ശ്ലൈഹികവിശ്വസ്തതയുടെ തെളിനീരുറവ
ശ്ലൈഹികവിശ്വസ്തതയുടെ  തെളിനീരുറവ
ബി​ഷ​പ് തോ​മ​സ് പാ​ടി​യ​ത്ത് (ഷം​ഷാ​ബാ​ദ് രൂ​പ​ത​ സ​ഹാ​യ​മെ​ത്രാ​ൻ)
പൗ​രോ​ഹി​ത്യ​ശു​ശ്രൂ​ഷ​യി​ൽ അ​ന്പ​താ​ണ്ടും മേ​ല്പ​ട്ട​ശു​ശ്രൂ​ഷ​യി​ൽ ഇ​രു​പ​ത്തി​ര​ണ്ടു​വ​ർ​ഷ​വും സാ​ർ​ഥ​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പി​താ​വ് വി​ര​മി​ക്കു​ക​യാ​ണ്. അദ്ദേ​ഹ​ത്തി​ന്‍റെ ശ്ലൈ​ഹി​ക​മു​ദ്രാ​ലി​ഖി​തം പോ​ലെ, ആ​ത്മാ​വി​ലും സ​ത്യ​ത്തി​ലും വേ​രുറ​പ്പി​ച്ച ബ​ഹു​ത​ല​സ്പ​ർ​ശി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പ​ടി​യി​റ​ക്കം. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും കാ​ലാ​തി​വ​ർ​ത്തി​യും അ​നു​ഗൃ​ഹീ​ത​വു​മാ​യ ധാ​രാ​ളം സം​ഭാ​വ​ന​ക​ൾ മു​ദ്ര​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പി​താ​വ് ഭ​ര​ണ​ഭാ​ര​മൊ​ഴി​യു​ന്ന​ത് എ​ന്ന് നി​സം​ശ​യം പ​റ​യാം.

വൈ​ദി​ക​നും മെ​ത്രാ​നു​മെ​ന്ന നി​ല​യി​ൽ നാ​ല്പ​തു​വ​ർ​ഷ​ങ്ങ​ളി​ല​ധി​കം പെ​രു​ന്തോ​ട്ടം പി​താ​വ് ചെ​ല​വ​ഴി​ച്ച​ത് ച​ങ്ങ​നാ​ശേ​രി അ​തി​മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ലാ​ണ്. 1989ൽ ​പ​ഠ​നം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ഉ​ട​നെ അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. ചെ​റി​യ​മു​റി​യി​ൽ പു​സ്ത​കക്കെ​ട്ടു​ക​ളു​ടെ ഇ​ട​യി​ലി​രു​ന്ന് എ​ഴു​തു​ക​യും വാ​യി​ക്കു​ക​യും ചെ​യ്യു​ന്ന പെ​രു​ന്തോ​ട്ട​മ​ച്ച​ന്‍റെ ചി​ത്രം അ​ന്നൊ​രു വൈ​ദി​ക​വി​ദ‍്യാ​ർ​ഥി​യാ​യി​രു​ന്ന എ​ന്‍റെ ഓ​ർ​മ​യി​ലു​ണ്ട്. 2000ലെ ​മ​ഹാ​ജൂ​ബി​ലി​ക്ക് ഒ​രു​ക്ക​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച 'സു​വി​ശേ​ഷ​ദ​ശ​ക'​ത്തി​ന്‍റെ ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. ഇ​ട​വ​ക​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത് അ​ക്കാ​ല​ത്താ​ണ്.

