ഇ​​രു​​ന്പു​​ണ്ട​​യും ചു​​ക്കു​​വെ​​ള്ള​​വും
ഇ​​രു​​ന്പു​​ണ്ട​​യും ചു​​ക്കു​​വെ​​ള്ള​​വും
അനന്തപുരി / ദ്വി​​​​​​​​ജ​​​​​​​​ൻ
ഇ​​രു​​ന്പു​​ണ്ട വി​​ഴു​​ങ്ങി​​യി​​ട്ട് ചു​​ക്കു​​വെ​​ള്ളം കു​​ടി​​ച്ച​​തു​​കൊ​​ണ്ട് പ​​രി​​ഹാ​​ര​​മാ​​കി​​ല്ലെ​​ന്ന് പ​​ഴ​​മ​​ക്കാ​​ർ പ​​റ​​ഞ്ഞു​​ത​​രു​​ന്നു. 2013ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ ഭേ​​ദ​​ഗ​​തി​​യി​​ലു​​ടെ കോ​​ണ്‍​ഗ്ര​​സ് സ​​ർ​​ക്കാ​​ർ വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ൾ​​ക്കും ട്രൈ​​ബ്യൂണ​​ലു​​ക​​ൾ​​ക്കും കൊ​​ടു​​ത്തി​​രി​​ക്കു​​ന്ന അ​​നി​​യ​​ന്ത്രി​​ത​​മാ​​യ അ​​ധി​​കാ​​രം നി​​യ​​മ ​​ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ നി​​യ​​ന്ത്രി​​ക്ക​​പ്പെ​​ടാ​​തെ വ​​ഖ​​ഫ് ഭീ​​ക​​ര​​ർ ന​​ട​​ത്തു​​ന്ന കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​നാ​​കി​​ല്ല; ജ​​ന​​ങ്ങ​​ളെ ര​​ക്ഷി​​ക്കാ​​നു​​മാ​​കി​​ല്ല. ഈ ​​ഭീ​​ക​​ര​​ത​​യു​​ടെ ദു​​ര​​ന്തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് മു​​ന​​ന്പ​​ത്ത് ക്രൈ​​സ്ത​​വസ​​മൂ​​ഹ​​മാ​​ണെ​​ങ്കി​​ൽ നാ​​ട്ടി​​ൽ കൂ​​ടു​​ത​​ലിട​​ത്തും അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് ഹി​​ന്ദു​​ക്ക​​ളും മു​​സ്‌​​ലിം​​ക​​ൾ ത​​ന്നെ​​യു​​മാ​​ണ്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലും ബി​​ഹാ​​റി​​ലു​​മു​​ള്ള ഓ​​രോ ഷി​​യ വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ൾ അ​​ട​​ക്കം ഭാ​​ര​​ത​​ത്തി​​ലു​​ള്ള 32 വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ളി​​ലു​​ള്ള 300 ഓ​​ളം പേ​​ർ​​ക്ക് തോ​​ന്ന്യാ​​സം ചെ​​യ്യ​​ത്ത​​ക്കവി​​ധം ഇ​​ത്ര​​യും വി​​പു​​ല​​മാ​​യ സ്വ​​ത്ത് കൈ​​യേ​​ൽ​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

