HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ദൈവപരിപാലനയുടെ തണലില്‍
ബെന്നി ചിറയില്‍
ദൈവത്തോടു വിളിച്ചപേക്ഷിച്ചാല്‍ എന്തും ലഭിക്കുമെന്ന വലിയ പ്രത്യാശയാണ് മാര്‍ തോമസ് തറയിലിനെ നയിക്കുന്നത്. 2017 ജനുവരി 14നാണ് ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി നിയമിതനായത്. അക്കൊല്ലം ഏപ്രില്‍ 23ന് മെത്രാഭിഷേകം. ഏഴു വര്‍ഷം സഹായമെത്രാനായി തെക്കന്‍മേഖലയിലെ കൊല്ലം, തിരുവനന്തപുരം, അമ്പൂരി ഫൊറോനകളുടെ സമഗ്ര വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്ന ഒഴിവിലാണ് അതിരൂപതയുടെ പുതിയ ഇടയനായി തെരഞ്ഞടുക്കപ്പെട്ടത്. "നിനക്ക് എന്റെ കൃപമതി' എന്ന ആപ്തവാക്യം സ്വീകരിച്ച് രൂപതയുടെ ഒമ്പതാമത്തെ ബിഷപ്പും അഞ്ചാമത്തെ ആര്ച്ച്ബിഷപ്പുമായാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേല്‍ക്കുന്നത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി ഇന്ന് സ്ഥാനാരോഹണം ചെയ്യപ്പെടുന്ന മാര്‍ തോമസ് തറയില്‍ പുതിയ നിയോഗത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ദീപികയോട് മനസുതുറക്കുന്നു.
പുതിയ ചുമതലയിലെ കാഴ്ചപ്പാട്
ഓരോ തെരഞ്ഞെടുപ്പും ദൈവം നമുക്ക് സ്ഥാനമായി നല്‍കുന്നതല്ല. ദൈവത്തിനു നമ്മെക്കൊണ്ട് എന്തെങ്കിലും നന്മ ചെയ്യാനുള്ളതുകൊണ്ടാണ് നമ്മെ തെരഞ്ഞെടുക്കുന്നത്. ആര്‍ച്ച്ബിഷപ് സ്ഥാനം ദൈവത്തിന്റെ തെരഞ്ഞെടുപ്പായി സ്വീകരിക്കുന്നു. ശുശ്രൂഷയ്ക്ക് അവിടുന്നുതന്നെ ആവശ്യമായ കൃപകള്‍ നല്കിക്കൊള്ളും. കഴിഞ്ഞ ഏഴു വര്‍ഷക്കാലം മെത്രാനടുത്ത ശുശ്രൂഷ ചെയ്തു. ഇപ്പോള്‍ അതിരൂപതയുടെ മുഴുവന്‍ ചുമതലയിലേക്കു വരുന്നു. ഇവിടെ ഏറെ നന്മകളും വിശ്വാസപാരമ്പര്യവും തീക്ഷ്ണതയുമുള്ള ദൈവജനവും വൈദിക ശുശ്രൂഷയില്‍ സംതൃപ്തിയടയുന്ന വൈദികഗണവുമുണ്ട്. ഒട്ടേറെ നന്മകളും വിശ്വാസപാരമ്പര്യവുമുള്ള രൂപതയാണ്. സ്ഥാനം ഏറ്റെടുക്കുന്നതില്‍ വലിയ ഭയപ്പാടൊന്നുമില്ല. ദൈവം നയിയിച്ചുകൊള്ളും. മനസ് സന്നദ്ധമായാല്‍ മതി. ബോധ്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിക്കായിരിക്കും പ്രഥമ പരിഗണന.
മഹാരഥന്മാരായ പിതാക്കന്മാരുടെ പാരമ്പര്യം എത്രത്തോളം കരുത്താകും?