എ​ന്നും എ​ല്ലാ​യ്പ്പോ​ഴും സ​ത്യ​പ്ര​ബോ​ധ​ന​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച​വ​രാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പി​താ​ക്ക​ന്മാ​രെ​ല്ലാ​വ​രും. ഈ ​മ​ഹി​ത​പൈ​തൃ​കം കു​റ​വു​കൂ​ടാ​തെ​യും തെ​റ്റു​കൂ​ടാ​തെ​യും പെ​രു​ന്തോ​ട്ടം പി​താ​വും നെ​ഞ്ചേ​റ്റി. മ​താ​ധ്യാ​പ​ക​ർ​ക്കാ​യി ആ​രം​ഭി​ച്ച CLT കോ​ഴ്സും അ​നു​ബ​ന്ധ​കോ​ഴ്സു​ക​ളും, അ​ല്മാ​യ​രു​ടെ ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​ത്തി​നു റോ​മി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​കേ​ന്ദ്രം മാ​ർ​ത്തോ​മ്മാ​വി​ദ്യാ​നി​കേ​ത​ന്‍റെ സ്ഥാ​പ​ന​വും വ​ള​ർ​ച്ച​യും, പൗ​ര​സ്ത്യ​ദൈ​വ​ശാ​സ്ത്ര പ​രി​പോ​ഷ​ണ​ത്തി​ന് ആ​രം​ഭ​മി​ട്ട "സ​ത്യ​ദ​ർ​ശ​ന​മാ​ല' പ്ര​സി​ദ്ധീ​ക​ര​ണം എ​ന്നി​വ​യ്ക്കൊ​പ്പം അ​ദ്ദേഹം ര​ചി​ച്ച ദൈ​വ​ശാ​സ്ത്ര-​ആ​രാ​ധ​ന​ക്ര​മ-​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളും ഈ ​പ്ര​ബോ​ധ​ന​ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്നു. ആ​രാ​ധ​ന​ക്ര​മ​രം​ഗ​ത്തെ പ​ഠ​ന​വും ഗ​വേ​ഷ​ണ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ലി​റ്റ​ർ​ജി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ, മാ​ർ അ​പ്രേം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​റി​യ​ന്‍റ​ൽ സ്റ്റ​ഡീ​സ് (MARIOS), ഫാ. ​പ്ലാ​സി​ഡ് പൊ​ടി​പാ​റ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളും ഇ​വ​യോ​ടു ചേ​ർ​ത്തു​വ​യ്ക്കേ​ണ്ട​താ​ണ്.

പൗ​ര​സ്ത്യ​പൈ​തൃ​ക​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​ൻ

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​ല​പാ​ടു​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളും ത​ല​മു​റ​ക​ളു​ടെ സ​ന്പ​ത്താ​ണ്. പൗ​ര​സ്ത്യ സു​റി​യാ​നി​പൈ​തൃ​കം സ്വ​ന്ത​മാ​യു​ള്ള ഒ​രു ശ്ലൈ​ഹി​ക​സ​ഭ​യാ​ണ് സീ​റോ​മ​ല​ബാ​ർ സ​ഭ​യെ​ന്ന ബോ​ധ്യ​വും അ​തി​ന്‍റെ മാ​യം ക​ല​രാ​ത്ത സാ​ക്ഷ്യ​വു​മാ​ണ് ഈ ​അ​തി​രൂ​പ​ത കാ​ലാ​കാ​ല​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തും അ​ഭം​ഗു​രം തു​ട​രു​ന്ന​തും. മു​ൻ​ഗാ​മി​ക​ളി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച​തും പ​ഠി​ച്ച​തും, സ​ഭ​യു​ടെ അ​വി​ക​ല​മാ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യ പൗ​ര​സ്ത്യ​പൈ​തൃ​ക​ത്തി​ന്‍റെ ഇ​ക്കാ​ല​ഘ​ട്ട​ത്തി​ലെ ശ​ക്ത​രാ​യ വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഭ​യു​ടെ നി​ല​പാ​ടു​ക​ളും ബോ​ധ്യ​ങ്ങ​ളും സു​ധീ​രം തു​റ​ന്നു​പ​റ​യാ​നും അ​തി​നെ​ന്തു​മാ​ത്രം വി​ല​കൊ​ടു​ക്കാ​നും പി​താ​വ് ത​യാ​റാ​യി​രു​ന്നു. പൗ​ര​സ്ത്യ ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ആ​ധ്യാ​ത്മി​ക​ത​യു​ടെ​യും മ​ർ​മം ആ​രാ​ധ​ന​ക്ര​മ​മാ​ണെ​ന്നും അ​തി​ലൂ​ന്നി​യ ആ​ധ്യാ​ത്മി​ക​ത മാ​ത്ര​മേ സ​ഭ​യെ സ​ന്പ​ന്ന​മാ​ക്കൂ എ​ന്നു​മു​ള്ള നി​ല​പാ​ടാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ആ​രാ​ധ​നാ​ധി​ഷ്ഠി​ത അ​ജ​പാ​ല​ന​മാ​ർ​ഗ​രേ​ഖ​യും കു​ടും​ബ​കേ​ന്ദ്രീ​കൃ​ത അ​ജ​പാ​ല​ന​മാ​ർ​ഗ​രേ​ഖ​യും പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന​മാ​ർ​ഗ​രേ​ഖ​യു​മെ​ല്ലാം ഇ​തേ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ സം​വി​ധാ​നം ചെ​യ്ത​വ​യാ​ണ്.

