ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്
മാ​​​ത്യു ആ​​ന്‍റ​​​ണി
"ഇ​​​ന്ദി​​​ര എ​​​ന്നാ​​​ൽ ഇ​​​ന്ത്യ, ഇ​​​ന്ത്യ​​​യെ​​​ന്നാ​​​ൽ ഇ​​​ന്ദി​​​ര’- ഇ​​​താ​​​യി​​​രു​​​ന്നു ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ മു​​​ദ്രാ​​​വാ​​​ക്യം. ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്ദി​​​ര​​​യെ ന​​​ഷ്ട​​​മാ​​​യി​​​ട്ട് ഇ​​​ന്ന് നാ​​​ല്പ​​​തു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്നു.

ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​രേ​​​യൊ​​​രു വ​​​നി​​​താ​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ ഗാ​​​ന്ധി രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ മാ​​​യാ​​​ത്ത മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു. 1917 ന​​​വം​​​ബ​​​ർ 19ന് ​​​ജ​​​നി​​​ച്ച അ​​​വ​​​ർ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യ കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​യെ ച​​​ങ്കൂ​​​റ്റ​​​ത്തോ​​​ടെ ന​​​യി​​​ച്ചു.

രാ​​ഷ്‌​​ട്രീ​​യ പ്ര​​തി​​സ​​ന്ധി​​യെ നേ​​രി​​ടാ​​ൻ രാ​​ജ‍്യ​​ത്ത് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ‍്യാ​​പി​​ച്ച​​ത് ക​​റു​​ത്ത ഏ​​ടാ​​യി നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും സോ​​​ഷ്യ​​​ലി​​​സം, മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ന്നി​​​വ​​​യോ​​​ടു​​​ള്ള അ​​​വ​​​രു​​​ടെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ജ്ഞാബദ്ധ​​​ത രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ധേ​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തി. ദ​​​രി​​​ദ്ര​​​രു​​​ടെ​​​യും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ദി​​​രാഗാ​​​ന്ധി ബാ​​​ങ്ക് ദേ​​​ശ​​​സാ​​ത്ക​​​ര​​​ണം, ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണം, ഹ​​​രി​​​ത​​​വി​​​പ്ല​​​വം തു​​​ട​​​ങ്ങി​​​യ സു​​​പ്ര​​​ധാ​​​ന ന​​​യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി.

ഇ​​​ന്ദി​​​രാ ​ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വം ഇ​​​ന്ത്യ​​​യു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ​​​ക്ക​​​പ്പു​​​റ​​​ത്തേ​​​ക്ക് വ്യാ​​​പി​​​ച്ചു. ആ​​​ഗോ​​​ള രാ​​​ഷ്‌​​ട്രീ​​​യം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് ശീ​​​ത​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് അ​​​വ​​​ർ ഗണനീയമായ പ​​​ങ്ക് വ​​​ഹി​​​ച്ചു. 1971ൽ ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ധീ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം നീ​​​തി​​​ക്കും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തി​​​നും​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളാ​​​നു​​​ള്ള അ​​​വ​​​രു​​​ടെ ദൃ​​​ഢ​​​നി​​​ശ്ച​​​യം പ്ര​​​ക​​​ട​​​മാ​​​ക്കി. ഇ​​​ന്ദി​​​ര​​​യു​​​ടെ ന​​​യ​​​ത​​​ന്ത്ര​​​പാ​​​ട​​​വം ലോ​​​ക​​​രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളു​​​ടെ ആദരവ് നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.

സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ​​നി​​​ന്നു​​​ള്ള എ​​​തി​​​ർ​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ട്ടി​​​ട്ടും ഇ​​​ന്ദി​​​രാ​ഗാ​​​ന്ധി ഇ​​​ന്ത്യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നു. കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ളെ ജ​​​ന്മ​​​സി​​​ദ്ധ​​​മാ​​​യ നേ​​​തൃ​​​വാ​​​സ​​​ന​​കൊ​​​ണ്ട് അ​​​തി​​​ജീ​​​വി​​​ച്ചു. അ​​​ങ്ങ​​​നെ മോ​​​ത്തി​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ പൗ​​​ത്രി, ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ പ്രി​​​യ​​​പു​​​ത്രി ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​കോ​​​ടി​​​ക​​​ളു​​​ടെ നേ​​​താ​​​വാ​​​യി.


