ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.
ഹെമറജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ
ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും.
1. ഓർമ, ചിന്താ പ്രശ്നങ്ങൾ
2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ
4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം
ബ്രെയിൻ സ്റ്റെം സ്ട്രോക്ക്
ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം).
ഇത് ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, സംസാരിക്കാനോ കഴുത്തിന് താഴെ ചലിക്കാനോ കഴിയാത്ത ഒരു "ലോക്ക് ഇൻ" അവസ്ഥയിലേക്ക് വീണുപോവുന്നു.
ലക്ഷണങ്ങൾ
ഒരു വ്യക്തിക്ക് ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ പ്രയാസമാണ്. ശരീരത്തിന്റെ ഒരു വശത്ത് ബലഹീനതയുടെ അടയാളങ്ങളില്ലാതെ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം.
ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ
1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ
2. ഓക്കാനം അല്ലെങ്കിൽ ഛർദി
3. വസ്തുക്കൾ രണ്ടായി കാണുക
4. ഇടറിയ സംസാരം
5. ബോധം കെട്ടുപോവുക
6. രക്തസമ്മർദം, ശ്വസനം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ
കാരണങ്ങളും അപകട ഘടകങ്ങളും
1. രക്തം കട്ടപിടിക്കുക
2. രക്തസ്രാവം
3. തലയുടെയോ കഴുത്തിന്റെയോ പെട്ടെന്നുള ചലനങ്ങൾ മൂലം ധമനിക്കുണ്ടാകുന്ന ക്ഷതം (ഇവ അപൂർവമാണ്)
സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വളരെ ഇറുകിയ ചെറിയ സ്ഥലത്താണ് ഇതു സംഭവിക്കുന്നത്. അതിനാൽ അനന്തരഫലങ്ങൾ പലപ്പോഴും വിനാശകരമാണ്; മരണസാധ്യത ഉൾപ്പെടെ.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048. [email protected]