ഉ​റ​ങ്ങാ​ത്ത കാ​വ​ൽ​ക്കാ​ര​ൻ

അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യു​ടെ നി​സ്ത​ന്ദ്ര​വും അ​ക്ഷീ​ണ​വു​മാ​യ ആ​ഖ്യാ​ന​മാ​യി​രു​ന്നു പെ​രു​ന്തോ​ട്ടം പി​താ​വി​ന്‍റെ ജീ​വി​തം. ഔ​ദ്യോ​ഗി​ക​ത​യു​ടെ പ​രി​വേ​ഷ​ങ്ങ​ൾ തെ​ല്ലു​മി​ല്ലാ​തെ​യു​ള്ള ഇ​ട​പെ​ട​ലും എ​ത്ര​സ​മ​യം വേ​ണ​മെ​ങ്കി​ലും ആ​രെ​യും കേ​ൾ​ക്കാ​നു​ള്ള ഉ​ദാ​ര​ത​യും അ​ദ്ദേഹ​ത്തി​ന്‍റെ ന​ന്മ​ക​ളാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണോ, എ​ങ്കി​ൽ ഏ​ത് അ​സൗ​ക​ര്യ​വും അ​വ​ഗ​ണി​ച്ച് "ര​ണ്ടാം മൈ​ൽ' ന​ട​ക്കാ​ൻ അ​ദ്ദേ​ഹം മു​ന്നി​ട്ടി​റ​ങ്ങും. "അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ: ദ​ർ​ശ​ന​വും പ്ര​യോ​ഗ​വും' എ​ന്ന പി​താ​വി​ന്‍റെ ഗ്ര​ന്ഥം അ​പൂ​ർ​വ​മാ​യ ആ ​അ​ജ​പാ​ല​ന​ദ​ർ​ശ​ന​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​ണ്. അ​ജ​പാ​ല​ന​ത്തി​ൽ വി​ജ​യ​മ​ല്ല വി​ശ്വ​സ്ത​ത​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന പ​രാ​മ​ർ​ശം, ഉ​ന്ന​ത​മാ​യ സ​ഭാ​ദ​ർ​ശ​ന​ത്തി​ന്‍റെ അ​ല​കും പി​ടി​യു​മാ​ണ്.