മഹാരഥന്മാരുടെ ഓര്മ എന്നെ എളിമപ്പെടുത്തുന്നു. അവരുടെ നിരയിലേക്ക് ഉയരാന്‍ കഴിവോ യോഗ്യതയോ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ തെളിച്ച വലിയ പാത വ്യക്തമാണ്. ചങ്ങനാശേരി അതിരൂപത എന്നും വിശ്വാസചൈതന്യവും ഏറെ ദൈവവിളികളുമുള്ള കൂട്ടായ്മയാണ്. ആത്മീയ മുന്നേറ്റം, ചെറുപുഷ്പ മിഷന് ലീഗിന്റെ തുടക്കം, മലബാര്‍ കുടിയേറ്റം, വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ ചുവടുവയ്പുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ പിതാക്കന്മാര് ദിശാബോധം പകര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ തുടങ്ങുക മാത്രമല്ല ദര്‍ശനത്തോടെ അവയെ നയിക്കാനും മുന്പിതാക്കന്മാര്ക്കു കഴിഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള സര് സി.പി.യുടെ നീക്കത്തിനെതിരേ മാര്‍ ജയിംസ് കാളാശേരി പിതാവ് നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. അതിലൂടെയാണ് നമ്മുടെ സ്ഥാപനങ്ങള്‍ സംരക്ഷിച്ചു നിർത്താനായത്.
മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ കാലത്താണ് തെക്കന്‍ മേഖലയിലേക്കുള്ള പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ചത്. അജപാലന പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി കൊണ്ടുപോകാന്‍ മാര്‍ ആന്റണി പടിയറ പിതാവിനു കഴിഞ്ഞു. ന്യൂനപക്ഷാവകാശങ്ങള്‍ക്കായി ഉജ്വല പോരാട്ടം നടത്തിയ മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് ഈ കാലഘട്ടത്തെ സ്വാധീനിച്ച ഇടയനാണ്. സഭയോടു ചേര്‍ന്നുനിന്ന് അതിരൂപതയ്ക്കു വലിയ സംഭാവനകള്‍ നല്കിയ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് വലിയ മാതൃകയാണ്.
മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്വാധീനം?
മാര്‍ ജോസഫ് പവ്വത്തിൽ ഏറെപ്പേരെ എന്നതുപോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. ബൗദ്ധിക ഔന്നത്യത്തിനൊപ്പം പിതാവിന്റെ ആര്‍ദ്രമായ സ്നേഹം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. വൈദികര്‍ക്കും സെമിനാരിക്കാര്‍ക്കും വിശ്വാസികള്‍ക്കും ഉറച്ച ബോധ്യങ്ങള്‍ അദ്ദേഹം നല്‍കിയതിനാലാണ് ചങ്ങനാശേരി അതിരൂപത പ്രതിസന്ധികളില്ലാതെ മുന്നോട്ടു പോകുന്നത്.
ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്കുള്ള പുതിയ പദ്ധതികള്‍?
പദ്ധതികളെല്ലാം ദൈവത്തിന്റേതാണ്. എന്റെ മനസിലുള്ള പദ്ധതി അവതരിപ്പിക്കലല്ല, സൃഷ്ടിപരമായ ശ്രവണം എന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് ദൈവത്തെയും വിശ്വാസികളെയും വൈദികരെയും സന്യസ്തരെയും ശ്രവിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവിക പദ്ധതി വെളിപ്പെടാന്‍ പ്രാര്‍ഥിക്കും. അതനുസരിച്ചായിരിക്കും പ്രവര്‍ത്തനം.
വര്‍ധിച്ചുവരുന്ന വിദേശകുടിയേറ്റം സഭയെ ബാധിക്കുമോ?
യുവജനങ്ങളുടെ വിദേശ കുടിയേറ്റം നേരിട്ടു ബാധിക്കുന്നത് സഭയെയാണെന്നു കരുതുന്നില്ല. നമ്മുടെയാളുകള്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇത് സഭയെ വിശാലമാക്കുകയാണ്. വിദേശകുടിയേറ്റം പ്രതികൂലമായി ബാധിക്കുന്നത് കേരള സമൂഹത്തെയാണ്. നമ്മുടെ നാടിന് ബൗദ്ധിക ചോര്‍ച്ച സംഭവിക്കുന്നു. നല്ല ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഗവേഷകരും നാടുവിട്ടുപോകുന്നത് നാടിനു നല്ലതല്ല. പഠിക്കാന്‍ വേണ്ടിയല്ല, ജോലി ചെയ്തു ജീവസന്ധാരണത്തിനുവേണ്ടിയാണ് വിദേശത്തേക്കു പോകുന്നത്. ഇതു ഭരണരംഗത്തും രാഷ്ട്രീയരംഗത്തും ബൗദ്ധിക ചോര്ച്ചയ്ക്കിടയാക്കും. ഇവിടെ മാന്യമായി ജോലി ചെയ്ത് ശമ്പളം നേടി ജീവിക്കാന്‍ ഉതകുന്ന സാഹചര്യം സംജാതമാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ഇത് സര്‍ക്കാരിന്റെ പരാജയമാണ്. മാന്യമായ ജോലി നല്കാന് കഴിഞ്ഞാല്‍ നമ്മുടെ ചെറുപ്പക്കാർ എങ്ങും പോകില്ല.
