്‍റെ മു​ഖ​പ​ത്രം പോ​​ലും മു​​ന​​മ്പ​​ത്തേ​​ത് വ​​ഖ​​ഫ് ഭൂ​​മി​​യാ​​ണ് എ​​ന്ന ത​​ര​​ത്തി​​ലു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ന​ൽ​കി​​യി​​രു​​ന്നു. ഈ ​​വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ച​​ങ്ങ​​നാ​​ശേ​​രി മ​​ഹ​​ല്ല് ക​​മ്മി​​റ്റി ഏ​​താ​​നും ദി​​വ​​സം​ മു​​മ്പു ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ളും സ​​ഭ​​ക​​ളു​​ടെ സ്വ​​ത്തു​​ക്ക​​ളും നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും മു​​ന്നോ​​ട്ടു​​ വ​​ച്ചി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള അ​​തി​​രു​​ക​​ട​​ന്ന അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ങ്ങ​​ളും നി​​ല​​പാ​​ടു​​ക​​ളി​​ലെ വൈ​​രു​​ദ്ധ്യ​​വും സാ​​മൂ​​ഹി​​ക​ ഐ​​ക്യം ന​ഷ്‌​ട​​പ്പെ​​ടു​​ത്തു​​ക​​യും പ്ര​​ശ്ന​​ത്തെ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​ക്കു​​ക​​യും പ​​രി​​ഹാ​​രം ദു​​ഷ്ക​​ര​​മാ​​ക്കു​​ക​​യും ചെ​​യ്യും.


ര​​ഹ​​സ്യച​​ർ​​ച്ച​​ക​​ള​​ല്ല, വേ​​ണ്ട​​ത് പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ

സ​​മീ​​പ​​കാ​​ല​​ത്ത് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട ചി​​ല സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​സ്‌​ലിം സ​​മു​​ദാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ ആ​​രം​​ഭ​​ഘ​​ട്ടം മു​​ത​​ൽ പ​​ല​​പ്പോ​​ഴാ​​യി ക്രൈ​​സ്ത​​വ നേ​​താ​​ക്ക​​ന്മാ​​രു​​മാ​​യി സ​​മ​​വാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് മു​​ന്നി​​ട്ടി​​റ​​ങ്ങു​​ക​​യും മു​​ന​​മ്പം വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദം നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത​​ല്ലെ​​ന്ന് തു​​റ​​ന്നു സ​​മ്മ​​തി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ലും വി​​ഷ​​യം ഏ​​റെ വ​​ഷ​​ളാ​​കു​​ന്ന​​തു​​വ​​രെ ആ​​രും​​ത​​ന്നെ പ​​ര​​സ്യ​​പ്ര​​തി​​ക​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​യി​​ല്ല. ര​​ഹ​​സ്യ​​മാ​​യി സ​​മ​​വാ​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് എ​​ത്തി അ​​നു​​ന​​യി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും എ​​ന്നാ​​ൽ പ​​ര​​സ്യ​​മാ​​യി ഈ ​​വി​​ഷ​​യ​​ങ്ങ​​ളെ​ക്കു​​റി​​ച്ച് ഇ​​തു​​വ​​രെ​​യും നി​​ശ​ബ്‌​ദ​​ത പാ​​ലി​​ക്കു​​ക​​യും ചെ​​യ്ത നേ​​താ​​ക്ക​​ന്മാ​​ർ​​ക്ക് ഇ​​പ്പോ​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന സാ​​മൂ​​ഹി​​ക അ​​നൈ​​ക്യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ​നി​​ന്ന് ഒ​​ഴി​​ഞ്ഞു​മാ​​റാ​​നാ​​കി​​ല്ല.