സ​ഭാ​വി​ജ്ഞാ​നീ​യ​ത്തി​ന്‍റെ അ​ടി​ത്തൂ​ണു​ക​ളി​ലൊ​ന്നാ​ണ്, സ​ഭ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​ന്ന പ​രി​ക​ല്പ​ന. ഈ ​ദ​ർ​ശ​ന​ത്തി​ന് പെ​രു​ന്തോ​ട്ടം പി​താ​വ് സ​വി​ശേ​ഷ​സ്ഥാ​നം ന​ല്കി. മാ​തൃ​സ​ഭ​യു​ടെ സ്വ​ത്വം അ​വി​ക​ലം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു വാ​ദി​ക്കു​ന്പോ​ഴും സ​ഹോ​ദ​ര​സ​ഭ​ക​ളോ​ട് ആ​ദ​ര​വും സ്നേ​ഹ​വും പു​ല​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ പി​താ​വ് എ​ന്നും മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു. കേ​ര​ള​മെ​ത്രാ​ൻ സ​മി​തി​യും ഭാ​ര​ത​മെ​ത്രാ​ൻ​സ​മി​തി​യും സീ​റോ​മ​ല​ബാ​ർ സി​ന​ഡും സ​ഭൈ​ക്യ​മ​താ​ന്ത​ര ക​മ്മീ​ഷ​നു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പി​താ​വി​നെ​യാ​ണ് ഏ​ല്പി​ച്ച​ത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​നു പു​റ​ത്തും ഭാ​ര​ത​ത്തി​നു പു​റ​ത്തും ക​ഴി​യു​ന്ന അ​തി​രൂ​പ​താം​ഗ​ങ്ങ​ൾ​ക്ക് സ്വ​ന്തം സ​ഭ​യു​ടെ പാ​ര​ന്പ​ര്യ​ത്തി​ന് ഇ​ണ​ങ്ങു​ന്ന അ​ജ​പാ​ല​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ആ​വേ​ശ​ത്തോ​ടെ യ​ത്നി​ച്ച സ​ഭാ​ധ്യ​ക്ഷ​നാ​ണ് പെ​രു​ന്തോ​ട്ടം പി​താ​വ്. ഭാ​ര​ത​ത്തി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലും അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യ്ക്ക് സ്വ​ന്തം വൈ​ദി​ക​രെ അ​ദ്ദേ​ഹം അ​യ​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്ന് ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ കേ​ന്ദ്ര​മാ​യി​ത്തീ​ർ​ന്ന​ത് എ​ന്ന​തും ച​രി​ത്രം. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രും ത​ക്ക​ല​രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യ വി​രു​ദു​ന​ഗ​റി​ലും സീ​റോ​മ​ല​ബാ​ർ സ​ഭാ​കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മ​ല്ല, വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും വെ​ള്ള​വും വ​ള​വും ന​ല്കാ​നും അ​ദ്ദേഹം ശ്ര​ദ്ധ​പു​ല​ർ​ത്തി.

സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട​വ​രാ​ണ് മെ​ത്രാ​ന്മാ​ർ എ​ന്ന തി​രി​ച്ച​റി​വ് സേ​വ​ന​രം​ഗ​ത്ത് ആ​ദ്യ​ന്തം മ​ന​സി​ൽ സൂ​ക്ഷി​ച്ച ആ​ചാ​ര്യ​ശ്രേ​ഷ്ഠ​നാ​ണ് പെ​രു​ന്തോ​ട്ടം പി​താ​വ്. ക്രൈ​സ്ത​വ​മൂ​ല്യ​ങ്ങ​ളി​ലും ധാ​ർ​മി​ക​ബോ​ധ്യ​ങ്ങ​ളി​ലും ചു​വ​ടു​റ​പ്പി​ച്ച് സ​മു​ദാ​യ​ത്തി​ന്‍റെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ശക്ത മായ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. കേ​ര​ള ഗ​വ​ൺ‌​മെ​ന്‍റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ​ർ വി​വേ​ച​നം നേ​രി​ട്ട​പ്പോ​ൾ പി​താ​വ് ന​ട​ത്തി​യ പ​ര​സ്യ​പ്ര​ഖ്യാ​പ​ന​വും (കോ​ട്ട​യം 2019, മാ​ർ​ച്ച് 7), കേ​ര​ള​സ​ർ​ക്കാ​ർ ഇ​ഡ​ബ്ല‍്യു​എ​സ് ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ഉ​യ​ർ​ന്നു​പൊ​ന്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ചെ​ഴു​തി​യ ലേ​ഖ​ന​വും (ദീ​പി​ക, 2019 ഒ​ക്‌​ടോ​ബ​ർ 28) ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്ക​ണം. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണ​വും ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് അ​തി​രൂ​പ​ത​യി​ൽ ആ​രം​ഭി​ച്ച Community Awareness and Rights Protection (CARP) ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കേ​ര​ള​സ​ഭ​യി​ൽ​ത​ന്നെ ഇ​ദം​പ്ര​ഥ​മ​മാ​യ ചു​വ​ടു​വ​യ്പാ​യി​രു​ന്നു. ദ​ളി​ത് ക്രൈ​സ്ത​വ​ർ, നാ​ടാ​ർ-​ക​മ്മാ​ൾ വി​ഭാ​ഗ​ങ്ങ​ൾ ഇ​വ​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും പി​താ​വ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ അ​ദ്വി​തീ​യ​ങ്ങ​ളാ​ണ്. നാ​ടാ​ർ​സ​മു​ദാ​യ​ത്തി​ന് ഒ​ബി​സി സം​വ​ര​ണം ല​ഭ്യ​മാ​കാ​ൻ പി​താ​വി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും വ​ഴി​യൊ​രു​ക്കി​യെ​ന്ന​ത് സ​ത്യം.