ഭാ​​ര​​ത​​ത്തി​​ലെ വി​​വി​​ധ വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ളു​​ടെ കൈ​​വ​​ശം 8.7 ല​​ക്ഷം വ​​സ്തു​​വ​​ക​​ക​​ളാ​​ണു​​ള്ള​​ത്. 9.4 ല​​ക്ഷം ഏ​​ക്ക​​ർ ഭൂ​​മി ഇ​​പ്പോ​​ൾ കൈ​​വ​​ശ​​മു​​ണ്ട്. 1.2 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ സ്വ​​ത്ത്. 200 കോ​​ടി രൂ​​പ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​മു​​ണ്ട്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലും ബി​​ഹാ​​റി​​ലു​​മു​​ള്ള ര​​ണ്ട് ഷി​​യാ ബോ​​ർ​​ഡ​​ട​​ക്ക​​മു​​ള്ള 32 വ​​ഖ​​ഫ് ബോ​​ർ​​ഡു​​ക​​ളു​​ടെ കൈ​​വ​​ശ​​മാ​​ണ് ഈ ​​സ്വ​​ത്ത്. ഒ​​രു ബോ​​ർ​​ഡി​​ൽ പ​​ത്തം​​ഗം എ​​ന്ന ക​​ണ​​ക്കി​​ൽ ബോ​​ർ​​ഡി​​ലെ ഏ​​താ​​ണ്ട് 300 വ്യ​​ക്തി​​ക​​ളു​​ടെ കൈ​​വ​​ശ​​മാ​​ണി​​ത്.

ഈ ​​സ്വ​​ത്ത് സം​​ബ​​ന്ധി​​ച്ച് ഒ​​രു ല​​ക്ഷ​​ത്തോ​​ളം കേ​​സു​​ക​​ൾ ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളി​​ലു​​ണ്ട്. ഇ​​വ​​ർ​​ക്ക് സ​​മ​​യ​​പ​​രി​​ധി​​യില്ലാത്തതിനാലാണ് കേ​​സു​​ക​​ൾ നീ​​ണ്ടു​​പോ​​കു​​ന്നത്. പ​​ല സം​​സ്ഥാ​​ന​​ത്തും ട്രൈ​​ബ്യൂണ​​ൽത​​ന്നെ ഇ​​ല്ല. എ​​ല്ലാം വ​​ഖ​​ഫ് ബോ​​ർ​​ഡ് തീ​​രു​​മാ​​നി​​ക്കു​​ന്നു. സു​​ന്നി വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൽ ഷി​​യാ​​ക​​ൾ​​ക്കും ബോ​​റ​​ക​​ൾ​​ക്കും ഒ​​ബി​​സി​​ക്കാ​​ർ​​ക്കും പ്രാ​​തി​​നി​​ധ്യ​​മി​​ല്ല. കോ​​ട​​തി​​ക്ക് ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളു​​ടെമേ​​ൽ അ​​ധി​​കാ​​ര​​മി​​ല്ല. വ​​ഖ​​ഫ് അ​​ൽ ഔ​​ല​​ത്ത് നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് സ്ത്രീ​​ക​​ൾ​​ക്കും അ​​നാ​​ഥ​​ർ​​ക്കും അ​​വ​​കാ​​ശ​​മി​​ല്ല. 2013ലെ ​​നി​​യ​​മ​​ത്തെ മു​​സ്‌​​ലിം​​ക​​ളി​​ലെ പ​​ല​​രും ചോ​​ദ്യം ചെ​​യ്തു. ഇ​​നി​​യും കേ​​സു​​ക​​ളു​​ണ്ടാ​​കും. വ​​ഖ​​ഫ് ബോ​​ർ​​ഡ് അ​​വ​​കാ​​ശം ഉ​​ന്ന​​യി​​ക്കു​​ന്ന വി​​വ​​ര​​ത്തെ​​ക്കു​​റി​​ച്ച് പ​​ല​​പ്പോ​​ഴും ഉ​​ട​​മ​​സ്ഥ​​ൻ അ​​റി​​യു​​ന്ന​​ത് വ​​ള​​രെ വൈ​​കി​​യാ​​ണ്.