സീറോമലബാർ സഭാ വെല്ലുവിളികള്‍, കുര്‍ബാനക്രമ ഭിന്നതകള്‍.. ഭാവിയെ എങ്ങനെ ബാധിക്കും?
മാര്‍പാപ്പയും സിനഡും പ്രഖ്യാപിച്ചിരിക്കുന്ന ഏകീകൃത രീതിയിലുള്ള കുര്‍ബാന എല്ലാ രൂപതകളിലും എല്ലാ ഇടവകകളിലും അര്‍പ്പിച്ചാല്‍ മാത്രമേ സീറോമലബാര്‍ സഭയില്‍ ഐക്യവും ആത്മീയതയും വളരുകയുള്ളൂ. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. തെറ്റിദ്ധാരണകളാണ് ഇപ്പോഴത്തെ പ്രശ്നം. നമ്മുടെ പിതാക്കന്മാരോ വിശ്വാസികളോ ഭിന്നതകള്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരല്ല. നല്ല വിശ്വാസമുള്ളവര്‍ മാര്‍പാപ്പയ്ക്കെതിരേ പ്രവര്‍ത്തിക്കില്ല. ദൈവിക ഇടപെടലുള്ളതിനാല്‍ ശിഥില ശക്തികള്‍ക്ക് ഒരു കാലത്തും സഭയെ തകര്‍ക്കാനാവില്ല.
സമുദായം നേരിടുന്ന വെല്ലുവിളികള്‍?
ന്യൂനപക്ഷമെന്ന നിലയില്‍ സഭ അവിഹിതമായ ഒരു ആനുകൂല്യങ്ങള്‍ക്കുംവേണ്ടി സര്‍ക്കാരിനെ സമീപിക്കാറില്ല. ഭരണഘടന അനുശാസിക്കുന്ന നീതി മാത്രം ലഭിച്ചാല്‍ മതി. എല്ലാ സമൂഹങ്ങള്‍ക്കും അര്‍ഹിക്കുന്നത് ലഭിച്ചേ മതിയാകൂ. അത് കൊടുക്കുകയും കിട്ടുകയും വേണം. ഭൂരിപക്ഷ സമുദായങ്ങളെയും ഒപ്പം ന്യൂനപക്ഷ സമുദായങ്ങളെയും മാനിക്കണം. സമത്വത്തിന്റെ തത്വവും നീതിയും ലംഘിക്കപ്പെടുമ്പോഴാണ് അസ്വസ്ഥതയുണ്ടാകുന്നത്. വോട്ടുബാങ്ക് നോക്കി ചില ന്യൂനപക്ഷങ്ങളെ മാത്രം പ്രീണിപ്പിക്കുന്നത് ശരിയല്ല. ഭാരതം മതേതരരാജ്യമായി നിലനില്ക്കണമെങ്കില് സമത്വത്തിന്റെ തത്വം പാലിക്കപ്പെടണം.
സഭാംഗങ്ങള്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകത?
ക്രൈസ്തവർക്ക് രാഷ്ട്രീയ താത്പര്യം കുറഞ്ഞുവെന്നത് വലിയ പ്രതിസന്ധിയാണ്. മിടുക്കരായ യുവാക്കള്‍ വിദേശത്തേക്കു കുടിയേറുന്നു. ഇക്കാലത്തെ രാഷ്ട്രീയ രംഗത്തോട് ചെറുപ്പക്കാര്‍ക്ക് വിരക്തിയാണ്. നേതൃസ്ഥാനത്ത് ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. കുട്ടികളായിരിക്കുമ്പോള്‍ തന്നെ മതബോധനരംഗത്ത് സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചുള്ള ഔത്സുക്യം വളര്‍ത്തണം.
ദൈവവിളി കുറയുന്നത് ആശങ്കപ്പെടുത്തുന്നുണ്ടോ?