ദൈ​വി​ക​ശാ​ന്ത​ത​യു​ടെ പ്ര​സാ​ദം

മെ​ത്രാ​ൻ​സ്ഥാ​ന​ത്തി​ന്‍റെ​യും ശു​ശ്രൂ​ഷ​യു​ടെ​യും മ​ഹ​ത്വ​വും വി​ശു​ദ്ധി​യും അ​വി​ക​ലം കാ​ത്തു​സൂ​ക്ഷി​ച്ച ആ​ചാ​ര്യ​ശ്രേ​ഷ്ഠ​നാ​ണ് അ​ഭി​വ​ന്ദ്യ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മെ​ത്രാ​പ്പോ​ലീ​ത്ത. ദൈ​വ​മ​നു​ഷ്യ​രു​ടെ മാ​ത്രം അ​ട​യാ​ള​മാ​യാ​ണ് ശാ​ന്ത​ത പൊ​തു​വേ വ്യ​വ​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ സ​വി​ശേ​ഷ​സ്വ​ഭാ​വ​വും അ​താ​യി​രു​ന്ന​ല്ലോ. പെ​രു​ന്തോ​ട്ടം പി​താ​വി​ന്‍റെ ശാ​ന്ത​ത​യും ശ്ര​വ​ണ​സ​ന്ന​ദ്ധ​ത​യും തി​ടു​ക്ക​ക്കു​റ​വു​മെ​ല്ലാം ദൈ​വി​ക​മാ​യ പ​രി​വേ​ഷ​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു തോ​ന്നു​ന്നു.

യോ​ഗാ​ത്മ​ക​ത​യാ​ണ് (to be mystical) പൗ​ര​സ്ത്യ ആ​ധ്യാ​ത്മി​ക​ത​യു​ടെ പൊ​രു​ൾ. ഇ​തു ക​ർ​മം​കൊ​ണ്ടു നേ​ടു​ന്ന​ത​ല്ല, പ്രാ​ർ​ഥ​ന പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ന്ത​ര​പ്ര​കാ​ശ​ത്തോ​ട് ജീ​വി​തം സം​വ​ദി​ക്കു​ന്പോ​ൾ താ​നേ കൈ​വ​രു​ന്ന ശീ​ല​ഗു​ണ​മാ​ണ്. ജ​ർ​മ​ൻ ദൈ​വ​ശാ​സ്ത്ര​ജ്ഞ​ൻ കാ​ൾ റാ​ന​ർ പ​റ​യു​ന്നു: The Christian of the future will be a mystic, or he will not exist at all. പ്രാ​ർ​ഥ​ന​യി​ലും ഭ​ക്ഷ​ണ​ത്തി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ലും സം​സാ​ര​ത്തി​ലും പ്ര​കൃ​തി​സ്നേ​ഹ​ത്തി​ലും അ​ധ്വാ​ന​ത്തി​ലും വാ​യ​ന​യി​ലും പ​ഠ​ന​ത്തി​ലു​മെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന യോ​ഗാ​ത്മ​ക​ദീ​പ്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​സ്റ്റി​ക് വ‍്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ്.