മു​​ന​​ന്പം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മ​​ല്ല

കേ​​ര​​ള​​ത്തി​​ലെ അ​​ന​​ധി​​കൃ​​ത ത​​ട്ടി​​പ്പ​​റി​​ക്ക​​ലി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​യ മു​​ന​​ന്പം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മ​​ല്ല. 2008ൽ ​​അ​​ച്യു​​താ​​ന​​ന്ദ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് നി​​സാ​​ർ ക​​മ്മി​​റ്റി ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ൽ ഇ​​ത്ത​​രം 23 വ​​സ്തു​​ക്ക​​ൾ ഉ​​ണ്ടെ​​ന്നാ​​ണു ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ബാ​​ക്കി 22 എ​​ണ്ണം സം​​ബ​​ന്ധി​​ച്ച് ഇ​​ത്ത​​രം വി​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ടോ​​യെ​​ന്ന് ആ​​ർ​​ക്കും തീ​​ർ​​ച്ച​​യി​​ല്ല. പു​​തി​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും വ​​രാം.

വ​​ഖ​​ഫ് സ്വ​​ത്ത് അ​​ള്ളാ​​യു​​ടേ​​താ​​ണ് എ​​ന്നാ​​ണു ശ​​രി​​യ​​ത്ത് നി​​യ​​മം പ​​റ​​യു​​ന്ന​​ത്. ഒ​​രി​​ക്ക​​ൽ വ​​ഖ​​ഫാ​​ക്കി​​യാ​​ൽ എ​​ന്നും വ​​ഖ​​ഫാ​​യി​​രി​​ക്കും. ആ ​​സ്വ​​ത്ത് കൈ​​മാ​​റ്റം ചെ​​യ്യാ​​നാ​​കി​​ല്ല എ​​ന്നാ​​ണു ശ​​രി​​യ​​ത്ത് നി​​യ​​മം. മു​​ത​​വ​​ല്ലി​​യാ​​ണ് സ്വ​​ത്ത് കൈ​​കാ​​ര്യം ചെ​​യ്യേ​​ണ്ട​​ത്. ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ സു​​ൽ​​ത്താ​​ന്മാ​​ർ കൊ​​ടു​​ത്ത​​താ​​ണ് മി​​ക്ക​​വാ​​റും സ്വ​​ത്തു​​ക്ക​​ൾ. അ​​ല്ലാ​​ത്ത​​വ​​രും കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. മു​​ഹ​​മ്മ​​ദ് ഗോ​​റി മു​​ൾ​​ട്ടാ​​നി​​ലെ പ​​ത്തു ഗ്രാ​​മ​​ങ്ങ​​ൾ ജു​​മാ​​ മ​​സ്ജി​​ദി​​നു കൊ​​ടു​​ത്തു. ഇ​​താ​​ണ് ആ​​ദ്യ​​ത്തെ വ​​ഖ​​ഫ് സ്വ​​ത്ത്.

വ​​ഖ​​ഫ​​ല്ലാ​​ത്ത ഭൂ​​മി​​യും

വ​​ഖ​​ഫ് ബോ​​ർ​​ഡ് അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്ന പ​​ല ഭൂ​​മി​​യും വ​​ഖ​​ഫ് നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള​​ത​​ല്ല. മു​​ന​​ന്പ​​ത്തെ ക​​ഥ​​ത​​ന്നെ ന​​ല്ല ഉ​​ദാ​​ഹ​​ര​​ണം. 1902ൽ ​​തി​​രു​​വി​​താം​​കൂ​​ർ രാ​​ജാ​​വ് ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള വ്യാ​​പാ​​രി മൂ​​സാ ഹാ​​ജി സേ​​ട്ടി​​ന് പാ​​ട്ട​​ത്തി​​നു കൊ​​ടു​​ത്ത ഭൂ​​മി​​യാ​​ണി​​ത്.