വിശ്വാസത്തിന്റെ ആഴം കുറയുന്നതാണ് ദൈവവിളി കുറയാന്‍ കാരണം. കുട്ടികളുടെ എണ്ണം കുറഞ്ഞതും കാരണമാണ്. ദൈവവിളിയില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. ആണ്‍കുട്ടികളുടെ എണ്ണം മുന്‍വര്‍ഷങ്ങളിലെ അത്രയും തന്നെയില്ല. ദൈവവിളിയുടെ ആവശ്യബോധം കുട്ടികളില്‍ ജനിപ്പിക്കാന്‍ മതബോധനത്തിലൂടെ കഴിയണം. ദൈവവിളി കുറയുന്നത് വരുംതലമുറയുടെ വിശ്വാസ ജീവിതത്തിനു കനത്ത വെല്ലുവിളിയാണ്.
കുടുംബഭദ്രത, വിവാഹമോചനം?
ഇപ്പോഴും ആയിരക്കണക്കിനു നല്ല കുടുംബങ്ങളുണ്ട്. വിവാഹമോചനം നേടുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനവില്ല. സന്തോഷം ഇല്ലാത്ത കുടുംബങ്ങളുടെയും കലഹിച്ചും നിശബ്ദരായും ആയുസ് തീര്‍ക്കുന്ന കുടുംബങ്ങളുടെയും എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കപ്പെടുത്തുന്നത്. വിവാഹമോചനത്തെയല്ല സന്തോഷമില്ലാതെ ജീവിതം തള്ളിവിടുന്ന കുടുംബങ്ങളെയാണ് ഭയപ്പെടേണ്ടത്. കുടുംബപ്രാര്‍ഥനയും കൂദാശാപങ്കാളിത്തവും ശക്തിപ്പെട്ടാലേ കുടുംബഭദ്രത ഉറപ്പാകൂ. മക്കള്‍ക്ക് ജീവിക്കാന്‍ ധൈര്യം നല്കുന്ന കുടുംബാന്തരീക്ഷം നല്‍കണം.തുറന്നു പറയാനും ചിരിക്കാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും സാധിക്കണം.
അദാനി, വഖഫ്, മണിപ്പുർ... ശൈത്യകാല സമ്മേളനം കത്തും
ഗൗതം അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കുറ്റപത്രം, വഖഫ് ഭേദഗതി നി
വഖഫ് ബോർഡും ദേവസ്വം ബോർഡും
വഖഫ് ബോർഡും ദേവസ്വം ബോർഡും പോ
ആ വിശുദ്ധദിനത്തിന്റെ ഓർമയിൽ...
ആഗോളകത്തോലിക്ക സഭയുടെ വിശുദ്ധതാരകനി
വഖഫ് ആക്ടും കത്തോലിക്ക സഭയും
വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോ
നമ്മുടെ ഐഎഎസുകാർക്ക് വഴി തെറ്റുന്നോ?
ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസ് ഉന്നതർക്ക് ഇത്രയധികം
ഇലക്ട്രോണിക് സിറ്റിക്ക് ഷെങ്ഷൗ മാതൃക
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാൻ സ്വപ്
ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ
വിശുദ്ധ തോമാശ്ലീഹായ്ക്കുശേഷം 16-ാം നൂറ്റാ
വിലയും പലിശയും ഒരു പോരും
വിഷയം താത്വികമാണ്. സൈദ്ധാന്തിക പോരാട്ടം ഏറെ നടക്കുന്ന വിഷയം. വിലക്കയറ്റം നിയ
മുനമ്പം വഖഫ് ഭൂമിയല്ല
വഖഫ് നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതി
ദയാവധം: ധാര്‍മികതയും നൈയാമികതയും
രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒ
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് ഗോവയിൽ തുടക്കം
ഇന്നു നമ്മുടെ ഉള്ളടക്ക സ്രഷ്ടാക്കൾ വെറും കഥപറച്ചിലുക
ഉറച്ച സഖ്യം, വിജയപ്രതീക്ഷ: ചെന്നിത്തല
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്
ആരോഗ്യരംഗത്ത് സോഷ്യൽ മീഡിയ ടൂളുകളുടെ സാധ്യതകൾ
കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ സമൂഹമാ
മുനന്പത്തെ ചതിക്കുഴികൾ
വർഷങ്ങൾക്കു മുന്‍പ് നിയമ വി
പ്രത്യേക ടാസ്ക് ഫോഴ്സ് ആവശ്യമാണ്
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ല
നാടകീയം പാലക്കാട്
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ സ്ഥാനാ
കാഷ്മീരി കച്ചവടക്കാരും കേരളവും!