സ​​മു​​ദാ​​യ നേ​​താ​​ക്ക​​ൾ അ​​നീ​​തി​​ക്കും അ​​വാ​​സ്ത​​വ​​ങ്ങ​​ൾ​​ക്കും മു​​ന്നി​​ൽ ക​​ണ്ണ​​ട​യ്​​ക്കാ​​തെ, നീ​​തി​​ക്കും സ​​ത്യ​​ത്തി​​നു​​മൊ​​പ്പം നി​​ല​​കൊ​​ള്ളാ​​ൻ സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ളെ ഉ​​ദ്ബോ​​ധി​​പ്പി​​ക്കു​​ക​​യും സാ​​മൂ​​ഹി​​ക ഐ​​ക്യ​​വും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും മു​​ൻ​​നി​​ർ​​ത്തി പൊ​​തു​​സ​​മൂ​​ഹ​​ത്തോ​​ടും മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടും സം​​സാ​​രി​​ക്കാ​​ൻ ത​യാ​​റാ​​കു​​ക​​യും വേ​​ണം. സാ​​ദി​​ഖ് അ​​ലി ത​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു​​കൂ​​ട്ടം മു​​സ്‌​ലിം നേ​​താ​​ക്ക​​ൾ ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന പ്ര​​തി​​ക​​ര​​ണ​​ത്തി​​ന് വി​​പ​​രീ​​ത​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പു​​ല​​ർ​​ത്തു​​ക​​യും ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്ന മ​​റ്റു മു​​സ്‌​ലിം സം​​ഘ​​ട​​ന​​ക​​ളും രാ​​ഷ്‌​ട്രീ​​യ​നേ​​താ​​ക്ക​​ളും ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട് പു​​നഃ​​പ​​രി​​ശോ​​ധി​​ക്കു​​ക​​യും ത​​ങ്ങ​​ളു​​ടെ അ​​നു​​യാ​​യി​​ക​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ഈ ​​ഘ​​ട്ട​​ത്തി​​ൽ ഉ​​ചി​​ത​​മാ​​ണ്.

അ​​ടി​​യ​​ന്ത​​ര​​മാ​​യ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ലു​​ക​​ൾ

ക​​ർ​​ണാ​​ട​​ക​​യി​​ലെ വി​​ജ​​യ​​പു​​ര​​യി​​ൽ 1200 ഏ​​ക്ക​​ർ കൃ​​ഷി​​ഭൂ​​മി വ​​ഖ​​ഫ് ഭൂ​​മി​​യാ​​യി വി​​ജ്ഞാ​​പ​​നം ചെ​​യ്ത​​തി​​നെ​​തി​​രേ ജ​​ന​​ങ്ങ​​ൾ രം​​ഗ​​പ്ര​​വേ​​ശം ചെ​​യ്ത​​പ്പോ​​ൾ ന​​ട​​പ​​ടി തി​​രു​​ത്താ​​ൻ ഉ​​ട​​ന​​ടി ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലു​​ള്ള ഔ​​ദ്യോ​​ഗി​​ക സ​​മി​​തി​​യാ​​ണു വ​​ഖ​​ഫ് ബോ​​ർ​​ഡ് എ​​ന്ന​​തി​​നാ​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ലി​​നു വ​​ലി​​യ സാ​​ധ്യ​​ത​​യു​​ണ്ട്. മു​​ന​​മ്പം വി​​ഷ​​യ​​ത്തെ നി​​ഷ്പ​​ക്ഷ​​മാ​​യി സ​​മീ​​പി​​ച്ചാ​​ൽ ആ​​ർ​​ക്കും വ്യ​​ക്ത​​മാ​​കു​​ന്ന സ​​ത്യാ​​വ​​സ്ഥ​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് ഇ​​പ്പോ​​ൾ വ​​ഖ​​ഫ് ബോ​​ർ​​ഡ് ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കാ​​ൻ ത​​യാ​​റാ​​യാ​​ൽ ആ ​​നി​​മി​​ഷം ഈ ​​പ്ര​​തി​​സ​​ന്ധി​​ക​​ൾ അ​​വ​​സാ​​നി​​ക്കും.

യു​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ചു​​കൊ​​ണ്ടും ന​​ട​​പ​​ടി​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​ക്കൊ​​ണ്ടും വ​​ള​​രെ മു​​മ്പേ​ത​​ന്നെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​മാ​​യി​​രു​​ന്ന ഒ​​രു വി​​വാ​​ദ​​ത്തെ ഒ​​രു സ​​ങ്കീ​​ർ​​ണ പ്ര​​തി​​സ​​ന്ധി​​യാ​​ക്കി​ മാ​​റ്റി​​യി​​രി​​ക്കു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും നി​​ഷ്ക്രി​​യാ​​വ​​സ്ഥ​​യ്ക്ക് പ​​ങ്കു​​ണ്ട്. ത​​ങ്ങ​​ൾ അ​​ക​​പ്പെ​​ട്ട പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും അ​​ധി​​കാ​​രി​​ക​​ളെ​​യും മ​​ന്ത്രി​​മാ​​രെ​​യും മാ​​റി​​മാ​​റി സ​​മീ​​പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മു​​ന​​മ്പം ജ​​ന​​ത അ​​വ​​സാ​​ന​ഘ​​ട്ട​​ത്തി​​ലാ​​ണ് സ​​മ​​ര​​മു​​ഖ​​ത്തേ​​ക്കി​​റ​​ങ്ങി​​യ​​ത്.