1948ൽ ​​ഹാ​​ജി സേ​​ട്ടി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യ സി​​ദ്ദീ​​ഖ് സേ​​ട്ട് ഈ ​​ഭൂ​​മി സ്വ​​ന്തം പേ​​രി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. കാ​​ല​​ങ്ങ​​ളാ​​യി മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന ഭൂ​​മി​​ക്കും അ​​ദ്ദേ​​ഹം പ​​ട്ട​​യം നേ​​ടി. 1950 ന​​വം​​ബ​​ർ ഒ​​ന്നി​​ന് സി​​ദ്ദീ​​ഖ് സേ​​ട്ട് ഈ ​​സ്ഥ​​ലം ഫാറൂ​​ഖ് കോ​​ള​​ജി​​ന് വ​​ഖ​​ഫാ​​യി ന​​ൽ​​കി. ഇ​​വി​​ടെ അ​​ള്ളാ​​യ്ക്ക​​ല്ല സ്ഥ​​ലം ന​​ൽ​​കി​​യ​​ത്. ഫാ​​റൂ​​ഖ് കോ​​ള​​ജി​​ന് ക്ര​​യ​​വി​​ക്ര​​യ അ​​ധി​​കാ​​ര​​ത്തോ​​ടെ​​യാ​​ണു സ്ഥ​​ലം കൊ​​ടു​​ത്ത​​ത്. ഏ​​തെ​​ങ്കി​​ലും കാ​​ല​​ത്ത് കോ​​ള​​ജ് ന​​ട​​പ്പി​​ൽ ഇ​​ല്ലാ​​തി​​രി​​ക്കു​​ക​​യോ ഇ​​തി​​ൽ​​പ്പെ​​ട്ട വ​​സ്തു​​വ​​ക​​ക​​ൾ ശേ​​ഷി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​താ​​യാ​​ൽ പ​​ട്ടി​​ക​​ വ​​ക​​ക​​ൾ മ​​ട​​ക്കി എ​​ടു​​ക്കാ​​ൻ ത​​നി​​ക്കും ത​​ന്‍റെ പി​​ന്തു​​ട​​ർ​​ച്ചാ​​വ​​കാ​​ശി​​ക​​ൾ​​ക്കും അ​​ധി​​കാ​​ര​​വും അ​​വ​​കാ​​ശ​​വും ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്നും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ആ​​ധാ​​ര​​ത്തി​​ലു​​ണ്ട്.

നാ​​ട്ടു​​കാ​​രു​​മാ​​യി കേ​​സു​​ക​​ളാ​​യി. 1975 സെ​​പ്റ്റം​​ബ​​ർ 30ന് ​​കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഇ​​തു​​സം​​ബ​​ന്ധി​​ച്ചു പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​യി​​ൽ, വ​​ഖ​​ഫ് ഡീഡ് എ​​ന്ന​​ല്ല, ഗി​​ഫ്റ്റ് ഡീഡ് എ​​ന്നാ​​ണ് ഇ​​തി​​നെ വി​​ളി​​ക്കു​​ന്ന​​ത്. ഈ ​​വി​​ധി​​ക്കു​​ശേ​​ഷം 1988ലാ​​ണ് ഫാ​​റൂ​​ഖ് കോ​​ള​​ജ് സ്ഥ​​ലം കൈ​​വ​​ശ​​ക്കാ​​ർ​​ക്കു​​ത​​ന്നെ വി​​ൽ​​ക്കു​​ന്ന​​ത്. മു​​ന​​ന്പം ഭൂ​​മി വ​​ഖ​​ഫ് ഭൂ​​മി​​യ​​ല്ലെ​​ന്ന് അ​​റി​​വു​​ള്ള​​വ​​രെ​​ല്ലാം പ​​റ​​യു​​ന്ന​​ത് അ​​തു​​കൊ​​ണ്ടാ​​ണ്. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ മു​​ന​​ന്പ​​ത്തെ ഭൂ​​മി​​ക്കും 2013ലെ ​​ആ​​ക്‌​​ടി​​ന്‍റെ മ​​റ​​വി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡ് അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്നു.