കുമളിയിൽ തേക്കടി റോഡിലുള്ള കാഷ്മീ
ദുരന്തമാകരുത്, സർക്കാരുകൾ!
കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാണ്. നൂറ്റാണ്ടിനു ശേഷം കേരളം കണ്ട ഏറ്റ
സംരക്ഷണം വേണ്ടത് ആര്‍ക്ക്?
ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍തിരിവിന്റെ അ
മൈക്രോ മൈനോരിറ്റി: വേണ്ടത് നിര്‍വചനവും നിയമനിർമാണവും
പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യത
ഹിസ്ബുള്ള -ഇസ്രയേൽ ബലപരീക്ഷണം അന്തിമഘട്ടത്തിലേക്ക്
ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ ക
യൂറോപ്പിൽ തരംഗമാകാൻ ബാറ്ററി ട്രെയിനുകൾ
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ യൂറോപ്പിലെ റെയിൽ വ്യവ
പാറപ്പുറത്ത് പണിത വീടുകൾ
മികവാർന്ന കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥ
നെഹ്റുവിന്റെ മതേതരത്വവും കാഴ്ചപ്പാടുകളും
“നെഹ്റു തന്റെ രാഷ്ട്രത്തെയോ ലോകത്തെയോ ചോരകൊണ്ട് കളങ്കപ
ഇന്ന് ലോക പ്രമേഹ ദിനം: ജീവിതം കയ്പാക്കുന്ന മധുരം
രാജ്യത്ത് ഏറ്റവും അധികമായി പ്രമേഹം വ്യാ
ദിശാബോധം നഷ്ടപ്പെട്ട കേരളം
ഉയർന്ന രാഷ്ട്രീയബോധമുള്ള കേരളം ഇ
ധൃതിയുണ്ട്; ഈ കുന്തം ചാർജ് ചെയ്യണം!
സുപ്രഭാതം പൊട്ടിവിരിയുമ്പോൾ വർക്കിച്ചൻ ടാബ്(ലറ്റ്) ഓണാക്കി യുട്യൂബിനുള്ളിൽ ക
ഹിമാചൽ മുഖ്യമന്ത്രി സമൂസ കഴിക്കാറില്ല
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഈ മാസം 25ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരുന്
മുതിര്‍ന്ന പൗരന്മാരിലെ അസ്ഥിരോഗങ്ങള്‍ തടയാം, പരിപാലിക്കാം
പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും പലതരത്തിലുള്ള മാറ്റങ്ങള്‍ സം
മഹാ അങ്കം മുറുകി
മഹായുതിയെന്നും
ക്ലാസ് മുറികളിലെ നിർമിതബുദ്ധിയുടെ ധാർമികത
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച്, നിര്‍മിതബു
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം
മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ജന്മദിനമായ ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമായി രാജ
രണ്ടാം വരവിലെ ആശങ്കകൾ
ഡോണൾഡ് ട്രംപിനെ 47-ാമത്തെ പ്രസിഡന്റായി യുഎസ് ജനത തെര
സിപിഎം നന്നാകാൻ തീരുമാനിച്ചു!
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മു
മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഇന്നു ഷംഷാബാദ് രൂപതാധ്യക്ഷനായി സ്ഥാനമേൽക്കും
ഒന്‍പതു വർഷം. ഓരോ കുടുംബത്തിലും കയറി
രത്തന്‍ ടാറ്റ വിട പറഞ്ഞിട്ട് ഒരു മാസം
രത്തന്‍ ടാറ്റാജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു മാ
വൈരുധ്യങ്ങളുടെ തോഴൻ
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്- കേട്ടു തഴന്പി
ട്രംപിന്റെ വിജയം: മധ്യേഷ്യയിൽ സമാധാനം വരുമോ?
ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ്- ഡോണള്‍ഡ് ട്രം
നമ്മുടെ കുട്ടികൾ എങ്ങോട്ട്?
ലോകജനസംഖ്യയിൽ ഏകദേശം 210 കോടി ജനങ്ങൾ ഏതെ
ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യക്ക് വെല്ലുവിളിയും അവസരവും
“ചരിത്രപരമായ തെരഞ്ഞെടുപ്പു വിജയത്തിന് എന
ലോകം ട്രംപിലേക്ക് ചുരുങ്ങുമോ?