ത​​ങ്ങ​​ൾ​​ക്കു പ​​ല​​പ്പോ​​ഴാ​​യി പ​​ല​​രും ന​​ൽ​​കി​​യ വാ​​ക്ക് പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല എ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ് മ​​റ്റൊ​​രു വ​​ഴി​​യു​​മി​​ല്ലാ​​തെ​​യാ​​ണ് അ​​വ​​ർ അ​​പ്ര​​കാ​​രം ചെ​​യ്ത​​ത്. ഈ ​​വി​​ഷ​​യം പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു മു​​ന്നി​​ൽ എ​​ത്തു​​ന്ന​​തി​​ന് വ​​ള​​രെ മു​​മ്പു​​ത​​ന്നെ ഇ​​പ്പോ​​ൾ പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണ​​ത്തി​​ന് ത​യാ​​റാ​​യി​​രി​​ക്കു​​ന്ന പ​​ല​​ർ​​ക്കും അ​​തേ​​ക്കു​​റി​​ച്ച് അ​​റി​​യാ​​മാ​​യി​​രു​​ന്നു എ​​ന്നു​​ള്ള​​താ​​ണ് വാ​​സ്ത​​വം. പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​റ​​ങ്ങി​​യാ​​ൽ മാ​​ത്ര​​മേ ന്യാ​​യ​​മാ​​യ അ​​തി​​ജീ​​വ​​ന​​പ്ര​​ശ്നം ഈ ​​ജ​​നാ​​ധി​​പ​​ത്യ​രാ​​ജ്യ​​ത്ത് പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടൂ എ​​ന്ന അ​​വ​​സ്ഥ ദ​​യ​​നീ​​യ​​മാ​​ണ്.

മ​​ത​​സൗ​​ഹാ​​ർ​​ദ​വും സ​​ഹ​​വ​​ർ​​ത്തി​​ത്ത​​വും - സ​​ഭാ നി​​ല​​പാ​​ട്

വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദ വി​​ഷ​​യ​​ത്തി​​ൽ മു​​ന​​മ്പ​​ത്തെ അ​​റു​​ന്നൂ​​റി​​ൽ​​പ്പ​രം കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു നീ​​തി ല​​ഭി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​മാ​​ണ് ആ​​രം​​ഭം​​ മു​​ത​​ൽ കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭാ ​​നേ​​തൃ​​ത്വ​​ത്തി​​നു​​ള്ള​​ത്. ഭൂ​​മി​​യു​​ടെ​​മേ​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്ന​​തു നി​​മി​​ത്തം ജ​​ന​​ങ്ങ​​ൾ തെ​​രു​​വി​​ലേ​​ക്കി​​റ​​ങ്ങാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ ഇ​​നി ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ തി​​രു​​ത്ത​​ലു​​ക​​ൾ നി​​ല​​വി​​ലു​​ള്ള വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന നി​​ല​​പാ​​ടും കേ​​ര​​ള​ ക​​ത്തോ​​ലി​​ക്കാ സ​​ഭ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തോ​​ടൊ​​പ്പം​ത​​ന്നെ, ഭ​​ര​​ണ​​ഘ​​ട​​നാ​​നു​​സൃ​​ത​​മാ​​യ മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് വി​​ഘാ​​ത​​മാ​​കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ൾ ഒ​​രു മ​​ത​​സ​​മൂ​​ഹ​​ത്തി​​നു​മേ​​ലും അ​​ടി​​ച്ചേ​​ൽ​പ്പി​​ക്ക​​പ്പെ​​ടാ​​ൻ പാ​​ടി​​ല്ല എ​​ന്നു​​ള്ള​​തും സ​​ഭ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും നി​​ല​​പാ​​ടാ​​ണ്.

മ​​ത​​സൗ​​ഹാ​​ർ​​ദ​​വും സാ​​മൂ​​ഹി​​ക, സാ​​മു​​ദാ​​യി​​ക സ​​ഹ​​വ​​ർ​​ത്തി​​ത്വ​​വും ഉ​​റ​​പ്പു​​വ​​രു​​ത്താ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​ത്വം എ​​ല്ലാ മ​​ത​​ നേ​​തൃ​​ത്വ​​ങ്ങ​​ൾ​​ക്കും സാ​​മു​​ദാ​​യി​​ക, രാ​​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ൾ​​ക്കു​മു​​ണ്ട്. സ​​മൂ​​ഹ​​ത്തി​​ൽ വി​​ഭാ​​ഗീ​​യ​​ത​​ക​​ൾ സൃ​ഷ്‌​ടി​​ച്ചു​​കൊ​​ണ്ട് മു​​ത​​ലെ​​ടു​​പ്പു​​ക​​ൾ ന​​ട​​ത്താ​​നു​​ള്ള ഒ​​രു ശ്ര​​മ​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​പ്പെ​​ടാ​​ൻ പാ​​ടു​​ള്ള​​ത​​ല്ല. സാ​​മു​​ദാ​​യി​​ക മൈ​​ത്രി​​യും മ​​ത​സൗ​​ഹാ​​ർ​​ദ​​വും കൂ​​ട്ടു​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്. എ​​ല്ലാ സ​​മു​​ദാ​​യ, രാ​​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ളും ഇ​​ക്കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഈ ​​ചു​​മ​​ത​​ല​​യ്ക്ക് അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യം ന​​ൽ​​കി ഉ​​ണ​​ർ​​ന്നു ചി​​ന്തി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