വ​​ഖ​​ഫ് നി​​യ​​മം

വ​​ഖ​​ഫ് നി​​യ​​മ​​മ​​നു​​സ​​രി​​ച്ച് കേ​​ന്ദ്ര​​ത്തി​​ൽ കേ​​ന്ദ്ര വ​​ഖ​​ഫ് കൗ​​ണ്‍​സി​​ലും സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡു​​മാ​​ണ് സ്വ​​ത്തു​​ക്ക​​ളു​​ടെ വി​​നി​​മ​​യം ന​​ട​​ത്തു​​ന്ന​​ത്. കേ​​ന്ദ്ര​​ത്തി​​ൽ വ​​ഖ​​ഫ് മ​​ന്ത്രി​​യാ​​ണു ചെ​​യ​​ർ​​മാ​​ൻ. 20 അം​​ഗ​​ങ്ങ​​ളു​​ണ്ട്. എ​​ല്ലാ​​വ​​രും മു​​സ്‌​​ലിം​​ക​​ളാ​​യി​​രി​​ക്ക​​ണം. സം​​സ്ഥാ​​ന ബോ​​ർ​​ഡി​​ൽ ര​​ണ്ട് മു​​സ്‌​​ലിം എം​​എ​​ൽ​​എ​​മാ​​ർ, ഒ​​രു ല​​ക്ഷം രൂ​​പ​​യി​​ൽ അ​​ധി​​കം വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​മു​​ള്ള ര​​ണ്ട് മു​​ത​​വ​​ല്ലി​​ക​​ൾ, ഒ​​രു എം​​പി, ബാ​​ർ കൗ​​ണ്‍​സി​​ലി​​ന്‍റെ ഒ​​രു പ്ര​​തി​​നി​​ധി, മു​​സ്‌​​ലിം സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി, ര​​ണ്ട് സ​​ർ​​ക്കാ​​ർ നോ​​മി​​നി​​ക​​ൾ, മു​​സ്‌​​ലിം പ​​ണ്ഡി​​ത​​രി​​ൽ​​നി​​ന്നു സ​​ർ​​ക്കാ​​ർ നിർദ്ദേശിക്കുന്ന ര​​ണ്ട് നോ​​മി​​നി​​ക​​ൾ, ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി റാ​​ങ്കി​​ലു​​ള്ള ഒ​​രു സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ എ​​ന്നി​​വ​​രാ​​ണ് അം​​ഗ​​ങ്ങ​​ൾ.


ചു​​രു​​ക്ക​​ത്തി​​ൽ, കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന് സ്വാ​​ധീ​​നം ചെ​​ലു​​ത്താ​​വു​​ന്ന​​താ​​ണ് സം​​സ്ഥാ​​ന വ​​ഖ​​ഫ് ബോ​​ർ​​ഡ്. പ​​ത്തം​​ഗ കേ​​ര​​ള വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൽ ഭൂ​​രി​​പ​​ക്ഷം സ​​ർ​​ക്കാ​​രി​​നാണ്. ചെ​​യ​​ർ​​മാ​​ൻ എം.​​കെ. സ​​ക്കീ​​ർ, എം​​എ​​ൽ​​എ​​മാ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ പി. ​​ഉ​​ബൈ​​ദു​​ള്ള, എം. ​​നൗ​​ഷാ​​ദ്, എം​​പി​​മാ​​രു​​ടെ പ്ര​​തി​​നി​​ധി അ​​ബ്ദു​​ൾ വ​​ഹാ​​ബ്, ബാ​​ർ കൗ​​ണ്‍​സി​​ൽ പ്ര​​തി​​നി​​ധി എം. ​​ഷ​​റ​​ഫു​​ദ്ദീ​​ൻ, മു​​ത​​വ​​ല്ലി പ്ര​​തി​​നി​​ധി​​ക​​ളാ​​യ എം.​​സി. മാ​​യി​​ൻ ഹാ​​ജി, അ​​ഡ്വ. പി.​​വി. ഷം​​സു​​ദ്ദീ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം സ​​ർ​​ക്കാ​​ർ നോ​​മി​​നി​​ക​​ളാ​​യ പ്ര​​ഫ. കെ.​​എം. അ​​ബ്‌​​ദു​​ൾ റ​​ഹീം, റ​​സി​​യ ഇ​​ബ്രാ​​ഹിം, വി.​​എം. റ​​ഹ്‌​​ന, സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ വി.​​എസ്. സ​​ക്കീ​​ർ ഹു​​സൈ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബോ​​ർ​​ഡി​​നെ​​ക്കൊ​​ണ്ട് മു​​ന​​ന്പം ഭൂ​​മി​​യു​​ടെമേ​​ലു​​ള്ള അ​​വ​​കാ​​ശ​​വാ​​ദം പി​​ൻ​​വ​​ലി​​പ്പി​​ക്ക​​രു​​തോ?

