വലിയ കുടുംബങ്ങള്‍ മനോഹരം
വലിയ കുടുംബങ്ങള്‍ മനോഹരം
ജോ​​​​​​ർ​​​​​​ജ് ക​​​​​​ള്ളി​​​​​​വ​​​​​​യ​​​​​​ലി​​​​​​ൽ / ഡൽഹിഡയറി
“കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ന്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​വ​​​രെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്നു വി​​​ല​​​ക്കു​​​ന്ന മു​​​ന്‍ നി​​​യ​​​മം റ​​​ദ്ദാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ മ​​​ക്ക​​​ളു​​​ള്ള​​​വ​​​രെ മാ​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മത്സ​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രും”. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വി​​​ന്‍റേ​​​താ​​​ണ് ഈ ​​​പ്ര​​​സ്താ​​​വ​​​ന.

പ്ര​​​ശ​​​സ്തി, വി​​​ദ്യാ​​​ഭ്യാ​​​സം, വം​​​ശം, സ​​​മ്പ​​​ത്ത് തു​​​ട​​​ങ്ങി 16 ത​​​ര​​​ത്തി​​​ലു​​​ള്ള സ​​​മ്പ​​​ത്ത് (പ​​​തി​​​നാ​​​റും പെ​​​ട്രു പെ​​​രുവാ​​​ഴ്‌​​​വ് വാ​​​ഴ്ക) സ​​​മ്പാ​​​ദി​​​ക്കാ​​​ന്‍ ന​​​വ​​​ദ​​​മ്പ​​​തി​​​ക​​​ളെ പ​​​ണ്ടു മു​​​തി​​​ര്‍ന്ന​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍ പ​​​റ​​​ഞ്ഞു. “ആ ​​​അ​​​നു​​​ഗ്ര​​​ഹംകൊ​​​ണ്ട് അ​​​ര്‍ഥ​​​മാ​​​ക്കു​​​ന്ന​​​ത് 16 കു​​​ട്ടി​​​ക​​​ളെ ജ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ല്ല. പ​​​ക്ഷേ, ഇ​​​പ്പോ​​​ള്‍ അ​​​ക്ഷ​​​രാ​​​ര്‍ഥ​​​ത്തി​​​ല്‍ 16 കു​​​ട്ടി​​​ക​​​ളെ വ​​​ള​​​ര്‍ത്ത​​​ണ​​​മെ​​​ന്ന് ആ​​​ളു​​​ക​​​ള്‍ ക​​​രു​​​തു​​​ന്ന സാ​​​ഹ​​​ച​​​ര്യം സം​​​ജാ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നു.” ചെ​​​റു​​​തും സ​​​മ്പ​​​ന്ന​​​വു​​​മാ​​​യ കു​​​ടും​​​ബ​​​മെ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ല്‍നി​​​ന്നു മാ​​​റേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്ന് സ്റ്റാ​​​ലി​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​യാ​​​ണു ര​​​ണ്ടു ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ഈ ​​​പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍.

ഉ​​​റ​​​ക്കം ന​​​ടി​​​ക്കു​​​ന്ന കേ​​​ര​​​ളം

ജ​​​ന​​​സം​​​ഖ്യാ വ​​​ര്‍ധ​​​ന​​​യ്ക്കു ത​​​ട​​​യി​​​ട്ട ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ മാ​​​റി​​ച്ചി​​​ന്തി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​ല​​​താ​​​ണ്. ലോ​​​ക്‌​​​സ​​​ഭാ സീ​​​റ്റു​​​ക​​​ള്‍ മു​​​ത​​​ല്‍ കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ള്‍ വ​​​രെ ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​താ​​​ണു കേ​​​ര​​​ളം അ​​​ട​​​ക്കം ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന​​​ത്. ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി സ്റ്റാ​​​ലി​​​ന്‍ ഇ​​​ക്കാ​​​ര്യം തു​​​റ​​​ന്നുപ​​​റ​​​ഞ്ഞു. “പാ​​​ര്‍ല​​​മെ​​ന്‍റ് ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ന്‍ പ്ര​​​ക്രി​​​യ, ദ​​​മ്പ​​​തി​​​ക​​​ള്‍ക്കു ധാ​​​രാ​​​ളം കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​നും ചെ​​​റി​​​യ കു​​​ടും​​​ബ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്കാ​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചേ​​​ക്കാം” എ​​​ന്നാ​​​ണ് സ്റ്റാ​​​ലി​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്.

ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യു​​​ടെ പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​യ്ക്കു​​​മെ​​​ന്ന​​​തു ഗൗ​​​ര​​​വ​​​മു​​​ള്ള കാ​​​ര്യ​​​മാ​​​ണ്. ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന​​​തി​​​ല്‍ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ പ്ര​​​ക്രി​​​യ​​​യെ എ​​​തി​​​ര്‍ത്ത്, ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, 20 എം​​​പി​​​മാ​​​രു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ആ​​​റ് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ ന​​​ഷ‌്ട​​​മാ​​​കു​​​ന്ന സ്ഥി​​​തി​​​ക്കെ​​​തി​​​രേ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍ക്കാ​​​രും ഭ​​​ര​​​ണ-​​പ്ര​​​തി​​​പ​​​ക്ഷ രാ​​​ഷ്‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ളും ഇ​​​നി​​​യും പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​ര്‍ത്തി​​​യി​​​ട്ടി​​​ല്ല. കേ​​​ര​​​ളം ഉ​​​റ​​​ക്കം ന​​​ടി​​​ക്കു​​​ക​​​യാ​​​ണ്.

പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്ന​​​തും ഫെ​​​ര്‍ട്ടി​​​ലി​​​റ്റി നി​​​ര​​​ക്കു കു​​​റ​​​യു​​​ന്ന​​​തും ജോ​​​ലി തേ​​​ടി​​​യു​​​ള്ള ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ വ​​​ന്‍തോ​​​തി​​​ലു​​​ള്ള പ​​​ലാ​​​യ​​​ന​​​ങ്ങ​​​ളും പ​​​ല​​​ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തു​​​ന്നു​​​ണ്ട്. പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​യ​​​ല്‍, സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ര്‍ച്ച​​​യി​​​ലെ മാ​​​ന്ദ്യം, തൊ​​​ഴി​​​ല്‍ ശ​​​ക്തി ശോഷണം‍ എ​​​ന്നി​​​വ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളാ​​​ണ്. സാ​​​മൂ​​​ഹി​​​ക​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നി​​​ര​​​വ​​​ധി​​​യാ​​​ണ്.

കൂ​​​ടു​​​ന്ന അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ

കേ​​​ര​​​ള​​​ത്തി​​​ല്‍ 35 കോ​​​ടി​​​യി​​​ലേ​​​റെ ജ​​​ന​​​ങ്ങ​​​ളു​​​ണ്ട്. 2011ലെ ​​​സെ​​​ന്‍സ​​​സ് പ്ര​​​കാ​​​രം കേ​​​ര​​​ള ജ​​​ന​​​സം​​​ഖ്യ 3,34,06,061 ആ​​​ണ്. ഇ​​​ന്ത്യ​​​ന്‍ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 2.76 ശ​​​ത​​​മാ​​​നം. ജ​​​ന​​​ത​​​യി​​​ല്‍ 52 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളും 48 ശ​​​ത​​​മാ​​​നം പു​​​രു​​​ഷ​​​ന്മാ​​​രു​​​മാ​​​ണ്. ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ര്‍ച്ചാനി​​​ര​​​ക്കി​​​ല്‍ ബി​​​ഹാ​​​ര്‍, യു​​​പി അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു കേ​​​ര​​​ളം വ​​​ള​​​രെ പി​​​ന്നി​​​ലാ​​​ണ്. പ​​​ത്തു​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ 4.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സം​​​ഖ്യാ​​​വ​​​ള​​​ര്‍ച്ച. 2011ല്‍ ​​​ആ​​​റ് വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 34,72,955 ആ​​​ണ്. 2001ലെ ​​​സെ​​​ന്‍സ​​​സു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍, പ​​​ത്തു വ​​​ര്‍ഷംകൊ​​​ണ്ട് 3.20 ല​​​ക്ഷം കു​​​ട്ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തു കു​​​റ​​​ഞ്ഞു. ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും കു​​​ത്ത​​​നെ കു​​​റ​​​യു​​​ക​​​യാ​​​ണ്.