ദൈ​വ​നി​യോ​ഗ​മെ​ന്നോ​ണം ത​നി​ക്കു സി​ദ്ധി​ച്ച മെ​ത്രാ​ൻ​ശു​ശ്രൂ​ഷ​യി​ൽ തി​ക​ഞ്ഞ വി​ശ്വ​സ്ത​ത​യു​ടെ​യും ആ​ത്മാ​ർ​ത്ഥ​ത​യു​ടെ​യും മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച് അ​ഭി​വ​ന്ദ്യ പെ​രു​ന്തോ​ട്ടം പി​താ​വ് വി​ര​മി​ക്കു​ന്പോ​ൾ അ​തൊ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഫ​ല​പൂ​ർ​ണ​മാ​യ സ​മാ​പ്തി​യാ​ണെ​ന്നു പ​റ​യാം. ബൃ​ഹ​ത്താ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​ഭാ​രം അ​ദ്ദേ​ഹം കൈ​യേ​റ്റ കാ​ല​മ​ത്ര​യും തീ​ർ​ത്തും പ്ര​ശ്ന​ര​ഹി​ത​മാ​യി​രു​ന്നു എ​ന്നു പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ, പ്രാ​തി​കൂ​ല്യ​ങ്ങ​ളി​ലും സ​മ​ചി​ത്ത​ത​യോ​ടെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ചും അ​വി​ടു​ത്തോ​ട് ആ​ലോ​ച​ന ചോ​ദി​ച്ചും പ്രാ​ർ​ഥ​ന​യി​ൽ അ​ഭ​യം ക​ണ്ടെ​ത്തി​യും സം​വാ​ദ​ത്തി​ന്‍റെ​യും സം​വേ​ദ​ന​ത്തി​ന്‍റെ​യും സ​മ​വാ​യ​ത്തി​ന്‍റെ​യും വ​ഴി​ക​ളെ ഉ​ൾ​ക്കൊ​ണ്ടും അ​ദ്ദേ​ഹം തി​ക​ച്ചും അ​ക്ഷോ​ഭ്യ​നാ​യി ന​ട​ന്നു​നീ​ങ്ങി. മു​ഖ​ത്ത് എ​ക്കാ​ല​വും പ്ര​തി​ഫ​ലി​ച്ച സാ​ഗ​ര​ശാ​ന്ത​ത​യും സു​സ്മേ​ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​നി​റ​വി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​യി തെ​ളി​ഞ്ഞു​നി​ല്ക്കു​ന്നു. അ​ഭി​വ​ന്ദ്യ പെ​രു​ന്തോ​ട്ടം പി​താ​വി​ന് ആ​യു​സും ആ​രോ​ഗ്യ​വും സ​മാ​ധാ​ന​വും ദൈ​വം ന​ല്ക​ട്ടെ. Ad Multos Annos!

തോ​മ​സ് ത​റ​യി​ൽ​ പി​താ​വി​ന് പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ

​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഇ​ന്ന് ഉ​ത്ത​ര​വാ​ദി​ത്വ​മേ​ൽ​ക്കു​ന്ന തോ​മ​സ് ത​റ​യി​ൽ പി​താ​വി​ന് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും. അ​ഭി​വ​ന്ദ്യ ജോ​സ​ഫ് പ​വ്വ​ത്തി​ൽ പി​താ​വും സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് അ​ഭി​മാ​ന​ത്തോ​ടെ ഈ ​ന​ല്ല മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കു​കാ​ര​നാ​കു​ന്നു​ണ്ടാ​കും. ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ദൈ​വാ​ല​യ​ത്തി​ലെ മ​ദ്ബ​ഹാ​ശു​ശ്രൂ​ഷി​യാ​യി​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് തോ​മ​സ് ത​റ​യി​ൽ എ​ന്ന കൊ​ച്ചു​ബാ​ല​നെ പ​വ്വ​ത്തി​ൽ പി​താ​വ് വൈ​ദി​ക​നാ​കാ​ൻ ക്ഷ​ണി​ക്കു​ന്ന​ത്. ആ ​കൊ​ച്ചു​ബാ​ല​നാ​ണ് ഇ​ന്ന് അ​തി​രൂ​പ​ത​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി പി​താ​വി​ന്‍റെ ത​ന്നെ പി​ൻ​ഗാ​മി​യാ​കു​ന്ന​ത്. ത​റ​യി​ൽ ശെ​മ്മാ​ശ​ന്‍റെ സെ​മി​നാ​രി​പ​രി​ശീ​ല​ന​ത്തി​ലും വൈ​ദി​ക​ജീ​വി​ത​ത്തി​ലും റോ​മി​ലെ പ​ഠ​ന​ത്തി​ലു​മെ​ല്ലാം പി​താ​വി​ന്‍റെ വ്യ​ക്ത​മാ​യ ദീ​ർ​ഘ​വീ​ക്ഷ​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പി​താ​വി​ൽ​നി​ന്ന് കൈ​മാ​റി​ക്കി​ട്ടി​യ​തും സ്വ​ന്ത​മാ​യി വ​ള​ർ​ത്തി​യ​തു​മാ​യ എ​ല്ലാ സ​ർ​ഗ​സാ​ധ്യ​ത​ക​ളും അ​തി​രൂ​പ​ത​യെ എ​ല്ലാ​വി​ധ​ത്തി​ലും സ​ന്പ​ന്ന​മാ​ക്കും.