സെ​​ൽ​​ഫ് ഗോ​​ളു​​ക​​ൾ

വ​​യ​​നാ​​ട് ലോ​​ക്​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കും പാ​​ല​​ക്കാ​​ട്, ചേ​​ല​​ക്ക​​ര നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​മു​ള്ള ഉ​​പ​​തെ​​ര​​ഞ്ഞ​​ടു​​പ്പു​​ക​​ളു​​ടെ ക​​ളം തെ​​ളി​​യു​​ന്പോ​​ൾ ഉ​​യ​​രു​​ന്ന കൗ​​തു​​ക​​ക​​ര​​മാ​​യ ചോ​​ദ്യം ഇ​​താ​​ണ്. സ്വ​​ന്തം പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ജ​​യി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​മി​​ല്ലാ​​ത്ത​​വ​​രാ​​ണോ മൂ​​ന്നു മു​​ന്ന​​ണി​​ക​​ളെ​​യും ന​​യി​​ക്കു​​ന്ന​​ത്?​ കേ​​ര​​ള​​ത്തി​​ലെ ഹൈ​​ന്ദ​​വ വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​കാ​​ര​​മാ​​യ തൃ​ശൂ​​ർ​ പൂ​​രം സം​​ബ​​ന്ധി​​ച്ചു ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ത​​ൽ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള വി​​വാ​​ദ​​ത്തി​​ന് പു​​ത്ത​​ൻ രൂ​​പം ന​​ൽ​​കി​​ക്കൊ​​ണ്ട് മു​​ഖ്യ​​മ​​ന്ത്രിത​​ന്നെ അ​​ടി​​ച്ച സെ​​ൽ​​ഫ് ഗോ​​ളാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​ളി​​യി​​ലെ ഏ​​റ്റ​​വും കൗ​​തു​​ക​​ക​​ര​​മാ​​യ കാ​​ഴ്ച. പൂ​​രം അ​​ല​​ങ്കോ​​ല​​പ്പെ​​ട്ടെ​​ന്ന് പ​​ല​​വ​​ട്ടം​ പ​​റ​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി തന്നെ, വെ​​ടി​​ക്കെ​​ട്ട് വൈ​​കി​​യ​​തേ​യു​ള്ളൂ, പൂ​​രം ക​​ല​​ങ്ങി​​യി​​ല്ലെ​​ന്ന പു​​തി​​യ തി​​യ​​റി​​യു​​മാ​​യി വ​​ന്ന​​ത് എ​​ന്തി​​ന് എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും കൗ​​തു​​കക​​ര​​മാ​​യ ചോ​​ദ്യം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​തി​വി​​ശ്വ​സ്ത​​നാ​​യി​​രു​​ന്ന എ​ഡി​ജി​പി ​അ​​ജി​​ത് കു​​മാ​​ർ ക​ഷ്‌​ടി​​ച്ചു ര​​ക്ഷ​​പ്പെ​​ട്ടു നി​​ൽ​​ക്കു​​ക​​യാ​​ണ്. തൃ​​ശൂ​​രി​​ൽ പൂ​​രം ക​​ല​​ക്കി ബി​ജെ​പി​​യു​​ടെ സു​​രേ​​ഷ് ഗോ​​പി​​യെ ലോ​​ക്​​സ​​ഭാം​​ഗ​​മാ​​കാ​​ൻ സ​​ഹാ​​യി​​ച്ച​​തു​പോ​​ലെ പാ​​ല​​ക്കാ​​ട്ടെ ഹൈ​​ന്ദ​​വ​​രെ മു​​ഖ്യ​​മ​​ന്ത്രി പ്ര​​കോ​​പി​​പ്പി​​ക്കു​​ക​​യ​​ല്ലേ എ​​ന്ന ചോ​​ദ്യ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്.