ജ​​​ന​​​സം​​​ഖ്യാവ​​​ള​​​ര്‍ച്ച​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​വും മ​​​ത​​​പ​​​ര​​​വു​​​മാ​​​യ അ​​​ന്ത​​​രം കൂ​​​ടി​​​വ​​​രു​​​ന്ന​​​തും സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലും ജി​​​ല്ല​​​ക​​​ള്‍ ത​​​മ്മി​​​ലും സാ​​​മ്പ​​​ത്തി​​​ക​​​വും സാ​​​മൂ​​​ഹി​​​ക​​​വു​​​മാ​​​യ അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ന്നു. മ​​​ല​​​പ്പു​​​റ​​​ത്ത് 13.4 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് ഉ​​​ള്ള​​​പ്പോ​​​ള്‍ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ -3 ശ​​​ത​​​മാ​​​ന​​​വും ഇ​​​ടു​​​ക്കി​​​യി​​​ല്‍ -1.8 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണി​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്കി​​​ലും എ​​​ണ്ണ​​​ത്തി​​​ലും ഇ​​​തേ രീ​​​തി​​​യാ​​​ണു​​​ള്ള​​​ത്.

വ​​​ട​​​ക്കു​​​യ​​​രും തെ​​​ക്ക് താ​​​ഴും

ആ​​​റ് തെ​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ വ​​​ള​​​ര്‍ച്ചാനി​​​ര​​​ക്കും ജ​​​ന​​​സം​​​ഖ്യ​​​യും കു​​​റ​​​യു​​​മ്പോ​​​ള്‍ വ​​​ട​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ സ്ഥി​​​തി മ​​​റി​​​ച്ചാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന സാ​​​മ്പ​​​ത്തി​​​ക സ​​​ര്‍വേ​​​യി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ഇ​​​തേ സ്ഥി​​​തി​​​യാ​​​ണ്. ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കു​​​റ​​​വ് ക്രൈ​​​സ്ത​​​വ​​​രാ​​​ണ്. ചി​​​ല സ​​​മു​​​ദാ​​​യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ കൂ​​​ടു​​​മ്പോ​​​ള്‍ ചി​​​ല​​​രു​​​ടെ സം​​​ഖ്യ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തു സ​​​മൂ​​​ഹ​​​ത്തി​​​ലും ഭ​​​ര​​​ണ, രാ​​​ഷ്‌​​ട്രീ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സൃ​​​ഷ‌്ടി​​​ക്കു​​​ന്ന അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ളും പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ചെ​​​റു​​​ത​​​ല്ല.

ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യി​​​ലാ​​​ക​​​ട്ടെ കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. 2011ലെ ​​​സെ​​​ന്‍സ​​​സ് പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സാ​​​ന്ദ്ര​​​ത ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ 860 ആ​​​ളു​​​ക​​​ളാ​​​ണ്. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 308 പേ​​​രാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ജ​​​ന​​​സാ​​​ന്ദ്ര​​​ത 555, ക​​​ര്‍ണാ​​​ട​​​ക 319, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് 308 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യി​​​ലും അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ പ്ര​​​ക​​​ട​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 1,508 പേ​​​രു​​​ള്ള​​​പ്പോ​​​ള്‍ ഇ​​​ടു​​​ക്കി​​​യി​​​ല്‍ 255 പേ​​​രാ​​​ണു​​​ള്ള​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യും ഇ​​​ടു​​​ക്കി​​​യും ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ജ​​​ന​​​സാ​​​ന്ദ്ര​​​ത വ​​​ര്‍ധി​​​ച്ചു.


പ​​​കു​​​തി ജ​​​നം അ​​​ഞ്ചി​​​ട​​​ത്ത്

ഇ​​​ന്ത്യ​​​യി​​​ലെ 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​കു​​​തി​​​യോ​​​ളം (47.9 ശ​​​ത​​​മാ​​​നം) യു​​​പി, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, ബി​​​ഹാ​​​ര്‍, പ​​​ശ്ചി​​​മബം​​​ഗാ​​​ള്‍, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് എ​​​ന്നീ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. കേ​​​ര​​​ളം ഉ​​​ള്‍പ്പെ​​​ടെ ശേ​​​ഷി​​​ച്ച 23 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​വി വ​​​ലി​​​യ ചോ​​​ദ്യ​​​ചി​​​ഹ്ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സം​​​ഖ്യ 3.57 കോ​​​ടി​​​യാ​​​ണ്. യു​​​പി​​​യി​​​ല്‍ 23.56 കോ​​​ടി ജ​​​ന​​​ങ്ങ​​​ളു​​​ണ്ട്. ബി​​​ഹാ​​​റി​​​ല്‍ 12.67 കോ​​​ടി, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ല്‍ 12.66 കോ​​​ടി, ബം​​​ഗാ​​​ളി​​​ല്‍ 9.9 കോ​​​ടി, മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ 8.65 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ജ​​​ന​​​സം​​​ഖ്യ.

പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​വ​​​രു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ന്ധ്ര മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 2047 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ണ്ടാ​​​കും. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വി​​​ദേ​​​ശ​​​ത്തേ​​​ക്കും ചെ​​​റു​​​പ്പ​​​ക്കാ​​​ര്‍ മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​പ്പോ​​​ള്‍ ശ​​​രാ​​​ശ​​​രി പ്രാ​​​യം 32 ആ​​​ണെ​​​ങ്കി​​​ല്‍, 2047ഓ​​​ടെ അ​​​ത് 40 ആ​​​യി ഉ​​​യ​​​രും. പ​​​ല യൂ​​​റോ​​​പ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളും ചൈ​​​ന, ജ​​​പ്പാ​​​ന്‍ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളും സ​​​മാ​​​ന​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്കു പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ന്ധ്ര മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന​​​തു വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും സ​​​മൂ​​​ഹ​​​ത്തെ​​​യും രാ​​​ജ്യ​​​ത്തെ​​​യും സേ​​​വി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ജ​​​ന​​​സം​​​ഖ്യാ വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് 1.6 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. “ഞ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം ക​​​മ്മി​​​യി​​​ലാ​​​ണ്. ര​​​ണ്ടി​​​ല്‍ താ​​​ഴെ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​തു യു​​​വ​​​ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള ഇ​​​ടി​​​വി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ര​​​ണ്ടി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ള്ള​​​തു സ്ഥി​​​ര​​​ത​​​യു​​​ള്ള ജ​​​ന​​​സം​​​ഖ്യ ഉ​​​റ​​​പ്പാ​​​ക്കും”- നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന് 16, യു​​​പി​​​ക്ക് 133

ജ​​​ന​​​സം​​​ഖ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​ത് (ഡീ​​​ലി​​​മി​​​റ്റേ​​​ഷ​​​ന്‍) ഇ​​​ന്ത്യ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ഭൂ​​​പ​​​ട​​​ത്തി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തും. ജ​​​ന​​​സം​​​ഖ്യ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി സീ​​​റ്റു​​​ക​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 82 പ​​​റ​​​യു​​​ന്നു. എ​​​ങ്കി​​​ലും, 1971ലെ ​​​സെ​​​ന്‍സ​​​സ് ക​​​ണ​​​ക്കു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 1976 മു​​​ത​​​ല്‍ ലോ​​​ക്‌​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം മ​​​ര​​​വി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ളം​​ പോ​​​ലെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ കു​​​ടും​​​ബാ​​​സൂ​​​ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കു ശി​​​ക്ഷ ആ​​​ക​​​രു​​​തെ​​​ന്ന​​​തി​​​ലാ​​​ണി​​​ത്. ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​രു​​​ക​​​യെ​​​ന്ന​​​തും അ​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. മൊ​​​ത്തം എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം മ​​​ര​​​വി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി 2001ല്‍ ​​​നീ​​​ട്ടി. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 2026ല്‍ ​​​തീ​​​രും.