ഒ​രേ​സ​മ​യം മാ​തൃ​സ​ഭ​യോ​ടു​ചേ​ർ​ന്ന് ഈ ​സ​ഭ​യു​ടെ ശ്ലൈ​ഹി​ക​പാ​ര​ന്പ​ര്യ​ത്തി​ന്‍റെ കാ​ര്യ​സ്ഥ​നും കൈ​മാ​റ്റ​ക്കാ​ര​നു​മാ​കു​വാ​നും അ​തേ​സ​മ​യം ച​ങ്ങ​നാ​ശേ​രി​യാ​കു​ന്ന പ്രാ​ദേ​ശി​ക​സ​ഭ​യു​ടെ മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​നു​മു​ള്ള വി​ളി​യും ദൗ​ത്യ​വു​മാ​ണ് പി​താ​വി​നു​ള്ള​ത്. പി​താ​വി​ന്‍റെ തി​ക​ഞ്ഞ സ​ഭാ​സ്നേ​ഹ​വും സ​ഭാ​ത്മ​ക കാ​ഴ്ച​പ്പാ​ടു​ക​ളും ധി​ഷ​ണാ​വൈ​ഭ​വ​വും വ​ച​ന​പ്ര​ഘോ​ഷ​ണ​രം​ഗ​ത്തും അ​ധ്യാ​പ​ന​രം​ഗ​ത്തു​മു​ള്ള പ​രി​ച​യ​വും പു​തി​യ ശു​ശ്രൂ​ഷ​യി​ൽ ക​രു​ത്താ​കും.അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നെ​ന്ന​നി​ല​യി​ൽ രൂ​പ​ത​യെ അ​റി​ഞ്ഞും പ​ഠി​ച്ചു​മാ​ണ് പു​തി​യ​ദൗ​ത്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ച​ടു​ല​ത​യോ​ടെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ക​ഴി​വും എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും അ​വ പ്ര​വൃ​ത്തി​പ​ഥ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള സ​ർ​ഗ​ശേ​ഷി​യും പി​താ​വി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. അ​പ​ക​ട​ങ്ങ​ളെ തി​രി​ച്ച​റി​യാ​നും പ്ര​തി​രോ​ധി​ക്കാ​നു​മു​ള്ള പി​താ​വി​ന്‍റെ ധി​ഷ​ണാ​പാ​ട​വ​വും ശ്ലാ​ഘ​നീ​യ​മാ​ണ്.

Grace is costly എ​ന്നു​പ​റ​യാ​റു​ണ്ട്. അ​തെ, ച​ങ്ങ​നാ​ശേ​രി​യു​ടെ പി​താ​ക്ക​ന്മാ​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ​ക്കും കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും സ​ഭ​യോ​ടു​ചേ​ർ​ന്നു​നി​ന്ന് എ​ന്നും "വി​ല' കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​പൈ​തൃ​ക​മാ​ണ് പി​താ​വി​നു കൈ​മാ​റി​ക്കി​ട്ടി​യി​ട്ടു​ള്ള​ത്. സ്നേ​ഹ​മു​ള്ള പി​താ​വേ, എ​ല്ലാ​വി​ധ ന​ന്മ​ക​ളും ദൈ​വാ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥി​ക്കു​ന്നു. കേ​ര​ള-​ഭാ​ര​ത​സ​ഭ​യി​ലും പ്ര​ത്യേ​കി​ച്ച് സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലും വ​ലി​യ ദൗ​ത്യ​ങ്ങ​ൾ നി​റ​വേ​റ്റു​വാ​ൻ, ഈ​ശോ​യു​ടെ മു​ഖ​വും സ​ഭ​യു​ടെ ശ​ബ്ദ​വു​മാ​കാ​ൻ അ​ങ്ങേ​യ്ക്കു സാ​ധി​ക്ക​ട്ടെ!