ട്രംപ് വീണ്ടും പ്രസിഡന്റാകുന്പോൾ അമേരിക്കയും ലോകവും തമ
ട്രംപ് ഗാരു
അതേ, അയാള്‍ ഒരു വിശ്വാസമായിരുന്നു. അതിലപ്പുറം ഒരു പ്രതീക്ഷയും. 2
പിഎസ്സിയെ കൊല്ലരുത്
സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങൾ അ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഭയക്കുന്നതാര്? എതിര്‍ക്കുന്നതെന്തിന്?
2014ല്‍ അധികാരമേറ്റ് മൂന്നാമൂഴത്തില്‍ മുന്നോട്ടു
ഇന്ത്യ-കാനഡ അനുരഞ്ജനം അനിവാര്യം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയുള്ള അപക്വവും അടിസ്ഥാന രഹിതവുമായ
വഖഫ് വസ്തു സംബന്ധിച്ച തീരുമാനം
(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ, വടവാതൂർ, കോട്ടയം)
ഒര
സിനഡും സിനഡാലിറ്റിയും സഭാജീവിതവും കാലഘട്ടത്തിന്റെ പ്രഖ്യാപനം
ലോകം ഉറ്റുനോക്കിയിരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സമാ
വഖഫ് നിയമങ്ങളും ചില നിർദിഷ്ട ഭേദഗതികളും
വഖഫ് നിയമങ്ങൾ പൊളിച്ചെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളും വഖ
മുനമ്പം: പ്രശ്നപരിഹാരത്തിന് തടസം നിൽക്കുന്നതാര്?
വഖഫ് അവകാശവാദങ്ങളെത്തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുന
ഇരുന്പുണ്ടയും ചുക്കുവെള്ളവും
ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാര
സമന്വയത്തിന്റെ നൂറു സംവത്സരങ്ങൾ
സത്യത്തെ ആവാഹിച്ച് അതിന്റെ ബഹി
വഴക്കാകരുത് വഖഫ്
വഖഫ് ആണ് വാർത്തയും വിവാദവും തർക്കവും. വഖുഫ എന്ന അറബി പദത്തിൽനിന്നാണ് വഖഫ് എ
അതിജീവനത്തിന്റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത
എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലുള്ള തീര
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്
"ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര’- ഇതായിരുന്
ശ്ലൈഹികവിശ്വസ്തതയുടെ തെളിനീരുറവ
പൗരോഹിത്യശുശ്രൂഷയിൽ അന്‍പതാണ്ടും മേല്പട്ടശുശ്രൂഷയിൽ ഇരുപത്തിരണ്ടുവർഷവും സ
സ്വതന്ത്രഭാരത ശില്പി സർദാർ പട്ടേൽ
സ്വതന്ത്രഭാരത ശില്പികളിൽ പ്രമു
ടിവികെ: പിറപ്പൊക്കും എല്ലാ ഉയിരുക്കും
തമിഴ്നാട് രാഷ്ട്രീയത്തിലിറങ്ങിയ നട
വിത മുതല്‍ വിളവെടുപ്പു വരെ ദുരിതം
തുലാമഴയ്ക്കായി ആകാശമി
പാഠത്തിൽനിന്നു പാടത്തിലേക്ക് ചുവടുവയ്ക്കുന്ന പുതുതലമുറ
കാർഷികവിളകൾകൊണ്ട് സന്പന്നമാണ് കേ
Latest News
ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ
കൈത്തോക്കുമായി റീൽ ഷൂട്ടിംഗ്; പതിമൂന്നുകാരൻ വെടിയേറ്റു മരിച്ചു
മരിച്ചെന്നു കരുതിയ യുവാവ് സംസ്കാരത്തിനു മുന്‍പ് ബോധം വീണ്ടെടുത്തു; ഡോക്ടർമാർക്ക് സസ്പെൻഷൻ
വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി
Latest News
ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ
കൈത്തോക്കുമായി റീൽ ഷൂട്ടിംഗ്; പതിമൂന്നുകാരൻ വെടിയേറ്റു മരിച്ചു
മരിച്ചെന്നു കരുതിയ യുവാവ് സംസ്കാരത്തിനു മുന്‍പ് ബോധം വീണ്ടെടുത്തു; ഡോക്ടർമാർക്ക് സസ്പെൻഷൻ
വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി
Top