കോ​​​വി​​​ഡി​​​ന്‍റെ പേ​​​രി​​​ല്‍ നീ​​​ട്ടി​​​വ​​​ച്ച പു​​​തി​​​യ സെ​​​ന്‍സ​​​സ് അ​​​ടു​​​ത്ത വ​​​ര്‍ഷം ഉ​​​ണ്ടാ​​​കും. അ​​​തി​​​നുശേ​​​ഷം രാ​​​ജ്യ​​​ത്തെ ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ പു​​​ന​​​ര്‍നി​​​ര്‍ണ​​​യി​​​ക്കും. ഇ​​​തോ​​​ടെ കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്ര അ​​​ട​​​ക്ക​​​മു​​​ള്ള ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കു വ​​​ലി​​​യ ന​​​ഷ‌്ടമുണ്ടാ​​​കും. നി​​​ല​​​വി​​​ല്‍ 20 എം​​​പി​​​മാ​​​രു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 14 ആ​​​യി ചു​​​രു​​​ങ്ങും. ആ​​​റ് എം​​​പി​​​മാ​​​ര്‍ കു​​​റ​​​യും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ല​​​വി​​​ലെ സീ​​​റ്റു​​​ക​​​ള്‍ കു​​​റ​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ലും യു​​​പി​​​യി​​​ലെ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം 80ല്‍​നി​​​ന്ന് 133 ആ​​​യി കു​​​തി​​​ച്ചു​​​യ​​​രും. ബി​​​ഹാ​​​റി​​​ല്‍ 40ല്‍​നി​​​ന്ന് 72 ആ​​​യും മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ല്‍ 48ല്‍​​നി​​​ന്ന് 71 ആ​​​യും രാ​​​ജ​​​സ്ഥാ​​​നി​​​ല്‍ 25ല്‍നി​​​ന്ന് 46 ആ​​​യും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ 29ല്‍നി​​​ന്ന് 49 ആ​​​യും ഗു​​​ജ​​​റാ​​​ത്തി​​​ല്‍ 26ല്‍നി​​​ന്ന് 41 ആ​​​യും പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​​ല്‍ 42ല്‍നി​​​ന്ന് 55 ആ​​​യും കൂ​​​ടു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍ട്ട്. ക​​​ര്‍ണാ​​​ട​​​ക​​​യി​​​ല്‍ 10 സീ​​​റ്റും ആ​​​ന്ധ്ര​​​യി​​​ല്‍ അ​​​ഞ്ചും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും ഡ​​​ല്‍ഹി​​​യി​​​ലും നാ​​​ലു വീ​​​ത​​​വും എം​​​പി​​​മാ​​​ര്‍ കൂ​​​ടും.

വേ​​​ണം, ഫെ​​​ഡ​​​റ​​​ല്‍ ഫെ​​​യ​​​ര്‍നെ​​​സ്

ജ​​​ന​​​സം​​​ഖ്യാ നി​​​യ​​​ന്ത്ര​​​ണം ഉ​​​ള്‍പ്പെ​​​ടെ സാ​​​മൂ​​​ഹി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​വും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ ശി​​​ക്ഷ​​​യാ​​​ക​​​രു​​​ത്. സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക, വി​​​ക​​​സ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ളി​​​ലും പി​​​ന്ത​​​ള്ള​​​പ്പെ​​​ട​​​രു​​​ത്. ആ​​​നു​​​പാ​​​തി​​​ക പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും മേ​​​ഖ​​​ല​​​ക​​​ളു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​​​​യും നീ​​​തി​​​പൂ​​​ര്‍വ​​​മാ​​​യ വി​​​ഭ​​​വ വി​​​ഭ​​​ജ​​​ന​​​വും ത​​​ക​​​ര്‍ക്ക​​​പ്പെ​​​ട​​​രു​​​ത്.

ഭ​​​ര​​​ണ​​​ത്തി​​​ലും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലും കേ​​​ര​​​ളം​​ പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്കു​​​ള്ള ദു​​​ര്‍ബ​​​ല​​​മാ​​​യ സ്വാ​​​ധീ​​​നം തീ​​​ര്‍ത്തും ഇ​​​ല്ലാ​​​താ​​​ക്ക​​​രു​​​ത്. ജി​​​എ​​​സ്ടി അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര നി​​​കു​​​തിവി​​​ഹി​​​ത​​​ത്തി​​​ലും കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും വി​​​വേ​​​ച​​​നം ഉ​​​ണ്ടാ​​​ക​​​രു​​​ത്. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യും ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യും ത​​​മ്മി​​​ല്‍ ഭി​​​ന്ന​​​ത പാ​​​ടി​​​ല്ല. ഫെ​​​ഡ​​​റ​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ലെ ഫെ​​​ഡ​​​റ​​​ല്‍ ഫെ​​​യ​​​ര്‍നെ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക​​​രു​​​ത്.