ത​​​ന്‍റെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​നു പ​​​തി​​​ന്നാ​​​ല് മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പ് മ​​​ര​​​ണം മു​​​ന്നി​​​ൽ ക​​​ണ്ടി​​​ട്ടെ​​​ന്ന​​​പോ​​​ലെ ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞു ""രാ​​​ഷ്‌​​ട്ര​​​ത്തി​​​നു വേ​​​ണ്ടി ഞാ​​​ൻ മ​​​രി​​​ക്കാം, എ​​​ന്‍റെ ജ​​​ന​​​ത​​​യ്ക്കു വേ​​​ണ്ടി ഞാ​​​ൻ ര​​​ക്തം ചിന്താം. അ​​​ത്ത​​​ര​​​മൊ​​​രു മ​​​ര​​​ണ​​​ത്തി​​​ൽ ഞാ​​​ൻ അ​​​ഭി​​​മാ​​​നം​​​ കൊ​​​ള്ളു​​​ന്നു’’. 1984 ഒ​​​ക്ടോ​​​ബ​​​ർ 31നു ​​​സ്വ​​​ന്തം അം​​​ഗ​​​ര​​​ക്ഷ​​​ക​​​രാ​​​യ മൂ​​​ന്ന് സി​​​ക്ക് ഗാ​​​ർ​​​ഡു​​​ക​​​ളാ​​​ൽ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ആ ​​​ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ദീ​​​പ​​​ികയുടെ മു​​​ഖ​​​പ്ര​​​സം​​​ഗം ഇ​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ""​പ്രി​​​യ​​​ദ​​​ർ​​​ശി​​​നി വേ​​​ർ​​​പി​​​രി​​​ഞ്ഞു. നൂ​​​റ്റി​​​നാ​​​ല്പ​​​തു കോ​​​ടി ക​​​ണ്ണു​​​ക​​​ൾ ബാ​​​ഷ്പ​​​ബി​​​ന്ദു​​​ക്ക​​​ളൊ​​​ഴു​​​ക്കു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​ ഗാ​​​ന്ധി​​​യു​​​ടെ വേ​​​ർ​​​പാ​​​ട് ഭാ​​​ര​​​ത​​​ത്തെ മാ​​​ത്ര​​​മ​​​ല്ല, ഭൂ​​​മി​​​യു​​​ടെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​വ​​​സി​​​ക്കു​​​ന്ന​​​വ​​​രെ​​​യും അ​​​ക്ഷ​​​രാ​​​ർ​​​ത്ഥ​​​ത്തി​​​ൽ ഞ​​​ടു​​​ക്കി​​​ക്ക​​​ള​​​ഞ്ഞു. ച​​​രി​​​ത്രം എ​​​ല്ലാ ദുഃ​​​ഖ​​​വും മാ​​​യ്ച്ചു​​​ക​​​ള​​​യു​​​മെ​​​ന്നു പ​​​റ​​​യാ​​​റു​​​ണ്ട്.

എ​​​ന്നാ​​​ൽ, കാ​​​ല​​​പ്പ​​​ഴ​​​ക്കം​​​കൊ​​​ണ്ടു കാ​​​ഠി​​​ന്യം കു​​​റ​​​യി​​​ല്ലാ​​​ത്ത ദുഃ​​ഖ​​​ത്തി​​​ന്‍റെ പ്ര​​​വാ​​​സ​​​ഭൂ​​​മി​​​യി​​​ലാ​​​ണ് ഭാ​​​ര​​​തം ഇ​​​പ്പോ​​​ൾ നി​​​ൽ​​​ക്കു​​​ന്ന​​​ത്.​ ഈ ​​ക​​​ണ്ണീ​​​ർ ഒ​​​പ്പാ​​​ൻ ത്രാ​​​ണി​​​യു​​​ള്ള ഒ​​​രു ക​​​ര​​​ത്തെ​​​യും അ​​​ടു​​​ത്തു കാ​​​ണാ​​​നി​​​ല്ല​''. അ​​​താ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ക്ക് ഇ​​​ന്ദി​​​ര.