ഇ​​ന്ന​​ലെ​വ​​രെ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ഇ​​ട​​തു​പ​​ക്ഷവി​​രു​​ദ്ധ തീ​​നാ​​വാ​​യി​​രു​​ന്ന ഡോ. ​​സ​​രി​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യി​​ടം മു​​ത​​ൽ തു​​ട​​ങ്ങു​​ന്നു ഈ ​​കൗ​​തു​​ക സ​​മീ​​പ​​നം. സ​​രി​​ൻ ജ​​യി​​ച്ചാ​​ലും തോ​​റ്റാ​​ലും പാ​​ർ​​ട്ടി​​ക്കു ന​​ല്ല കേ​​ഡ​​റി​​നെ കി​​ട്ടു​​ന്നു എ​​ന്നാ​​ണ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. അ​​ൻ​​വ​​റി​​നെ​​യും ചെ​​റി​​യാ​​ൻ ഫി​​ലി​​പ്പി​​നെ​​യും ഒ​​ക്കെ​​പ്പോ​​ലെ സ​​രി​​നും അ​​ധി​​കം വൈ​​കാ​​തെ പു​​റ​​ത്തു​ വ​​രേ​​ണ്ടി​​വ​​രും. കു​​ര​​ച്ചു പ​​ഠി​​ച്ചി​​ട്ടു​​ള്ള​​വ​​ർ​​ക്ക് അ​​തി​​നു സ്വാ​​ത​​ന്ത്ര്യ​മി​​ല്ലാ​​തെ വ​​രു​​ന്പോ​​ൾ വ​​ലി​​യ വി​​മ്മി​​ട്ട​മു​ണ്ടാ​കും.

പ​​ത്ര​​ക്കാ​​രെ “പ​​ട്ടി” എ​​ന്നു വി​​ളി​​ച്ച് സി​​പി​​എം നേ​​താ​​വ് കൃ​​ഷ്ണ​​ദാ​​സും ത​​നി​​ക്കു പ​​റ്റു​​ന്ന സ​​ഹാ​​യം എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് ചെ​​യ്യു​​ന്നു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന സി​​പി​​എം നേ​​താ​​ക്ക​ന്മാ​​ർ അ​​ദ്ദേ​​ഹ​​ത്തോ​​ട് മാ​​പ്പു പ​​റ​​യാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടാ​​ത്ത​​ത് കൃ​​ത്യ​​മാ​​യ സൂ​​ച​​ന​​യ​​ല്ലേ? ദി​​വ്യ​​യു​​ടെ ക​​ണ്ണൂ​​ർ ക​​ഥ​​ക​​ൾ നി​​റ​​ഞ്ഞ സ​​ദ​​സി​​ൽ പ്ര​​ദ​​ർ​​ശ​​നം തു​​ട​​രു​​ന്നു!