മു​​ന​​മ്പം വി​​ഷ​​യ​​ത്തി​​ൽ ഒ​​രു മ​​ത​​വി​​ഭാ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ത്യേ​​ക നി​​യ​​മം മ​​റ്റു സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ളാ​​യ അ​​നേ​​ക​​ർ​​ക്ക് വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു എ​​ന്ന​​ത്, സ​​മു​​ദാ​​യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​മാ​​യി വ​​ള​​രാ​​തി​​രി​​ക്കാ​​നു​​ള്ള ജാ​​ഗ്ര​​ത നേ​​തൃ​​ത്വ​​ങ്ങ​​ൾ പു​​ല​​ർ​​ത്തേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​തെ നീ​​ളു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ളാ​​ണ് മു​​ത​​ലെ​​ടു​​പ്പു​​ക​​ൾ​​ക്കു​​ള്ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ സൃ​​ഷ്‌​ടി​​ക്കു​​ന്ന​​ത് എ​​ന്ന യാ​​ഥാ​​ർ​​ഥ്യം തി​​രി​​ച്ച​​റി​​ഞ്ഞു​​കൊ​​ണ്ട്, എ​​ത്ര​​യും വേ​​ഗം മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ​​ക്ക് നീ​​തി ല​​ഭ്യ​​മാ​​ക്കാ​​ൻ സ​​ർ​​ക്കാ​​രും സ​​മു​​ദാ​​യ നേ​​തൃ​​ത്വ​​ങ്ങ​​ളും ത​യാ​​റാ​​ക​​ണം.

ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​രം മു​​ന​​മ്പം നി​​വാ​​സി​​ക​​ൾ​​ക്ക് ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ സ​​ർ​​ക്കാ​​രി​​നും സ​​മു​​ദാ​​യ നേ​​തൃ​​ത്വ​​ങ്ങ​​ൾ​​ക്കും ക​​ഴി​​യേ​​ണ്ട​​തു​​ണ്ട്. ഇ​​പ്പോ​​ഴു​​ള്ള കോ​​ലാ​​ഹ​​ല​​ങ്ങ​​ൾ ഒ​​തു​​ങ്ങി​​യ​​തി​​നു​ശേ​​ഷം നി​​യ​​മ​​ത്തി​​ൽ അ​​വ​​ശേ​​ഷി​​ക്കു​​ന്ന പ​​ഴു​​തു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് വീ​​ണ്ടും മ​​റ്റാ​​രെ​​ങ്കി​​ലും അ​​വ​​രു​​ടെ അ​​വ​​കാ​​ശ​​ത്തെ ചോ​​ദ്യം ചെ​​യ്യാ​​ൻ തു​​നി​​ഞ്ഞി​​റ​​ങ്ങി​​ക്കൂ​​ടാ.

അ​​ടി​​സ്ഥാ​​ന​ര​​ഹി​​ത​​മാ​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ലൂ​​ടെ പാ​​വ​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​തം പ്ര​​തി​​സ​​ന്ധി​​യിലാകുന്ന സം​​ഭ​​വ​​ങ്ങ​​ൾ​​ക്ക് ഒ​​രു ഉ​​ദാ​​ഹ​​ര​​ണം മാ​​ത്ര​​മാ​​ണ് മു​​ന​​മ്പ​​ത്തെ സം​​ഭ​​വ​​പ​​ര​​മ്പ​​ര​​ക​​ൾ എ​​ന്നു​​ള്ള വ​​സ്തു​​ത​​യും ഇ​​വി​​ടെ പ്ര​​സ്താ​​വ്യ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ൽ എ​​വി​​ടെ​​യും ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​നും നി​​ല​​വി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ൽ അ​​ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ജ​​ന​​ങ്ങ​​ൾ​​ക്ക് നീ​​തി​​ല​​ഭി​​ക്കാ​​നും മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ അ​​നു​​ഭ​​വം ഒ​​രു പാ​​ഠ​​മാ​​യി​​രി​​ക്ക​​ട്ടെ.

(സെ​​ക്ര​​ട്ട​​റി, കെ​​സി​​ബി​​സി ജാ​​ഗ്ര​​ത ക​​മ്മീ​​ഷ​​ൻ)