കോ​​ണ്‍​ഗ്ര​​സ് ക്യാ​​ന്പി​​ലും സ്ഥി​​തി ഏ​​റെ മെ​​ച്ച​​മ​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, മോ​​ശ​​വു​​മാ​​ണ്. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ യു​​വ​രാ​​ജ​​കു​​മാ​​രി പ്രി​​യ​​ങ്ക ഗാ​​ന്ധി മ​​ത്സ​​രി​​ക്കു​​ന്ന വ​​യ​​നാ​​ട് ലോ​​ക്സ​​ഭാ സീ​​റ്റി​ലേ​​ക്ക​​ട​​ക്കം മൂ​​ന്ന് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലും കെ​പി​സി​സി ​അ​​ധ്യ​​ക്ഷ​​നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വും ര​​ണ്ടു ത​​ട്ടി​​ലാ​​ണെ​​ന്ന മ​​ട്ടി​​ൽ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ വ​​രു​​ന്ന​​തി​​ന് അ​​വ​​സ​​രം കൊ​​ടു​​ക്കു​​ന്ന​​ത് ന​​ല്ല സൂ​​ച​​ന​​യാ​​ണോ? കേ​​ര​​ള​​ത്തി​​ലെ കോ​​ൺ​​ഗ്ര​​സ് ക​​രു​​ണാ​​ക​​ര​​ന്‍റെ​​യും ആ​​ന്‍റ​​ണി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ര​​ണ്ടാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച കാ​​ല​​ത്തു​പോ​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു​ഗോ​​ദ​​യി​​ൽ ഇ​​ത്ത​​ര​മൊ​രു വാ​ഗ്വാ​ദം ക​​ണ്ടി​​ട്ടി​​ല്ല. തൊ​​ഴു​​ത്തി​​ൽക്കു​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഒ​​രി​​ക്ക​​ലും മേ​​ച്ചി​​ൽ​പ്പു​​റ​​ത്ത് അ​​വ​​ർ കു​​ത്തി​​യി​​രു​​ന്നി​​ല്ല. ര​​ണ്ട് യു​​വ​താ​​ര​​ങ്ങ​​ളെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ക്കി​​ പാ​​ല​​ക്കാ​​ട്ടും ചേ​​ല​​ക്ക​​ര​​യി​ലും കോ​​ണ്‍​ഗ്ര​​സ് ഉ​​ണ്ടാ​​ക്കി​​യ പ്രാ​​രം​​ഭ ഉ​​ണ​​ർ​​വ് അ​​വ​​ർ ത​​ന്നെ ത​​ല്ലി​​ക്കെ​​ടു​​ത്തി. അ​​നാ​​വ​​ശ്യ സം​​വാ​​ദ​​ങ്ങ​​ളും ഉ​​ണ്ടാ​​യി.​

പാ​​ല​​ക്കാ​​ട്ട് കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക്കെ​​തി​​രേ എ​​ന്തേ ഇ​​ത്ര​​യും എ​​തി​​ർ​​പ്പ് പാ​​ർ​​ട്ടി​​യി​​ൽ​നി​​ന്നു​ത​​ന്നെ വ​​രു​​ന്നു? ഈ ​​സ്ഥാ​​നാ​​ർ​​ഥി വേ​​ണ്ട എ​​ന്നു​കാ​​ണി​​ച്ച് പാ​​ല​​ക്കാ​​ട് ഡി​​സി​​സി അ​​യ​​ച്ച ക​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു കി​​ട്ടു​​ന്നു. ക​​ത്ത് ചോ​​ർ​​ന്നു. ഡി​​സി​​സി സെ​​ക്ര​​ട്ട​​റി രാ​​ജി​വ​​ച്ച് എ​​തി​​ർ​പ​​ക്ഷ​​ത്തു ചേ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ത്ത​​രം പ​​ല​​തും ഇ​​നി​​യും പു​​റ​​ത്തു​വ​​ന്നേ​​ക്കാം. കോ​​ണ്‍​ഗ്ര​​സ​​ല്ലേ, പ​​ല​​തും ന​​ട​​ക്കു​മെ​​ന്ന ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പ​​തി​​വു പ​​ല്ല​​വി​​യാ​​ണ് ഓ​​ർ​മ​​യി​​ൽ വ​​രു​​ന്ന​​ത്.